അനുദിന മന്ന
ദിവസം 12 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Tuesday, 3rd of December 2024
1
0
106
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ഇത് എന്‍റെ അസാധാരണമായ മുന്നേറ്റങ്ങളുടെ കാലമാണ്
11യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്‍റെ വീട്ടിൽ മൂന്നു മാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്‍റെ കുടുംബത്തെയൊക്കെയും അനുഗ്രഹിച്ചു. 12ദൈവത്തിന്‍റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിന്‍റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ്‍രാജാവിന് അറിവു കിട്ടിയപ്പോൾ ദാവീദ് പുറപ്പെട്ട് ദൈവത്തിന്‍റെ പെട്ടകം ഓബേദ്-എദോമിന്‍റെ വീട്ടിൽനിന്ന് ദാവീദിന്‍റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു. (2 ശമുവേല്‍ 6:11-12).പഴയ നിയമത്തില്‍ ദൈവത്തിന്‍റെ പെട്ടകം ദൈവജനത്തിന്‍റെ ഇടയിലുണ്ടായിരുന്ന ദൈവ സാന്നിധ്യത്തിന്‍റെ പ്രതീകമായിരുന്നു. പുതിയ നിയമത്തില്‍, ദൈവത്തിന്‍റെ സാന്നിധ്യം ഒരിക്കലും പെട്ടകത്തിന്‍റെയുള്ളില്‍ ഒതുങ്ങുന്നതല്ല; നമ്മുടെ ശരീരം ഇപ്പോള്‍ ദൈവത്തിന്‍റെ മന്ദിരം ആകുന്നു. (1 കൊരിന്ത്യര്‍ 6:19-20). ഓബേദ്-എദോമിന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്ന ദൈവത്തിന്‍റെ സാന്നിധ്യത്തിനു മൂന്നു മാസംകൊണ്ട് അവന്‍റെ ജീവിതത്തെ മാറ്റുവാന്‍ കഴിഞ്ഞുവെങ്കില്‍, നിങ്ങളുടെ ജീവിതത്തിലുള്ള ദൈവസാന്നിധ്യത്തിനു അസാധാരണമായ മുന്നേറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുവാന്‍ സാധിക്കും. ദൈവത്തിന്‍റെ സാന്നിധ്യം ഇപ്പോഴും ശക്തിയുള്ളതും ഏതു സാഹചര്യത്തേയും തിരിക്കുവാന്‍ കഴിവുള്ളതുമാണ്. പുതിയ നിയമത്തില്‍ ക്രിസ്തു ദൈവസാന്നിധ്യത്തെ പ്രതിനിധികരിക്കുന്നു, അവന്‍ എപ്പോഴൊക്കെ വെളിപ്പെട്ടുവോ, അപ്പോഴെല്ലാം അസാധാരണമായ മുന്നേറ്റങ്ങളുടെ കണക്കുകള്‍ കാണുവാന്‍ സാധിക്കും.
അസാധാരണമായ മുന്നേറ്റങ്ങള്‍ ആസ്വദിക്കുക എന്നാല്‍ അര്‍ത്ഥമെന്താണ്?
1. നിങ്ങളുടെ ജീവിതത്തിലോ നിങ്ങളുടെ കുടുംബ പരമ്പരയിലോ ഇതിനുമുമ്പ് സംഭവിച്ചിട്ടില്ലാത്തതാണ് ഒരു അസാധാരണമായ മുന്നേറ്റം എന്ന് പറയുന്നത്.
2. ഒരു സാഹചര്യത്തിനുമേല്‍ ദൈവത്തിന്‍റെ അത്ഭുതകരമായ പ്രവര്‍ത്തികള്‍ അനുഭവിക്കുക എന്നതാണ് അസാധാരണമായ മുന്നേറ്റത്തിന്‍റെ അര്‍ത്ഥം.
3. അസാധാരണമായ ഒരു മുന്നേറ്റം എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട, നിരാകരിക്കുവാന്‍ കഴിയാത്ത വിജയവും, സാക്ഷ്യവും, നേട്ടവും ആകുന്നു.
4. വഴിയില്ലാത്ത ഇടങ്ങളില്‍ ദൈവം ഒരുക്കുന്ന വഴികള്‍ എന്നും ഇത് അര്‍ത്ഥമാക്കുന്നു.
അസാധാരണമായ മുന്നേറ്റങ്ങളുടെ വേദപുസ്തകത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍.
1. കടങ്ങള്‍ വീടപ്പെടുവാനുള്ള സാമ്പത്തീക ശാക്തീകരണം.
2 രാജാക്കന്മാര്‍ 4:1-7 ല്‍ ഒരു വിധവ അസാധാരണമായ മുന്നേറ്റം അനുഭവിക്കയും കടത്തില്‍ നിന്നും മുക്തി പ്രാപിക്കയും ചെയ്തു. നിങ്ങളെ കടത്തില്‍ നിന്നും മുക്തരാക്കുവാന്‍ ദൈവത്തിന്‍റെ അഭിഷേകത്തിനു ശക്തിയുണ്ട്. നിങ്ങളുടെ ജീവിതത്തിന്മേല്‍ ഞാന്‍ പ്രഖ്യാപിക്കുന്നു; ഇത് നിങ്ങളുടെ അസാധാരണമായ മുന്നേറ്റങ്ങളുടെ കാലമാകുന്നു യേശുവിന്‍റെ നാമത്തില്‍.
