അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: ദാവീദ് മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞു. (1 ശമുവേല്‍ 26:1).
ദാവീദിനെ കുറിച്ചുള്ള വിവരങ്ങള്‍ സീഫ് പട്ടണത്തിലെ ആളുകള്‍ മുന്‍പും ശൌലിനു ഒറ്റികൊടുത്തിട്ടുണ്ട് (1 ശമുവേല്‍ 23:19-23). ഇപ്പോള്‍ അവര്‍ വീണ്ടും ദാവീദ് ആയിരിക്കുന്ന സ്ഥലം ശൌലിനു വെളിപ്പെടുത്തി കൊടുത്തുകൊണ്ട് അവന്റെ പ്രീതി പിടിച്ചുപറ്റുവാന്‍ ശ്രമിക്കുന്നു.
ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൗലിന്റെ തലയ്ക്കൽനിന്ന് എടുത്ത് അവർ പോകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു. (1 ശമുവേല്‍ 26:12).
ദാവീദ് ശൌലിന്റെ അടുത്തു ചെന്നു അവനാല്‍ കണ്ടുപിടിക്കപ്പെടാതെ മടങ്ങിവരുവാനുള്ള ഏക കാരണം യഹോവ ശൌലിന്റെ ആളുകളുടെമേല്‍ ഒരു ഗാഢനിദ്ര വരുത്തിയതുകൊണ്ടാണെന്നു വചനം വ്യക്തമാക്കുന്നു. യഹോവ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ദാവീദ് തന്റെ ഉദ്യമത്തില്‍ പരാജയപ്പെടുമായിരുന്നു.
അതുപോലെ, യഹോവ ഇത് ചെയ്യുവാനുള്ള മറ്റൊരു കാരണം ദൈവം ഒരുപക്ഷേ ദാവീദിന്റെ ഹൃദയത്തെ പരിശോധിക്കുവാന്‍ ആഗ്രഹിച്ചുകാണും; ശൌലിനെ കൊല്ലുവാന്‍ സാഹചര്യം അനുകൂലമായിരിക്കുമ്പോള്‍ ദാവീദ് അങ്ങനെ ചെയ്യുമോ ഇല്ലയോ എന്ന് യഹോവയ്ക്ക് അറിയണമായിരുന്നു.
അതിന് ശൗൽ: ഞാൻ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവൻ ഇന്ന് നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ട് ഞാൻ ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാൻ ഭോഷത്തം പ്രവർത്തിച്ച് അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു. (1 ശമുവേല്‍ 26:21).
കഴിഞ്ഞപ്രാവശ്യവും ഇതേ കാര്യം തന്നെയാണ് ശൌല്‍ പറഞ്ഞത്.

Join our WhatsApp Channel
Chapters