english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഒരു പൊതുവായ താക്കോല്‍
അനുദിന മന്ന

ഒരു പൊതുവായ താക്കോല്‍

Thursday, 7th of November 2024
1 0 333
Categories : Consistency Discipline
ഏറ്റവും നല്ലതും വളരെയധികം താലന്തുകള്‍ ഉള്ളവരും പരാജയപ്പെടാം എന്നകാര്യം നിങ്ങള്‍ക്ക്‌ അറിയാമോ, അപ്പോള്‍തന്നെ എന്നെയും നിങ്ങളേയും പോലെയുള്ള സാധുക്കളായ ആളുകള്‍ക്ക് ദൈവം നമുക്കായി പദ്ധതിയിട്ടിരിക്കുന്നതില്‍ പ്രവേശിക്കുവാന്‍ കഴിയും. അത് സത്യമാണ്, അതിന്‍റെ രഹസ്യം സ്ഥിരതയാണ്.

#1: സ്ഥിരത നിങ്ങളുടെ വിശ്വാസത്തെ തെളിയിക്കും
നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍, അനുദിനവും പ്രാര്‍ത്ഥിക്കയും വേദപുസ്തകം വായിക്കയും ചെയ്ക, അതിനു നിങ്ങള്‍ക്ക്‌ തോന്നുന്നില്ലയെങ്കില്‍ പോലും, സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ പോലും, അത് നിങ്ങളുടെ വിശ്വാസത്തെ തെളിയിക്കുവാന്‍ ഇടയാകും. നിങ്ങള്‍ സാഹചര്യങ്ങള്‍ക്കും തോന്നലുകള്‍ക്കും അനുസരിച്ച് വിട്ടുകൊടുക്കരുത്. നിങ്ങളുടെ ജീവിതത്തില്‍ ഒരു മുന്നേറ്റം കാണണമെങ്കില്‍ സ്ഥിരത വളരെ നിര്‍ണ്ണായകമാണ്.

നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും. (ഗലാത്യര്‍ 6:9).

#2 നിങ്ങള്‍ പ്രാപിച്ചതിനെ സ്ഥിരത നിലനിര്‍ത്തുന്നു
നിങ്ങള്‍ പ്രാപിച്ചതിനെ, നിങ്ങള്‍ നിലനിര്‍ത്തണം. അത് അഭിഷേകം ആകട്ടെ, ബിസ്സിനസ്സ് ആകട്ടെ, ബന്ധങ്ങള്‍ ആകട്ടെ; നിങ്ങള്‍ പ്രാപിച്ചിരിക്കുന്ന നിലവാരം നിലനിര്‍ത്തുന്ന പ്രധാന ഘടകം സ്ഥിരതയാകുന്നു.

ആകയാൽ എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർഥമല്ല എന്ന് അറിഞ്ഞിരിക്കയാൽ കർത്താവിന്‍റെ വേലയിൽ എപ്പോഴും വർധിച്ചുവരുന്നവരും ആകുവിൻ. (1 കൊരിന്ത്യര്‍ 15:58).

പുതിയ കാര്യങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുന്നതാണ്, എന്നാല്‍ നാം വേണ്ടവണ്ണം സൂക്ഷിച്ചില്ലെങ്കില്‍ പുതിയ കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയെ മാറ്റിക്കളയും. ആനന്ദകരമായത് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ഥിരതയുള്ളവര്‍ ആയാല്‍ അത് നിങ്ങളെ ആഴത്തില്‍ വേരൂന്നുവാന്‍ ഇടയാക്കും എന്നതാണ് പ്രാധാനകാര്യം.

#3 സ്ഥിരത ഫലത്തെ കൊണ്ടുവരും
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും

യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്‍റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.
അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായിക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും;
അവൻ ചെയ്യുന്നതൊക്കെയും സാധിക്കും. (സങ്കീര്‍ത്തനം 1:1-3).

ഭാഗ്യവാനായ മനുഷ്യനെ സംബന്ധിച്ചു വേദപുസ്തകം സംസാരിക്കുന്നു. ഈ പദപ്രയോഗം ശ്രദ്ധിക്കുക, "അവന്‍റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ" - അതാണ്‌ സ്ഥിരത.

സ്ഥിരതയുള്ള ഒരു ജീവിതം തക്കകാലത്തു ഫലം കൊണ്ടുവരും.

ഈ രീതിയിലുള്ള ആത്മീക അച്ചടക്കത്തിന്‍റെ പ്രെത്യേക നേട്ടങ്ങളിലൊന്ന് അത് ജീവിതത്തിന്‍റെ മറ്റു ഭാഗങ്ങളിലും അതിന്‍റെതായ രീതിയില്‍ പ്രവര്‍ത്തിക്കും എന്നുള്ളതാണ്.

എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. (യാക്കോബ് 1:4).

പ്രാര്‍ത്ഥന
എന്‍റെ വിജയത്തെ തടയുന്ന സകല ശക്തികളും യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നുപോകട്ടെ. (ഇത് ആവര്‍ത്തിച്ചു പറയുക).


Join our WhatsApp Channel


Most Read
● സമാധാനം നമ്മുടെ അവകാശമാണ്
● നിങ്ങളുടെ വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യരുത്
● ആരുടെ വിവരണമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?
● മനുഷ്യരുടെ സമ്പ്രദായങ്ങള്‍
● സ്ഥിരതയുടെ ശക്തി
● ദൈവത്തിന്‍റെ സാന്നിദ്ധ്യത്തോടു സുപരിചിതമാകുക
● ദൈവം എങ്ങനെയാണ് കരുതുന്നത് #3
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