english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവത്തിന്‍റെ 7 ആത്മാക്കള്‍: വിവേകത്തിന്‍റെ ആത്മാവ്
അനുദിന മന്ന

ദൈവത്തിന്‍റെ 7 ആത്മാക്കള്‍: വിവേകത്തിന്‍റെ ആത്മാവ്

Wednesday, 20th of August 2025
1 0 236
Categories : ദൈവത്തിന്റെ ആത്മാവ് (Spirit of God)
കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്; (എഫെസ്യര്‍ 1:17-18).

എഫസോസിലെ വിശ്വാസികള്‍ക്കുവേണ്ടിയുള്ള പൌലോസിന്‍റെ പ്രാര്‍ത്ഥനയുടെ ഉള്ളടക്കം ശ്രദ്ധിക്കുക: "നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്". ഇത് വിവേകത്തിന്‍റെ ആത്മാവിന്‍റെ ഒരു പ്രവര്‍ത്തിയാണ്.

ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നതിന്‍റെ ആശയും, വിശുദ്ധന്മാരിൽ (അവനായി വേര്‍തിരിക്കപ്പെട്ടവര്‍) അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം ഇന്നതെന്നും നിങ്ങള്‍ അറിയുവാനും അത് മനസ്സിലാക്കുവാനും നിങ്ങളെ സഹായിക്കുന്നത് അവനാകുന്നു. (എഫെസ്യര്‍ 1:18 ആംപ്ലിഫൈഡ്).

വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും  പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്‍റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർഥിക്കുന്നു. (എഫെസ്യര്‍ 3:18-19).

ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ വീതിയും നീളവും ഉയരവും ആഴവും എത്രയെന്നു എഫസോസിലെ വിശ്വാസികള്‍ അറിയുന്നതിനുവേണ്ടിയുള്ള അപ്പോസ്തലനായ പൌലോസിന്‍റെ ഈ പ്രാര്‍ത്ഥന വളരെ അനിവാര്യമായിരുന്നു കാരണം അവര്‍ അതുവരെ ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ ആഴവും ശക്തിയും ഗ്രഹിക്കുകയോ അറിയുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അവര്‍ക്ക് സൈദ്ധാന്തീകമായ അറിവും ഗ്രാഹ്യവും ഉണ്ടായിരുന്നു എന്നാല്‍ അവരുടെ ജീവിതത്തില്‍ വിവേകത്തിന്‍റെ ആത്മാവും പരിജ്ഞാനത്തിന്‍റെ ആത്മാവും പ്രവര്‍ത്തിക്കുന്നുവെന്ന പ്രായോഗീക സത്യം അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല.

അത് വിശദമാക്കുവാന്‍ എന്നെ അനുവദിക്കുക: ഇന്ന്; അനേകര്‍ക്കും തങ്ങളിലൂടെ ആത്മാവിന്‍റെ വരങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശുശ്രൂഷകളുണ്ട് എന്നാല്‍ അവര്‍ക്ക് വചനത്തില്‍ നിന്നുള്ള പരിജ്ഞാനത്തിന്‍റെ അപര്യാപ്തതയുണ്ട്. അങ്ങനെയുള്ളവര്‍ തങ്ങള്‍ക്കുവേണ്ടിയുള്ളതും തങ്ങളുടെ അകത്തുള്ളതുമായ ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ ശക്തി മറ്റു വിശുദ്ധന്മാരോട് കൂടെ ഒരുമിച്ചു ഗ്രഹിക്കേണ്ടതിനു വിവേകത്തിന്‍റെ ആത്മാവിനാല്‍ അവര്‍ നിറയപ്പെടേണ്ടതിനായി പ്രാര്‍ത്ഥിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. 

ആത്മാവിന്‍റെ അഭിഷേകം വ്യത്യസ്ത സമയങ്ങളില്‍, വ്യത്യസ്ത രീതികളിലാണ് നമ്മിലേക്ക്‌ വരുന്നത്, എന്നാല്‍ നാം ആത്മാവിന്‍റെ ഉദ്ദേശം മനസ്സിലാക്കേണ്ടത് ആവശ്യമാകുന്നു.

