ജ്ഞാനം മുത്തുകളെക്കാള് നല്ലതാകുന്നു; മനോഹരമായതൊന്നും അതിനു തുല്യമാകയില്ല. (സദൃശ്യവാക്യങ്ങള്‍ 8:11).
ജ്ഞാനം വെള്ളിയെക്കാളും, സ്വര്‍ണ്ണത്തെക്കാളും, മുത്തുകളെക്കാളും എല്ലാം വിലയേറിയതാണ്. ഒരുവനു ലോകത്തിലെ സമ്പത്ത് മുഴുവന്‍ നേടുവാന്‍ സാധിക്കും എന്നാല്‍ ജ്ഞാനമില്ലായെങ്കില് ദുഃഖകരമായ ജീവിതമായിരിക്കും അവര്‍ക്കുള്ളത്. തന്റെ വാഴ്ചയുടെ ആരംഭ കാലങ്ങളില്‍ ശലോമോന് മറ്റു എല്ലാ സമ്പത്തിനെക്കാളും ജ്ഞാനത്തിനു വില കല്പിച്ചിരുന്നു, ജ്ഞാനത്തിനായുള്ള അവന്റെ ആഗ്രഹം നിമിത്തം അവന് അത്യധികമായി അനുഗ്രഹിക്കപ്പെട്ടു. (1 രാജാക്കന്മാര് 3:10-13).
എന്നെ സ്നേഹിക്കുന്നവര്‍ക്ക് വസ്തുവക അവകാശമാക്കി കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കയും ചെയ്യേണ്ടതിന്. (സദൃശ്യവാക്യങ്ങള്‍ 8:21).
വിരോധാഭാസമായി, ധനം അന്വേഷിക്കുമ്പോള്‍, അത് ജനത്തെ മലിനമാക്കുന്നു. എന്നാല്‍, ജ്ഞാനം അന്വേഷിക്കുമ്പോള്‍, പലപ്പോഴും ഭണ്ഡാരങ്ങളെ ധനംകൊണ്ടു നിറയ്ക്കുന്നതാണ് ഇതിന്റെ ഫലം.
എന്താണ് യഹോവാഭക്തി?
യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുര്‍മാര്‍ഗം, വക്രതയുള്ള വായ് എന്നിവയെ ഞാന്‍ പകയ്ക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 8:13).
ദൈവത്തോടുള്ള ഭക്തി (അതില്‍ നിന്നും വരുന്ന ജ്ഞാനവും) ദോഷത്തോടു നിഷ്പക്ഷത കാണിക്കുന്നതല്ല. ഒരു ഭാഗത്ത്, ഇത് ദൈവത്തെ ബഹുമാനിക്കുന്നു, മറുഭാഗത്ത്, ഇത് ദോഷത്തെ വെറുക്കുകയും ചെയ്യുന്നു.
ദിവസംപ്രതി എന്റെ പടിവാതില്ക്കല് ജാഗരിച്ചും എന്റെ വാതില്‍കട്ടളയ്ക്കല്‍ കാത്തുകൊണ്ടും എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യന് ഭാഗ്യവാന്. (സദൃശ്യവാക്യങ്ങള്‍ 8:34).
'ദിവസംപ്രതി' എന്ന പദം ശ്രദ്ധിക്കുക.അവര്‍ ജ്ഞാനത്തെ അന്വേഷിക്കുന്നത് യാദൃശ്ചികമല്ല, മനഃപൂര്‍വ്വമാണ്.

Chapters