അനുദിന മന്ന
1
0
151
അഭിഷേകം വന്നതിനുശേഷം എന്ത് സംഭവിക്കുന്നു
Friday, 19th of September 2025
Categories :
പരിശോധന (Testing)
അറിയാതെകണ്ട് അടിക്കു യോഗ്യമായത് ചെയ്തവനോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും. (ലൂക്കോസ് 12:48).
ഒരുവന് എത്ര വലിയ ഉത്തരവാദിത്വം വഹിക്കുന്നുവോ, അതിനനുസരിച്ച് ദൈവത്തിന്റെയും അവന്റെ ജനത്തിന്റെയും മുമ്പാകെ അവന് കണക്കു ബോധിപ്പിക്കേണ്ടതായിട്ടുണ്ട്.
ഒരു വ്യക്തിയെ ദൈവം അഭിഷേകം ചെയ്യുകയും അവനെ അല്ലെങ്കില്‍ അവളെ നേതൃസ്ഥാനത്തേക്ക് വിളിക്കുകയും ചെയ്യുമ്പോള്‍, ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രത്യേക സമയങ്ങളില്‍ പരിശോധനയുടെ ഒരു മാതൃക പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങുന്നു. തന്റെ ജീവിതത്തിലെ ദൈവത്തിന്റെ ആത്യന്തീകമായ വിളി അവന് കൈവരിക്കുമോ എന്ന് നിര്‍ണ്ണയിക്കുവാന്‍ പലപ്പോഴും ദൈവം മൂന്നു പ്രധാന പരിശോധനകളിലൂടെ ഒരു നേതാവിനെ കടത്തിവിടുന്നു.
ഇങ്ങനെയുള്ള പരിശോധനകളോട് ഒരു വ്യക്തി എപ്രകാരം പ്രതികരിക്കുന്നു എന്നതാണ് ദൈവരാജ്യത്തിലെ ഉത്തരവാദിത്വത്തിന്റെ അടുത്ത തലത്തിലേക്ക് അവനു മുന്നേറുവാന്‍ സാധിക്കുമോ എന്ന് തീരുമാനിക്കുന്ന ഘടകം.
നിയന്ത്രണം: പരിശോധനകളില്‍ ആദ്യത്തേത് നിയന്ത്രണം ആകുന്നു. രാജാവെന്ന നിലയില്‍ ശൌല്‍ കൂടുതല്‍ സമയവും ചിലവഴിച്ചത്, തനിക്കുള്ളത് മറ്റുള്ളവര്‍ക്ക് ലഭിക്കാതിരിക്കുവാന്‍ അതിനെ തടയുന്നതിനു വേണ്ടിയായിരുന്നു. ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്ന നിലയില്‍ ശൌല്‍ ദൈവത്തോടുകൂടെ ഒരിക്കലും ആയിരുന്നില്ല. ശൌല്‍ ഒരു മതപരമായ നിയന്ത്രകനായിരുന്നു. ഈ നിയന്ത്രണം അനുസരണക്കേടിലേക്കും ഒടുവില്‍ ദൈവത്താല്‍ തിരസ്കരിക്കപ്പെടുന്നതിലേക്കും അവനെ നയിച്ചു. ഒരു താലന്തു ലഭിച്ച വ്യക്തി കര്‍ത്താവിന്റെ കഴിവില്‍ ആശ്രയിക്കാതെ തനിക്കു ശരിയെന്ന് തോന്നിയത് ചെയ്യുവാന്‍ ഇടയായി. അങ്ങനെയുള്ള ഒരു പാത്രത്തെ ഉപയോഗിക്കുവാന്‍ ദൈവത്തിനു സാധിക്കില്ല. (മത്തായി 25:18 വായിക്കുക).
