അനുദിന മന്ന
കുടുംബത്തോടൊപ്പം പ്രയോജനമുള്ള സമയം
Sunday, 13th of October 2024
0
0
148
Categories :
കുടുംബ (Family)
ബന്ധങ്ങള്‍ (Relationship)
പെസഹാപെരുന്നാളിനു മുമ്പേ താൻ ഈ ലോകം വിട്ടു പിതാവിന്‍റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. (യോഹന്നാന്‍ 13:1).
നമ്മുടെ കുടുംബാംഗങ്ങളുമായി നമുക്ക് ലഭിക്കുന്ന ഓരോ നിമിഷങ്ങളും നമുക്ക് ആനന്ദിക്കാം. നാളെ ഒരുപക്ഷേ അങ്ങനെയുള്ള നിമിഷങ്ങള്‍ ലഭിച്ചെന്നും ഇല്ലെന്നും വരാം.
ഒരു ദിവസം, പ്രശസ്തനായ ഒരു പാസ്റ്റര്‍ ഞായറാഴ്ച്ചത്തെ തന്‍റെ സന്ദേശം ഒരുക്കുന്നതില്‍ തിരക്കുള്ളവനായിരുന്നു. അദ്ദേഹത്തിന്‍റെ ചെറിയ മകള്‍ പുറകില്‍ കൂടി പതുങ്ങി വന്നു അവനെ കെട്ടിപിടിച്ചു 'ഡാഡാ' എന്ന് വിളിച്ചു. ആ പാസ്റ്റര്‍ അവളെ വഴക്കു പറഞ്ഞു, അവളുടെ കൂടെ സമയം ചിലവഴിക്കുവാന്‍ കഴിയാതെ അദ്ദേഹം തിരക്കുള്ളവന്‍ ആയിരുന്നു.
ഈ സമയത്ത്, ആ പാസ്റ്ററുടെ ഭാര്യ അവനെ സൌമ്യമായി ഇങ്ങനെ ഓര്‍മ്മിപ്പിച്ചു ഒരു കൊച്ചുകുട്ടി ആയിരിക്കുന്ന അവള്‍ ഇപ്പോള്‍ കാണിക്കുന്ന സ്നേഹവും വാത്സല്യവും ചില വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതുപോലെ തന്നെ ആയിരിക്കയില്ല. ആ നിമിഷം ആനന്ദിക്കുവാന്‍ അവള്‍ അവനെ ഉപദേശിച്ചു. ആ പാസ്റ്റര്‍ സത്യവും ആ വാചകത്തിന്‍റെ ആഴവും തിരിച്ചറിഞ്ഞിട്ടു, പെട്ടെന്ന് തന്‍റെ ജോലികള്‍ ഒരു ഭാഗത്ത് മാറ്റിവെച്ചിട്ട് അവന്‍റെ ചെറിയ മകളോടുകൂടെ സമയം ചിലവിടുവാന്‍ തയ്യാറായി.
ഞാന്‍ പലപ്പോഴും എന്നെത്തന്നെ ഓര്‍പ്പിക്കുന്നത് "തിരക്ക്' ഒരിക്കലും "പ്രയോജനത്തിനു" തുല്യമാകയില്ല. വെറും പ്രവര്‍ത്തികള്‍ നേട്ടത്തിനു തുല്യമാകുകയില്ല. വെറും പ്രവര്‍ത്തികള്‍ ഫലപ്രാപ്തി കൊണ്ടുവരികയില്ല.
നിങ്ങളുടെ കുടുംബാംഗങ്ങളുമായി ചിലവിടുവാന്‍ നിങ്ങള്‍ക്ക് കിട്ടുന്ന നിമിഷങ്ങള്‍ ഏറ്റവും വിലയേറിയ സമയങ്ങളാണ്. അത് ഒരിക്കലും നഷ്ടപ്പെടുത്തിക്കളയരുത്. ആര്‍ക്കറിയാം, നാളെ നമുക്ക് അവരെ അടുത്തു കിട്ടിയെന്നു വരികയില്ല. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തോടുകൂടെ ആയിരിക്കുമ്പോള്‍ (നിങ്ങളുടെ ഭാര്യ, നിങ്ങളുടെ മക്കള്‍, നിങ്ങളുടെ മാതാപിതാക്കള്‍), സാമൂഹീക മാധ്യമങ്ങളിലെ അറിയിപ്പുകള്‍ പരിശോധിക്കുന്നതില്‍ തിരക്കുള്ളവര്‍ ആകരുത്. മറ്റേതെങ്കിലും സമയത്തിനായി അത് വിട്ടുക്കളയുക. ശക്തമായ കുടുംബങ്ങളുടെ സ്വഭാവസവിശേഷത അവര്‍ ഒരുമിച്ചു ചിലവഴിക്കുന്ന സമയങ്ങള്‍ ആകുന്നുവെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കര്‍ത്താവായ യേശുവും കുരിശിലേക്ക് പോകുന്നതിനു മുമ്പ് തന്‍റെ അപ്പോസ്തലന്മാരുമായി സമയം ചിലവഴിക്കുന്നത് എത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് അറിഞ്ഞിരുന്നു. നമുക്ക് നമ്മുടെ കുടുംബത്തിലെ അംഗങ്ങള്‍ക്കായി പ്രയോജനമുള്ള സമയങ്ങള്‍ വേര്‍തിരിക്കയും അങ്ങനെയുള്ള നിമിഷങ്ങള്‍ ഒരുമിച്ചു ആനന്ദിക്കയും ചെയ്യാം.

പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, എന്‍റെ കുടുംബാംഗങ്ങള്‍ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ കണ്ണിലെ കൃഷ്ണമണിപോലെ അവരെ സൂക്ഷിക്കേണമേ. എന്‍റെ കുടുംബാംഗങ്ങളുമായി പ്രയോജനമുള്ള സമയങ്ങള്‍ ചിലവിടുവാനുള്ള കൃപ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍ ആമേന്‍.
Join our WhatsApp Channel
Most Read
● കൃപയില് വളരുക● എങ്ങനെയാണ് സമയം ഫലപ്രദമായി വിനിയോഗിക്കുന്നത്.
● ക്രിസ്ത്യാനികള്ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന് കഴിയുമോ?
● നിരുത്സാഹത്തിന്റെ അമ്പുകളെ അതിജീവിക്കുക - 1
● ദിവസം 15: 40 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും
● ശപഥാർപ്പിത വസ്തുക്കള എടുത്തുകൊണ്ട് പോകുക
● സന്ദര്ശനത്തിന്റെയും പ്രത്യക്ഷതയുടേയും ഇടയില്
അഭിപ്രായങ്ങള്‍