english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സംതൃപ്തി ഉറപ്പാക്കപ്പെട്ടിരിക്കുന്നു
അനുദിന മന്ന

സംതൃപ്തി ഉറപ്പാക്കപ്പെട്ടിരിക്കുന്നു

Saturday, 31st of August 2024
1 0 277
Categories : ശിഷ്യത്വം (Discipleship)
യേശു അവളോട് (ശമര്യക്കാരത്തിയായ സ്ത്രീ): "ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും എന്ന് ഉത്തരം പറഞ്ഞു".

 സ്ത്രീ അവനോട് (യേശു): "യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു. യേശു അവളോട്: പോയി ഭർത്താവിനെ വിളിച്ചുകൊണ്ടു വരിക എന്നുപറഞ്ഞു". 

എനിക്കു ഭർത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: "എനിക്കു ഭർത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി. അഞ്ചു ഭർത്താക്കന്മാർ നിനക്ക് ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യംതന്നെ എന്നു യേശു പറഞ്ഞു". (യോഹന്നാന്‍ 4:13-18).

മാധ്യമങ്ങള്‍ നമ്മെനോക്കി അക്ഷരീകമായി അലറിവിളിക്കുന്നു, നമ്മുടെ ശ്രദ്ധയ്ക്കായി മത്സരിക്കുന്നു, നമുക്ക് ഏറ്റവും പുതിയ ഈ സ്മാര്‍ട്ട്‌ ഫോണ്‍ ഉണ്ടെങ്കില്‍ മാത്രം, ഈ ഏറ്റവും നല്ല കാര്‍ ഉണ്ടെങ്കില്‍ മാത്രം, പ്രായത്തെ വെല്ലുവിളിക്കുന്ന രീതിയിലുള്ള സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് സന്തോഷവും സംതൃപ്തിയും ഉണ്ടാവുകയുള്ളൂ. കാര്യത്തിന്‍റെ സത്യം എന്തെന്നാല്‍ കാര്യങ്ങള്‍ ഒരിക്കലും ഒരു മനുഷ്യനെ സംതൃപ്തിപ്പെടുത്തുകയില്ല. ആരോ ഒരിക്കല്‍ പറഞ്ഞു, "കുറച്ചുകൊണ്ട് മതിവരാത്ത ഒരുവന് ഒന്നുകൊണ്ടും മതിവരുകയില്ല".

മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യത്തില്‍, അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ മറ്റൊരുവന്‍റെ കൂടെ ജീവിക്കുന്നതുമായ ഒരു സ്ത്രീയെക്കുറിച്ച് വേദപുസ്തകം നമ്മോടു പറയുന്നു. ഈ സ്ത്രീ ഒരിക്കലും തൃപ്തിവരാത്തതായ ആസക്തിയാല്‍ നയിക്കപ്പെട്ടിരുന്നു എന്ന് വ്യക്തമാണ്. സന്തോഷത്തിനും സംതൃപ്തിയ്ക്കും വേണ്ടിയുള്ള അവളുടെ അന്വേഷണം അവളെ പുരുഷന്മാരില്‍ നിന്നും പുരുഷന്മാരിലേക്ക് എത്തിച്ചു, എന്നിട്ടുംഅവള്‍ തൃപ്തി അടഞ്ഞില്ല. കര്‍ത്താവായ യേശു അവളോട്‌ പ്രവചിച്ചു പറഞ്ഞത് എന്തെന്നാല്‍ അവള്‍ക്കു ആവശ്യം പുതിയൊരു ഭര്‍ത്താവിനെയല്ല (അല്ലെങ്കില്‍ മറ്റൊരു പുരുഷനെ) എന്നാല്‍ ഒരു പുതിയ ജീവിതമാണ്, മാത്രമല്ല താനാണ് ആ പുതിയ ജീവിതത്തിന്‍റെ ഉറവിടം.

ഈ സ്ത്രീയെപോലെ, നമ്മില്‍ പലരും അനുഭവത്തില്‍ നിന്നും അനുഭവത്തിലേക്ക് പോകുന്നു അവിടുന്ന് അടുത്തതിലേക്കും, അത് നമുക്ക് നല്ല സംതൃപ്തി നല്കിത്തരും എന്ന പ്രതീക്ഷയോടെ. അടുത്ത ബന്ധം, അടുത്ത ജോലി, അടുത്ത വീട്, ഏറ്റവും പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ നാം ആഗ്രഹിക്കുന്ന സന്തോഷവും സംതൃപ്തിയും നമുക്ക് നല്‍കുമെന്ന് നാം തീവ്രമായി പ്രതീക്ഷിക്കുന്നു.

യഥാര്‍ത്ഥമായ സംതൃപ്തി എന്നാല്‍ വസ്തുക്കളോ ആളുകളോ അല്ല എന്നാല്‍ ദൈവവുമായുള്ള ഒരിക്കലും അവസാനിക്കാത്ത ഒരു ബന്ധമാണ്. ദൈവം സമ്പത്തിനെ കുറ്റപ്പെടുത്തുന്നില്ല. നാം അഭിവൃദ്ധി പ്രാപിക്കണമെന്നു അവന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ സമ്പത്തിന്‍റെ ശരിയായ ഉദ്ദേശം നാം മനസ്സിലാക്കുന്നില്ലെങ്കില്‍ ഇത് നമ്മെ ദൈവത്തില്‍ നിന്നും ശക്തമായി അകറ്റിക്കളയും എന്ന കാര്യം നാം അറിയണമെന്നും ദൈവം ആഗ്രഹിക്കുന്നു. പണത്തിനോടുള്ള സ്നേഹം സംതൃപ്തി നല്‍കുകയില്ല, എന്നാല്‍ കര്‍ത്താവിനെ സ്നേഹിക്കുന്നത് തീര്‍ച്ചയായും മാനുഷീക വാക്കുകളില്‍ വര്‍ണ്ണിക്കുവാന്‍ കഴിയാത്ത സംതൃപ്തി കൊണ്ടുവരും.

