അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #13
Friday, 24th of December 2021
3
1
1257
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
അമാനുഷികമായ മുന്നേറ്റം
ഏറ്റുപറച്ചിലുകള്‍ (ഇവ ഓരോന്നും പലപ്രാവശ്യം ഒച്ചത്തില്‍ പറയുക)
1. എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു. (ഫിലിപ്പിയര്‍ 4:13)
2. ഞാന്‍ ക്രിസ്തുവിന്‍റെ മനസ്സുള്ളവന്‍ ആകുന്നു. (1കൊരിന്ത്യര്‍ 2:16)
3. എന്‍റെ ഗമനം യഹോവ സ്ഥിരമാക്കുന്നു. (സങ്കീ 37:23)
4. ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നത് കൊണ്ടും ദൈവത്തിന്‍റെ നിര്‍ണ്ണയപ്രകാരം ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത് കൊണ്ടും എന്‍റെ ജീവിതത്തില്‍ സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു. (റോമര്‍ 8:28)
5. ഞാന്‍ ജീവിക്കുന്നതും നടക്കുന്നതും കാഴ്ചയാലും വികാരങ്ങളാലും അല്ല, പ്രത്യുത വിശ്വാസത്താലാണ്. (2കൊരിന്ത്യര്‍ 5:7)
6. ഞാന്‍ സാത്താനെ കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടും എന്‍റെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിക്കും; മരണപര്യന്തം എന്‍റെ പ്രാണനെ സ്നേഹിച്ചതുമില്ല. (വെളിപ്പാട് 12:11)
7. എന്നിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനേക്കാള്‍ വലിയവന്‍ ആകുന്നു. (1യോഹന്നാന്‍ 4:4)
8. ഞാന്‍ കരം വെയ്ക്കുന്നതെല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി അനുഗ്രഹിക്കപ്പെടും. (ആവര്‍ത്തനം 28:12)
9. ഞാന്‍ ദൈവത്തിനു കീഴടങ്ങും; പിശാചിനോട് എതിര്‍ത്തുനില്‍ക്കും അപ്പോള്‍ അവന്‍ എന്നെ വിട്ടു ഓടിപോകും. (യാക്കോബ് 4:7)
10. ഞാന്‍ പിശാചിന് ഒരു ഇടവും ഒരവസരവും കൊടുക്കയില്ല. (എഫെസ്യര്‍ 4:27)
11. ഞാന്‍ യേശുക്രിസ്തുവില്‍ ദൈവത്തിന്‍റെ നീതിയാകുന്നു. (2കൊരിന്ത്യര്‍ 5:21)
12. എന്‍റെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം എനിക്ക് ജയം നല്‍കുന്ന ദൈവത്തിനു സ്തോത്രം. (1കൊരിന്ത്യര്‍ 15:57)
ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
സെഖര്യാവ് 1:18-20
എബ്രായര്‍ 11:1
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥന മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥന മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക).
1. പിതാവായ ദൈവമേ, അങ്ങയുടെ ശക്തിയാല്‍, യേശുവിന്‍റെ രക്തത്തിന്‍റെ ശക്തിയാല്‍, പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍, എനിക്കെതിരായുള്ള എല്ലാ തടസ്സങ്ങളുടെ ആത്മാക്കളും ചിതറുകയും നശിച്ചുപോകയും ചെയ്യട്ടെ യേശുവിന്‍ നാമത്തില്‍.
2. എന്‍റെ ആത്മീക, ശാരീരിക, സാമ്പത്തീക, വൈവാഹീക, വിദ്യാഭ്യാസ ജീവിതത്തിന്മേല്‍ ഉള്ള ദുഷ്ട ഉത്തരവുകളും ശാപങ്ങളും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
3. ജീവനുള്ള ദൈവത്തിന്‍റെ ആത്മാവേ, എഴുന്നേറ്റു എന്‍റെ അനുഗ്രഹസ്ഥലത്തേക്ക് ഇപ്പോള്‍ യേശുവിന്‍ നാമത്തില്‍ എന്നെ കൊണ്ടുപോകണമേ.
4. പിതാവായ ദൈവമേ, ആത്മീകരായ എന്‍റെ സഹായികളെ എന്നിലേക്ക് ബന്ധിപ്പിക്കുകയും, വഴിനടത്തുകയും, വഴികാണിക്കുകയും ചെയ്യണമേ യേശുവിന്‍ നാമത്തില്‍.
5. ജീവനുള്ള ദൈവത്തിന്‍റെ ആത്മാവേ, എനിക്ക് വ്യക്തമായി കാണാന്‍ കഴിയേണ്ടതിനു, എന്‍റെ മുഖം മറക്കുന്ന എല്ലാ പൈശാചീക മൂടുപടങ്ങളെയും അങ്ങ് എഴുന്നേറ്റു മാറ്റേണമേ യേശുവിന്‍റെ നാമത്തില്‍.
