അനുദിന മന്ന
0
0
24
സമാധാനം - ദൈവത്തിന്‍റെ രഹസ്യ ആയുധം
Sunday, 6th of July 2025
Categories :
സമാധാന (Peace)
നല്ലതായ ജീവിത സൌകര്യങ്ങളുള്ള ഒരു മനുഷ്യനുമായി സുവിശേഷം പങ്കുവെക്കുമ്പോള്‍, ആര്‍ക്കും തരുവാന്‍ സാധിക്കാത്ത സമാധാനം നിങ്ങള്‍ക്ക് തരുവാന്‍ കര്‍ത്താവായ യേശുക്രിസ്തുവിനു കഴിയുമെന്ന് ഞാന്‍ പരാമര്‍ശിക്കുകയുണ്ടായി. അവന്‍ പരിഹാസത്തോടെ തന്‍റെ മൂക്ക് വിറപ്പിച്ചുകൊണ്ട് ഇങ്ങനെ പറയുന്നതായി തോന്നി, "സമാധാനം, അത് വളരെ മടുപ്പിക്കുന്നതാകുന്നു". "ഈ "സമാധാനമാണ്" നിങ്ങളെ ചിതറിപോകുന്നതില്‍ നിന്നും തടയുന്നത്. ചിലത് പൂര്‍ത്തിയാക്കുവാനുള്ള സമയപരിധി ഉണ്ടാകുക, സാമ്പത്തീക ലക്ഷ്യങ്ങളില്‍ കബളിപ്പിക്കപ്പെടുക, അതുപോലെ നിങ്ങളുടെ സമാധാനത്തെ പൂര്‍ണ്ണമായി അപഹരിക്കുവാന്‍ കഴിയുന്ന ബന്ധങ്ങള്‍ ഇവയെല്ലാം നിങ്ങളെ നിരാശയില്‍ മുക്കിക്കളയും". ഒരു നിമിഷത്തേക്ക് അവന്‍ പുറംതിരിഞ്ഞ് നിന്നുവെങ്കിലും, പിന്നീട് അവന്‍ സമ്മതിച്ചു.
ലഭ്യമായ അനവധി വിനോദമാര്‍ഗ്ഗങ്ങളുടെ നടുവിലും, ഇപ്പോള്‍ ഉള്ളതുപോലെ നിരാശിതരായ നിരവധി ആളുകള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടില്ല.
സമാധാനം നിറഞ്ഞതായ ഒരു ജീവിതം അപ്രതീക്ഷിതമായി സംഭവിക്കുന്നതല്ല; ദിനംതോറും നാം എടുക്കേണ്ടതായ തീരുമാനങ്ങളുണ്ട്. ദൈവത്തിങ്കലേക്ക് അനുദിനവും വരുവാനുള്ള തീരുമാനം ഉണ്ടാകണം. അനുദിനവും നമ്മുടെ മനസ്സ് ദൈവത്തിന്‍റെ വചനത്തില്‍ സ്ഥിരപ്പെടുത്തുവാനുള്ള തീരുമാനങ്ങള്‍. നമുക്ക് ചുറ്റും എന്തുതന്നെ സംഭവിച്ചാലും അനുദിനവും അവനില്‍ ആശ്രയിക്കുവാനുള്ള തീരുമാനം.
ഞാന്‍ മുന്‍പ് പരാമര്‍ശിച്ചതുപോലെ, സമാധാനം സ്വാഭാവീകമായി വരികയില്ല. ഈ കാരണത്താലാണ് വചനം നമ്മെ ഇങ്ങനെ നിര്‍ബന്ധിക്കുന്നത് "സമാധാനം അന്വേഷിച്ചു പിന്തുടരുക" (സങ്കീര്‍ത്തനം 34:14). ഇപ്പോള്‍ ചിലര്‍ ഇങ്ങനെയുള്ള ഉപദേശങ്ങള്‍ നല്കുമായിരിക്കാം, "കുറച്ചു ദിവസങ്ങള്‍ നിങ്ങള്‍ മാറി നില്‍ക്കുക, വിശ്രമിക്കുക, ഒരു അവധിയെടുക്കുക, സമ്മര്‍ദ്ദം നല്‍കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുക". അതില്‍ കുഴപ്പം ഒന്നുംതന്നെയില്ല, എന്നാല്‍ നിങ്ങള്‍ നോക്കുക, ഇത് കേവലം താല്ക്കാലീകമായ ഒരു പരിഹാരമാകുന്നു, അത് ദീര്‍ഘകാലം നീണ്ടുനില്‍ക്കയില്ല. ദൈവം നല്‍കുന്ന സമാധാനം വ്യത്യസ്തമായതാകുന്നു - അത് യാഥാര്‍ഥ്യവും നിലനില്‍ക്കുന്നതും ആകുന്നു.
ദൈവം നല്‍കുന്നതായ സമാധാനത്തില്‍ നിങ്ങള്‍ അനുദിനവും നടക്കുമ്പോള്‍, നിങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്ന പോരാട്ടം വേഗത്തില്‍ നിങ്ങളെ പോഷിപ്പിക്കയും പണിയുകയും ചെയ്യുന്ന ഒരു കൂട്ടായ്മയുടെ ഭോജനമായി മാറും. സങ്കീര്‍ത്തനം 23 ല്‍, അവന്‍ "മരണനിഴലില്‍" തന്നെ നില്‍ക്കുവാന്‍ ഇടയായി, എന്നിട്ടും അവന്‍ "ഒരു അനര്‍ത്ഥവും ഭയപ്പെടുന്നില്ല". പിന്നീട് അവന്‍ പറയുന്നു, "എന്‍റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു".
കര്‍ത്താവായ യേശു സമാധാനപ്രഭു ആകുന്നു. ദിനംതോറും രാവിലെ അവനെ അന്വേഷിക്കുവാന്‍ എന്തുകൊണ്ട് സമയം കണ്ടെത്തിക്കൂടാ; അങ്ങനെ ചെയ്‌താല്‍ നിങ്ങളുടെ വാതില്‍ക്കല്‍ മുട്ടുന്ന എന്തിനേയും ധൈര്യത്തോടെ അഭിമുഖീകരിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
प्रत्येक प्रार्थना मुद्द्यांसाठी कमीतकमी २ मिनिटे किंवा जास्त वेळ प्रार्थना केली पाहिजे.
Bible Reading: Psalms 89-96
ഏറ്റുപറച്ചില്‍
സമാധാനത്തിന്‍റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. (1 തെസ്സലൊനീക്യര്‍ 5:23).
Join our WhatsApp Channel

Most Read
● ക്രിസ്തുവിനുവേണ്ടി സ്ഥാനാപതി● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 1
● കരുതിക്കൊള്ളും
● കര്ത്താവേ, വ്യതിചലനങ്ങളില് നിന്നും എന്നെ വിടുവിക്കേണമേ
● കര്ത്താവേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?
● മഹാ പ്രതിഫലദാതാവ്
● ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കുക
അഭിപ്രായങ്ങള്‍