അനുദിന മന്ന
സ്നേഹത്തിന്‍റെ ഭാഷ
Thursday, 3rd of October 2024
1
0
120
Categories :
ഭാഷ (Language)
സ്നേഹം (Love)
ഒരാള്‍ ഇപ്രകാരം പറഞ്ഞു, "ഒരു വീട് മുഴുവന്‍ കത്തിക്കുവാന്‍ നിങ്ങള്‍ക്ക് പെട്രോളിന്‍റെ ആവശ്യമില്ല; നിങ്ങള്‍ക്ക് വാക്കുകള്‍ മാത്രം മതി". ഇത് വളരെ സത്യമാണ്! വാക്കുകള്‍ക്ക് പണിയുവാന്‍ സാധിക്കും, അതുപോലെ വാക്കുകള്‍ക്ക് നശിപ്പിക്കുവാനും കഴിയും. വാക്കുകള്‍ ശക്തിയുള്ളതാണ്, പ്രത്യേകിച്ച് ബന്ധങ്ങളുടെ വിഷയങ്ങളിലേക്ക് വരുമ്പോള്‍. രോഗസൌഖ്യവും പുനരുദ്ധാരണവും കൊണ്ടുവരുവാനുള്ള ശക്തി വാക്കുകള്‍ക്കുണ്ട്, മറുഭാഗത്ത്, മുറിക്കുവാനും വ്രണപ്പെടുത്തുവാനുമുള്ള ശക്തി വാക്കുകള്‍ക്കുണ്ട്.
നേരുള്ള വാക്കുകൾക്ക് എത്ര ബലം! (ഇയ്യോബ് 6:25).
പലപ്പോഴും, ആളുകള്‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, "എന്‍റെ ഹൃദയത്തില്‍ ഒന്നുമില്ല. ആ നിമിഷത്തില്‍ എനിക്ക് എന്ത് തോന്നുന്നുവോ അത് ഞാനങ്ങ് പറയും, പിന്നെ എല്ലാം തീരും". ഉപരിതലത്തില്‍, ഇത് വളരെ നല്ലതും അതിഭാവുകത്വം നിറഞ്ഞതുമായി തോന്നാം, എന്നാല്‍ യഥാര്‍ത്ഥത്തില്‍, നാളുകള്‍ കഴിഞ്ഞാലും ഉണങ്ങാത്ത മുറിവുകള്‍ക്കും വേദനയ്ക്കും അത് കാരണമാകും. സത്യം സംസാരിക്കുവാന്‍ വേദപുസ്തകം നമുക്ക് കല്പന നല്‍കുന്നുവെങ്കിലും, സ്നേഹത്തില്‍ സത്യം സംസാരിക്കുവാന്‍ നാം പഠിക്കണം. ഇത് ചെയ്യുമ്പോള്‍ നാം അധികമധികമായി ക്രിസ്തുവിനെപോലെ ആകുകയാണ് ചെയ്യുന്നത്. (എഫെസ്യര്‍ 4:15).
വളരെ വിരളമായി, നമ്മോടു ഏറ്റവും അടുത്തിരിക്കുന്ന ആളുകളോട് അനാദരവോടുകൂടി നാം പെരുമാറുന്നുണ്ട്. നാം വളരെ നിസ്സാരമായി അവരോടു ഇടപെടുകയും അവരെ മുതലെടുക്കയും ചെയ്യുന്നു. നാം അവരെ പേര് വിളിക്കുന്നു, നന്ദി എന്ന് പറയുവാനുള്ള അടിസ്ഥാനപരമായ മര്യാദപോലും കാണിക്കുന്നില്ല. അനേകര്‍ക്ക് അപരിചിതരോട് പെരുമാറുവാന്‍ എളുപ്പമാണ് എന്നാല്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരോട് പെരുമാറാന്‍ ബുദ്ധിമുട്ടാണ്. അത് നിങ്ങളാണെങ്കില്‍, നിങ്ങളുടെ അനുദിനമുള്ള ആശയവിനിമയത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
നിങ്ങള്‍ നിങ്ങളുടെ അടുത്ത ബന്ധങ്ങളെ അഭിനന്ദിക്കുന്ന കാര്യത്തില്‍ മഹാമനസ്കതയുള്ളവരും താഴ്ത്തികെട്ടുന്നതും ആക്ഷേപിക്കുന്നതുമായ വാക്കുകളില്‍ പിശുക്ക് കാണിക്കയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളോടു ഏറ്റവും അടുത്തു വരുന്ന ആശ്ചര്യജനകമായ കാഴ്ച നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ ഭാര്യയോ അല്ലെങ്കില്‍ മാതാവോ രുചികരമായ ഭക്ഷണം പാകം ചെയ്‌താല്‍, മനസ്സ് തുറന്നു അവരെ അഭിനന്ദിക്കുക. നിങ്ങളുടെ ഭാവനത്തിലോ ഓഫീസിലോ ആരെങ്കിലും ഒരുവന്‍ ഒരു നല്ലകാര്യം ചെയ്താല്‍, നിങ്ങള്‍ അതിനെ എത്രമാത്രം അഭിനന്ദിക്കുന്നു എന്ന് അവര്‍ അറിയട്ടെ.