ഇങ്ങനെ പറഞ്ഞശേഷം അവൻ (യേശു) അവരുടെമേൽ ഊതി അവരോട്: "പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിൻ". (യോഹന്നാന്‍ 20:22).
സർവശക്തന്‍റെ ശ്വാസം അവർക്കു വിവേകം നല്കുന്നു. (ഇയ്യോബ് 32:8).
നിങ്ങള്‍ നോക്കുക, കര്‍ത്താവായ യേശു തന്‍റെ ശിഷ്യന്മാരുടെമേല്‍ ഊതി, "പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിൻ" എന്ന് അവരോടു പറഞ്ഞപ്പോള്‍, അവന്‍ ശരിക്കും വിവേകത്തിന്‍റെ ആത്മാവിനെ അവരിലേക്ക്‌ പകരുകയായിരുന്നു അപ്പോള്‍ ദൈവവചനം മനസ്സിലാക്കുവാന്‍ വേണ്ടി അവരുടെ മനസ്സ് അഭിഷേകം ചെയ്യപ്പെട്ടു.

ഒരുദിവസം യേശു പുരുഷാരത്തെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു:
"വിതയ്ക്കുന്നവൻ വിതപ്പാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്ന് അതു തിന്നുകളഞ്ഞു". (മര്‍ക്കോസ് 4:3-4).
പിന്നീട്, ഈ ഉപമ അവന്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് വിശദീകരിച്ചു കൊടുക്കുമ്പോള്‍, വഴിയരികില്‍ വീണ വിത്തുകള്‍ ദൈവ വചനം കേട്ടിട്ടു അത് ഗ്രഹിക്കാത്തവരെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് യേശു അവര്‍ക്ക് വെളിപ്പെടുത്തി കൊടുത്തു, അവര്‍ അത് ഗ്രഹിക്കാതിരുന്നതുകൊണ്ട്, പിശാചു പെട്ടെന്ന് വന്നു അവരുടെ ഹൃദയങ്ങളില്‍ നിന്നും ദൈവവചനം അപഹരിച്ചുകളഞ്ഞു.

വിത്ത്‌ വിതയ്ക്കുന്ന വിതക്കാരന്‍റെ ഉപമയുടെ വിശദീകരണം ഇപ്പോള്‍ ശ്രദ്ധിക്കുക: ഒരുത്തൻ രാജ്യത്തിന്‍റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്ന് അവന്‍റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് എടുത്തുകളയുന്നു; ഇതത്രേ വഴിയരികെ വിതയ്ക്കപ്പെട്ടത്. (മത്തായി 13:18-19).

അതുകൊണ്ട് വിവേകം എന്നത് എത്രമാത്രം പ്രാധാന്യമേറിയതാകുന്നുവെന്ന് ഇപ്പോള്‍ നിങ്ങള്‍ നോക്കുക. രാജ്യത്തിന്‍റെ വചനം നിങ്ങള്‍ കേള്‍ക്കുകയും അത് ഗ്രഹിക്കുന്നത് തിരസ്കരിക്കയും ചെയ്യുമ്പോള്‍, അത് നിങ്ങളുടെ ഹൃദയത്തില്‍ നിന്നും അപഹരിക്കുവാന്‍ നിങ്ങള്‍ പിശാചിനു അവസരം നല്‍കുകയാണ് ചെയ്യുന്നത്. ഈ കാരണത്താലാണ് നിങ്ങളുടെ ജീവിതത്തില്‍ വിവേകത്തിന്‍റെ ആത്മാവ് പ്രവര്‍ത്തിക്കണമെന്ന് പറയുന്നത്. അവനാണ് നിങ്ങള്‍ക്ക് ആവശ്യമുള്ള ഒരുവന്‍.

Bible Reading: Jeremiah 28-29
പ്രാര്‍ത്ഥന
പരിശുദ്ധാത്മാവേ വരേണമേ. പുതിയതായി എന്നില്‍ നിറയേണമേ. വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, ദൈവവചനം ഗ്രഹിക്കുവാനായി എന്‍റെ മനസ്സിനെ പ്രകാശിപ്പിക്കേണമേ. പരിശുദ്ധാത്മാവാം ദൈവമേ, എന്‍റെ ജീവിതത്തിലെ സാഹചര്യങ്ങളില്‍ ദൈവവചനം ഉപയോഗിക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍ .ആമേന്‍.


Join our WhatsApp Channel


Most Read
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #1
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?
● ആത്മീക അഹങ്കാരത്തിന്‍റെ കെണി
● താമസമില്ലാത്ത അനുസരണത്തിന്‍റെ ശക്തി
● ദൈവത്തിന്‍റെ ഭാഷയായ അന്യഭാഷ
● രൂപാന്തരത്തിനു വേണ്ടിയുള്ള സാധ്യത
● പര്‍വ്വതങ്ങളെ ചലിപ്പിക്കുന്ന കാറ്റ്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