english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങള്‍ എത്രമാത്രം വിശ്വാസയോഗ്യരാണ്‌?
അനുദിന മന്ന

നിങ്ങള്‍ എത്രമാത്രം വിശ്വാസയോഗ്യരാണ്‌?

Tuesday, 5th of November 2024
2 0 203
Categories : വിശ്വസ്തത (Faithfulness)
ഒരു ദിവസം, കര്‍ത്താവായ യേശു തന്‍റെ ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു, താന്‍ കുരിശിന്മേല്‍ ക്രൂശീകരിക്കപ്പെടുവാനുള്ള സമയമായി മാത്രമല്ല തന്‍റെ എല്ലാ ശിഷ്യന്മാരും തന്നെ കൈവിടുകയും ചെയ്യും.

അതിനു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്ന് ഉത്തരം പറഞ്ഞു! (മത്തായി 26:33).

എന്നാല്‍ ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പത്രോസിനു തന്‍റെ വാക്ക് പാലിക്കുവാന്‍ കഴിയാതെ അവന്‍ യേശുവിനെ തള്ളിപറഞ്ഞു. പത്രോസിനെപോലെ നമ്മില്‍ പലരും കര്‍ത്താവിനോടു ആത്മാര്‍ത്ഥമായ പല പ്രതിജ്ഞകളും ചെയ്തിട്ടുണ്ട് എന്നാല്‍ സത്യത്തില്‍ നാം നമ്മുടെ വാക്കുകള്‍ പാലിച്ചിട്ടില്ല. ഈ കാര്യത്തില്‍ നമ്മില്‍ ഭൂരിഭാഗം പേരും ബുദ്ധിമുട്ടുന്നവര്‍ ആകുന്നു.

"അതേ, ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം" എന്ന് നിങ്ങള്‍ മറുപടി പറയുമ്പോള്‍ - നിങ്ങള്‍ യഥാര്‍ത്ഥമായി അത് ചെയ്യുന്നുണ്ടോ?
ഈ സമയങ്ങളില്‍ - ആ സമയങ്ങളില്‍- നിങ്ങള്‍ അവിടെ ഉണ്ടാകും എന്ന് നിങ്ങള്‍ പറയുമ്പോള്‍, നിങ്ങള്‍ സമയം പാലിക്കാറുണ്ടോ? ഒരു പ്രെത്യേക തീയതിയില്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും പണം തിരികെ കൊടുക്കാമെന്നു പറഞ്ഞിട്ട് - നിങ്ങള്‍ അങ്ങനെ ചെയ്യാറുണ്ടോ? നിങ്ങള്‍ക്ക്‌ മനസ്സിലായോ!

ദൈവം തന്‍റെ വചനം പാലിക്കുന്നു (തീത്തോസ് 1:2), അവന്‍റെ മക്കളെന്ന നിലയില്‍ നാമും ദൈവത്തെപോലെ ആകണം (എഫെസ്യര്‍ 5:1). ദൈവം ആശ്രയിക്കാന്‍ കൊള്ളാകുന്നവന്‍ ആണ്, ആകയാല്‍ അവന്‍റെ ജനവും ആശ്രയിക്കുവാന്‍ കൊള്ളാകുന്നവര്‍ ആയിരിക്കണം. അതുകൊണ്ട് ക്രിസ്ത്യാനികള്‍ സത്യസന്ധരായ ആളുകളായി അറിയപ്പെടണം.

മഹാനായ ഒരു മനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു, "എനിക്ക് പ്രായമാകുന്നതനുസരിച്ച്, മനുഷ്യര്‍ പറയുന്നതിനു കുറച്ചു ശ്രദ്ധ മാത്രമേ ഞാന്‍ കൊടുക്കുന്നുള്ളൂ; അവര്‍ എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്"; അത് ആഴമായ ഒരു പ്രസ്താവനയാണ്.

