അനുദിന മന്ന
നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 3
Wednesday, 28th of August 2024
1
0
148
Categories :
ആത്മീക ശക്തി (Spiritual Strength)
ഇന്ന് നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ, നിങ്ങളുടെ ബിസ്സിനസിനെ, ഉപവസത്താലും. പ്രാര്‍ത്ഥനയാലും, കണ്ണുനീരിനാലും പണിയുകയാണെങ്കില്‍, അങ്ങനെ വിജയത്തിന്‍റെ ചില ഉയര്‍ന്ന തലങ്ങള്‍ നേടിയെടുക്കുമ്പോള്‍, വിമര്‍ശകര്‍ക്ക് അതു ദഹിക്കുകയില്ല അപ്പോള്‍ അവര്‍ തങ്ങളുടെ നരകതുല്യമായ വാക്കുകള്‍ പലപ്പോഴും നിങ്ങള്‍ക്കെതിരായി ഉപയോഗിക്കും. അവര്‍ നിങ്ങളുടെ ഉയര്‍ച്ച മാത്രം കണ്ടുകൊണ്ട് അസൂയാലുക്കള്‍ ആകുകയാണ്, എന്നാല്‍ അവര്‍ നിങ്ങളുടെ ജീവിതകഥ ഒന്ന് അറിയുവാന്‍ വേണ്ടി പരിശ്രമിക്കാന്‍ പോലും തയ്യാറാവുകയില്ല.
തെറ്റായ പല വ്യാജമായ കാര്യങ്ങള്‍ നിമിത്തമാണ് അവര്‍ വിമര്‍ശിക്കുന്നത്. എന്നാലും, നിങ്ങള്‍ പ്രയാസപ്പെടുമ്പോള്‍, താഴ്ചയില്‍ അകപ്പെടുമ്പോള്‍ അല്ലെങ്കില്‍ ആരംഭ സമയത്തുപോലും അവര്‍ നിങ്ങളെ ഒരിക്കലും തിരുത്തുകയില്ല. നിങ്ങളെ സഹായിക്കുവാന്‍ അവര്‍ തങ്ങളുടെ ഒരു വിരലുപോലും അനക്കുകയില്ല. നിങ്ങള്‍ ഉയരുവാന്‍ തുടങ്ങുമ്പോള്‍ മാത്രം, സ്വയം നിയോഗിക്കപ്പെട്ട സംരക്ഷകനെപോലെ അവര്‍ അഭിനയിക്കുവാനായി തുടങ്ങും. ഒരുപക്ഷേ അവരുടെ അഭിനയത്തെ നിലനിര്‍ത്തുവാനായി അറിയപ്പെടുന്ന ആരെയങ്കിലും ആക്രമിച്ചാല്‍ ആവശ്യമായ വീക്ഷണക്കാരെയും ഇഷ്ടക്കാരെയും സാമൂഹിക മാധ്യമത്തില്‍ അവര്‍ക്ക് ലഭിക്കുമായിരിക്കും.
വളരെ ശക്തമായി ഉപയോഗിക്കപ്പെട്ട ഒരു ദൈവമനുഷ്യന്‍ ദക്ഷിണ ഭാരതത്തില്‍ ജീവിച്ചിരുന്നു. ഒരു ദിവസം, ദാരുണമായ ഒരു കാര്‍ അപകടത്തില്‍പ്പെട്ട് തന്‍റെ പ്രിയപ്പെട്ട മകളെ തനിക്ക് നഷ്ടപ്പെട്ടു. വിമര്‍ശകര്‍ എത്ര തീവ്രമായി തനിക്കെതിരെ എഴുന്നേറ്റു എന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. തനിക്കും തന്‍റെ ശുശ്രൂഷയ്ക്കും എതിരായി എല്ലാ തരത്തിലുമുള്ള മോശകരമായ കാര്യങ്ങള്‍ അവര്‍ എഴുതുകയുണ്ടായി. തന്‍റെ ഇളയ മകളുടെ നഷ്ടവും വിഷം നിറഞ്ഞതായ വിമര്‍ശനങ്ങളും അദ്ദേഹത്തിന്‍റെ ഹൃദയത്തെ തകര്‍ത്തുകളഞ്ഞു. തന്‍റെ ശുശ്രൂഷ അവസാനിപ്പിക്കുവാന്‍ വരെ താന്‍ ചിന്തിച്ചു.
