അനുദിന മന്ന
സ്ഥിരതയുടെ ശക്തി
Wednesday, 2nd of October 2024
1
0
224
Categories :
ശിഷ്യത്വം (Discipleship)
അങ്ങനെ അവൾ (രൂത്ത്) യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്‍റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു. (രൂത്ത് 2:23).
ഓരോ ദിവസവും, യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുന്നതുവരെ രൂത്ത് വയലില്‍ നിന്നു പെറുക്കുവാന്‍ ഇടയായി. തന്‍റെ അമ്മായിയമ്മയെ സഹായിക്കുവാന്‍ ഈ കാര്യം ഉതകുന്നതുകൊണ്ട് ശരിയായ കാര്യമാണ് അവള്‍ ചെയ്തത്. ശരിയായ കാര്യം ചെയ്യുന്നതില്‍ അവള്‍ സ്ഥിരതയുള്ളവള്‍ ആയിരുന്നു, അത് കേവലം ദിനചര്യ ആയിരിക്കുമ്പോള്‍ തന്നെ.
ചില കാര്യങ്ങള്‍ സ്ഥിരമായി ചെയ്യുന്നത്, വിശ്വാസത്തിന്‍റെ ഒരു വലിയ കുതിച്ചുചാട്ടം എന്ന നിലയില്‍ അനുദിനവും അത് അത്ര ആനന്ദകരമായി തോന്നുകയില്ല, എന്നാല്‍ പ്രതിഫലം വളരെയധികം വലിയതായിരിക്കും. കൊയ്ത്തുകാര്‍ അവളുടെ പേരുപോലും അറിയത്തക്കവിധം രൂത്ത് ബോവസിന്‍റെ വയലില്‍ നിന്നും സ്ഥിരമായി കാലാ ശേഖരിക്കുവാന്‍ തയ്യാറായി, അങ്ങനെ ബോവസ് ആള്‍കൂട്ടത്തിന്‍റെ ഇടയില്‍ നിന്നും അവളെ തിരഞ്ഞെടുത്തു.
ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ (സങ്കീര്‍ത്തനം 106:3).
"എല്ലായ്പോഴും" എന്ന പദം ശ്രദ്ധിക്കുക; അത് സ്ഥിരതയെ കുറിച്ചാണ് സംസാരിക്കുന്നത്. സ്ഥിരതയുള്ള പെരുമാറ്റം ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ കൊണ്ടുവരികയും മനുഷ്യന്‍റെ പ്രീതിയെ ആകര്‍ഷിക്കയും ചെയ്യും.
രൂത്തിന്‍റെ അച്ചടക്കം ആയിരുന്നു അവളും ബോവസും തമ്മിലുള്ള ബന്ധത്തിലും അവളും ദൈവവുമായുള്ള ബന്ധത്തിലും വ്യത്യാസം ഉളവാക്കിയ ഘടകം. നമ്മെ സംബന്ധിച്ചും അത് സത്യമായ കാര്യമാണ്.
ഒരാള്‍ സത്യമായ ഒരു കാര്യം പറഞ്ഞു, "തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സംഭവങ്ങള്‍ നല്ലതാണ്, എന്നാല്‍ നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവരുന്നത് അതിന്‍റെ പ്രക്രിയയാണ്." മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നമ്മുടെ ജീവിതത്തില്‍ യഥാര്‍ത്ഥമായ വളര്‍ച്ച നമുക്ക് കാണണമെങ്കില്‍, നാം ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ പോലും സ്ഥിരത ഉണ്ടായിരിക്കണം.
നാം പ്രവൃത്തികളെ ആവര്‍ത്തിക്കുമ്പോഴാണ് ശീലങ്ങള്‍ രൂപപ്പെടുന്നത്, അവ രണ്ടാം സ്വഭാവമായി മാറുന്നതുവരെ ദിനംതോറും അത് സംഭവിക്കുന്നു. അറ്റോമിക് ഹാബിറ്റിന്‍റെ രചയിതാവായ ജെയിംസ് ക്ലിയര്‍ എങ്ങനെ എഴുതിയിരിക്കുന്നു, "നാം നമ്മുടെ ലക്ഷ്യങ്ങളുടെ തലത്തിലേക്ക് ഉയരുന്നില്ല; നാം നമ്മുടെ സംവിധാനങ്ങളുടെ തലത്തിലേക്ക് വീഴുകയാണ്". മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നമ്മുടെ ശീലങ്ങള്‍ - നമ്മുടെ സംവിധാനങ്ങള്‍ - എന്നിവയാണ് നമ്മെ ശരിയായ ഗതിയില്‍ നിലനിര്‍ത്തുന്നത്. ഗലാത്യര്‍ 6:9 ല്‍, ഈ വികാരം തിരുവചനം പ്രതിധ്വനിപ്പിക്കുന്നു: "നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും". കൊയ്ത്തു വരുന്നത് സ്ഫോടനാത്മകമായ പരിശ്രമത്തില്‍ നിന്നല്ല, മറിച്ച് ദൃഢവും, സുസ്ഥിരവുമായ വിത്ത് വിതയ്ക്കലില്‍ നിന്നാകുന്നു.
പ്രചോദനത്തേയും ശീലത്തേയും ഒരുമിച്ചു വിളക്കിച്ചേര്‍ക്കുന്ന പശയാണ് സ്ഥിരതയെന്നത്. നിങ്ങള്‍ക്ക് തോന്നാത്തപ്പോള്‍ പോലും അത് പ്രത്യക്ഷപ്പെടുന്നു.ആവേശം കെട്ടടങ്ങുമ്പോള്‍ അത് മുമ്പോട്ടു കുതിയ്ക്കുന്നു. സദൃശ്യവാക്യങ്ങള്‍ 13:4 നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു, "മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണനോ പുഷ്‍ടിയുണ്ടാകും". ശുഷ്കാന്തി - സ്ഥിരതയോടെ പ്രവൃത്തി ചെയ്യുന്നത് - പ്രതിഫലം ലഭിക്കാന്‍ ഇടയാക്കുന്നു.
ഇന്ന് നിങ്ങളോടുതന്നെ ചോദിക്കുക, "എന്‍റെ ജീവിതത്തിലെ ഏതു പെരുമാറ്റത്തിനാണ് സ്ഥിരതയില്‍ വളരേണ്ടതായ ആവശ്യമുള്ളത്?"

പ്രാര്‍ത്ഥന
പിതാവേ, അവിടുന്ന് എപ്പോഴും അങ്ങയുടെ വചനം നിവര്‍ത്തിക്കുന്നതിനാല്‍ ഞാന്‍ നന്ദി പറയുന്നു. എന്നെ മുമ്പോട്ടു പോകുവാന്‍ സഹായിക്കുന്ന വചനത്തെ മുറുകെപ്പിടിക്കുന്നതില്‍ സ്ഥിരത പുലര്‍ത്തുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവം പ്രതിഫലം നല്കുന്ന ഒരുവനാണ്.● ദിവസം 06:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● തളിര്ത്ത വടി
● ദിവസം 19: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● അവര് ചെറിയ രക്ഷകന്മാര് ആകുന്നു
● നിങ്ങളുടെ ദൈവീക വിധിയെ തകര്ക്കരുത്
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന് സാദ്ധ്യമല്ല
അഭിപ്രായങ്ങള്‍