2. കൃപകൊണ്ട് ലജ്ജ മൂടപ്പെടും
പുതിയതായി വിവാഹിതരായ ദമ്പതികളുടെമേലും അവരുടെ കുടുംബങ്ങളുടെ മേലും ഉണ്ടാകുമായിരുന്ന ലജ്ജയെ യേശുവിന്‍റെ സാന്നിധ്യം മറയ്ക്കുവാന്‍ ഇടയായിത്തീര്‍ന്നു. പച്ചവെള്ളം വീഞ്ഞായി മാറിയ അത്ഭുതം ഒരു അസാധാരണമായ മുന്നേറ്റം ആകുന്നു. (യോഹന്നാന്‍ 2:1-12). ദൈവത്തിന്‍റെ സാന്നിധ്യം വ്യത്യാസം കൊണ്ടുവരും, അത് നിന്ദയേയും ലജ്ജയേയും പുറത്താക്കുന്നു.
അസാധാരണമായ മുന്നേറ്റങ്ങള്‍ എങ്ങനെയാണ് ആസ്വദിക്കുന്നത്
- എന്തെങ്കിലും സംഭവിക്കുംവരെ പ്രാര്‍ത്ഥിക്കുക.
17ഏലീയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാർഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. 18അവൻ വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു. (യാക്കോബ് 5:17-18).
- ദൈവവചനം അനുസരിക്കുക.
അതിനു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്‍റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു. (ലൂക്കോസ് 5:5).
അവന്‍റെ അമ്മ ശുശ്രൂഷക്കാരോട്: അവൻ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു. (യോഹന്നാന്‍ 2:5).
നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാകുന്നു, ദൈവം തീയാല്‍ ഉത്തരമരുളുന്നവന്‍ ആകുന്നു (1 രാജാക്കന്മാര്‍ 18:24, എബ്രായര്‍ 12:29). ദൈവത്തിങ്കല്‍ നിന്നുമുള്ള മറുപടി അപ്രതീക്ഷിതമായാണ് വരുന്നത്. നിങ്ങളുടെ സകല പ്രാര്‍ത്ഥനകളും ഉപവാസവും വൃഥാവാകുകയില്ല; നിങ്ങളുടെ ജീവിതത്തില്‍ ദൈവമഹത്വം വെളിപ്പെടുത്തുന്ന സാക്ഷ്യങ്ങള്‍ യേശുവിന്‍റെ നാമത്തില്‍ നിങ്ങള്‍ സ്വീകരിക്കും.
- ഒരിക്കലും തളര്‍ന്നു പോകരുത്
18“നിന്‍റെ സന്തതി ഇവ്വണ്ണം ആകും” എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്ന് അവൻ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു. 19അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്‍റെ ശരീരം നിർജീവമായിപ്പോയതും സാറായുടെ ഗർഭപാത്രത്തിന്‍റെ നിർജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല. 20ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിനു മഹത്വം കൊടുത്തു, 21അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണമായി ഉറച്ചു. (റോമര്‍ 4:18-21).
Bible Reading Plan: Luke 14- 19
പ്രാര്‍ത്ഥന
1.പിതാവേ, മറഞ്ഞുകിടക്കുന്ന അവസരങ്ങളിലേക്ക് എന്‍റെ കണ്ണുകളെ തുറക്കേണമേ യേശുവിന്‍റെ നാമത്തില്‍. (എഫെസ്യര്‍ 1:18).
2.എന്‍റെ പുരോഗതിയെ തടയുന്നതായ എല്ലാ കോട്ടകളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വലിച്ചെറിയുന്നു. (2 കൊരിന്ത്യര്‍ 10:4).
3.എന്‍റെ ലക്ഷ്യസ്ഥാനത്തെ അട്ടിമറിക്കുവാന്‍ കഴിയുന്ന എല്ലാ ബന്ധങ്ങളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വേര്‍പ്പെടുത്തുന്നു. (2 കൊരിന്ത്യര്‍ 6:14).
4.കര്‍ത്താവേ, അസാധാരണമായ ഒരു മുന്നേറ്റത്തിനായി എനിക്ക് ജ്ഞാനം നല്‍കേണമേ യേശുവിന്‍റെ നാമത്തില്‍. (യാക്കോബ് 1:5).
5.പിതാവേ, സാമ്പത്തീകവും, വൈവാഹീകവും, അന്തര്‍ദേശീയവുമായ മുന്നേറ്റങ്ങളെ യേശുവിന്‍റെ നാമത്തില്‍ എനിക്ക് തരേണമേ. (യിരെമ്യാവ് 29:11).
