english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2
അനുദിന മന്ന

സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2

Sunday, 31st of August 2025
1 0 75
Categories : സ്നേഹം (Love)
തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്നതായ സ്നേഹം ഒരു കാല്പനീകമായ വികാരമല്ല, മറിച്ച് അത് പ്രാഥമീകമായി ഒരു പ്രവര്‍ത്തനപരമായ പദമാകുന്നുവെന്ന് ഓര്‍മ്മിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് കേവലം നിങ്ങളില്‍ രോമാഞ്ചം ഉളവാക്കുന്ന ഒരു വികാരമല്ല. ദൈവവചനം വളരെ വ്യക്തമായി നമ്മോടു കല്‍പ്പിക്കുന്നു, "നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക". (1 യോഹന്നാന്‍ 3:18).

പലപ്പോഴും, നാം സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് അവര്‍ നാമുമായി നന്നായി യോജിക്കുന്നത് കൊണ്ടാകുന്നു. അവരോടുകൂടെ ആയിരിക്കുന്നത് എളുപ്പമാകുന്നു, അതുകൊണ്ട് അവരുമായി ഉല്ലസിക്കുന്നതിനു അധികം പ്രയത്നത്തിന്‍റെ ആവശ്യമില്ല. അത് സൌകര്യപ്രദമാണ്. മാത്രമല്ല ഇത് സുഖകരവുമാകുന്നു. എന്നാല്‍ യഥാര്‍ത്ഥമായ സ്നേഹം അനുകമ്പയും ശ്രദ്ധയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള കരുതലുമാകുന്നു. അത് സൗകര്യം നോക്കിയല്ല, മറിച്ച് പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണ്.

തകര്‍ന്നതായ, പാപം നിറഞ്ഞതായ നമ്മുടെ ഈ ലോകത്തില്‍, നമുക്ക് ഇണങ്ങിചേരുവാന്‍ പ്രയാസമുള്ള ആളുകള്‍ എപ്പോഴും ഉണ്ടായിരിക്കും; സ്നേഹിക്കുവാന്‍ ബുദ്ധിമുട്ടുള്ള ആളുകള്‍ എല്ലായിപ്പോഴും ഉണ്ടായിരിക്കും. കഴിയുന്നിടത്തോളം അവരെ ഒഴിവാക്കുവാന്‍ വേണ്ടി, മറ്റൊരു വഴിയായി ഓടുക എന്നതാണ് നമ്മുടെ സ്വാഭാവീകമായ മാനുഷീക പ്രവണത.

ദൈവത്തിന്‍റെ വചനം നമ്മെ ഉത്സാഹിപ്പിച്ചുകൊണ്ട്‌ പറയുന്നു, "നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ. നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്ക് എന്ത് ഉപചാരം കിട്ടും? പാപികളും അങ്ങനെതന്നെ ചെയ്യുന്നുവല്ലോ?" (ലൂക്കോസ് 6:32-33).

ദൈവം നിങ്ങളുടെ ജീവിതത്തില്‍ തന്നിട്ടുള്ള പ്രയാസമുള്ള ആളുകളെ സ്നേഹിക്കുവാന്‍ വേണ്ടി, ദൈവം ഔദാര്യമായി നല്‍കുന്നതായ കൃപ നിങ്ങള്‍ക്ക് ആവശ്യമാകുന്നു.

റോമര്‍ 5:5 പറയുന്നു, "ദൈവത്തിന്‍റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ". പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മയില്‍ നാം സമയങ്ങള്‍ ചിലവഴിക്കുമ്പോള്‍, ദൈവസ്നേഹം നമ്മുടെ ആത്മാവിലേക്ക് ആഴമായി പകരപ്പെടുന്നു. മറ്റൊരു തരത്തിലും ഇങ്ങനെ സംഭവിക്കുവാന്‍ സാദ്ധ്യമല്ല. നമുക്ക് ചുറ്റുമുള്ള കഠിനരായ മനുഷ്യരെ സ്നേഹിക്കുവാന്‍ സഹായിക്കുന്നതായ കൃപയാണിത്‌.

നാം ഇത് ചെയ്യുമ്പോള്‍, ദൈവനാമം മാനിക്കപ്പെടും, നമ്മുടെ ഹൃദയം ആഴമായ സംതൃപ്തി കണ്ടെത്തുവാന്‍ ഇടയാകും. ഇത് സംശയരഹിതമായി ഒരു ഉയര്‍ന്ന നിലവാരമാകുന്നു, അതുകൊണ്ടാകുന്നു ഇത് വിജയിക്കുന്ന ഒരു തന്ത്രപ്രധാനമായ കാര്യമായിരിക്കുന്നത്.

Bible Reading: Lamentations 2-4
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ ആത്മാവിനെ എന്‍റെമേല്‍ പകരേണമേ. പരിശുദ്ധാത്മാവേ വന്ന്, എന്‍റെ ജീവിതത്തിന്‍റെ സമസ്ത മേഖലകളേയും സ്പര്‍ശിക്കേണമേ. ആമേന്‍.


Join our WhatsApp Channel


Most Read
● വ്യതിചലനത്തിന്‍റെ കാറ്റുകളുടെ നടുവിലെ ദൃഢചിത്തത
● നമ്മുടെ തിരഞ്ഞെടുപ്പുകളുടെ അനന്തരഫലം
● നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുന്നത് എങ്ങനെ
● മഹനീയമായ പ്രവൃത്തികള്‍
● ഭയപ്പെടേണ്ട
● നിങ്ങളുടെ വിടുതലിനെ ഇനി തടയുവാന്‍ കഴിയുകയില്ല
● അഭാവം ഇല്ല
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