അശ്ശൂർരാജാവായ സർഗ്ഗോന്‍റെ കല്പനപ്രകാരം തർത്താൻ അശ്ദോദിലേക്കു ചെന്ന് അശ്ദോദിനോടു യുദ്ധം ചെയ്ത് അതിനെ പിടിച്ച ആണ്ടിൽ (യെശയ്യാവ് 20:1).
ബി.സി 711 ല്‍ നടന്ന പ്രധാനപ്പെട്ട ഒരു സംഭവത്തെയാണ് യെശയ്യാവ് 20 ചിത്രീകരിക്കുന്നത്, അത് അശ്ശൂര്‍ സൈന്യം ഫെലിസ്ത്യ പട്ടണമായിരുന്ന അശ്ദോദ് പിടിച്ചടക്കിയതായിരുന്നു. ഈ വിജയത്തിന്‍റെ പ്രതികരണം എന്ന നിലയില്‍, യെശയ്യാവ് പ്രവചന അടയാളമായി നഗ്നനായും ചെരുപ്പിടാതെയും മൂന്ന് സംവത്സരങ്ങള്‍ നടന്നു, അത് അശ്ശൂരിന്‍റെ ഭരണത്തിന്‍റെ കീഴില്‍ മിസ്രയിമും കൂശും അഭിമുഖീകരിക്കുവാന്‍ പോകുന്ന താഴ്ചയേയും ദുര്‍ബലതയേയുമാകുന്നു ദൃശ്യമാക്കുന്നത്.
2 ആ കാലത്തു തന്നെ, യഹോവ ആമോസിന്‍റെ മകനായ യെശയ്യാവോട്: നീ ചെന്നു നിന്‍റെ അരയിൽനിന്നു രട്ടുശീല അഴിച്ചുവച്ചു കാലിൽനിന്നു ചെരുപ്പും ഊരിക്കളക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരുപ്പിടാതെയും നടന്നു. 3പിന്നെ യഹോവ അരുളിച്ചെയ്തത്; എന്‍റെ ദാസനായ യെശയ്യാവ് മിസ്രയീമിനും കൂശിനും അടയാളവും അദ്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരുപ്പിടാതെയും നടന്നതുപോലെ, 4അശ്ശൂർരാജാവ് മിസ്രയീമിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്‍റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരുപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചുകൊണ്ടുപോകും. (യെശയ്യാവ് 20:2-4).
യെശയ്യാവ് പൂര്‍ണ്ണമായും നഗ്നനല്ലായിരുന്നു മറിച്ച് അന്നത്തെ ആചാരപ്രകാരമുള്ള കനംകുറഞ്ഞ വസ്ത്രമോ, അടിവസ്ത്രത്തിനോ രാത്രിവസ്ത്രത്തിനോ സമാനമായ വസ്ത്രമോ ധരിച്ചിരുന്നുവെന്ന് മനസ്സിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അവന്‍റെ വസ്ത്രധാരണത്തിന്‍റെ പ്രാധാന്യം അവന്‍റെ നഗ്നതയെ കേന്ദ്രീകരിച്ചല്ല മറിച്ച് അത് വളരെയധികം ദാരിദ്ര്യത്തേയും അങ്ങേയറ്റം അപമാനത്തെയുമാണ് പ്രതിനിധീകരിച്ചത്. ഈ രീതിയില്‍ വസ്ത്രം ധരിച്ചതില്‍ കൂടി യെശയ്യാവ് കൈമാറുന്ന സന്ദേശം അശ്ശൂരിന്‍റെ ഭരണത്തിന്‍റെ കീഴില്‍ മിസ്രയിമും കൂശും അനുഭവിക്കുവാന്‍ പോകുന്ന ആസന്നമായ നാശത്തെയും ദുര്‍ബലതയേയും കുറിച്ചുള്ളതായിരുന്നു.
ഈ ശക്തമായ ദര്‍ശന വിശദീകരണത്തില്‍ കൂടി, ആസന്നമായ ന്യായവിധിയുടെ തീവ്രത എടുത്തുകാണിക്കുവാനും ആളുകള്‍ തങ്ങളുടെ ഹൃദയത്തെ തന്നിലേക്ക് തിരിക്കേണ്ടതിന്‍റെ അനിവാര്യതയുമാണ് ദൈവം ലക്ഷ്യമാക്കുന്നത്. മാനുഷീക ബലത്തിലും ലോകപ്രകാരമുള്ള സഖ്യതയിലും ആശ്രയിക്കുന്നത് ഒടുവില്‍ അടിമത്വത്തിലേക്കും അപമാനത്തിലേക്കും നയിക്കുമെന്നുള്ളതിന്‍റെ ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലായി ഇത് നിലകൊള്ളുന്നു, കാരണം ശരിയായ വിടുതല്‍ ദൈവത്തിന്‍റെ സംരക്ഷണവും മാര്‍ഗനിര്‍ദ്ദേശവും അന്വേഷിക്കുന്നതില്‍ കൂടിയാണ് കണ്ടെത്തുവാന്‍ കഴിയുന്നത്.