കര്‍ത്താവുമായി അടുത്ത ഒരു ബന്ധം വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവരുടെ പ്രധാനപ്പെട്ട ഒരു സ്വഭാവ സവിശേഷത സങ്കീര്‍ത്തനം 15:4 ല്‍ പരാമര്‍ശിച്ചിട്ടുണ്ട്, 'സത്യം ചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ'. (സങ്കീര്‍ത്തനം 15:4).

നിങ്ങള്‍ എന്താണെന്ന് ജനങ്ങള്‍ ചിന്തിക്കുന്നതാണ് പ്രശസ്തി, എന്നാല്‍ നിങ്ങള്‍ എന്താണെന്ന് ദൈവം പറയുന്നതാണ് സ്വഭാവഗുണം. നിങ്ങള്‍ വാക്ക് പാലിക്കുമ്പോള്‍ അത് നിങ്ങളുടെ ആന്തരീക സ്വഭാവത്തെ പണിയുവാന്‍ ഇടയാകും. നിങ്ങള്‍ വാക്ക് പാലിക്കുന്ന ഒരു സ്ത്രീയോ പുരുഷനോ ആണെന്ന് ആളുകള്‍ കാണുകയും അറിയുകയും ചെയ്യുമ്പോള്‍, ശക്തമായ വിശ്വാസ്യത നിങ്ങള്‍ വളര്‍ത്തുകയും അവിശ്വസനീയമായ സ്വാധീനത നിങ്ങള്‍ നേടുകയും ചെയ്യും.

നാം ചെയ്യാമെന്നു പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നാം പരാജയപ്പെടുമ്പോള്‍, നമുക്ക് ചുറ്റുമുള്ള ആളുകളില്‍ പ്രകോപനവും സമ്മര്‍ദ്ദവും ഉണ്ടാക്കുവാന്‍ അത് കാരണമാകും. മാത്രമല്ല, ആളുകള്‍ നമ്മുടെ പ്രസ്താവനയുടെ കൃത്യതയുടെ അടിസ്ഥാനത്തിലാണ് പദ്ധതികളും പ്രതിജ്ഞകളും തയ്യാറാക്കുന്നത്. നാം അവരുടെ തല താഴുവാന്‍ അനുവദിച്ചാല്‍, അവര്‍ മറ്റുള്ളവരെ അവഹേളിക്കുന്നവര്‍ ആകും. സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒരുവനായിട്ടല്ല മറിച്ച് സമ്മര്‍ദ്ദം കുറയ്ക്കുന്ന ഒരുവനായി നിങ്ങളെത്തന്നെ കാണുവാന്‍ ആരംഭിക്കുക.

ആത്മീകമായി സംസാരിക്കുമ്പോള്‍, നമ്മുടെ വാക്ക് പാലിക്കേണ്ടതിനു രണ്ടു പ്രധാനപ്പെട്ട കാരണങ്ങള്‍ കൂടിയുണ്ട്.

#1 അങ്ങനെ നമ്മുടെ വിശ്വാസം അത് പ്രവര്‍ത്തിക്കേണ്ടതുപോലെ പ്രവര്‍ത്തിക്കുവാന്‍ ഇടയാകും.
കര്‍ത്താവായ യേശു നമ്മെ ഇങ്ങനെ പഠിപ്പിച്ചു: "ആരെങ്കിലും തന്‍റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ട് ഈ മലയോട്: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു" (മര്‍ക്കൊസ് 11:23).

വിശ്വാസം ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍, നാം പറയുന്ന കാര്യം നാം വിശ്വസിക്കയും, നാം വിശ്വസിക്കുന്ന കാര്യം മാത്രം പറയുകയും ചെയ്യണം.
നാം നമ്മുടെ വാക്ക് പാലിക്കുന്നില്ലെങ്കില്‍, അത് നമ്മുടെ വിശ്വാസത്തെ ബാധിക്കും.നാം വിശ്വാസത്തില്‍ നടന്നു ദൈവം നമുക്ക് തന്നിരിക്കുന്ന സകല അനുഗ്രഹങ്ങളും ആനന്ദത്തോടെ അനുഭവിക്കണമെങ്കില്‍, നാം പറയുന്നത് വിശ്വസിക്കയും മാത്രമല്ല വിശ്വസിക്കുന്നത് മാത്രം പറയുകയും ചെയ്യണം.

