english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ സ്ഥാനക്കയറ്റത്തിനായി തയ്യാറാകുക          
അനുദിന മന്ന

നിങ്ങളുടെ സ്ഥാനക്കയറ്റത്തിനായി തയ്യാറാകുക          

Tuesday, 25th of February 2025
1 0 341
Categories : എസ്തറിൻ്റെ രഹസ്യങ്ങൾ: പരമ്പര (Secrets Of Esther: Series)
ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കർത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും. (സങ്കീര്‍ത്തനം 73:20).

നമുക്ക് ചുറ്റും മുഴുവന്‍, ദൈവീകമല്ലാത്ത അഭിവൃദ്ധിയെ നാം കാണുന്നുണ്ട്. പെട്ടെന്ന് ഈ ചിന്ത നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്നു: "ഇതാ ഞാന്‍, ജീവനുള്ള ദൈവത്തെ ആരാധിക്കയും സേവിക്കയും ചെയ്യുന്നു, എന്നിട്ടും ഞാന്‍ അഭിവൃദ്ധി പ്രാപിക്കുന്നില്ല - എന്തുകൊണ്ട്?" ഈ സാഹചര്യം ഓഫിസുകളിലും ബിസിനസിലും പ്രത്യക്ഷമാണ്. ദൈവം ഉറങ്ങുന്നില്ല. ഒരുപക്ഷേ സമയാസമയങ്ങളില്‍, അവന്‍ ഉറങ്ങുന്നതുപോലെ നമുക്ക് തോന്നാം. എന്നാല്‍ ദൈവം എഴുന്നേല്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്‌? ദൈവമില്ലാത്ത മനുഷ്യന്‍, വളരെ അഭിവൃദ്ധിയും മഹനീയമായതുമായ സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍, ഒരു സ്വപ്നത്തെ പോലെ നശിച്ചുപോകും. ഇത് അവര്‍ ഒരു മിഥ്യാബോധത്തില്‍ അല്ലെങ്കില്‍ ഫാന്‍റത്തെപോലെ ആയിരുന്നു എന്നവര്‍ക്ക് തോന്നും. 

"കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്.
ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു". (സങ്കീര്‍ത്തനം 75:6-7).

നിങ്ങളുടെ സ്ഥാനക്കയറ്റത്തിനായുള്ള രണ്ട് പ്രായോഗീക കാര്യങ്ങള്‍ പങ്കുവെക്കുവാന്‍ എന്നെ അനുവദിച്ചാലും:

1. ശരിയായ കാര്യങ്ങള്‍ ചെയ്യുക.
എസ്ഥേറിന്‍റെ പുസ്തകത്തിലെ പ്രധാന വിഷയങ്ങളിലൊന്ന് അറിയപ്പെടുന്നതല്ലെങ്കില്‍ പോലും ശരിയായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. തനിക്കു തിരിച്ചടിയാകുവാന്‍ സാദ്ധ്യത ഉണ്ടായിട്ടുപോലും എസ്ഥേര്‍ തന്‍റെ ജനത്തിനുവേണ്ടി രാജാവിനോടു അപേക്ഷിക്കുന്ന അവളുടെ ധൈര്യത്തോടെയുള്ള പ്രവര്‍ത്തി നമുക്ക് കാണുവാന്‍ സാധിക്കുന്നു, എന്നാല്‍ അത് തന്‍റെ ജനമായ യെഹൂദന്മാര്‍ക്കുവേണ്ടിയും ദൈവത്തിന്‍റെ മുമ്പാകെയും ചെയ്യുവാന്‍ ശരിയായ കാര്യമായിരുന്നു.