ഓര്‍ക്കുക, പ്രോത്സാഹനത്തിന്‍റെ വാക്കുകള്‍ ഒരു വ്യക്തിയെ പണിയുന്നു, അതുപോലെ ആത്മാര്‍ത്ഥമായ അഭിനന്ദനം ഒരു വ്യക്തിയെ ശക്തീകരിക്കുന്നു.
അനേകം കുഞ്ഞുങ്ങള്‍ വളരെ ഭയത്തോടെ മുതിര്‍ന്നുവരുന്നു കാരണം അവരുടെ മാതാപിതാക്കള്‍ അവരെ ശാരീരികമായി അധിക്ഷേപിച്ചിട്ടില്ലെങ്കിലും കയ്പ്പിന്‍റെയും, കോപത്തിന്‍റെയും, അല്ലെങ്കില്‍ ശ്രദ്ധയില്ലായ്മയുടേയും വാക്കുകള്‍ പറയുന്നത് അവര്‍ ഒരിക്കലും അവസാനിപ്പിക്കുകയില്ലായിരുന്നു.
ക്രിസ്തീയ ജീവിതം പരസ്യപ്പെടുന്നത് ക്രിസ്തീയ അധരങ്ങളലാണ് എന്ന കാര്യം ഒരിക്കലും മറക്കരുത്. നിങ്ങള്‍ സംസാരിക്കുന്ന രീതി സൂക്ഷിക്കുക. മോശമായതോ തെറ്റായതോ ആയിട്ടുള്ള ഒന്നുംതന്നെ നിങ്ങളുടെ വായില്‍നിന്നും വരരുത്. സഹായകരമായത് മാത്രം പറയുക; ഓരോ വാക്കുകളും ഒരു വരമാണ്. കയ്പ്പിന്‍റെയും, അശുദ്ധമായതും, ഏഷണി പരത്തുന്നതുമായ വാക്കുകളെ തകര്‍ക്കുക. അന്യോന്യം സൌമ്യതയുള്ളവര്‍ ആയിരിക്കുക. (എഫെസ്യര്‍ 4:29, 31).

പ്രാര്‍ത്ഥന
പിതാവേ, കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും എന്‍റെ വായിൽനിന്നു പുറപ്പെടുവാന്‍ ഇടയാക്കരുതേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവീകമായ ശീലങ്ങള്‍● സാത്താൻ നിങ്ങളെ ഏറ്റവും കൂടുതൽ തടസ്സപ്പെടുത്തുന്ന മേഖല.
● വീഴ്ചയില്‍ നിന്നും വീണ്ടെടുപ്പിലേക്കുള്ള ഒരു യാത്ര
● സ്വപ്നത്തെ ഇല്ലാതാക്കുന്നവര്‍
● ദൈവത്തിന്റെ വക്താവായി മാറുക.
● ചിന്തകളുടെ തള്ളിക്കയറ്റത്തെ നിയന്ത്രിക്കുക
● മറക്കപ്പെട്ട കല്പന
അഭിപ്രായങ്ങള്‍