ദൈവവചനത്തില്‍ ഉടനീളം, പ്രധാനപ്പെട്ട സന്ദേശം അറിയിക്കുവാന്‍ ദൈവം പലപ്പോഴും ദൃശ്യമായ ചിത്രീകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:
യെഹസ്കേല്‍ പ്രവചനം നാലാം അദ്ധ്യായത്തില്‍, യെരുശലേമിനു വിരോധമായി വരുവാന്‍ പോകുന്ന ഉപരോധത്തെ ദൃശ്യവത്കരിക്കുവാന്‍ വേണ്ടി ഒരു പ്രത്യേക കാലത്തോളം വശം ചരിഞ്ഞു കിടക്കുവാനായി ദൈവം പ്രവാചകനോട് നിര്‍ദ്ദേശിക്കുന്നു. യിസ്രായേലിന്‍റെ അനുസരണക്കേടിന്‍റെ പരിണിതഫലത്തിന്‍റെയും ആസന്നമായ ന്യായവിധിയെ സംബന്ധിച്ചുള്ള മുന്നറിയിപ്പിന്‍റെ പ്രതീകമായും ഈ പ്രവൃത്തി നിലകൊള്ളുന്നു.
യിസ്രായേലുമായുള്ള ദൈവത്തിന്‍റെ ബന്ധത്തിന്‍റെ ആലങ്കാരികമായ പ്രാതിനിധ്യമെന്ന നിലയില്‍, ഗോമെര്‍ എന്ന് പേരുള്ള ഒരു മോശമായ സ്ത്രീയെ വിവാഹം കഴിക്കുവാന്‍ ദൈവം പ്രവാചകനായ ഹോശേയാവോടു കല്പ്പിക്കുവാന്‍ ഇടയായി. ഗോമെറിന്‍റെ അവിശ്വസ്തത സാദൃശീകരിക്കുന്നത് യിസ്രായേലിന്‍റെ ആത്മീക പരസംഗത്തേയും വിഗ്രഹാരാധനയേയുമാണ്, മാത്രമല്ല മാനസാന്തരത്തിന്‍റെയും പുനഃസ്ഥാപനത്തിന്‍റെയും ആവശ്യകതയേയും ഇത് എടുത്തുകാണിക്കുന്നു.
യിരെമ്യാവ് 18 ല്‍, ഒരു കുശവന്‍റെ ഭവനത്തിലേക്ക് പോകുവാനായി ദൈവം പ്രവാചകനായ യിരെമ്യാവിനോട് കല്പിച്ചു, അവിടെ കുശവന്‍ കളിമണ്ണിനെ ഒരുക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന പ്രവര്‍ത്തിക്ക് അവന്‍ സാക്ഷിയായി. രാജ്യങ്ങളുടെ ഭാവിയെ നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന ആത്യന്തീകനായ കുശവന്‍ ദൈവമാണെന്ന സന്ദേശം അറിയിക്കുവാനും, അവന്‍റെ അധികാരത്തേയും ആധിപത്യത്തെയും എടുത്തുകാണിക്കുവാനും വേണ്ടിയാണ് ഈ ദൃശ്യ ചിത്രീകരണം ഉപയോഗിച്ചിരിക്കുന്നത്.
പുതിയ നിയമത്തില്‍ (യോഹന്നാന്‍ 13), യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകുന്ന ശുശ്രൂഷ ചെയ്യുവാന്‍ ഇടയായി, അത് താഴ്മയെയും ദാസ്യമനോഭാവത്തെയുമാണ് വെളിപ്പെടുത്തുന്നത്. ഈ ദൃശ്യചിത്രം നിസ്വാര്‍ത്ഥമായ സ്നേഹത്തിന്‍റെ പ്രാധാന്യത്തേയും വിശ്വാസികള്‍ പരസ്പരം സേവനം ചെയ്യേണ്ടതിന്‍റെ ആവശ്യകതയേയും ഊന്നിപറയുന്നു.