6. ജീവിതത്തില്‍ വിജയിക്കാനുള്ള ശക്തി യേശുവിന്‍റെ നാമത്തില്‍ ഇപ്പോള്‍ എന്‍റെമേല്‍ വരുമാറാകട്ടെ.
7. കാണുവാനും വിവേചിക്കുവാനും ഉള്ള ശക്തി യേശുവിന്‍റെ നാമത്തില്‍ എന്‍റെമേല്‍ വരട്ടെ.
8. അതിജീവിക്കുവാന്‍ ഉള്ള ശക്തി ഇപ്പോള്‍ എന്‍റെമേല്‍ യേശുവിന്‍റെ നാമത്തില്‍ ചൊരിയുമാറാകണമേ..
9. ദൈവത്തിന്‍റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ചിന്തകളേയും സങ്കല്‍പ്പങ്ങളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പുറത്താക്കുന്നു.
10. എന്‍റെ ജീവിതത്തില്‍ നിശ്ചലാവസ്ഥയെ ദീര്‍ഘിപ്പിക്കുന്ന എല്ലാ ശക്തികളും യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ.
11. എന്‍റെ ജീവിതത്തില്‍ ദാരിദ്രം നിലനിര്‍ത്തുന്ന എല്ലാ ശക്തികളും യേശുവിന്‍റെ നാമത്തില്‍ ഇല്ലാതായി തീരട്ടെ.
12. കര്‍ത്താവേ, എന്‍റെ മുന്നേറ്റങ്ങളുടെ അരികില്‍ നില്‍ക്കുന്ന എല്ലാ തടസ്സങ്ങളേയും പരിശുദ്ധാത്മാവിന്‍റെ അഭിഷേകം തകര്‍ക്കട്ടെ യേശുവിന്‍ നാമത്തില്‍.
13. എന്‍റെ മുന്നേറ്റം കൈമാറ്റം ചെയ്യാവുന്നതല്ല, പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്താലും യേശുവിന്‍റെ രക്തത്താലും ഞാന്‍ മുന്നേറുന്നു യേശുവിന്‍ നാമത്തില്‍.
14. എന്‍റെ ജീവിതത്തില്‍, കുടുംബത്തില്‍, ശുശ്രൂഷയില്‍, വിവാഹജീവിതത്തില്‍ ഏതെങ്കിലും ആത്മാവ് പ്രവേശിക്കുവാനും പ്രവര്‍ത്തിക്കുവാനും ആയി വാതില്‍ തുറക്കുവാന്‍ കാരണമായ ഏല്ലാ പാപത്തെകുറിച്ചും ഞാന്‍ അനുതപിക്കുകയും യേശുവിന്‍ നാമത്തില്‍ ക്ഷമ പ്രാപിക്കുകയും ചെയ്യുന്നു.
15. അങ്ങയുടെ അഗ്നിയാല്‍ എന്‍റെ ജീവിതത്തെ ശുദ്ധീകരിക്കണമേ കര്‍ത്താവേ.
16. എന്‍റെ ജീവിതത്തില്‍, എന്‍റെ കുടുംബത്തില്‍, എന്‍റെ വിവാഹത്തില്‍, എന്‍റെ കുഞ്ഞുങ്ങളില്‍, എന്‍റെ സഭയില്‍, എന്‍റെ രാജ്യത്ത്, ലോകത്തില്‍ അങ്ങയുടെ പരിശുദ്ധാത്മാവിലൂടെ അവിടുത്തെ അഗ്നി പകരേണമേ യേശുവിന്‍റെ നാമത്തില്‍.
17. കര്‍ത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ എന്നെ നിറക്കേണമേ യേശുവിന്‍ നാമത്തില്‍. (അന്യഭാഷയില്‍ 5 മിനിറ്റോ അല്ലെങ്കില്‍ പരിശുദ്ധാത്മാവ് നിങ്ങള്‍ക്ക് തരുന്ന കൃപയ്ക്ക് അനുസരിച്ചോ പ്രാര്‍ത്ഥിക്കുക).
Join our WhatsApp Channel
Most Read
● ദിവസം 16:21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● എങ്ങനെയാണ് ഉപവസിക്കേണ്ടത്?
● ഭയപ്പെടേണ്ട
● നടക്കുവാന് ശീലിക്കുക
● പ്രാര്ത്ഥനയില് ശ്രദ്ധ പതറിപോകുന്നതിനെ എങ്ങനെ അതിജീവിക്കാം
● വാതില്‍ അടയ്ക്കുക
● ഇന്ന് എനിക്കുവേണ്ടി കരുതുവാന് ദൈവത്തിനു കഴിയുമോ?
അഭിപ്രായങ്ങള്‍