1സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം:
തെക്കു ചുഴലിക്കാറ്റ് അടിക്കുന്നതുപോലെ,
അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നെ, വരുന്നു!
2കഠിനമായൊരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു;
ദ്രോഹി ദ്രോഹം ചെയ്യുന്നു; കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു.
ഏലാമേ, കയറിച്ചെല്ലുക;
മേദ്യയേ, നിരോധിച്ചുകൊൾക;
അതിന്‍റെ ഞരക്കമൊക്കെയും ഞാൻ നിർത്തിക്കളയും. (യെശയ്യാവ് 21:1-2).
സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം.
ബാബിലോണിനെ "സമുദ്രതീരത്തെ മരുഭൂമി" എന്ന് വിളിച്ചിരിക്കുന്നു, കാരണം അതിന്‍റെ വിശാലമായ സമതലം സമുദ്രത്തിനു സാദൃശ്യമായി തടാകങ്ങളും ചതുപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. എബ്രായ ഭാഷയില്‍, "സമുദ്രം" എന്ന പദം ഏതൊരു വലിയ ജലാശയത്തേയും വിവരിക്കാന്‍ പലപ്പോഴും ഉപയോഗിച്ചിരുന്നു, ഇത് ബാബിലോണിന്‍റെ ജലം നിറഞ്ഞതായ ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ വിവരണമായി മാറുന്നു.
ഈ ജലസമൃദ്ധി ആകര്‍ഷണീയമായത് ആയിരുന്നെങ്കിലും, അതിന്‍റെ നാശത്തിനും അത് മുഖാന്തിരമായിത്തീര്‍ന്നു കാരണം വാസയോഗ്യമല്ലാത്തതും വന്യമായതുമായ പ്രദേശങ്ങളെ അവ സൃഷ്ടിക്കുകയുണ്ടായി.ബാബിലോണിന്‍റെ അതുല്യമായ ഭൂമിശാസ്ത്രത്തേയും അതിന്‍റെ ആത്യന്തീകമായ നാശാവസ്ഥയേയും ആ വാചകം എടുത്തുകാണിക്കുന്നു.
ഏലാമേ, കയറിച്ചെല്ലുക; മേദ്യയേ, നിരോധിച്ചുകൊൾക.
ആധുനീക ഇറാനായ പേര്‍ഷ്യയിലെ ആളുകളുടെ പുരാതന പേരുകളാണ് ഏലാമും, മേദ്യയും. പേര്‍ഷ്യന്‍ സാമ്രാജ്യം ബാബിലോണ്യ സാമ്രാജ്യത്തെ കീഴടക്കുവാന്‍ ഇടയായി, അവരുടെ സൈന്യങ്ങള്‍ ബാബിലോണിലേക്ക് നീങ്ങുന്നതായി യെശയ്യാവ് ഇവിടെ പ്രാവചനീകമായി ദര്‍ശിക്കുന്നു.
3അതുകൊണ്ട് എന്‍റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു;
നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു;
എനിക്കു ചെവി കേട്ടു കൂടാതവണ്ണം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു;
കണ്ണു കാണാതവണ്ണം ഞാൻ പരിഭ്രമിച്ചിരിക്കുന്നു.
4എന്‍റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു;
ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവൻ എനിക്കു വിറയലാക്കിത്തീർത്തു.
5മേശ ഒരുക്കുവിൻ;
പരവതാനി വിരിപ്പിൻ;
ഭക്ഷിച്ചു പാനം ചെയ്‍വിൻ;
പ്രഭുക്കന്മാരേ, എഴുന്നേല്പിൻ;
പരിചയ്ക്ക് എണ്ണ പൂശുവിൻ.
6കർത്താവ് എന്നോട്:
"നീ ചെന്ന് ഒരു കാവല്ക്കാരനെ നിർത്തിക്കൊൾക;
അവൻ കാണുന്നത് അറിയിക്കട്ടെ".
7ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ
അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്പിച്ചു.
8അവൻ ഒരു സിംഹംപോലെ അലറി:
"കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽ നില്ക്കുന്നു;
രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.
9ഇതാ, ഒരു കൂട്ടം കുതിരച്ചേവകർ; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു".
വീണു, ബാബേൽ വീണു!
അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും
നിലത്തു വീണു തകർന്നു കിടക്കുന്നു എന്നും അവൻ പറഞ്ഞു.
10എന്‍റെ മെതിയേ, എന്‍റെ കളത്തിലെ ധാന്യമേ,
യിസ്രായേലിന്‍റെ ദൈവമായ
സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാൻ കേട്ടിട്ടുള്ളതു
നിങ്ങളോട് അറിയിച്ചിരിക്കുന്നു. (യെശയ്യാവ് 21:3-10).
