ജ്ഞാനമായവള് തനിക്ക് ഒരു വീട് പണിതു; അതിന് ഏഴു തൂണ് തീര്‍ത്തു. (സദൃശ്യവാക്യങ്ങള്‍ 9:1)
ഒമ്പതാം അദ്ധ്യായത്തിന്റെ ഒന്നാമത്തെ വാക്യം നാം നോക്കുകയാണെങ്കില്‍, പാറയില്‍ നിന്നും ഏഴു തൂണ് വെട്ടിയെടുത്തു അഥവാ വേര്‍തിരിച്ചെടുത്തു എന്ന് പറയുന്നത് കാണാം. അതുകൊണ്ട് അവ എവിടെനിന്നാണ് വന്നതെന്നു കാണുവാനായി പഴയ കാലങ്ങളിലേക്ക് നാം പോകേണ്ടതാണ്; അതിന്റെ ഉറവിടം എന്താകുന്നു എന്ന് നാം കണ്ടെത്തണം. അതിന്റെ മറുപടി മുമ്പിലത്തെ അദ്ധ്യായത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും. 8-ാം അദ്ധ്യായത്തില്‍ ജ്ഞാനത്തെ വീണ്ടും വ്യക്തിപരമായി പരാമര്‍ശിക്കുന്നു എന്നാല്‍ ഇപ്പോള്‍ ഒരു വീട്ടില്‍ താമസിക്കുന്നതായി കാണുന്നു. 12 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ അത് നമ്മോടു പറയുന്നു ജ്ഞാനം പാര്പ്പിടമാകുന്നു അഥവാ ഏഴു ഗുണവിശേഷങ്ങള്‍ ഇതിനുണ്ട്.
12 ജ്ഞാനം എന്ന ഞാന്‍ സൂക്ഷ്മബുദ്ധിയെ എന്റെ പാര്പ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാന്‍ കണ്ടുപിടിക്കുന്നു.
13 യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുര്‍മാര്‍ഗം, വക്രതയുള്ള വായ് എന്നിവയെ ഞാന്‍ പകയ്ക്കുന്നു.
14 ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാന്‍ തന്നെ വിവേകം; എനിക്കു വീര്യബലം ഉണ്ട്. (സദൃശ്യവാക്യങ്ങള്‍ 8:12-14).
രണ്ടു തരത്തിലുള്ള ജ്ഞാനം ഉണ്ടെന്ന് യാക്കോബ് 3-ാംഅധ്യായം നമ്മോടു പറയുന്നു; ഈ ലോകത്തിന്റെ ജ്ഞാനം (ലൌകീകമായ, ഭൌതീകമായ, പൈശാചീകമായ) അതുപോലെ ഉയരത്തില്‍ നിന്നും വരുന്ന ജ്ഞാനം. ഉയരത്തില്‍ നിന്നുള്ള ജ്ഞാനത്തെ 17-ാം വാക്യത്തില്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു:
"ഉയരത്തില്‍നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്‍മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു". സദൃശ്യവാക്യങ്ങള്‍ 9:1ല്‍ പരാമര്‍ശിച്ചിരിക്കുന്ന ഏഴു തൂണുകളെ കുറിച്ചുള്ള സൂചനയാകാം ഈ വാക്യം നല്‍കുന്നത്. സദൃശ്യവാക്യങ്ങള്‍ 9:1
ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വര്‍ധിക്കും; നീതിമാനെ ഉപദേശിക്ക അവന് വിദ്യാഭിവൃദ്ധി പ്രാപിക്കും. (സദൃശ്യവാക്യങ്ങള്‍ 9:9).
പരിഹാസിക്കു വിപരീതമായി, ജ്ഞാനമുള്ളവന് ജ്ഞാനത്തിന്റെ ക്ഷണത്തില്‍ നിന്നും നന്മ പ്രാപിക്കുന്നു. അതേ തത്വത്തെ കുറിച്ച് കര്‍ത്താവായ യേശുവും സംസാരിച്ചിട്ടുണ്ട്, "ഉള്ളവനു കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതുംകൂടെ എടുത്തുകളയും". (മത്തായി 13:12).
"യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. (സദൃശ്യവാക്യങ്ങള്‍ 9:10)
യഹോവാഭക്തിയില്‍ നിന്നും വരുന്ന അറിവാണ് ആരോഗ്യകരമായ രീതിയില്‍ ദൈവത്തിന്റെ വിശുദ്ധിയോട് നമ്മെ ബന്ധിപ്പിക്കുവാന്‍ നമ്മെ അനുവദിക്കുന്നത്. ദൈവത്തിന്റെ വിശുദ്ധി നമ്മുടെ ജീവിതത്തിന്റെ കേന്ദ്രം ആയിരിക്കുമ്പോള്‍, നാം ജീവിക്കയും ചലിക്കയും ചെയ്യുന്നത് വിശുദ്ധിയിലും, പരിശുദ്ധിയിലും, ദൈവഭയത്തിലുമാണ്, അതാണ് നമ്മെ ദോഷത്തില്‍ നിന്നും തിരിയുവാനും കര്‍ത്താവിന്റെ നിര്‍ദ്ദേശങ്ങള്‍ നിവര്‍ത്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും.
