ആകയാൽ ഞാൻ നിങ്ങളോടു ദയ ചെയ്കകൊണ്ട് നിങ്ങളും എന്‍റെ പിതൃഭവനത്തോടു ദയ ചെയ്ത് എന്‍റെ അപ്പനെയും അമ്മയെയും എന്‍റെ സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ച് ഞങ്ങളുടെ ജീവനെ മരണത്തിൽനിന്നു വിടുവിക്കുമെന്ന് യഹോവയെച്ചൊല്ലി എന്നോടു സത്യം ചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയുംവേണം.(യോശുവ 2:12). 
ചക്രവാളത്തില്‍ നാശം ചെറുതായി പ്രത്യക്ഷപ്പെടുന്നതായി നിങ്ങള്‍ കാണുന്നുവെങ്കില്‍,നിങ്ങളുടെ കുടുംബത്തിന്‍റെ ഭാവിയെ ഉറപ്പിക്കുവാന്‍ നിങ്ങള്‍ എന്ത് ചെയ്യും? തന്‍റെ കുടുംബത്തിനുവേണ്ടി സകലവും ശരിയായ നിലയില്‍ ചെയ്ത വ്യക്തികളില്‍ ഒരുവളായിരുന്നു രാഹാബ്. യിസ്രായേല്യര്‍ നദി കടന്നു തന്‍റെ പട്ടണത്തെ ജയിക്കുന്നത് കേവലം സമയത്തിന്‍റെ ഒരു കാര്യം മാത്രമാകുന്നുവെന്ന് അവള്‍ തിരിച്ചറിയുന്നു. തന്‍റെ കുടുംബത്തെ രക്ഷിക്കുവാന്‍ രാഹാബ് അതിയായി ആഗ്രഹിച്ചു. 
യിസായേല്യരായ രണ്ടു ഒറ്റുകാര്‍ അവളുടെ വാതില്‍ക്കല്‍ വന്നപ്പോള്‍, അവരെ മടക്കി അയക്കുന്നതിനു പകരം, അവര്‍ക്കായി തിരഞ്ഞതായ പുരുഷന്മാരില്‍ നിന്നും അവള്‍ അവരെ ഒളിപ്പിക്കുവാന്‍ തയ്യാറായി. രാഹാബിനു ഇപ്പോള്‍ ആ രണ്ടു ഒറ്റുകാരുടെ പ്രീതി ലഭിച്ചു, അതുകൊണ്ട് തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും സുരക്ഷയ്ക്കായി അന്വേഷിച്ചുകൊണ്ടു അവള്‍ പെട്ടെന്ന് അതിനെ ചിലവഴിച്ചു. യെരിഹോവിനു യാതൊരു ഭാവിയും ഇല്ലെന്നു രഹാബ് കണ്ടു, തന്‍റെ കുടുംബത്തിലും അങ്ങനെ സംഭവിക്കണം എന്ന് അവള്‍ ആഗ്രഹിച്ചില്ല. ഒറ്റുകാരുമായുള്ള തന്‍റെ പ്രീതി തനിക്കും തന്‍റെ കുടുംബത്തിനും വേണ്ടി ജീവന്‍ വാങ്ങിക്കുവാന്‍ രാഹാബ് ചിലവഴിക്കുന്നു, കേവലം ഭൌതീകമായ ജീവിതത്തിനു വേണ്ടിയല്ല മറിച്ച് ആത്മീകമായ ജീവിതത്തിനു വേണ്ടി. യിസ്രായേല്യനായ ശല്മോനുമായുള്ള വിവാഹത്തില്‍ കൂടി, രഹാബും ദാവീദിന്‍റെ പരമ്പരയില്‍ വരികയും, പിന്നീട് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ ആയിത്തീരുകയും ചെയ്തു. നേരത്തെ വേശ്യയായിരുന്ന ഒരു സ്ത്രീയ്ക്കുണ്ടായ വലിയൊരു മാറ്റം.
ദൈവത്തിന്‍റെ അത്ഭുതകരമായ പ്രസാദം ശക്തിയുള്ളതും, ജീവിതം മാറ്റിമറിക്കുന്നതുമായ ഒരു ദാനം നമ്മുടെമേല്‍ പകര്‍ന്നിരിക്കുന്നു. ഇത് നേടിയതോ അല്ലെങ്കില്‍ സമ്പാദിച്ചതോ അല്ല; ഇത് നമ്മോടുള്ള ദൈവത്തിന്‍റെ കൃപയുടെയും സ്നേഹത്തിന്‍റെയും പരിശുദ്ധമായ ഒരു പ്രവൃത്തിയാകുന്നു. എന്നിരുന്നാലും, ഈ ദൈവീകമായ ദാനത്തോടുകൂടെ അഗാധമായ ഒരു ഉത്തരവാദിത്വവും വരുന്നുണ്ട്. 
നിങ്ങളുടെ പ്രീതി നിങ്ങള്‍ക്കായി മാത്രം ചിലവഴിക്കരുത്. മരണത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ക്കായി അതിനെ പാഴാക്കിക്കളയരുത്. ആപല്‍സാദ്ധ്യതയുള്ള അനേകം കാര്യങ്ങളുണ്ട്. സദൃശ്യവാക്യങ്ങളുടെ പുസ്തകം ശക്തമായ ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്, "ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകയില്ല". (സദൃശ്യവാക്യങ്ങള്‍ 21:17). പ്രസാദം തെറ്റായ നിലയില്‍ പ്രയോഗിക്കുന്നത് വീഴ്ച്ചയിലേക്കും അവസാനമായി മരണത്തിലേക്കും നയിക്കും. 
ദൈവപ്രസാദം ജീവന്‍ കൊണ്ടുവരുവാനും ഭാവിയെ പൂര്‍ത്തീകരിക്കുവാനും ആകുന്നു. ആകയാല്‍, ദൈവീകമായ പ്രീതി, ജ്ഞാനത്തോടെ ഉപയോഗിക്കുമ്പോള്‍, ദൈവത്തോട് കൂടുതല്‍ നമ്മെ അടുപ്പിക്കും, നമ്മെ അധികം ക്രിസ്തുവിനെപോലെ ആക്കിത്തീര്‍ക്കും, മാത്രമല്ല നമ്മുടെ സ്വര്‍ഗീയ ഭവനത്തിനായി നമ്മെ തയ്യാറാക്കുകയും ചെയ്തു.
Bible Reading: Psalms 11-18
                പ്രാര്‍ത്ഥന
                പിതാവേ, എനിക്കും എന്‍റെ കുടുംബത്തിനും വേണ്ടി നല്ലൊരു ഭാവിയും ലക്ഷ്യസ്ഥാനവും ഉറപ്പാക്കുവാന്‍ ആവശ്യമായ ജ്ഞാനവും വിവേകവും എനിക്ക് നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
                
        Join our WhatsApp Channel 
         
    
    
  
                
                 
    Most Read
● ആത്മാവിന്റെ ഫലത്തെ വളര്ത്തുന്നത് എങ്ങനെ - 2● നിങ്ങള്‍ ദൈവത്തിന്‍റെ ഉദ്ദേശത്തിനായി നിശ്ചയിക്കപ്പെട്ടവര് ആകുന്നു
● വേരിനെ കൈകാര്യം ചെയ്യുക
● അമാനുഷീകമായതിനെ പരിപോഷിപ്പിക്കുക
● മഹത്വത്തിന്റെ വിത്ത്
● കഴിഞ്ഞകാലങ്ങളിലെ കല്ലറകളില് അടക്കംചെയ്തു കിടക്കരുത്
● ദിവസം 32: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
                    
                    
                