മേദ്യ-പേര്‍ഷ്യന്‍ സാമ്രാജ്യം നഗരം കീഴടക്കിയപ്പോള്‍ നിവര്‍ത്തിയായ ഒരു നാടകീയ രംഗമായി ബാബിലോണിന്‍റെ പതനത്തെ കാവല്‍ക്കാരന്‍റെ റിപ്പോര്‍ട്ട് വിവരിക്കുന്നു. ഈ ചരിത്ര സംഭവത്തിനു ഒരു പ്രാവചനീക അര്‍ത്ഥം കൂടിയുണ്ട്. വെളിപ്പാട് 18:2ല്‍, ഒരു ദൂതന്‍ ബാബിലോണിന്‍റെ മേലുള്ള ദൈവത്തിന്‍റെ ന്യായവിധിയെക്കുറിച്ച് പ്രഖ്യാപിക്കുന്നു, അവിടെ പറയുന്നു, "വീണുപോയി; മഹതിയാം ബാബിലോൻ വീണുപോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറപ്പുമുള്ള സകല പക്ഷികളുടെയും തടവുമായിത്തീർന്നു". അത് "വീണുപോയി വീണുപോയി" എന്ന ആവര്‍ത്തിച്ചുള്ള പ്രയോഗം, യെശയ്യാവിന്‍റെ പ്രവചനത്തെ വെളിപ്പാടിലെ ബാബിലോണിന്‍റെ അന്തിമ ന്യായവിധിയുമായി ബന്ധിപ്പിക്കുന്നു.
മേദ്യ പേര്‍ഷ്യ സാമ്രാജ്യം നഗരം കീഴടക്കിയപ്പോള്‍ ബാബിലോണ്‍ അനുഭവിച്ചതായ ഭീകരത ആഗോളതലത്തില്‍ ആവര്‍ത്തിക്കപ്പെടും. "ആത്മീക ബാബിലോണിനേയും" (ഒരു വ്യാജമത വ്യവസ്ഥിതി), "വാണിജ്യ ബാബിലോണിനേയും" (ഒരു ദുഷിച്ച സാമ്പത്തീക വ്യവസ്ഥിതി) ദൈവം നശിപ്പിക്കുമ്പോള്‍ ലോകം എങ്ങനെ വിലപിക്കുമെന്ന് വെളിപ്പാട് 18:9-19 വരെയുള്ള ഭാഗത്ത് വിവരിക്കുന്നു. പുരാതന ബാബിലോണിലെ ജനങ്ങള്‍ ഭയത്താല്‍ വലയുന്നതുപോലെ, ദൈവത്തിന്‍റെ ന്യായവിധി വരുമ്പോള്‍ ലോകം മുഴുവനും പരിഭ്രാന്തിയാല്‍ നിറയുവാന്‍ ഇടയാകും.
എന്നിരുന്നാലും, ദൈവത്തിന്‍റെ ജനം വിലപിക്കുകയില്ല. പകരമായി, അവര്‍ ബാബിലോണിന്‍റെ പതനത്തില്‍ സന്തോഷിക്കും, കാരണം അത് ദൈവത്തിന്‍റെ നീതിയുടെ വിജയത്തെയാണ് പ്രതീകപ്പെടുത്തുന്നത്. വെളിപ്പാട് 18:20 പറയുന്നു, "സ്വർഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോട് നിങ്ങൾക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ട് അവളെച്ചൊല്ലി ആനന്ദിപ്പിൻ".
ദൂമയെക്കുറിച്ചുള്ള പ്രവാചകം:
"കാവൽക്കാരാ, രാത്രി എന്തായി? കാവൽക്കാരാ, രാത്രി എന്തായി?"
എന്ന് ഒരുത്തൻ സേയീരിൽനിന്ന് എന്നോടു വിളിച്ചുചോദിക്കുന്നു. (യെശയ്യാവ് 21:11).
ഇത് സേയിര്‍ പര്‍വതപ്രദേശത്തുള്ള ഏദോം രാജ്യത്തിന്‍റെ മറ്റൊരു പൌരാണീക നാമമായിരുന്നു. യാക്കോബിന്‍റെ ഇരട്ടസഹോദരനായിരുന്ന എശാവിന്‍റെ സന്തതികളായ ഏദോമ്യരുടെ ജന്മദേശമായിരുന്നു ഇത്. കുടുംബത്താല്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, യിസ്രായേലുമായുള്ള അവരുടെ ബന്ധം സംഘര്‍ഷവും മത്സരവും കൊണ്ട് അടയാളപ്പെടുത്തുന്നു.
Join our WhatsApp Channel

Chapters