അനുദിന മന്ന
0
0
91
പ്രാര്‍ത്ഥനയില്ലായ്മ ദിവ്യമായ പ്രവര്‍ത്തികളെ തടസ്സപ്പെടുത്തുന്നു
Monday, 11th of August 2025
Categories :
പ്രാര്‍ത്ഥന (Prayer)
മാലാഖമാർ (Angels)
ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് ദൂതന്മാര്‍ പ്രവര്‍ത്തനരഹിതര്‍ ആയിത്തീരുന്നു എന്നതാണ്. അതുകൊണ്ട് ഞാന്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? വിശദമാക്കുവാന്‍ എന്നെ അനുവദിക്കുക.
ശക്തമായ അരാമ്യ സൈന്യം പ്രവാചകനായ ഏലിശയേയും അവന്‍റെ ബാല്യക്കാരനേയും പിടിക്കുവാന്‍ വേണ്ടി വളഞ്ഞപ്പോള്‍, പ്രവാചകന്‍ ദൈവീകമായ വെളിപ്പാടില്‍ സംസാരിച്ചു, "പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു". (2 രാജാക്കന്മാര്‍ 6:16).
പ്രവാചകനായ എലീശാ തന്‍റെ ബാല്യക്കാരന്‍റെ ആത്മീക കണ്ണുകള്‍ തുറക്കുവനായി പ്രാർഥിച്ചപ്പോള്‍, എലീശായുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു. (2 രാജാക്കന്മാര്‍ 6:17).
പ്രാര്‍ത്ഥനയുള്ള ഒരു സ്ഥലത്തേക്കോ അഥവാ പ്രാര്‍ത്ഥനയുള്ള ഒരു വ്യക്തിയുടെ അടുത്തേക്കോ ദൂതന്മാര്‍ ആകര്‍ഷിക്കപ്പെടുന്നു. ദൈവത്തിന്‍റെ ഭക്തനായ ഏലിശ പ്രാര്‍ത്ഥിച്ചതുനിമിത്തം, ദൂതന്മാര്‍ പ്രവര്‍ത്തിക്കുവാന്‍ തയ്യാറായി നിന്നു. ദൈവ മനുഷ്യനായ ഏലിശ പ്രാര്‍ത്ഥിച്ചില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് അറിയുന്നതിനു അധികമായ സങ്കല്‍പ്പങ്ങളുടെ ആവശ്യമൊന്നുമില്ല. തീര്‍ച്ചയായും, അരാമ്യ സൈന്യം അവരെ കീഴ്പ്പെടുത്തുകയും ഒരുപക്ഷേ ശിംശോനെ പോലെ അവരെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
അപ്പൊ.പ്രവൃ 27ല്‍, അപ്പോസ്തലനായ പൌലോസ് യാത്ര ചെയ്തിരുന്ന കപ്പല്‍ സമുദ്ര മദ്ധ്യത്തില്‍ തകര്‍ന്നുപോകത്തക്കവണ്ണം ശകതമായ ഒരു ഈശാനമൂലന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു അവരെ പരിഭ്രമിപ്പിക്കുന്നതായി നാം കാണുന്നു. അവന്‍ പ്രാര്‍ത്ഥിച്ചു, അവന്‍റെ പ്രാര്‍ത്ഥനയുടെ മറുപടിയെന്ന നിലയില്‍, അവനോടുകൂടെ നില്‍ക്കുവാന്‍ കര്‍ത്താവ് തന്‍റെ ദൂതനെ അയച്ചു.
തന്‍റെ കൂടിക്കാഴ്ചയെ സംബന്ധിച്ച് അവന്‍റെ സഹയാത്രികരോട് അപ്പൊ.പ്രവൃ 27:23 ല്‍ താന്‍ സംസാരിക്കുകയുണ്ടായി.
എന്‍റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്‍റെ ദൂതൻ ഈ രാത്രിയിൽ എന്‍റെ അടുക്കൽനിന്നു:
ദൈവത്തിന്‍റെ ഈ ദൂതന്‍ പൌലോസിനേയും അവന്‍റെ കൂടെ യാത്ര ചെയ്തവരേയും ആ കൊടുങ്കാറ്റില്‍ നിന്നും പുറത്തുകൊണ്ടുവന്നു. അവരുടെ ജീവന്‍ അത്ഭുതകരമായി വിടുവിക്കപ്പെട്ടു. അതുപോലെ, നിങ്ങളും പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവം തന്‍റെ ദൂതനെ അയയ്ക്കുകയും നിങ്ങളെ കൊടുങ്കാറ്റില്‍ നിന്നും പുറത്തുകൊണ്ടുവരികയും ചെയ്യും.
അപ്പൊ.പ്രവൃ 12 ല്‍, രാജാവായ ഹെരോദാവു സഭയെ പീഢിപ്പിക്കുവാന്‍ തുടങ്ങിയതായി നാം കാണുന്നു. യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ അവന്‍ വാളുകൊണ്ട് കൊന്നു. യെഹൂദന്മാരുടെ ഇടയിലെ തന്‍റെ ജനസമ്മിതി വളരെയധികം വര്‍ദ്ധിച്ചുവെന്ന് ഹെരോദാവു അപ്പോള്‍ കണ്ടിട്ട്, പത്രോസിനേയും കൊല്ലുവാന്‍ പദ്ധതിയിട്ടുകൊണ്ട് പിടിക്കുവാന്‍ ഇടയായി. പത്രോസിനെ പൊതുസ്ഥലത്ത് നിര്‍ത്തുന്നതിനു മുമ്പ് അവനെ സൂക്ഷിക്കുവാന്‍ പതിനാറു പടയാളികളെ അവന്‍ നിയമിക്കുവാന്‍ ഇടയായിത്തീര്‍ന്നു. ഇത് കണ്ടുകൊണ്ട്, അതിശക്തമായ ഒരു പ്രാര്‍ത്ഥനയ്ക്കായി സഭ തയ്യാറായി, പത്രോസിനെ വിടുവിക്കേണ്ടതിനു ദൈവത്തോട് അപേക്ഷിച്ചു.