ഒരു ദിവസം, കുടുംബ പ്രാര്‍ത്ഥനയുടെ സമയത്ത്, പരിശുദ്ധാത്മാവ് ഒരു മനുഷ്യന്‍റെ മേല്‍ ഇറങ്ങിവരികയും ഈ പ്രിയപ്പെട്ട ദൈവമനുഷ്യനോടു ഇങ്ങനെ സംസാരിക്കയും ചെയ്തു, "എന്‍റെ മകനെ, നീ കടന്നുപോകുന്ന സകല വേദനയുടെയും മദ്ധ്യത്തിലും നീ എന്നെ ശുശ്രൂഷിക്കുന്നത് തുടരുമോ ഇല്ലയോ എന്ന് കാണുവാന്‍ സ്വര്‍ഗ്ഗം മുഴുവനും ആകാംക്ഷയോടെ കാത്തിരിക്കയാണ്". ആ നിമിഷത്തില്‍, ആ ദൈവദാസന്‍ കൈയ്പ്പോടെ കരഞ്ഞുകൊണ്ട് പറഞ്ഞു, "എന്‍റെ അന്ത്യശ്വാസം വരേയും ഞാന്‍ അങ്ങയുടെ ശുശ്രൂഷ ചെയ്യും കര്‍ത്താവേ". ആ നിമിഷം മുതല്‍, തന്‍റെ ശുശ്രൂഷ ഭൂലോകം മുഴുവനും പടരുവനായി തുടങ്ങി. ഈ പ്രിയപ്പെട്ട ദൈവമനുഷ്യന്‍റെ രഹസ്യം എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? അദ്ദേഹം ദിവസവും മണിക്കൂറുകളോളം അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നത് നിങ്ങളുടെ ആത്മീക മനുഷ്യനു പുതുക്കവും വിശ്രമവും കൊണ്ടുവരും. നിങ്ങള്‍ ഒരുപക്ഷേ നിങ്ങളുടെ വിളിയും ശുശ്രൂഷയും ഉപേക്ഷിക്കുന്നതിന്‍റെ വക്കില്‍ ആയിരിക്കാം; അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിക്കുക, ആത്മീക മണ്ഡലത്തിന്‍റെ അടുത്ത തലത്തിലേക്ക് നിങ്ങള്‍ പോകുവാന്‍ ഇടയായിത്തീരും.
വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവിടുന്ന് ഈ ജനത്തോടു സംസാരിക്കും. “ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുക്കുവിൻ; ഇതാകുന്നു വിശ്രമം” എന്ന് അവിടുന്ന് അവരോട് അരുളിച്ചെയ്തു എങ്കിലും കേൾക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു. (യെശയ്യാവ്
28:11-12).
അന്യഭാഷയില്‍ സംസാരിക്കുന്നത് വളരെ ഫലപ്രദവും ശക്തിയുള്ളതും ആയിരിക്കുന്നുവെങ്കിലും, ചിലര്‍ അത് കേള്‍ക്കുന്നില്ല. ഇതാണ് പ്രവാചകനായ യെശയ്യാവ് പ്രവചിച്ചത്; "എങ്കിലും കേള്‍ക്കുവാന്‍ അവര്‍ക്ക് മനസ്സില്ലായിരുന്നു". അന്യഭാഷയില്‍ സംസാരിക്കുന്നതിനു എതിരായി സംസാരിക്കയും എഴുതുകയും ചെയ്യുന്ന ചില ആളുകള്‍ ഉണ്ട്. അത് രുചിച്ചുനോക്കാത്ത ബിരിയാണിക്ക് എതിരായി പറയുന്നതുപോലെയാണ്. അത് ഒരിക്കലും ഗണിതശാസ്ത്രം അഭ്യസിച്ചിട്ടില്ലാത്ത ഒരുവനില്‍ നിന്നും ഗണിതം പഠിക്കുന്നതുപോലെയാണ്. അന്യഭാഷയ്ക്ക് എതിരായി സംസാരിക്കയും എഴുതുകയും ചെയ്യുന്നവര്‍ ഒരിക്കലും അന്യഭാഷ അനുഭവിച്ചിട്ടില്ല, ഒരിക്കലും അന്യഭാഷയില്‍ സംസാരിച്ചിട്ടില്ല, ആകയാല്‍ അവരോടു തര്‍ക്കിച്ചും അവരെ കേട്ടും നിങ്ങളുടെ സമയം ഒരിക്കലും പാഴാക്കരുത്. ദൈവം തന്നിരിക്കുന്ന ഈ നിക്ഷേപത്തില്‍ നിന്നും നിങ്ങളെ അകറ്റിക്കളയുവാന്‍ ആരേയും അനുവദിക്കരുത്.
