അനുദിന മന്ന
യേശുവിനെ കാണുവാന്‍ ആഗ്രഹിക്കുക
Friday, 8th of November 2024
1
0
47
Categories :
അച്ചടക്കം (Discipline)
ശിഷ്യത്വം (Discipleship)
വേദപുസ്തകത്തിലെ അനേകം ജനങ്ങള്‍ കര്‍ത്താവിനെ കാണുവാനായി ആഗ്രഹിച്ചു. യോഹന്നാന്‍ 12ല്‍, പെസഹ അനുഷ്ഠിക്കേണ്ടതിനു ഗലീലയിലേക്ക് വന്ന ചില യവനന്മാരെ കുറിച്ച് നാം വായിക്കുന്നുണ്ട്. ഇത്ര വലിയ അത്ഭുതങ്ങള്‍ യേശു കര്‍ത്താവ് ചെയ്തത് കേട്ടപ്പോള്‍, അവര്‍ യേശുവിനെ വ്യക്തിപരമായി കാണുവാന്‍ ആഗ്രഹിച്ചു. ഇത് മനസ്സില്‍ വെച്ചുകൊണ്ട് അവര്‍ യേശുവിന്‍റെ ശിഷ്യന്മാരില്‍ ഒരുവനായിരുന്ന ഫിലിപ്പോസിന്‍റെ അടുക്കല്‍ വന്ന് അവനോടു, "യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാൺമാൻ താൽപര്യമുണ്ട് എന്ന് അപേക്ഷിച്ചു". (യോഹന്നാന്‍ 12:21).
യേശുവിനെ കാണുക എന്നത് ഒരു 'ആഗ്രഹത്തോടെയാണ്' ആരംഭിക്കുന്നത്. ഈ ആഗ്രഹം നമ്മില്‍ പരിശുദ്ധാത്മാവിനാല്‍ മാത്രം ഉളവാകുന്നതാണ്. അനേക വലിയ ദൈവ പുരുഷന്മാരും സ്ത്രീകളും ഒരേഒരു ആഗ്രഹത്തോടെ ദീര്‍ഘകാലം കാത്തിരുന്നു - അവനെ മുഖാമുഖം കാണുക. അവര്‍ ആരും നിരാശിതരായില്ല എന്നതാണ് സദ്വാര്‍ത്ത. അവരുടെ ജീവിതം ആയിരങ്ങള്‍ക്ക് ഒരു അനുഗ്രകരമായി മാറി.
യെരിഹോ പട്ടണത്തില്‍, വളരെ ധനികനായ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു, അവന്‍റെ പേര്‍ സക്കായി എന്നായിരുന്നു, അവന്‍ ചുങ്കക്കാരുടെ പ്രമാണി ആയിരുന്നു. യേശു ആ പട്ടണത്തിലൂടെ കടന്നുപോകുമ്പോള്‍, യേശു എങ്ങനെയുള്ളവൻ എന്നു കാൺമാൻ സക്കായി ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരം നിമിത്തം കഴിഞ്ഞില്ല. എന്നാറെ അവൻ മുമ്പോട്ട് ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു. (ലൂക്കോസ് 19:1-4).
യേശുവിനെ കാണുന്നത് എളുപ്പമുള്ള കാര്യമല്ല പിന്നെയോ അതിനു നിങ്ങളുടെ ഭാഗത്ത് നിന്നും ചില അച്ചടക്കം ആവശ്യമാണ്. സക്കായിയുടെ വിഷയത്തില്‍, അവന്‍ പുരുഷാരത്തിന്‍റെ മുമ്പില്‍ ഓടിച്ചെന്നു ഒരു കാട്ടത്തിമേല്‍ കയറി. അവന്‍റെ പ്രായം പരിഗണിക്കുമ്പോള്‍, അത് തീര്‍ച്ചയായും എളുപ്പമുള്ള കാര്യമല്ല.
രാജാവായ ദാവീദ്, ഈ വാക്യങ്ങളില്‍, കര്‍ത്താവിനെ അന്വേഷിക്കുവാന്‍ ഒരു പദ്ധതി (മാര്‍ഗ്ഗം) പറഞ്ഞുതരുന്നു. "ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്‍റെ പ്രാർഥന കേൾക്കും". (സങ്കീര്‍ത്തനം 55:17).
യേശുവിനെ കാണുവാനുള്ള ആഗ്രഹം യവനന്മാര്‍ പ്രകടിപ്പിച്ചപ്പോള്‍, വളരെ ഗഹനമായ ചില കാര്യങ്ങള്‍ അവന്‍ പറഞ്ഞു. അനേകരും ഇത് മനസ്സിലാക്കുന്നില്ല. യേശു പറഞ്ഞത് ഇതാണ്, "ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും". (യോഹന്നാന്‍ 12:24).
ഇത് യേശുവിനെ കാണുന്നതുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്? യേശു അര്‍ത്ഥമാക്കിയത് എന്തെന്നാല്‍ ഒരു വ്യക്തി തന്‍റെ ജീവിതത്തില്‍ കുരിശിന്‍റെ വഴികളെ അനുവദിച്ചുകൊണ്ട് തന്‍റെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും മരിക്കാതിരുന്നാല്‍, അവനെ യഥാര്‍ത്ഥമായി കാണുന്നത് അസാദ്ധ്യമാണ്.
ആരാധനയുടെയും പ്രാര്‍ത്ഥനയുടേയും സമയത്ത് നിങ്ങളുടെ ആത്മാവിന്‍റെ കണ്ണുകൊണ്ട് യേശുവിനെ കാണുന്നത് സത്യത്തില്‍ നിങ്ങളെ രൂപാന്തരപ്പെടുത്തുകയും ആയിരങ്ങള്‍ക്ക് നിങ്ങളെ ഒരു അനുഗ്രഹമാക്കി മാറ്റുകയും ചെയ്യും.

പ്രാര്‍ത്ഥന
1. പരിശുദ്ധാത്മാവാം ദൈവമേ, യേശുവിനെ മുഖാമുഖം കാണുവാനുള്ള ഒരു ആഗ്രഹം എന്‍റെ ഉള്ളില്‍ ഉളവാക്കേണമേ.
2. പിതാവേ, അച്ചടക്കമുള്ള ഒരു പ്രാര്‍ത്ഥനാ ജീവിതം ഉണ്ടാകേണ്ടതിനു അങ്ങയുടെ കൃപയും ശക്തിയും എനിക്ക് നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● നിങ്ങള് യേശുവിങ്കലേക്ക് എപ്രകാരമാണ് നോക്കുന്നത്?● നീതിയുടെ വസ്ത്രം
● പരിശുദ്ധാത്മാവിന്റെ എല്ലാ വരങ്ങളും എനിക്ക് വാഞ്ചിക്കുവാന് കഴിയുമോ?
● ദൈവത്തിന്‍റെ സാന്നിദ്ധ്യത്തോടു സുപരിചിതമാകുക
● സ്തോത്രമര്പ്പിക്കുന്നതിന്റെ ശക്തി
● ജയാളിയെക്കാള് ജയാളി
● കാര്യക്ഷമതയോടെ പ്രവര്ത്തിക്കുക
അഭിപ്രായങ്ങള്‍