യഹോവയുടെ ആലയമുള്ള പർവതം പർവതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകല ജാതികളും അതിലേക്ക് ഒഴുകിച്ചെല്ലും. (യെശയ്യാവ് 2:2).
സഹസ്രാബ്ദ കാലത്ത്, എല്ലാ രാജ്യങ്ങളെയും അതിന്‍റെ സ്വാധീനത്തിന്‍ കീഴില്‍ കൊണ്ടുവരുന്ന ലോകത്തിന്‍റെ പ്രമുഖമായ ശക്തിയായി യിസ്രായേല്‍ മാറുവാന്‍ പോകുകയാണ്. ഈ പുതിയതായി കണ്ടെത്തിയ വൈശിഷ്ട്യത്തിന്‍റെ പ്രഭവകേന്ദ്രം യഹോവയുടെ ഭവനത്തിന്‍റെ പര്‍വ്വതമായിരിക്കും,അതായത് ദൈവാലയ പര്‍വ്വതം, അത് മിശിഹായുടെ ഭരണത്തിന്‍റെ സിരാകേന്ദ്രമായിരിക്കും. ഈ "തലസ്ഥാനത്തിന്‍റെ" മേല്‍നോട്ടം കര്‍ത്താവായ യേശു വഹിക്കും, അതിന്‍റെ പരമമായ അധികാരത്തെ അംഗീകരിച്ചുകൊണ്ടും അതിന്‍റെ ദൈവീകമായ ശക്തിയ്ക്ക് സാക്ഷ്യം വഹിക്കുവാനും വേണ്ടി ഭൂലോകത്തിന്‍റെ ഓരോ മൂലയില്‍ നിന്നും ആളുകള്‍ ഈ വിശുദ്ധമായ സ്ഥലത്തേക്ക് യാത്ര ചെയ്യും.
വരുവിൻ, നമുക്ക് യഹോവയുടെ പർവതത്തിലേക്ക്, യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്‍റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. (യെശയ്യാവ് 2:3).
സഹസ്രാബ്ദ കാലത്തില്‍ ഉടനീളം, ഭൂമിയിലെ നിവാസികള്‍ കര്‍ത്താവായ യേശുവിന്‍റെ പരമമായ അധികാരത്തെ തിരിച്ചറിയുകയും അതിനെ മുറുകെ പിടിക്കുകയും ചെയ്യും. ഈയൊരു കാലഘട്ടത്തിന്‍റെ സവിശേഷത കുറ്റമറ്റ നിലയിലുള്ള ഭരണ സംവിധാനങ്ങളും നീതി നടപ്പാക്കലും ആയിരിക്കും, മാത്രമല്ല ഭൂമിയില്‍ വസിക്കുന്ന സകലര്‍ക്കും യോജിപ്പോടെ ജീവിക്കുവാന്‍ ഉതകുന്നതായ ഒരു സമൂഹം ഉണ്ടാകുക എന്നതും ആയിരിക്കും.
സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. (യെശയ്യാവ് 2:3).
ചരിത്രപരമായി, പുരാതന യിസ്രായേലിന്‍റെ മതത്തിന്‍റെയും, രാഷ്ട്രീയത്തിന്‍റെയും, സാംസ്കാരിക ജീവിതത്തിന്‍റെയും കേന്ദ്രമെന്ന നിലയില്‍ യെരുശലെമിനുള്ള മുഖ്യമായ പങ്കിനെക്കുറിച്ച് ഈ വാക്യം പ്രതിഫലിപ്പിക്കുന്നു. ആ നഗരം ഒന്നാമത്തേയും രണ്ടാമത്തേയും ആലയങ്ങളുടെ സ്ഥാനമായിരുന്നു, അത് ആരാധനയ്ക്കുള്ള പ്രഥമമായ സ്ഥലവും ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍റെ വ്യാപനത്തിനുള്ള ഇടവുമായിരുന്നു. ആകയാല്‍, യിസ്രായേല്‍ ജനത്തിന്‍റെ ചരിത്രപരമായ പശ്ചാത്തലത്തില്‍ യെരുശലെമിനുള്ള പ്രാധാന്യത്തെക്കുറിച്ചും ദൈവവുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചും ഈ വാക്യം ഊന്നല്‍ നല്‍കുന്നു.
