അനുദിന മന്ന
എങ്ങനെയാണ് അവന്റെ പുനരുത്ഥാനത്തിനു ഒരു സാക്ഷിയാകുന്നത്? -1
Sunday, 9th of April 2023
1
0
572
Categories :
ശരിയായ സാക്ഷ്യം (True Witness)
എന്നോടുകൂടെ അപ്പൊ,പ്രവൃ 4:33 നോക്കുക, "അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു".
വചനം പറയുന്നത് ശ്രദ്ധിക്കുക, "മഹാശക്തിയോടെ", എനിക്ക് അത് ഇഷ്ടപ്പെട്ടു, വെറും ശക്തിയല്ല, മഹാശക്തി. ഞാന് പ്രവചിച്ചു പറയുന്നു, കരുണാ സദന് മിനിസ്ട്രിയില്, നാം ശക്തി കണ്ടിട്ടുണ്ട്, എന്നാല് ഇനിയും നാം മഹാശക്തി കാണും. ഇതുകൊണ്ട് നമുക്ക് പ്രാര്ത്ഥനയില് മന്ദതയുള്ളവരാകാന് കഴിയുകയില്ല; അതുപോലെ നമ്മുടെ ഉപവാസത്തിലും പക്ഷപാതം ചെയ്യുന്ന കാര്യത്തിലും. അപ്പോസ്തലന്മാര് മഹാശക്തിയോടെ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിച്ചു. ഇത് നാം നമ്മുടെ ജീവിതത്തിലും അനുകരിക്കേണ്ടത് ആവശ്യമാണ്.
ചില പ്രെത്യേക വിമര്ശകര് ഒരു പരിധിവരെ ശക്തിയെ നിഷേധിച്ചേക്കാം. എന്നിരുന്നാലും മഹാശക്തി തള്ളിക്കളയുവാനോ അവഗണിക്കുവാനോ സാധിക്കുകയില്ല. നിങ്ങള് നോക്കുക, മോശെ എന്ന ദൈവമനുഷ്യനില് കൂടി വെളിപ്പെട്ട അത്ഭുതങ്ങള് തങ്ങളുടെ മന്ത്രവാദത്തിന്റെ ശക്തികൊണ്ട് കാണിക്കുവാന് ഫറവോന്റെ മന്ത്രവാദികള്ക്ക് ഒരു പരിധിവരെ സാധിച്ചു. അപ്പോള് ദൈവം കാര്യങ്ങളെ മാറ്റി, "ഇത് ദൈവത്തിന്റെ വിരലുകളാണെന്ന്" മന്ത്രവാദികള് പറയുന്ന ചില കാര്യങ്ങള് ദൈവം മോശയില് കൂടി ചെയ്തു. (പുറപ്പാട് 8:19).
മന്ത്രവാദികള് "ദൈവത്തിന്റെ കൈ" എന്നല്ല പറഞ്ഞത്, എന്നാല് "ദൈവത്തിന്റെ വിരലുകള്" എന്നാണ്, അത് നിങ്ങള് പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു. സകല മനുഷ്യരുടെ ശക്തിയെല്ലാം ഒരുമിച്ചു ഇടുന്നതിലും ശക്തിമത്താണ് ദൈവത്തിന്റെ വിരലുകള് എന്നത്. ഇവിടെ ശക്തിയും മഹാശക്തിയും തമ്മിലുള്ള വ്യത്യാസം നമുക്ക് കാണുവാന് സാധിക്കും. അപ്പൊസ്തലന്മാരും, മഹാശക്തി വെളിപ്പെടുത്തുകയും ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്തു.
പാസ്റ്റര്മാരും മറ്റു ആത്മീക നേതൃനിരയില് ഉള്ളവരേയും കരുണാ സദന് മിനിസ്ട്രിയുമായി ബന്ധപ്പെട്ടു നില്ക്കുന്ന എല്ലാ ശുശ്രൂഷകന്മാരെയും ഞാന് പ്രോത്സാഹിപ്പിക്കുവാന് ആഗ്രഹിക്കുന്നത്, മുമ്പ് ഒരിക്കലും ചെയ്തിട്ടില്ലാത്തതുപോലെ കര്ത്താവിനെ അന്വേഷിക്കേണ്ട സമയമാണിത്.
തങ്ങളുടെ ജീവിതത്തെകുറിച്ച് വിവരിക്കുവാന് ചെറിയ കാര്യങ്ങളെ അനുവദിക്കുന്ന ആളുകളുണ്ട്. "പാസ്റ്റര്, അവന് എന്നെകുറിച്ച് ഇങ്ങനെ പറയുന്നത് ഞാന് കേട്ടു. അവന് അങ്ങനെ പറയരുതായിരുന്നു. ഇനി ശുശ്രൂഷ ചെയ്യുവാന് എനിക്ക് തോന്നുന്നില്ല." ഈ ഭൂപരപ്പില് മനുഷ്യര് ഉള്ളടത്തോളം കാലം, അവര് നിങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. ഏതെങ്കിലും ഒരു സമയത്ത് നിങ്ങളും മറ്റുള്ളവരെകുറിച്ച് സംസാരിച്ചിട്ടില്ലേ?