രാജാവിനെ അപായപ്പെടുത്തുവാനുള്ള ഒരു ഗൂഢാലോചന സംബന്ധിച്ചു മോര്‍ദ്ദേഖായി അറിഞ്ഞപ്പോള്‍ അവന്‍ അത് സംസാരിക്കുവാന്‍ തയ്യാറായി. ആ ഗൂഢാലോചനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രബലമായ ശക്തികള്‍ ഉണ്ടായിരുന്നു എന്നാല്‍ രാജാവിനോടുള്ള തന്‍റെ പ്രതിബദ്ധത വെളിപ്പെടുത്തുന്ന ഈ കാര്യം ചെയ്യേണ്ടത് അനിവാര്യമായിരുന്നു. അതിന്‍റെ ഫലമായി ശാസ്ത്രിമാര്‍ അവന്‍റെ പ്രവര്‍ത്തികളെ സംബന്ധിച്ചു രാജകീയ പുസ്തകത്തില്‍ രേഖപ്പെടുത്തി വെച്ചു. ശരിയായ സമയത്ത് ദൈവം അതിനെ രാജാവിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. (എസ്ഥേര്‍ 3:21-23; 6:1-3). എസ്ഥേര്‍ രാജാവിനു മോര്‍ദ്ദേഖായിയെ പരിചയപ്പെടുത്തുന്നതിനു മുന്‍പുതന്നെ, അവനു ശ്രേഷ്ഠതയുടെ, സത്യസന്ധതയുടെ, നേതൃത്വപാടവത്തിന്‍റെ ഒരു മികവുണ്ടായിരുന്നു.

2. നിങ്ങളുടെ ഉയര്‍ച്ചയിലേക്ക് ധൈര്യത്തോടെ പ്രവേശിക്കുക.

ഒരിക്കല്‍ ഉന്നതസ്ഥാനത്ത് എത്തിക്കഴിഞ്ഞ്, മോര്‍ദ്ദേഖായിയുടെ ആദ്യത്തെ പ്രവര്‍ത്തി ശത്രുവിന്‍റെ രേഖയെ പ്രതിരോധിക്കുക എന്നതായിരുന്നു - ദൈവ ജനങ്ങളെ നശിപ്പിക്കുക എന്ന താല്പര്യത്തോടെ എഴുതപ്പെട്ടത് - അതിനു പകരം പുതിയ ഒന്ന് വേണമായിരുന്നു. എഴുതുന്ന ശാസ്ത്രിമാര്‍ക്കായി ഉച്ചത്തില്‍ ആ നിയമം അവന്‍ പറഞ്ഞുകൊടുത്തു.

അത് അവന്‍ രാജാവിന്‍റെ പേരില്‍, രാജാവിന്‍റെ മുദ്രയോടുകൂടി എല്ലായിടവും അറിയിക്കുന്നു. ആ രേഖ എല്ലാ സ്ഥലങ്ങളിലേക്കും അയയ്ക്കുവാന്‍ ഇടയായി. ആത്യന്തികമായി, ഈ ദൈവീക ഇടപ്പെടലില്‍ കൂടി, യെഹൂദന്മാര്‍ അവരുടെ ശത്രുക്കളെ ജയിക്കുവാന്‍ കാരണമായി, അങ്ങനെ അവരുടെ വിലാപം നൃത്തമായി മാറി! ദൈവവചനം പറയുന്നു, "നീ എന്‍റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്‍റെ രട്ടു നീ അഴിച്ച് എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു". (സങ്കീര്‍ത്തനം 30:11).

