english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങള്‍ ഒരു യുദ്ധത്തില്‍ ആയിരിക്കുമ്പോള്‍: ഉള്‍ക്കാഴ്ചകള്‍
അനുദിന മന്ന

നിങ്ങള്‍ ഒരു യുദ്ധത്തില്‍ ആയിരിക്കുമ്പോള്‍: ഉള്‍ക്കാഴ്ചകള്‍

Thursday, 16th of January 2025
1 0 129
Categories : വ്യതിചലനം (Distraction)
ദാവീദ് യുദ്ധക്കളത്തിലേക്ക് വന്നു, അവന്‍റെ സ്വന്ത താല്പര്യപ്രകാരമല്ല എന്നാല്‍ അവന്‍റെ പിതാവ് അവനോടു ഒരു ദൌത്യവാഹകനായി പോകുവാന്‍ പറഞ്ഞതു നിമിത്തമാണ്. തന്‍റെ സഹോദരന്മാര്‍ക്ക് കുറച്ചു ആഹാരസാധനങ്ങള്‍ കൊണ്ടുചെല്ലുവാന്‍ അവന്‍റെ പിതാവ് ആവശ്യപ്പെട്ടു, അവര്‍ യുദ്ധത്തിന്‍റെ മുന്‍നിരയിലായിരുന്നു. (1 ശമുവേല്‍ 17:17-18 വായിക്കുക).

ഫെലിസ്ത്യനായ ഗോല്യാത്ത് എങ്ങനെ യിസ്രായേലിനെ പരിഹസിക്കുന്നു എന്ന് ദാവീദും നേരിട്ട് കാണുവാന്‍ ഇടയായി. അവന്‍റെ ഉള്ളം തിളക്കുവാന്‍ തുടങ്ങി, ഗോല്യാത്തിനെ പരാജയപ്പെടുത്തുന്നവര്‍ക്ക് എന്താണ് പ്രതിഫലമെന്ന് അവന്‍ ചുറ്റുമുള്ളവരോട് ചോദിച്ചു. ആളുകള്‍ ഉടനടി ഇപ്രകാരം മറുപടി പറഞ്ഞു, "അവനെ (ഗോല്യാത്തിനെ) കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കുകയും തന്‍റെ മകളെ അവനു കൊടുക്കുകയും അവന്‍റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു". (1 ശമുവേല്‍ 17:25).

അവനെ കൊല്ലുന്നവന് ഇന്നിന്നതൊക്കെയും കൊടുക്കും എന്ന് അവനോട് ഉത്തരം പറഞ്ഞു. അവരോട് അവൻ സംസാരിക്കുന്നത് അവന്‍റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോടു കോപിച്ചു: "നീ ഇവിടെ എന്തിനു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളത് നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്‍റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാൺമാനല്ലേ നീ വന്നത് എന്നു പറഞ്ഞു". (1 ശമുവേല്‍ 17:27-28).

ദാവീദ് ആളുകളോട് സംസാരിക്കുന്നത് അവന്‍റെ മൂത്ത സഹോദരനായ എലിയാബ് കേട്ടപ്പോള്‍, മറ്റുള്ള എല്ലാവരുടേയും മുന്‍പില്‍ വെച്ച് അവന്‍ ദാവീദിനെ കഠിനമായി ശാസിച്ചു. സംഭവിച്ച കാര്യംനിമിത്തം ദാവീദിന് എളുപ്പത്തില്‍ ഇടറിപ്പോകുകയോ മുറിവേല്‍ക്കുകയോ ചെയ്യാമായിരുന്നു, എന്നാല്‍ അങ്ങനെയുണ്ടാകുവാന്‍ ദാവീദ് അനുവദിച്ചില്ല.