പല സമയങ്ങളിലും, അസംതൃപ്തി ഉളവാകുന്നത് നമുക്ക് കൂടുതല്‍ വേണം എന്ന വസ്തുതയില്‍ നിന്നല്ല മറിച്ച് നമുക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വേണം എന്ന ചിന്തയില്‍ നിന്നാണ്. നമ്മുടെ അസംതൃപ്തിയുടെ വേരിലുള്ള മത്സരബുദ്ധിയുള്ള ആത്മാവാണിത്. അതിനെ അതിജീവിക്കുവാന്‍, ദൈവത്തോടു നന്ദിയുള്ള ഒരു മനോഭാവം നാം നിരന്തരമായി വളര്‍ത്തിയെടുക്കണം.

ഏറ്റവും പുതിയതിനും നല്ലതിനും വേണ്ടിയുള്ള ഓട്ടം തീര്‍ച്ചയായും നമ്മെ ഞെരുക്കുകയും നിരാശപ്പെടുത്തുകയും ചെയ്യും. നമുക്ക് എന്താണ് ആവശ്യമെന്ന് നമുക്കറിയാം എന്നാണ് നാം പലപ്പോഴും ചിന്തിക്കുന്നത്, എന്നാല്‍ ദൈവത്തിനു നന്നായി അറിയാം. ദൈവത്തിനല്ലാതെ മറ്റൊന്നിനും നമ്മെ സംതൃപ്തിപ്പെടുത്തുവാന്‍ കഴിയുകയില്ല എന്ന തിരിച്ചറിവിലേക്ക് നാം വരാത്തിടത്തോളം, നാം ഭയത്താലും അസംതൃപ്തിയുടെ തോന്നലുകളാലും നിരന്തരമായി ബാധിക്കപ്പെടും.

അവർ യഹോവയെ അവന്‍റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
അവൻ ആർത്തിയുള്ളവനു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു. (സങ്കീര്‍ത്തനം 107:8-9).

നിങ്ങള്‍ അനുദിനവും ചെയ്യേണ്ട കാര്യം ഇതാണ്. ഒന്നാമതായി ശാന്തമായ ആരാധന സംഗീതം ശ്രവിക്കയും ദൈവത്തോടുകൂടെ വിലപ്പെട്ട സമയങ്ങള്‍ ചിലവഴിക്കയും ചെയ്യുക. നിങ്ങളുടെ ആഗ്രഹങ്ങളെ ശുദ്ധീകരിക്കുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുക. ദൈവത്തിന്‍റെ സമാധനത്താലും സാന്നിധ്യത്താലും നിങ്ങളുടെ പ്രാണന്‍ സംതൃപ്തി പ്രാപിക്കും. നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ ദൈവവചനം വായിക്കാനും പഠിക്കാനും ഇടക്കൊക്കെ നിങ്ങളാല്‍ കഴിയുന്നിടത്തോളം ഉപയോഗിക്കുക. 

നിങ്ങളുടെ ദൈവവുമായുള്ള ബന്ധം നിങ്ങള്‍ ആഴത്തില്‍ ആക്കുമ്പോള്‍, നിങ്ങളുടെ സംതൃപ്തി ഉറപ്പാക്കപ്പെടും
പ്രാര്‍ത്ഥന
സ്വര്‍ഗീയ പിതാവേ, അങ്ങയാല്‍, അങ്ങയാല്‍ മാത്രം നിറയപ്പെടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാന്‍ നീര്‍ത്തോടിനായി കാംക്ഷിക്കുന്നതുപോലെ, എന്‍റെ ആത്മാവ് നിനക്കായി കാംക്ഷിക്കുന്നു. കവിഞ്ഞൊഴുകുന്ന അനുഭവത്തിലേക്ക് എന്നെ നിറയ്ക്കേണമേ. കര്‍ത്താവേ അങ്ങ് എന്‍റെ ഇടയനാകുന്നു. എനിക്ക് ഒന്നിനും മുട്ടുണ്ടാകയില്ല. സ്വര്‍ഗ്ഗത്തിലെ മഞ്ഞുകൊണ്ടും ഭൂമിയിലെ സമൃദ്ധി കൊണ്ടും അങ്ങ് എന്നെ തൃപ്തിപ്പെടുത്തും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ഉത്കണ്ഠാപൂര്‍വ്വമായ കാത്തിരിപ്പ്
● പ്രദര്‍ശിപ്പിക്കപ്പെട്ട കൃപ
● ആത്മാവിന്‍റെ പേരുകളും ശീര്‍ഷകങ്ങളും: പരിശുദ്ധാത്മാവ്
● പെന്തക്കൊസ്തിനു വേണ്ടിയുള്ള കാത്തിരിപ്പ്
● നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാനുള്ള ശക്തി പ്രാപിക്കുക
● ഒരു മാറ്റത്തിനുള്ള സമയം
● ദിവസം 04 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