പ്രാവചനീകമായി, ദൈവത്തിന്‍റെ ന്യായപ്രമാണവും ദൈവീകമായ ഉപദേശങ്ങളും സീയോനില്‍ നിന്നും പുറപ്പെടുവിക്കുന്ന ഒരു ഭാവികാല സമയത്തെ സംബന്ധിച്ച് യെശയ്യാവ് 2:3 ല്‍ നിന്നുള്ള ഈ വേദഭാഗം വിഭാവനം ചെയ്യുന്നു, യെരുശലെമിനെയും യിസ്രായേല്‍ ജനത്തെയും പ്രതിനിധീകരിക്കുവാന്‍ പലപ്പോഴും ഉപയോഗിച്ചിരിക്കുന്ന ഒരു പദമാണ് സീയോന്‍. ഈ പശ്ചാത്തലത്തില്‍, യെരുശലേം ലോകത്തിന്‍റെ ആത്മീക കേന്ദ്രമായി മാറും, ദൈവത്തിന്‍റെ വചനം ഭൂമിയിലെ എല്ലാ മൂലകളിലും എത്തും, നീതിയുടെയും വെളിച്ചം പരത്തുന്നതിന്‍റെയും ഒരു പുതിയ യുഗം സംജാതമാകുകയും ചെയ്യും.
അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീർക്കും; ജാതി ജാതിക്കു നേരേ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. (യെശയ്യാവ് 2:4).
മിശിഹായുടെ ഭരണകാലത്ത്, അത്ഭുതപൂര്‍വ്വമായ സമാധാനത്തിന്‍റെ ഒരു യുഗത്തിനു ലോകം സാക്ഷ്യം വഹിക്കും, യുദ്ധങ്ങള്‍ കഴിഞ്ഞ കാലങ്ങളിലെ ഒരു കാര്യമായി മാറും. രാജ്യങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും കലഹങ്ങള്‍ നിലനില്‍ക്കും, എന്നാല്‍ ഈ പ്രശ്നങ്ങള്‍ എല്ലാം മിശിഹായും അവന്‍റെ തിരിഞ്ഞെടുക്കപ്പെട്ട നേതൃത്വവും ചേര്‍ന്ന് വളരെ നല്ലതായും നിര്‍ണ്ണായകമായും പരിഹരിക്കും. ഒടുവിലത്തെ മദ്ധ്യസ്ഥന്‍ എന്ന നിലയില്‍, അവന്‍ രാജ്യങ്ങളെ തമ്മില്‍ ന്യായം വിധിക്കയും അനേകം ആളുകളെ ഉപദേശിക്കയും ചെയ്യും.
മനുഷ്യര്‍ സമാധാനത്തിനായി നാളുകളായി കാംക്ഷിച്ചിരുന്നു, എന്നാല്‍ അത് നേടുവാനുള്ള അവരുടെ സ്വന്തം പരിശ്രമത്തിന്‍റെ നിഷ്ഫലത തിരിച്ചറിയുന്നതില്‍ അവര്‍ പലപ്പോഴും പരാജയപ്പെട്ടു. ഈ പുതിയ യുഗത്തില്‍, മിശിഹായുടെ നിയോഗത്തിന്‍റെ കീഴില്‍, ആഗോളമായ ഐക്യതയ്ക്കായുള്ള അഭിലാഷം അവസാനമായി തിരിച്ചറിയും, കാരണം ലോകം അവന്‍റെ ജ്ഞാനവും ദയയുമുള്ള നേതൃത്വത്തിന്‍റെ കീഴില്‍ ഒന്നിച്ചുകൂടും.
കോപത്തിന്‍റെ ദിവസങ്ങളില്‍ സംഭവിക്കുന്നതുമായി ചിന്തിക്കുമ്പോള്‍ ഇപ്പോഴത്തെ സാമ്പത്തീക തകര്‍ച്ച ഒന്നുമല്ല എന്ന് മനസ്സിലാകും. (യെശയ്യാവ് 2:12-18).