5അങ്ങനെ അവർ തങ്ങളുടെ പ്രത്യാശയായിരുന്ന കൂശും തങ്ങളുടെ പുകഴ്ചയായിരുന്ന മിസ്രയീമും നിമിത്തം ഭ്രമിച്ചു ലജ്ജിക്കും. 6ഈ കടല്ക്കരയിലെ നിവാസികൾ അന്ന്: അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപെടും എന്നു പറയും. (യെശയ്യാവ് 20:5-6).
കൂശിന്മേലും മിസ്രയിമിന്മേലും ദൈവം വരുത്തുവാന്‍ പോകുന്ന ആസന്നമായ ന്യായവിധി, അശ്ശൂരില്‍ നിന്നുള്ള സംരക്ഷണത്തിനായി യെഹൂദ്യ അവരുടെമേല്‍ ആശ്രയിക്കുന്നതിലുള്ള ഭോഷത്വത്തെ തുറന്നുക്കാട്ടുന്നു.
നമ്മുടെ പ്രതീക്ഷകള്‍ എല്ലാം അഥവാ നമ്മുടെ മഹത്വം തെറ്റായ വഴികളിലുള്ള ഉറവിടങ്ങളില്‍ നിന്നും കണ്ടെത്തുവാന്‍ നാം ശ്രമിക്കുമ്പോഴെല്ലാം, നമ്മെ നിരാശപ്പെടുത്തുന്നതായ ചില സാഹചര്യങ്ങള്‍ കര്‍ത്താവ് അത്യന്താപേക്ഷിതമായി മെനഞ്ഞെടുക്കും. കൂശിന്മേലുള്ള യെഹൂദ്യയുടെ തെറ്റായ പ്രതീക്ഷയും മിസ്രയിം മുഖാന്തിരമുള്ള മഹത്വത്തിനു വേണ്ടിയുള്ള അവരുടെ ആഗ്രഹവും അവരെ ഭയചകിതരും അപമാനിതരും ആക്കിത്തീര്‍ക്കും.
തെറ്റായ വഴികളില്‍ നിന്നുള്ള പ്രതീക്ഷകളുടെ ചില ഉദാഹരണങ്ങള്‍.
•നിലനില്‍ക്കുന്ന സംതൃപ്തി നല്കിത്തരുമെന്ന പ്രതീക്ഷയോടെ ഭൌതീകമായ അവകാശങ്ങളോ സമ്പത്തുകളോ നേടുന്നതില്‍ ഒരുവന്‍റെ എല്ലാ സന്തോഷങ്ങളും പൂര്‍ത്തീകരണങ്ങളും അര്‍പ്പിക്കുന്നത്.
•ഒരു പ്രത്യേക ജോലിയിലോ ഉദ്യോഗത്തിലോ ഉള്ളതായ വിജയം സ്വയമേവ ജീവിതത്തില്‍ ഒരു ഉദ്ദേശത്തിലേക്കോ പൂര്‍ത്തീകരണത്തിലേക്കോ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
•ഒരു പ്രേമ ബന്ധമോ അല്ലെങ്കില്‍ വിവാഹമോ എല്ലാ വ്യക്തിപരമായ പ്രശ്നങ്ങളും പരിഹരിച്ചു നിത്യമായ സന്തോഷം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നത്.
• ഒരു പ്രത്യേക തലത്തിലുള്ള ശാരീരികമായ ആകാരഭംഗിയോ അഥവാ സൌന്ദര്യമോ നേടുന്നത് മറ്റുള്ളവരുടെ സ്നേഹവും അംഗീകാരവും ഉറപ്പാക്കുന്നു എന്ന് പ്രതീക്ഷിക്കുന്നത്.
നമ്മുടെ ആശ്രയം ലോകാത്തിന്‍റെ ശക്തികളില്‍ വെക്കുന്നതും ദൈവഹിതത്തിനു പുറത്തായി മാനം അന്വേഷിക്കുന്നതും ഒടുവില്‍ നിരാശയിലേക്കും, ഭയത്തിലേക്കും, ലജ്ജയിലേക്കും നയിക്കുമെന്ന ഒരു മുന്നറിയിപ്പിന്‍റെ ഓര്‍മ്മപ്പെടുത്തലായി ഇത് നില്‍ക്കുന്നു. ദൈവത്തിന്‍റെ ന്യായവിധി തെറ്റായ നിലയിലുള്ള വിധേയത്വത്തിന്‍റെ നിഷ്ഫലതയെ വെളിപ്പെടുത്തുകയും പൂര്‍ണ്ണമായും ദൈവത്തിലുള്ള ആശ്രയത്തിന്‍റെ ആവശ്യകതയെ എടുത്തുകാട്ടുകയും ചെയ്യുന്നു.
Join our WhatsApp Channel
Chapters