#2 നിങ്ങള്‍ കൈമാറുന്ന ഓരോ വാക്കുകളും (സംസാരത്തിലൂടെയോ അല്ലെങ്കില്‍ എഴുത്തിലൂടെയോ) ദൈവത്തിനു പ്രാധാന്യമുള്ളതാണ്. പ്രപഞ്ചത്തെ മുഴുവന്‍ തന്‍റെ വാക്കിലൂടെ സൃഷ്ടിച്ചവന്‍ നിങ്ങള്‍ നിങ്ങളുടെ വാക്ക് എങ്ങനെ ഉപയോഗിക്കുന്നുവെന്ന് പ്രത്യേകം ശ്രദ്ധിക്കുന്നു.

മറ്റുള്ളവരെ ഒന്നുകില്‍ സഹായിക്കുവാനോ അല്ലെങ്കില്‍ വേദനിപ്പിക്കുവാനോ കഴിയുന്ന ആത്മീക ശക്തി സത്യത്തില്‍ വാക്കുകള്‍ക്കുണ്ട്. (സദൃശ്യവാക്യങ്ങള്‍ 18:21). 

കര്‍ത്താവായ യേശു ഇങ്ങനെ പഠിപ്പിച്ചു പറഞ്ഞു, "എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിനും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിന്‍റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്‍റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും". (മത്തായി 12:36-37).

ആകയാല്‍ നിങ്ങള്‍ക്ക്‌ ചെയ്യുവാന്‍ കഴിയാത്ത വാക്കുകള്‍ കൈമാറുവാന്‍ സംസാരിക്കയോ, എഴുതുകയോ, ഇമെയില്‍ ചെയ്യുകയോ, സന്ദേശം അയക്കുകയോ ചെയ്യരുത്.

ഇപ്പോള്‍ ചിലസമയങ്ങളില്‍, നാം ചെയ്ത ഒരു വാക്ക് പാലിക്കുവാന്‍ അസാധ്യമായി തോന്നുന്ന ഒരു സാഹചര്യത്തില്‍, നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത ഒരു അവസ്ഥയില്‍ നമുക്ക് നമ്മെത്തന്നെ കാണുവാന്‍ കഴിഞ്ഞേക്കാം. അങ്ങനെയുള്ള വിഷയത്തില്‍, നാം ക്ഷമ ചോദിക്കയും ജീവിതത്തില്‍ മുന്നോട്ടു പോകുകയും ചെയ്യണം, അടുത്ത പ്രാവശ്യം ഏറ്റവും നന്നായി ചെയ്യുവാന്‍ സഹായിക്കേണ്ടതിനുള്ള കൃപയും ശക്തിയും നല്‍കുവാന്‍ വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കയും ചെയ്യുക.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എപ്പോഴും വാക്ക് പാലിക്കുവാന്‍ എന്നെ സഹായിക്കേണമേ. പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ ദൃഷ്ടിയില്‍ ശരിയായ കാര്യങ്ങള്‍ മാത്രം സംസാരിക്കുവാന്‍ വേണ്ടി എന്‍റെ അധരത്തെ അഭിഷേകം ചെയ്യേണമേ.


Join our WhatsApp Channel


Most Read
● ദൈവം പ്രതിഫലം നല്‍കുന്ന ഒരുവനാണ്.
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #2
● നിങ്ങളുടെ ജീവിതത്തില്‍ യാഗപീഠത്തില്‍ നിന്നും യാഗപീഠത്തിലേക്ക് മുന്‍ഗണന നല്‍കുക
● മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്നവര്‍ക്കുള്ള ഒരു പ്രാവചനീക സന്ദേശം
● ദൈവത്തിന്‍റെ നീതി ധരിക്കപ്പെട്ടിരിക്കുന്നു
● നമ്മുടെ ആത്മീക വാള്‍ സൂക്ഷിക്കുക
● സുബോധമുള്ള മനസ്സ് ഒരു ദാനമാണ്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