അനുദിന മന്ന
                
                    
                        
                
                
                    
                         1
                        1
                    
                    
                         0
                        0
                    
                    
                         250
                        250
                    
                
                                    
            നിങ്ങള്‍ ആത്മീകമായി ആരോഗ്യമുള്ളവരാണോ?
Sunday, 29th of June 2025
                    
                          Categories :
                                                
                            
                                Spiritual Fitness
                            
                        
                                                
                    
                            നമ്മില്‍ ഭൂരിഭാഗം പേരും നമ്മുടെ ശാരീരിക ആരോഗ്യത്തെ സംബന്ധിച്ച് കരുതലുള്ളവരാണ്, അത് നല്ലതുമാകുന്നു. നാം വിറ്റാമിനുകള്‍ എടുക്കുന്നു, ഇലവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നു, ധാരാളം വെള്ളം കുടിക്കുന്നു, മറ്റു വ്യായാമങ്ങള്‍ ചെയ്യുന്നു. നാം അതില്‍ അത്ര പരിചയമുള്ളവര്‍ അല്ലെങ്കില്‍ പോലും, അതില്‍ പ്രാഗത്ഭ്യം പ്രാപിക്കുവാന്‍ വഴികളും മുഖാന്തിരങ്ങളും നാം കണ്ടെത്തുന്നു. എന്നാല്‍ നമ്മുടെ ആത്മീക ആരോഗ്യത്തെ സംബന്ധിച്ച് എത്രമാത്രം കരുതലുള്ളവരാകുന്നു? നമ്മുടെ ആത്മീക ആരോഗ്യം?
സ്വയമായി ഒരു ആത്മീക സര്‍വ്വേ നടത്തുന്നത് പ്രധാനപ്പെട്ട കാര്യമാണ് അങ്ങനെയെങ്കില്‍ നമുക്ക്:
1. കര്‍ത്താവിങ്കലുള്ള ബലം നഷ്ടപ്പെടുകയില്ല.
2. ആവശ്യമില്ലാത്തത് ഒഴിവാക്കുക, നാം ലോകത്തിലുള്ളവരുടെ കൂടെ ആയിരിക്കുകയില്ല.
3. അമിതമായ തൂക്കമോ ഭാരമോ കൂട്ടുകയില്ല; അത് വഹിക്കുവാന്‍ നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നില്ല.
4. നമ്മുടെ ഹൃദയങ്ങള്‍ (ആത്മാവ്) അനാരോഗ്യത്തോടെ കാണപ്പെടുകയില്ല.
ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക [നിങ്ങളെ ആത്മീകമായി ആരോഗ്യമുള്ളവരായി നിലനിര്‍ത്തുക]. (1 തിമോഥെയോസ് 4:7).
ആത്മീകമായി ആരോഗ്യമുള്ളവരായിരിക്കുവാന്‍ ആത്മീക പരിശീലനം അനിവാര്യമാകുന്നു. ആത്മീക വിഷയങ്ങളില്‍ നമ്മെത്തന്നെ പരിശീലിപ്പിക്കുവാന്‍ ദൈവവചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
കാര്യപരിപാടി നടക്കുന്ന ദിവസത്തിലല്ല മറിച്ച് അതിനു ഒരുപാട് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ അതിന്‍റെ പരിശീലനം നടക്കും. ഗോല്യാത്തിനെ വീഴ്ത്തുന്നതിനുള്ള പരിശീലനം ദാവീദ് ആ ദിവസം രാവിലെയല്ല എടുത്തത്. അനേകം ക്രിസ്ത്യാനികളും തങ്ങള്‍ വിഷയങ്ങള്‍ അഭിമുഖീകരിക്കുന്ന വേളയിലാണ് പരിശീലനം നേടുവാന്‍ ശ്രമിക്കുന്നത്. മുന്‍കൂട്ടി പരിശീലനം നേടുക അപ്പോള്‍ വിഷയങ്ങള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍, ആ കാര്യങ്ങളെ കൈകാര്യം ചെയ്യുവാന്‍ നിങ്ങള്‍ പ്രാപ്തരായിരിക്കും. ഇത് വളരെ പ്രധാനപ്പെട്ട വസ്തുതയാകുന്നു, ആത്മാവില്‍ ഞാന്‍ നിങ്ങളെ പഠിപ്പിക്കുന്ന കാര്യങ്ങളെ നിങ്ങള്‍ക്ക് അവഗണിക്കുവാന്‍ സാധിക്കുകയില്ല. 
ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ (ചെറിയ കാര്യങ്ങള്‍ക്ക് പ്രയോജനകരമാകുന്നു); ദൈവഭക്തിയോ (ആത്മീക പരിശീലനം) ഇപ്പോഴത്തെ ജീവന്‍റെയും വരുവാനിരിക്കുന്നതിന്‍റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിനും പ്രയോജനകരമാകുന്നു. (1 തിമോഥെയോസ് 4:8).