കയ്പ്പ്: ഇത് രണ്ടാമത്തെ പരിശോധനയാണ്. വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട വ്യക്തികളെയെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു അവസരത്തില്‍ വേറൊരാള് വേദനിപ്പിച്ചിടുണ്ട്. കര്‍ത്താവായ യേശു പോലും, തന്റെ അനുയായി ആയിരുന്ന യൂദാ തന്നെ ഒറ്റികൊടുത്തപ്പോള്‍, ആഴമായി വേദന അനുഭവിച്ചു. ഈ കാര്യം സംഭവിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ, യേശു യൂദായുടെ കാലുകള്‍ കഴുകികൊണ്ട് പ്രതികരിച്ചു. അഭിഷിക്തനായ ഓരോ നേതാവിനും ഒന്നല്ലെങ്കില്‍ മറ്റൊരു അവസരത്തില്‍ അവന്റെ അഥവാ അവളുടെ ജീവിതത്തില്‍ ഒരു യൂദാസിന്റെ അനുഭവം ഉണ്ടാകും.
ഈ പരിശോധനയോടു നാം എങ്ങനെ പ്രതികരിക്കുമെന്ന് കാണുവാന്‍ വേണ്ടി ദൈവം നമ്മെ നിരീക്ഷിക്കുന്നു. നാം ഒരു കുറ്റം ഏറ്റെടുക്കുമോ? നാം പ്രതികാരം ചെയ്യുമോ? വിജയിക്കുവാന്‍ ഏറ്റവും പ്രയാസമേറിയ പരിശോധനകളില്‍ ഒന്നാണിത്. താലന്തുകള്‍ വര്ദ്ധിപ്പിച്ചവര്ക്കുള്ള പ്രതിഫലം എന്തായിരുന്നു? "സന്തോഷത്തിലേക്ക് പ്രവേശിക്കുക" എന്നതാണ് കയ്പ്പിന്റെ വിപരീതം. (മത്തായി 25:14-30 വായിക്കുക).
ദുരാഗ്രഹം: മൂന്നാമത്തെ പരിശോധന വളരെ പ്രധാനപ്പെട്ട ഒന്നാണ്. നല്ലതോ ചീത്തയോ ആയ കാര്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുവാന്‍ പണത്തിനു സാധിക്കും. അത് നമ്മുടെ ജീവിതത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അത് നാശത്തിന്റെ ഒരു ഉപാധിയായി മാറുന്നു. അത് ഒരു ഉപോല്പ്പന്നമാകുമ്പോള് , അതിനു വലിയ ഒരു അനുഗ്രഹമായി മാറുവാന്‍ കഴിയും. അനേകം ആത്മീക നേതാക്കളും നന്നായി ആരംഭിച്ചു, എന്നാല്‍ അഭിവൃദ്ധി അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയപ്പോള്‍ മാത്രമാണ് അവര്‍ പാളംതെറ്റിയത്. വളരെ പ്രയാസമുള്ള സമയങ്ങളില്‍ ആത്മീയമായി പുഷ്പിക്കുവാന്‍ സാധിക്കുന്ന ആയിരങ്ങളുണ്ട്; എന്നിരുന്നാലും, അഭിവൃദ്ധിയുടെ കീഴില്‍ ആത്മീകമായി പുഷ്ടി പ്രാപിക്കുവാന്‍ ചുരുക്കം പേര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ.
Bible Reading: Ezekiel 47-48, Daniel 1
പ്രാര്‍ത്ഥന
പിതാവേ, പരിശോധനാ സമയങ്ങളില്‍ നേരുള്ളവനായും അങ്ങയോടു ചേര്‍ന്നും നടക്കുവാനുള്ള കൃപയ്ക്കായി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. ദോഷത്തില്‍ നിന്നും ദ്രവ്യാഗ്രഹത്തില്‍ നിന്നും എന്നെ കാത്തുകൊള്ളേണമേ. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● ഉൾമുറി● യബ്ബേസിന്റെ പ്രാര്‍ത്ഥന
● പരിശുദ്ധാത്മാവിനു എതിരായുള്ള ദൂഷണം എന്നാല്‍ എന്താണ്?
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -3
● സംസർഗ്ഗത്താലുള്ള അഭിഷേകം
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #21
● നിങ്ങളുടെ സ്ഥാനക്കയറ്റത്തിനായി തയ്യാറാകുക
അഭിപ്രായങ്ങള്‍