ഈ പ്രാര്‍ത്ഥനയുടെ ഫലമെന്ന നിലയില്‍ സ്വര്‍ഗ്ഗം പ്രവര്‍ത്തിക്കുവാന്‍ തയ്യാറായി. "പെട്ടെന്നു കർത്താവിന്‍റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേല്ക്ക എന്നു പറഞ്ഞ് അവനെ ഉണർത്തി; ഉടനെ അവന്‍റെ ചങ്ങല കൈമേൽനിന്നു വീണുപോയി". (അപ്പൊ.പ്രവൃ 12:7).
സഭയുടെ ശക്തമായ മദ്ധ്യസ്ഥപ്രാര്‍ത്ഥന പത്രോസിനുവേണ്ടി ദൈവത്തിന്‍റെ ദൂതന്‍ പ്രവര്‍ത്തിക്കുന്നതിനു കാരണമായി. അവന്‍ അത്ഭുതകരമായി അവിടെനിന്നും വിടുവിക്കപ്പെട്ടു. സഭ അവനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തുനിഞ്ഞില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് സങ്കല്‍പ്പിച്ചു നോക്കുക. തീര്‍ച്ചയായും പത്രോസിനെ മരണത്തിനായി എല്പ്പിക്കുമായിരുന്നു. ദൂതന്‍റെ പ്രവര്‍ത്തി നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു. പ്രാര്‍ത്ഥനയില്ലായ്മ ദൂതനെ നിശബ്ദനായ ഒരു കാഴ്ചക്കാരനാക്കി മാറ്റുന്നു.
പ്രിയ ദൈവമക്കളെ, ഇത് സമൂഹ മാധ്യമത്തില്‍ തര്‍ക്കിക്കുവാനും വാദിക്കുവാനുമുള്ള സമയമല്ല. ഈ കാലഘട്ടത്തിന്‍റെ ആവശ്യം പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനയില്ലാത്ത ഒരു വ്യക്തി പിശാചിന്‍റെ കനിവിലാണ് ആയിരിക്കുന്നത്. പ്രാര്‍ത്ഥനയില്ലാത്ത ഒരു കുടുംബം സാഹചര്യങ്ങളുടെ കരുണയിലാണ് ആയിരിക്കുന്നത്. പ്രാര്‍ത്ഥനയില്ലാത്ത ഒരു സഭ പരാജയപ്പെട്ട ഒരു സഭയാകുന്നു.
പ്രാര്‍ത്ഥനയില്‍ എഴുന്നേല്‍ക്കുക.
നിന്‍റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെക്കുറിച്ചു തന്‍റെ ദൂതന്മാരോടു കല്പിക്കും; നിന്‍റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. (സങ്കീര്‍ത്തനം 91:11-12).
Bible Reading: Jeremiah 2-4
ഏറ്റുപറച്ചില്‍
1. പിതാവേ, എന്‍റെ പ്രാര്‍ത്ഥനാ ജീവിതത്തെ തടയുവാനായി തുറക്കപ്പെട്ടിരിക്കുന്ന ഓരോ പൈശാചീക വാതിലുകളെയും, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ അടയ്ക്കുന്നു.
2. പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും എന്നെ തടയുന്ന ഓരോ വ്യതിചലനങ്ങളേയും, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു.
3. എന്‍റെ പ്രാര്‍ത്ഥനയെ തടസ്സപ്പെടുത്തുന്ന എല്ലാ പ്രതിസന്ധികളും വിഘ്നങ്ങളും യേശുവിന്‍റെ നാമത്തില്‍ വേരോടെ പറിഞ്ഞുപോകട്ടെ.
4. ഈ നിമിഷം മുതല്‍, എന്‍റെ പ്രാര്‍ത്ഥനാ ജീവിതത്തെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പരിശുദ്ധാത്മാവിനു സമര്‍പ്പിക്കയും എല്പ്പിക്കയും ചെയ്യുന്നു.
5. പിതാവേ, യേശുവിന്‍റെ നാമത്തില്‍, "പ്രാര്‍ത്ഥനയുടെ അഭിഷേകത്തെ" എന്‍റെ ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതിനായി ചില സമയങ്ങള്‍ ചിലവിടുക.
Join our WhatsApp Channel

Most Read
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2● സ്വര്ഗ്ഗമെന്നു വിളിക്കപ്പെടുന്ന ഒരു സ്ഥലം
● നിങ്ങളുടെ ലക്ഷ്യങ്ങള് നേടുവാനുള്ള ശക്തി പ്രാപിക്കുക
● നിങ്ങളുടെ ദിവസം നിങ്ങളെ നിശ്ചയിക്കും
● വിശ്വാസികളുടെ രാജകീയ പൌരോഹിത്യം
● മഴ പെയ്യുന്നു
● ദിവസം 05 :40 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും
അഭിപ്രായങ്ങള്‍