അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #1
Sunday, 12th of December 2021
2
0
1074
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ഉപവാസത്തിന്‍റെ പ്രാഥമീക ഉദ്ദേശം നമ്മെ ദൈവമുന്‍പാകെ താഴ്ത്തുക എന്നുള്ളതാണ്.
"ഉപവാസംകൊണ്ടു ഞാന്‍ ആത്മതപനം ചെയ്തു..." (സങ്കീ 35:13)
"അനന്തരം ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്‍റെ സന്നിധിയില്‍ ഞങ്ങളെത്തന്നെ താഴ്ത്തേണ്ടതിനും............ ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി" (എസ്രാ 8:21)
ആകയാല്‍, നമ്മുടെ ഉപവാസങ്ങളെ നമ്മില്‍ മാനസാന്തരം കൊണ്ടുവരുവാന്‍ നാം അനുവദിക്കേണ്ടത് അനിവാര്യമാണ്.
മാനസാന്തരം
പുതിയ നിയമത്തില്‍, മാനസാന്തരത്തിന് ഉപയോഗിച്ചിരിക്കുന്ന മൂലപദം 'മെറ്റാനൊയിയ' എന്നാണ്, "ഒരുവന്‍റെ മനസ്സ് മാറുക" എന്നതാണ് ആ വാക്കിന്‍റെ അര്‍ത്ഥം. വേദപുസ്തകവും നമ്മോടു പറയുന്നത് യഥാര്‍ത്ഥ മാനസാന്തരം പ്രവൃത്തിയില്‍ മാറ്റങ്ങളെ കൊണ്ടുവരും എന്നാണ്.
"മാനസാന്തരത്തിനു യോഗ്യമായ ഫലം കായിപ്പിന്‍.'അബ്രഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ട്'; എന്ന് ഉള്ളംകൊണ്ടു പറവാന്‍ തുനിയരുത്; അബ്രഹാമിന് ഈ കല്ലുകളില്‍നിന്നു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിനു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ഇപ്പോള്‍ത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വച്ചിരിക്കുന്നു; നല്ലഫലം കായിക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു". (ലുക്കോ 3:8-9)
മാനസാന്തരത്തിനു ശരിയായ തകര്‍ച്ച ആവശ്യമാണ്. വീണ്ടും പാപം ചെയ്യാനുള്ള ആഗ്രഹത്തോടെ കര്‍ത്താവിനോടു ക്ഷമ ചോദിക്കുന്നതല്ല മാനസാന്തരം.
പാപത്തെക്കുറിച്ച് കുറ്റബോധം ഉണ്ടായിട്ട് മാറ്റത്തിനുള്ള സമര്‍പ്പണത്തോടെ നടത്തുന്ന സത്യസന്ധമായ ഖേദപ്രകടനമാണ് മാനസാന്തരം. പപത്തിലേക്ക് നടത്തുന്ന സ്വഭാവത്തെ ഉന്മൂലനം ചെയ്യുന്നതിലേക്കും ദൈവഭക്തി പരിപോഷിപ്പിക്കുന്നതിലേക്കും മാനസാന്തരം നമ്മെ നയിക്കും.
ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍; എന്നാല്‍ കര്‍ത്താവിന്‍റെ സമ്മുഖത്തുനിന്ന് ആശ്വാസകാലങ്ങള്‍ വരും (പ്രവൃത്തി 3:19)
നിങ്ങള്‍ തെറ്റ് ചെയ്തു എന്നും ദൈവത്തിനു വിരോധമായി പാപം ചെയ്തു എന്നും ദൈവവുമായി ശരിയായ ബന്ധത്തില്‍ വരണമെന്ന് അംഗീകരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് നിങ്ങള്‍ എടുക്കേണ്ടതായ ആദ്യത്തെ പടി.
നിങ്ങള്‍ പരിശുദ്ധാത്മാവിനോട് ചോദിച്ചാല്‍ നിങ്ങള്‍ വീഴുവാന്‍ ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരും കാരണം അവന്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വാഗ്ദത്തം ആയ സഹായകന്‍ ആകുന്നു.
ഒന്നാമതായി നിങ്ങളുടെ പാപത്തെക്കുറിച്ച് മനം മാറാതേയും യേശു ആരെന്നും അവന്‍ എന്ത് ചെയ്തെന്നും അറിയാതേയും, രക്ഷകനായി യേശുക്രിസ്തുവില്‍ നിങ്ങളുടെ വിശ്വാസം അര്‍പ്പിക്കുവാന്‍ അസാദ്ധ്യമാണെന്ന് ഒരിക്കലും മറക്കരുത്.
ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
1 യോഹ 1:8-10
സങ്കീ 51:1-4
പ്രവൃത്തി 17:30
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥനകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥനയിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക)
1. പിതാവേ, ഞങ്ങളുടെ കര്‍ത്താവും രക്ഷിതാവും ആയ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങയിലേക്ക് വരുന്നു, എന്‍റെ ദേഹം, ദേഹി, ആത്മാവ് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ സമര്‍പ്പിക്കുന്നു.
2. ദൈവമേ എന്നെ ശോധന ചെയ്ത് എന്‍റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ച് എന്‍റെ നിനവുകളെ അറിയേണമേ. വ്യസനത്തിനുള്ള മാര്‍ഗം എന്നില്‍ ഉണ്ടോ എന്നു നോക്കി, ശാശ്വതമാര്‍ഗ്ഗത്തില്‍ എന്നെ നടത്തേണമേ. (സങ്കീ 139:23-24)
3. എല്ലാ പാപങ്ങളെയും, എല്ലാ അകൃത്യങ്ങളെയും, എല്ലാ അതിക്രമങ്ങളെയും, എല്ലാ തെറ്റുകളെയും, എല്ലാ അനീതികളെയും, എല്ലാ അഭക്തികളെയും കുറിച്ച് യേശുവിന്‍ നാമത്തില്‍ ഞാന്‍ അനുതപിക്കുന്നു.
4. യേശുവിന്‍റെ നാമത്തില്‍ എന്‍റെ ഹൃദയത്തിന്‍റെ, എന്‍റെ അധരത്തിന്‍റെ, എന്‍റെ മനസ്സിന്‍റെ പാപങ്ങളെ ഞാന്‍ അനുതപിച്ചു ഏറ്റുപറയുന്നു.
5. യേശുവിന്‍റെ രക്തത്താല്‍ എന്‍റെ ദേഹം, ദേഹി, ആത്മാവിനെ കഴുകി ശുദ്ധീകരിക്കണമേ, യേശുവിന്‍ നാമത്തില്‍.
6. പിതാവേ, എന്‍റെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍, എന്‍റെ പ്രിയപ്പെട്ടവര്‍ക്കായി, കുടുംബത്തിനായി, ബന്ധുക്കള്‍ക്കായി ഞാന്‍ അങ്ങയുടെ മുന്‍പില്‍ അടുത്തുവരുന്നു.
7. ഞാന്‍ എന്‍റെ പ്രിയപ്പെട്ടവരെ, എന്‍റെ കുടുംബത്തെ, ബന്ധുക്കളെ യേശുവിന്‍റെ രക്തത്താല്‍ മറയ്ക്കുകയും മുദ്രയിടുകയും ചെയ്യുന്നു.
8. എന്‍റെയും എന്‍റെ പൂര്‍വ്വപിതാക്കളുടേയും പാപങ്ങളെ ഞാന്‍ ഏറ്റുപറയുന്നു. ഞങ്ങള്‍ അങ്ങേക്ക് എതിരായി പാപം ചെയ്തു. ഞങ്ങള്‍ ദുഷ്ടതയില്‍ ജീവിച്ചു, മത്സരിച്ചു, അങ്ങയുടെ ശബ്ദവും അങ്ങയുടെ ഹിതവും അനുസരിച്ചില്ല. ഞങ്ങളോട് ക്ഷമിക്കേണമേ.
9. അങ്ങ് കരുണയും, കൃപയും സ്നേഹവും ഉള്ള ദൈവമാണ്,അനീതിയുടെ എല്ലാ കണങ്ങളെയും ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു. യേശുവിന്‍ നാമത്തില്‍, ആമേന്‍.
10. ദൈവത്തെ ആരാധിക്കാനായി വിലപ്പെട്ട ചില സമയങ്ങള്‍ ചിലവഴിക്കുക.
Join our WhatsApp Channel
Most Read
● ദൈവീക സ്വഭാവമുള്ള വിശ്വാസം● സന്ദര്ശനത്തിന്റെയും പ്രത്യക്ഷതയുടേയും ഇടയില്
● ദൈവത്തിന്‍റെ ഭാഷയായ അന്യഭാഷ
● പ്രതിഫലനത്തിന് സമയം എടുക്കുക
● ദിവസം 28: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● വിത്തിന്റെ ശക്തി - 2
● നിങ്ങള്‍ ആത്മീകമായി ആരോഗ്യമുള്ളവരാണോ?
അഭിപ്രായങ്ങള്‍