ജ്ഞാനവും ബുദ്ധിപരമായ അറിവും തമ്മിലുള്ള താരതമ്യം
ജ്ഞാനവും ബുദ്ധിപരമായ അറിവും തമ്മില്‍ ഒരു വ്യത്യാസം ഉണ്ട്, നാം അത് വിവേചിക്കേണ്ടതാണ്. നല്ല ഉയര്‍ന്ന നിലയിലുള്ള വിദ്യാഭ്യാസം ഉണ്ടായിരിക്കയും അപ്പോള്‍ത്തന്നെ വിഡ്ഢിയായിരിക്കുവാനും സാധിക്കും. ഇന്നത്തെ ലോകത്തിന്റെ വലിയ കുഴപ്പത്തിന്റെ കാരണം വിദ്യാഭ്യാസമുള്ള വിഡ്ഢികളുടെ ഫലമാണ്.
ഭോഷത്തമായവള് മോഹപരവശയായിരിക്കുന്നു; (സദൃശ്യവാക്യങ്ങള്‍ 9:13).
ജ്ഞാനത്തെ കൃപാലുവായ ഒരു സ്ത്രീയായി ദൈവവചനം വിശദമാക്കുന്നു. മറുഭാഗത്ത്, ഭോഷത്വത്തെ മോഹപരവശയായ സ്ത്രീയായി വിവരിച്ചിരിക്കുന്നു. ഭോഷത്തമായവള് തന്നെ മറ്റുള്ളവര്‍ കേള്‍ക്കേണ്ടതിനും ശ്രദ്ധിക്കേണ്ടതിനുമായി ഉച്ചത്തില്‍ സംസാരിക്കുന്നു.
ഭോഷനായ ഒരു പുരുഷനെയോ സ്ത്രീയെയോ നിങ്ങള്‍ക്ക് എങ്ങനെ അറിയാം?
അവര്‍ സംസാരിക്കുന്നത് കേള്‍ക്കുന്നതിനാല്‍, ഒരു മനുഷ്യന്റെ വാക്കുകള്‍ അവന്റെ അകത്തെ വ്യക്തിയെ വെളിപ്പെടുത്തുന്നു. ഇയ്യോബിന്റെ ഭാര്യയെ ഒരു 'വിഡ്ഢി' എന്നല്ലാതെ മറ്റൊന്നിനാലും വിവരിക്കുവാന്‍ കഴിയുകയില്ല. അവള് ഇയ്യോബിനോട് പറഞ്ഞു, "ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക" (ഇയ്യോബ് 2:9).
"അല്പബുദ്ധിയായവന്‍ ഇങ്ങോട്ടുവരട്ടെ" (സദൃശ്യവാക്യങ്ങള്‍ 9:16).
അല്പബുദ്ധിയായവനെ ജ്ഞാനം വിളിക്കുന്നത് ഭോഷത്ത്വം അനുകരിക്കുന്നു (സദൃശ്യവാക്യങ്ങള്‍ 9:4).
"മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു". (സദൃശ്യവാക്യങ്ങള്‍ 9:17).
മോഷ്ടിച്ച വെള്ളങ്ങള് (ആനന്ദങ്ങള്‍) മധുരമാകുന്നു [കാരണം അവയെല്ലാം വിലക്കപ്പെട്ടതാണ്]. വിലക്കപ്പെട്ടത് എന്തുതന്നെയായാലും മനുഷ്യരെ ആകര്‍ഷിക്കുന്നതാണ്. ഇതെല്ലാം ആരംഭിച്ചത് ഏദെന് തോട്ടത്തിലാണ്. ഒരു വൃക്ഷത്തിന്റെ ഫലം തിന്നരുത് എന്ന് മനുഷ്യരോടു കല്‍പ്പിച്ചിരിക്കുന്നു, എന്നാല്‍ മനുഷ്യര്‍ കഴിക്കുവാന്‍ ആഗ്രഹിച്ചിരുന്നത് ആ വൃക്ഷത്തില്‍ നിന്നാണ്.
എങ്കിലും മൃതന്മാര് അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാര് പാതാളത്തിന്റെ ആഴത്തില്‍ ഇരിക്കുന്നു എന്നും അവന് അറിയുന്നില്ല. (സദൃശ്യവാക്യങ്ങള്‍ 9:18).
പാപത്തിന്റെ ആനന്ദം ഒരു കാലത്തിനുവേണ്ടി ഉള്ളതാണ് (എബ്രായര്‍ 11:26).എന്നാല്‍ ഭോഷത്വത്തിന്റെ വഴിയ്ക്ക് ഒരു അവസാനം ഉണ്ടാകും; മൃതന്മാര് അവിടെ ഉണ്ട്, അവളുടെ വിരുന്നുകാര് പാതാളത്തിന്റെ ആഴത്തില്‍ ഇരിക്കുന്നു.

Chapters