ഇവിടെ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്: 
ദാവീദ് ശ്രദ്ധ പതറിപ്പോകുന്നതിനു വിസമ്മതിച്ചു.
നിങ്ങള്‍ ഒരു യുദ്ധത്തില്‍ ആയിരിക്കുമ്പോള്‍, നിങ്ങളെ യഥാര്‍ത്ഥ പോരാട്ടത്തില്‍ നിന്നും അകറ്റുവാന്‍ വേണ്ടി ശത്രു എപ്പോഴും നിങ്ങളുടെ ശ്രദ്ധ പതറിപ്പിക്കുവാന്‍ ശ്രമിക്കും. 

അപ്പോസ്തലനായ പൌലോസ് തിമോഥെയോസിനു ഇപ്രകാരം എഴുതി, "ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായി വസിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്". (1 കൊരിന്ത്യര്‍ 7:35).

ദൈവത്തിന്‍റെ ഉദ്ദേശത്തിന്‍റെയും പദ്ധതിയുടേയും ഒന്നാമത്തെ ശത്രുവാണ് ശ്രദ്ധ പതറിപ്പിക്കല്‍ എന്നത്. ആളുകള്‍ നിങ്ങളെ മുറിപ്പെടുത്തുമ്പോള്‍, വ്യസനിപ്പിക്കുമ്പോള്‍, സത്യമല്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍, നമ്മെത്തന്നെ പ്രതിരോധിക്കുവാന്‍ സമൂഹ മാധ്യമങ്ങളിലോ മറ്റു വേദികളിലോ അവരോടു പോരാടുവാന്‍ നമുക്ക് തോന്നാം. ദൈവം നിങ്ങളെ വിളിച്ചിരിക്കുന്ന യഥാര്‍ത്ഥ കാര്യത്തില്‍ നിന്നും നിങ്ങളെ അകറ്റുന്നത് ശ്രദ്ധ പതറിപ്പിക്കല്‍ അല്ലാതെ മറ്റൊന്നുമില്ല.

കഴിഞ്ഞ നാളുകളില്‍, ദാവീദ് ഒരു സിംഹത്തേയും കരടിയേയും കൊല്ലുവാന്‍ ഇടയായി, എലിയാബിനേയും എളുപ്പത്തില്‍ കൈകാര്യംചെയ്യുവാന്‍ അവനു കഴിയുമായിരുന്നു, എന്നാല്‍ തന്‍റെ സ്വന്തം സഹാദരനോട് കയര്‍ക്കുന്നതില്‍ നിന്നും അവന്‍തന്നെ പിന്മാറി. അവന്‍ എലിയാബിനോട് പൊരുതിയിരുന്നുവെങ്കില്‍, ഗോല്യാത്തിനോടുള്ള പോരാട്ടം അവനു നഷ്ടപ്പെടുമായിരുന്നു. ഗോല്യാത്തിനോടുള്ള യുദ്ധം അവനു നഷ്ടപ്പെട്ടിരുന്നുവെങ്കില്‍ ദാവീദ് ഒരിക്കലും യിസ്രായേലില്‍ അറിയപ്പെടുകയില്ലായിരുന്നു.

Bible Reading : Genesis 45 - 46
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ ചെയ്യേണ്ടതിനായി അങ്ങ് എന്നെ വിളിച്ചിരിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ എന്നെ സഹായിക്കേണമേ. എനിക്കെതിരായുള്ള ശ്രദ്ധ പതറിപ്പിക്കലിന്‍റെ സകല ശക്തികളും യേശുവിന്‍റെ നാമത്തില്‍ മുറിഞ്ഞുമാറി പോകട്ടെ. ആമേന്‍.

Join our WhatsApp Channel


Most Read
● നിങ്ങളുടെ പ്രതികാരം ദൈവത്തിനു കൊടുക്കുക
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #15
● വിത്തിനെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന സത്യം
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 1
● ദൈവീകമായ ക്രമം - 2
● അന്ത്യകാലം - പ്രവചനാത്മകമായ കാവല്‍ക്കാരന്‍
● അവന്‍ മുഖാന്തരം പരിമിതികള്‍ ഒന്നുമില്ല
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