നിങ്ങള്‍ നിങ്ങളെത്തന്നെ എപ്രകാരം പരിശീലിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള ചില പടികളില്‍ കൂടി ഇപ്പോള്‍ ഞാന്‍ നിങ്ങളെ കൊണ്ടുപോകുവാന്‍ ആഗ്രഹിക്കുന്നു.
1. ആത്മീക ആരോഗ്യം ആരംഭിക്കുന്നത് ശരിയായ ആത്മീക ആഹാരത്തോടു കൂടിയാകുന്നു.
ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. (1 പത്രോസ് 2:2).
ശരിയായി പരിപോഷിക്കപ്പെടണമെങ്കില്‍, ദൈവവചനം നിങ്ങള്‍ അനുദിനവും വായിക്കേണ്ടത് അനിവാര്യമാകുന്നു. അതുപോലെ, നല്ല ആത്മീക ആഹാരം കൊണ്ട് നിങ്ങളെത്തന്നെ പോഷിപ്പിക്കുവാന്‍ സുവിശേഷ കേന്ദ്രീകൃതമായ സഭയില്‍ നിങ്ങള്‍ സംബന്ധിക്കണം.
സുവിശേഷ കേന്ദ്രീകൃതമായ ഒരു സഭയില്‍ പങ്കെടുക്കുന്ന കാര്യത്തെ പലരും ഗൌരവത്തോടെ ഈ ദിവസങ്ങളില്‍ എടുക്കാതിരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. അവര്‍ക്ക് അങ്ങനെ തോന്നുമ്പോള്‍ മാത്രം അല്ലെങ്കില്‍ സമയം അനുവദിക്കുമ്പോള്‍ മാത്രം അവര്‍ അങ്ങനെ ചെയ്യുവാന്‍ തയ്യാറാകുന്നു. അങ്ങനെയുള്ളവര്‍ ദൈവീകമായ കാര്യങ്ങളില്‍ അധികം ദൂരം പോകുന്നില്ലയെന്ന് മാത്രമല്ല പലപ്പോഴും ആത്മീകമായി തണുത്തുപോകുകയും ചെയ്യുന്നു. നിങ്ങള്‍ ആത്മീകമായി ആരോഗ്യമുള്ളവര്‍ ആയിരിക്കണമെങ്കില്‍ നിങ്ങള്‍ അങ്ങനെയുള്ളവരെപോലെ ആകരുത്. 
2. ആത്മീക ആരോഗ്യത്തിനു സ്ഥിരമായുള്ള അച്ചടക്കം ആവശ്യമാകുന്നു.
ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു, "ഒരു ശിഷ്യനായിരിക്കുവാന്‍ ശിക്ഷണം എടുക്കുക". നിങ്ങളുടെ സുഹൃത്ത് ബര്‍ഗര്‍ കഴിക്കുമ്പോള്‍ സലാഡ് കഴിക്കുവാന്‍ നിങ്ങളില്‍ ആരുംതന്നെ താല്പര്യപ്പെടുകയില്ല - നിങ്ങള്‍ക്ക് അത് ഇഷ്ടപ്പെടുകയില്ല.
എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളത് പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും. (ഫിലിപ്പിയര്‍ 4:9).
പ്രാവര്‍ത്തീകമാക്കുക
1. നിങ്ങള്‍ പഠിച്ചത്
2.  ഗ്രഹിച്ചത് (പകര്‍ച്ച)
3. കേട്ടത്
4. എന്നില്‍ കണ്ടത്
5. അതില്‍ ജീവിക്കുന്നതില്‍ നിങ്ങളുടെ വഴികളെ ക്രമപ്പെടുത്തുക, അപ്പോള്‍ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
നിങ്ങള്‍ ആത്മീകമായി മൂര്‍ച്ചയുള്ളവര്‍ ആയിരിക്കേണ്ടതിനു ഈ അഞ്ചു കാര്യങ്ങള്‍ നിങ്ങള്‍ പ്രായോഗീകമാക്കേണ്ടത് ആവശ്യമാണ്. 
3. ആത്മീക ദിനചര്യ
"നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കുതന്നെ ആത്മികവർധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചും" (യൂദ 20).
നിങ്ങള്‍ക്ക് കഴിയുമ്പോള്‍ ഒക്കെയും കഴിയുന്ന സ്ഥലങ്ങളില്‍ എല്ലാം അന്യഭാഷകളില്‍ സംസാരിക്കുക. നിങ്ങളുടെ ആത്മീക മനുഷ്യന്‍ മൂര്‍ച്ചയുള്ളതും ശക്തിയുള്ളതും ആയിത്തീരും. 
Bible Reading: Psalms 40-47
                പ്രാര്‍ത്ഥന
                ഞാന്‍ മറന്നുപോകുന്ന ഒരു കേള്‍വിക്കാരനല്ല മറിച്ച് അത് ചെയ്യുന്നവനാകുന്നു. ഞാന്‍ സങ്കല്‍പ്പിച്ചിട്ടുപോലുമില്ലാത്ത സകാരാത്മകമായ ഫലങ്ങള്‍ ഞാന്‍ കാണും. യേശുവിന്‍റെ നാമത്തില്‍.
                
        Join our WhatsApp Channel 
         
    
    
  
                
                 
    Most Read
● ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കുക● നിങ്ങള്‍ ഇപ്പോഴും കാത്തുനില്‍ക്കുന്നത് എന്തുകൊണ്ട്?
● നിങ്ങള്‍ അവരെ സ്വാധീനിക്കണം
● അത്ഭുതമായതിലുള്ള പ്രവര്‍ത്തികള്‍ :സൂചകം # 2
● സമര്‍പ്പണത്തിന്‍റെ സ്ഥലം
● റെഡ് അലര്‍ട്ട് (മുന്നറിയിപ്പ്)
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - 2
അഭിപ്രായങ്ങള്‍
                    
                    
                