6.സാക്ഷ്യങ്ങള്‍ എനിക്ക് നിഷേധിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു ശക്തിയും പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ നശിച്ചുപോകട്ടെ. (യെശയ്യാവ് 54:17).
7.എന്‍റെ അടുത്ത തലത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഏതൊരു ബലവാനും, യേശുവിന്‍റെ നാമത്തില്‍ ബന്ധിക്കപ്പെടട്ടെ. (മത്തായി 12:29).
8.കര്‍ത്താവേ, എന്‍റെ കുടുംബത്തിനും എനിക്കും വേണ്ടി അനുഗ്രഹത്തിന്‍റെ പുതിയ വാതിലുകളെ യേശുവിന്‍റെ നാമത്തില്‍ തുറക്കേണമേ. (വെളിപ്പാട് 3:8).
9.ഈ കാലയളവില്‍ സമസ്ത മേഖലകളിലും ഒരു മുന്നേറ്റം യേശുവിന്‍റെ നാമത്തില്‍ ഞാന്‍ സ്വീകരിക്കുന്നു. (സങ്കീര്‍ത്തനം 84:11).
10.എന്‍റെ സാക്ഷ്യവും ലക്ഷ്യസ്ഥാനവും വഴിതിരിച്ചുവിടുവാന്‍ ലക്ഷ്യമിടുന്ന ഏതൊരു ശക്തിയുമേ, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിന്നെ നശിപ്പിക്കുന്നു. (ലൂക്കോസ് 10:19).
11.എന്‍റെ മുന്നേറ്റങ്ങള്‍ക്കു എതിരായി പോരാടുന്ന എല്ലാ ബലിപീഠങ്ങളും, യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നുപോകട്ടെ. (ന്യായാധിപന്മാര്‍ 6:25-27).
12.എന്‍റെ ഭാവിയ്ക്ക് എതിരായി തരംതാഴ്ത്തി സംസാരിക്കുന്ന ഏതൊരു ശക്തിയും, യേശുവിന്‍റെ നാമത്തില്‍ നിശബ്ദമായി പോകട്ടെ. (യെശയ്യാവ് 54:17).
13.എന്‍റെ ലക്ഷ്യസ്ഥാനം നഷ്ടപ്പെടുകയില്ല, യേശുവിന്‍റെ നാമത്തില്‍. (യിരെമ്യാവ് 1:5).
14.എന്‍റെ നല്ല പ്രതീക്ഷകള്‍ വെട്ടിച്ചുരുക്കപ്പെടുകയില്ല, യേശുവിന്‍റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 23:18).
15.അതേ കര്‍ത്താവേ, എന്നേയും, എന്‍റെ കുടുംബാംഗങ്ങളെയും, പാസ്റ്റര്‍ മൈക്കിളിനേയും, ടീമിനെയും അഭിഷേകത്തിന്‍റെ ഒരു ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകേണമേ യേശുവിന്‍റെ നാമത്തില്‍. (1 ശമുവേല്‍ 16:13).
16.പിതാവേ, അസാധാരണമായ മുന്നേറ്റത്തിനായി യേശുവിന്‍റെ നാമത്തില്‍ എന്നെ ശക്തീകരിക്കേണമേ. (അപ്പൊ.പ്രവൃ 1:8).
17.യേശുവിന്‍റെ നാമത്തില്‍, ഇത് എന്‍റെ അസാധാരണമായ പുരോഗതിയുടെ സമയമാകുന്നു. (സങ്കീര്‍ത്തനം 75:6-7).
18.യേശുവിന്‍റെ നാമത്തില്‍, എനിക്ക് നഷ്ടമായത് ഒക്കേയും ഞാന്‍ പിന്തുടരുകയും, മറികടക്കുകയും, വീണ്ടുകൊള്ളുകയും ചെയ്യും, യേശുവിന്‍റെ നാമത്തില്‍. (1 ശമുവേല്‍ 30:8).
19.കര്‍ത്താവേ, എന്നേയും മറ്റു എല്ലാവരേയും ഈ 40 ദിവസ ഉപവാസത്തില്‍ ശക്തീകരിക്കേണമേ. (യെശയ്യാവ് 40:31).
20.സകലതും എന്‍റെ നന്മയ്ക്കായി കൂടി വ്യാപരിക്കുവാന്‍ ആരംഭിക്കട്ടെ എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ കല്‍പ്പിക്കുന്നു. (റോമര്‍ 8:28).

Join our WhatsApp Channel
Most Read
● ദിവസം 26: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● ഇന്നലകളെ പോകുവാന് അനുവദിക്കുക
● യബ്ബേസിന്റെ പ്രാര്‍ത്ഥന
● സമയോചിതമായ അനുസരണം
● ദൈവം എങ്ങനെയാണ് കരുതുന്നത് #1
● രൂപാന്തരത്തിനു വേണ്ടിയുള്ള സാധ്യത
● വചനത്തിന്റെ സ്വാധീനം
അഭിപ്രായങ്ങള്‍