അനുദിന മന്ന
ദൈവത്തിന്‍റെ അടുത്ത ഉദ്ധാരകന്‍ ആകുവാന്‍ നിങ്ങള്‍ക്ക് കഴിയും
Monday, 4th of November 2024
1
0
116
എന്നാൽ യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ കാലേബിന്‍റെ അനുജനായ കെനസിന്‍റെ മകൻ ഒത്നീയേലിനെ യിസ്രായേൽമക്കൾക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു. (ന്യായാധിപന്മാര്‍ 3:9).
ഒത്നീയേല്‍ എന്ന പേരുള്ള ഒരു മനുഷ്യനെകുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?
മിക്കവാറും ഇല്ലായിരിക്കാം.
അവന്‍ കാലേബിന്‍റെ സഹോദരപുത്രന്‍ ആയിരുന്നു. യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്ത് പോയപ്പോള്‍, യോശുവയുടെയും കാലേബിന്‍റെയും ധൈര്യത്തോടെയുള്ള പ്രവര്‍ത്തി കാരണം അവര്‍ വിജയിക്കുവാന്‍ ഇടയായിത്തീര്‍ന്നു. ഈ തലമുറ പ്രായമായിക്കഴിഞ്ഞപ്പോള്‍, പുതിയൊരു തലമുറ ഉദയം ചെയ്‌വാന്‍ തുടങ്ങി. വിഗ്രഹങ്ങളെ നമസ്കരിച്ചുകൊണ്ട് യിസ്രായേല്‍ വീണ്ടും പാപത്തില്‍ വീണു. യഹോവയുടെ കോപം യിസ്രായേലിനു എതിരായി ജ്വലിച്ചു, തങ്ങളുടെ ശത്രുക്കളാല്‍ അടിമകളാക്കപ്പെടുവാന്‍ ദൈവം ഒരിക്കല്‍ കൂടി അവരെ അനുവദിച്ചു. എന്നാല്‍, ആ ജനം വീണ്ടും യഹോവയോടു നിലവിളിക്കയും, ദൈവം അവരെ കേള്‍ക്കുകയും ചെയ്തു.
ദൈവത്തിന്‍റെ ജനങ്ങള്‍ എപ്പോഴൊക്കെ ദൈവത്തോടു നിലവിളിക്കുമോ, അവര്‍ സത്യമായി മാനസാന്തരപ്പെടുമെങ്കില്‍ ദൈവം അവരുടെ കരച്ചില്‍ കേള്‍ക്കും. ഇതുപോലെയുള്ള സമയത്തിനായി ദൈവം ഒരുക്കിനിര്‍ത്തിയിരിക്കുന്നവരെ എഴുന്നെല്‍പ്പിച്ചുകൊണ്ട് ദൈവം പ്രതികരിക്കുവാന്‍ ഇടയാകും. ഓരോ പടയാളിയും തനിക്കു ലഭിച്ച പരിശീലനം ഉപയോഗിക്കുവാനുള്ള ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. ദൈവം ഒരു മനുഷ്യനെ ഇങ്ങനെയുള്ള ഒരു സമയത്തിനു വേണ്ടി ഒരുക്കികൊണ്ടിരിക്കയായിരുന്നു. തന്‍റെ പിതാവിന്‍റെ സഹോദരനായ കാലേബിനെ പോലെ ധൈര്യത്തിന്‍റെ ആത്മാവ് അവനും ഉണ്ടായിരുന്നു.
അവന്‍റെമേൽ യഹോവയുടെ ആത്മാവു വന്നു; അവൻ യിസ്രായേലിനു ന്യായാധിപനായി യുദ്ധത്തിനു പുറപ്പെട്ടാറെ യഹോവ മെസൊപ്പൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ അവന്‍റെ കൈയിൽ ഏല്പിച്ചു; അവൻ കൂശൻരിശാഥയീമിനെ ജയിച്ചു. ദേശത്തിനു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി. കെനസിന്‍റെ മകനായ ഒത്നീയേൽ മരിച്ചു. (ന്യായാധിപന്മാര്‍ 3:10-11).
നിങ്ങളെത്തന്നെ അവഗണിക്കപ്പെട്ടവരായി, തകര്‍ക്കപ്പെട്ടവരായി, ഒന്നിനും കൊള്ളാത്തവരായി കാണരുത്. കാരണം ദൈവത്തിന്‍റെ ജനങ്ങളെ ഉദ്ധരിക്കേണ്ടതിന് അഥവാ ഏതെങ്കിലും രീതിയില്‍ അവരെ സഹായിക്കേണ്ടതിനു നിങ്ങളെ വിളിക്കുവാനുള്ള ഒരു സമയത്തിനു വേണ്ടി ദൈവം നിങ്ങളെ ഒരുക്കുകയായിരിക്കാം.
ഇന്ന് നിങ്ങള്‍ ഒരുപക്ഷേ "പേരില്ലാത്ത" ഒരുവന്‍ ആയിരിക്കാം, എന്നാല്‍ ദൈവത്തിന്‍റെ ആത്മാവ് നിങ്ങളുടെമേല്‍ വരുമ്പോള്‍, നിങ്ങള്‍ പൂര്‍ണ്ണമായും മറ്റൊരു വ്യക്തിയായി മാറും. ദൈവത്തിന്‍റെ ആത്മാവ് നിങ്ങളുടെമേല്‍ ഇരിക്കേണ്ടതിനായി ഉത്സാഹത്തോടെ പ്രാര്‍ത്ഥിക്കുക.
ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്‍റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു.

പ്രാര്‍ത്ഥന
ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്‍റെ ആത്മാവ് എന്‍റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്‍റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു. വലിയ അത്ഭുതകാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നു, കാരണം മഹത്വത്തിന്‍റെ ആത്മാവ് എന്‍റെമേല്‍ വസിക്കുന്നുണ്ട് യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു● ആളുകള്‍ ഒഴിവുകഴിവുകള് പറയുവാനുള്ള കാരണങ്ങള് - ഭാഗം 2
● അന്യഭാഷ സംസാരിച്ച് അഭിവൃദ്ധി ഉണ്ടാക്കുക
● ഭൂമിയുടെ ഉപ്പ് അല്ലെങ്കില് ഉപ്പുതൂണ്
● ഒടുവിലത്തെ അങ്കതലം വിജയിക്കുക
● മറ്റൊരു ആഹാബ് ആകരുത്
● വിവേചനവും വിധിയും
അഭിപ്രായങ്ങള്‍