നിങ്ങളുടെ സ്കൂളിലെ ചരിത്ര ക്ലാസ്സില്‍ മഹാനായ അലക്സാണ്ടറിനെക്കുറിച്ച് പഠിച്ചത് നിങ്ങള്‍ക്ക്‌ ഓര്‍മ്മയുണ്ടോ? അവന്‍ എല്ലാ കാലത്തേയും ശക്തനായ ഒരു ഭരണാധികാരിയും അറിയപ്പെടുന്ന രാജ്യങ്ങള്‍ മുഴുവനും പിടിച്ചടക്കിയവനും ആയിരുന്നു. അവനെക്കുറിച്ചുള്ള പരാമര്‍ശം വേദപുസ്തകത്തില്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക്‌ അറിയാമോ? വേദപുസ്തകത്തില്‍ അവന്‍റെ പേര്‍ എഴുതിയിരിക്കുന്നത് നിങ്ങള്‍ക്ക്‌ കാണുവാന്‍ സാധിക്കുകയില്ല, എന്നാല്‍ അവനെക്കുറിച്ചുള്ള ഒരു പരാമര്‍ശം ദാനിയേലില്‍ കാണുവാന്‍ കഴിയും. വേദപുസ്തകം അവനെ എന്താണ് വിളിക്കുന്നത്‌ എന്ന് നോക്കുക - "ഒരു കോലാട്ടുകൊറ്റൻ" (ദാനിയേല്‍ 8:5-8). ഒരു ദൈവമനുഷ്യന്‍ അതിനെ ഇപ്രകാരം വിവക്ഷിക്കുന്നു: "ഈ ലോകത്തിനു മഹാനായ അലക്സാണ്ടര്‍ ആയിരിക്കുന്നവന്‍ ദൈവത്തിനു ഒരു കോലാട്ടുകൊറ്റനേക്കാള്‍ വലിയവനല്ല". ദൈവം എഴുന്നേല്‍ക്കുമ്പോള്‍ മഹത്വമായത് ഒന്നുമില്ലാതെയാകുന്നു. വചനത്തിലും ആരാധനയിലും പ്രയോജനമുള്ള സമയങ്ങള്‍ ചിലവഴിച്ചുകൊണ്ട് ദൈവം നിങ്ങളുടെ ജീവിതത്തില്‍ എഴുന്നേല്‍ക്കുവാനായി ദൈവത്തെ അനുവദിക്കുക. നിങ്ങളുടെ ഭൌതീക നന്മകൊണ്ടും ദൈവത്തെ ബഹുമാനിക്കുക. ഇത് ചെയ്യുന്നതില്‍ ഒരുനാളും നിരുത്സാഹം കാണിക്കരുത്. 

മോര്‍ദ്ദേഖായിയ്ക്കുവേണ്ടി തൂക്കുമരം തയ്യാറാക്കിയ ഹാമാന്‍, അതില്‍ തന്നെ തൂക്കപ്പെടുവാന്‍ ഇടയായിത്തീര്‍ന്നു. "അപ്പോൾ രാജാവിന്‍റെ ഷണ്ഡന്മാരിൽ ഒരുത്തനായ ഹർബ്ബോനാ: ഇതാ, രാജാവിന്‍റെ നന്മയ്ക്കായി സംസാരിച്ച മൊർദ്ദെഖായിക്ക് ഹാമാൻ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്‍റെ വീട്ടിൽ നില്ക്കുന്നു എന്നു രാജസന്നിധിയിൽ ബോധിപ്പിച്ചു; അതിന്മേൽ തന്നെ അവനെ തൂക്കിക്കളവിൻ എന്ന് രാജാവ് കല്പിച്ചു". (എസ്ഥേര്‍ 7:9). ദുഷ്ടന്‍റെ വീഴ്ച എങ്ങനെയെന്ന് എല്ലാവരും കണ്ടിട്ട് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനു ഇവിടെ ദുഷ്ടന്‍ ഉയര്‍ത്തപ്പെട്ടു.  നിങ്ങളുടെ സ്ഥാനക്കയറ്റത്തിനായി തയ്യാറാകുക! 

Bible Reading: Numbers 29-30
പ്രാര്‍ത്ഥന
പിതാവേ, അവിടുന്ന് ദൈവമായിരിക്കുന്നതുകൊണ്ട്, കേവലം ശക്തിയുള്ളവനല്ല മറിച്ച് സര്‍വ്വ ശക്തിയുള്ള ദൈവമായിരിക്കുന്നതുകൊണ്ട്, ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു, ആകയാല്‍ സകല സാഹചര്യങ്ങളേയും ഞാന്‍ അങ്ങയുടെ കരങ്ങളില്‍ ഭരമേല്‍പ്പിക്കുന്നു. അങ്ങ് എനിക്ക് അനുകൂലമെങ്കില്‍, എനിക്ക് പ്രതികൂലം ആര്? യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ചെറിയ വിത്തുകളില്‍ നിന്നും ഉയരമുള്ള വൃക്ഷങ്ങളിലേക്ക്
● ദൈവത്തിന്‍റെ റിപ്പയര്‍ ഷോപ്പ്
● നമ്മോടുകൂടെ പാളയമിറങ്ങുന്ന ദൂതന്മാര്‍
● നഷ്ടമായ രഹസ്യം
● നിങ്ങളുടെ വിധിയെ മാറ്റുക
● മികവിനെ പിന്തുടരുന്നത് എങ്ങനെ
● കടത്തില്‍ നിന്നും പുറത്തു വരിക : സൂചകം # 1
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