"പാസ്റ്റര്, അവര് എന്റെ ജന്മദിനത്തില് എന്നെ അനുമോദിക്കുവാന് മറന്നുപോയി? അവര് ഇന്ന വ്യക്തിക്ക് ആശംസ അറിയിച്ചു എന്നാല് എന്നോടു പറഞ്ഞില്ല". മണ്കുന്നില് നിന്നും പര്വതങ്ങളെ ഉണ്ടാക്കരുത്. വചനത്തിലേക്കും പ്രാര്ത്ഥനയിലേക്കും ഉയരുക. പ്രോത്സാഹനം ഇല്ലാതെ മരിക്കുന്ന അനേകം ആളുകളുണ്ട്. നിങ്ങള് പരിശുദ്ധാത്മാവിന്റെ ശബ്ദത്തിനു ചെവി കൊടുക്കയും യേശുവിന്റെ പുനരുത്ഥാനത്തിനു ഒരു സാക്ഷിയായി മാറുകയും ചെയ്യുമോ? അതിനായി ദൈവം നിങ്ങള്ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്ക്കും പ്രതിഫലം തരുവാന് ഇടയാകും.
"പാസ്റ്റര്, എന്നെ ആരുംതന്നെ സ്നേഹിക്കുന്നില്ല; ഒത്തിരി അവഗണിക്കപ്പെട്ടതായി എനിക്ക് തോന്നുന്നു". ഹലോ! യേശു നിന്നെ വളരെയധികം സ്നേഹിക്കുന്നു, നിങ്ങളോടുള്ള അവന്റെ സ്നേഹം ഒരുനാളും മാറുകയില്ല. അത് എത്രയും നല്ലതായ കാര്യമല്ലയോ? നിങ്ങള് എന്ന് എഴുന്നേറ്റു അവന്റെ പുനരുത്ഥാനത്തിനു സത്യ സാക്ഷിയായി മാറും? ഇപ്പോഴല്ലെങ്കില്, പിന്നെ എപ്പോഴാണ്? നിങ്ങള് അല്ലെങ്കില് പിന്നെ ആരാണ്?
കര്ത്താവായ യേശു വ്യക്തമായി പറഞ്ഞു, "ആകയാൽ നാം എന്തു തിന്നും? എന്തു കുടിക്കും? എന്തു ഉടുക്കും? എന്റെ വിവാഹം എന്തായി തീരും? എന്റെ ജോലിയുടെ കാര്യം എങ്ങനെയാണ്? എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുത്. ഈ വകയൊക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ. മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; നീതിയോടെ ജീവിക്കുക; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. (മത്തായി 6:31-33 യുടെ പരാവര്ത്തനം).
നിങ്ങളിലും നിങ്ങളില് കൂടിയും പ്രവര്ത്തിക്കുവാന് പരിശുദ്ധാത്മാവിനെ അനുവദിക്കുന്നതില് കൂടി, നിങ്ങള് അവന്റെ പുനരുത്ഥാനത്തിന്റെ യഥാര്ത്ഥമായ ഒരു സാക്ഷിയായി മാറും. ഏറ്റവും നല്ല ഭാഗം എന്തെന്നാല് നിങ്ങളുടെ ജീവിതത്തിലെ സകലവും ശരിയായ സ്ഥലത്ത് വരും. സങ്കീര്ത്തനക്കാരനെ പോലെ നിങ്ങളും പ്രഖ്യാപിക്കും: "അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു". (സങ്കീര്ത്തനം 16:6).

പ്രാര്ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്, ഇന്ന് ഉയരത്തില് നിന്നുള്ള പുതിയ അഭിഷേകം എനിക്ക് വേണം. അങ്ങയുടെ പുനരുത്ഥാനത്തിന്റെ ഒരു സത്യ സാക്ഷിയാകേണ്ടതിനു അങ്ങയുടെ ആത്മാവിനാല് എന്നെ നിറയ്ക്കേണമേ. ആമേന്.
Join our WhatsApp Channel
Most Read
● സ്നേഹത്തിന്റെ ഭാഷ● നീതിയുടെ വസ്ത്രം
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2
● നിങ്ങളുടെ ദിവസം നിങ്ങളെ നിശ്ചയിക്കും
● ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● കര്ത്താവില് നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?
● ദിവസം 17: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
അഭിപ്രായങ്ങള്