അപ്പോസ്തലനായ പത്രോസ് യേശുവിനെ പ്രാകികൊണ്ട് തള്ളിപറഞ്ഞ ഒരു സമയം അവന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. തന്‍റെ ജീവിതത്തില്‍ നിരാശപ്പെട്ട, സമ്മര്‍ദ്ദം അനുഭവിച്ച, ആത്മീകമായി ക്ഷീണിച്ചുപോയതു കാരണമാണ് അതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, പെന്തെകൊസ്ത് നാളില്‍, പരിശുദ്ധാത്മാവ് പത്രോസിന്‍റെമേല്‍ വന്നു, അപ്പോള്‍ അവന്‍ അന്യഭാഷയില്‍ സംസാരിച്ചു. യേശുവിനെ തള്ളിപറഞ്ഞ, യേശുവുമായി എനിക്ക് ബന്ധമില്ല എന്നുപറഞ്ഞ അതേ മനുഷ്യന്‍ അന്ന് ധൈര്യത്തോടെ അനേകായിരങ്ങളുടെ മുമ്പാകെ യേശുവിനെ പ്രസംഗിക്കയും അത് മൂവായിരം പേരുടെ മാനസാന്തരത്തിനും സ്നാനത്തിനും കാരണമാകുകയും ചെയ്തു. (അപ്പൊ.പ്രവൃ 2).
സമര്‍ദ്ദം അതിജീവിക്കുവാന്‍ അനേകം ആളുകള്‍ മദ്യവും പുകയിലയും ഉപയോഗിക്കാറുണ്ട്. ഈ വസ്തുക്കളെല്ലാം, ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, വളരെ സാമ്പത്തീക നഷ്ടം ഉണ്ടാക്കുന്നതും ആസക്തിയിലേക്ക് നയിക്കുന്നതും ആകുന്നു. അന്യഭാഷയില്‍ സംസാരിക്കുന്നത് സമ്മര്‍ദ്ദത്തിനു എതിരായുള്ള ഏറ്റവും ഫലപ്രദമായ ആത്മീക മരുന്നാണ്.
യേശുവിന്‍റെ നാമത്തില്‍, നിങ്ങളുടെ മുമ്പിലുള്ള എന്തിനെയും നിങ്ങള്‍ അതിജീവിക്കും എന്ന് ഞാന്‍ കല്‍പ്പിക്കയും പ്രഖ്യാപിക്കയും ചെയ്യുന്നു. നിങ്ങള്‍ ജയിക്കുന്നവന്‍ എന്നറിയപ്പെടും, നിങ്ങള്‍ ധരിക്കുന്ന വസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലല്ല നിങ്ങളുടെ വ്യക്തിത്വം അറിയപ്പെടുവാന്‍ പോകുന്നത്, നിങ്ങളുടെ വ്യക്തിത്വം അറിയപ്പെടുവാന്‍ പോകുന്നത് നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന ആത്മാവിന്‍റെ പ്രദര്‍ശനത്താല്‍ ആയിരിക്കും.

ഏറ്റുപറച്ചില്‍
കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ രക്തം എന്‍റെ ദേഹം, ദേഹി, ആത്മാവ് എന്നിവയെ മറയ്ക്കുന്നു, അത് എന്നെ ശുദ്ധീകരിക്കയും ലോകത്തില്‍ നിന്നും, ജഡത്തില്‍ നിന്നും പിശാചില്‍ നിന്നും എന്നെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. അന്യഭാഷയില്‍ സംസാരിക്കുന്നത് നന്മയും തിന്മയും തമ്മില്‍ വേര്‍തിരിച്ചറിയുവാന്‍ വേണ്ടി എന്‍റെ ഇന്ദ്രിയങ്ങളെ പരിശീലിപ്പിച്ചിരിക്കുന്നു. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● ഇന്ന് ശുദ്ധീകരണം നാളെ അത്ഭുതങ്ങള്● ദൈവത്തിന്റെ കൃപയെ സമീപിക്കുക
● യുദ്ധത്തിനായുള്ള പരിശീലനം - II
● മുന്നറിയിപ്പ് ശ്രദ്ധിക്കുക
● യേശു ഒരു ശിശുവായി വന്നത് എന്തുകൊണ്ട്?
● വ്യതിചലനത്തിന്റെ കാറ്റുകളുടെ നടുവിലെ ദൃഢചിത്തത
● ചില നേതാക്കള് വീണതുകൊണ്ട് നാം എല്ലാം അവസാനിപ്പിക്കണമോ?
അഭിപ്രായങ്ങള്‍