6എന്നാൽ നീ യാക്കോബുഗൃഹമായ നിന്‍റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കൈയടിച്ചവരായും ഇരിക്കുന്നു.
7അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല.
8അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു. (യെശയ്യാവ് 2:6-8).
ദൈവം തന്‍റെ ജനത്തെ തള്ളിക്കളയുവാനുള്ള കാരണങ്ങള്‍ (യെശയ്യാവ് 2:6-8).
1. പൂർവദേശക്കാരുടെ മര്യാദകളെ ആലിംഗനം ചെയ്തത്:
തങ്ങളുടെ ആത്മീകമായ അടിസ്ഥാനത്തിനു വിപരീതമായിരിക്കുന്ന പൂര്‍വ്വദേശക്കാരുടെ മര്യാദകളെ തിരഞ്ഞെടുക്കുകയും ആ ശീലങ്ങളെ ആചരിക്കയും ചെയ്യുന്നതില്‍ കൂടി ദൈവത്തിന്‍റെ ജനങ്ങള്‍ അവന്‍റെ ഉപദേശത്തില്‍ നിന്നും അകന്നുപോകുവാന്‍ ഇടയായി.
2. ഭക്തിയില്ലാത്തവരുമായുള്ള കൂട്ടുകെട്ട്:
അവരുടെ വിശ്വാസവും മൂല്യവുമായി ചേര്‍ന്നുപോകാത്ത ആളുകളുമായുള്ള അവരുടെ കൂട്ടുകെട്ട് അവരെ വഴിതെറ്റിച്ചുക്കളഞ്ഞു, അവരുടെ വിശ്വാസങ്ങളും തത്വങ്ങളും വിട്ടുവീഴ്ച ചെയ്യുവാന്‍ അത് കാരണമായി.
3. പണത്തോടുള്ള സ്നേഹം (ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല):
വെള്ളിയും, പൊന്നും, നിക്ഷേപങ്ങളും കവിഞ്ഞൊഴുകുന്ന ദേശത്ത് ധനം സമ്പാദിക്കുന്നതിലുള്ള ശ്രദ്ധ മുന്‍ഗണനയായി മാറി. ഭൌതീകമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള അമിതമായ പരിശ്രമങ്ങള്‍ അവരെ തങ്ങളുടെ ആത്മീക വിളിയില്‍ നിന്നും വ്യതിചലിപ്പിച്ചുക്കളഞ്ഞു.
4. വിഗ്രഹാരാധന:
ദൈവത്തെ ആരാധിക്കുന്നതിനു പകരം, അവര്‍ വിഗ്രഹങ്ങളിലേക്ക് തിരിഞ്ഞു, അന്യ ദേവന്മാര്‍ക്ക് ബഹുമാനം നല്‍കുകയും തങ്ങളുടെ സൃഷ്ടിതാവിനെ കാണുവാനുള്ള കാഴ്ച നഷ്ടമാക്കുകയും ചെയ്തു.
5. സൈന്യത്തിന്‍റെ ശക്തിയിലുള്ള ആശ്രയം: (അവരുടെ ദേശത്തു കുതിരകളും രഥങ്ങളും നിറഞ്ഞിരിക്കുന്നു).
സംരക്ഷണത്തിന്‍റെ ഉറവിടം എന്ന നിലയില്‍ കുതിരകളിലും രഥങ്ങളിലുമുള്ള അവരുടെ ആശ്രയം ദൈവത്തിന്‍റെ ബലത്തെ ഓര്‍ക്കേണ്ടതിനും അതില്‍ ആശ്രയിക്കേണ്ടതിനും പകരമായിമാനുഷീക ശക്തിയിലുള്ള അവരുടെ സ്ഥാനം തെറ്റിയുള്ള ഉറപ്പിനെ പ്രതിഫലിപ്പിക്കുന്നു, സങ്കീര്‍ത്തനം 20:7 ല്‍ ഇതിനെ സംബന്ധിച്ച പരാമര്‍ശമുണ്ട്., "ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും".
Join our WhatsApp Channel
Chapters