അനുദിന മന്ന
എങ്ങനെയാണ് അവന്റെ പുനരുത്ഥാനത്തിനു ഒരു സാക്ഷിയാകുന്നത്? - II
Monday, 10th of April 2023
1
0
649
Categories :
ശരിയായ സാക്ഷ്യം (True Witness)
എങ്ങനെയാണ് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു ഫലപ്രദമായ നിലയില്‍ ഒരു സാക്ഷിയാകുന്നത്' എന്ന നമ്മുടെ പഠന പരമ്പര നാം തുടരുകയാണ്.
അവന്റെ പുനരുത്ഥാനത്തിനു ഫലപ്രദമായ രീതിയില്‍ സാക്ഷ്യം വഹിക്കേണ്ട രണ്ടാമത്തെ മാര്‍ഗ്ഗം മാറ്റപ്പെട്ട ജീവിതമാണ്. നിങ്ങള്‍ നോക്കുക, ഇന്ന് ചാതുര്യമായി സംസാരിക്കുന്ന അനേകം ആളുകളുണ്ട്. ദൈവം നിങ്ങളുടെ സംസാരത്തെക്കാള്‍ നിങ്ങളുടെ നടപ്പിനെയാണ് നോക്കുന്നത്. ഈ ലോകത്തിലെ ആളുകള്‍ പോലും അവര്‍ നാലു സുവിശേഷങ്ങള്‍ - മത്തായി, മര്‍ക്കൊസ്, ലൂക്കോസ്, യോഹന്നാന്, വായിക്കുന്നതിനു മുമ്പ് നിങ്ങളുടെ ജീവിതമാകുന്ന സുവിശേഷം വായിക്കും. അതുകൊണ്ട് ഞാന്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ആളുകള്‍ നിങ്ങള്‍ പറയുന്നത് സ്വീകരിക്കുന്നതിനു മുമ്പ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റം കാണുവാന്‍ അവര്‍ ആഗ്രഹിക്കുന്നു.
ഒരുപക്ഷേ നിങ്ങള്‍ക്ക് മദ്യപാനം എന്ന ദുശീലം കാണുമായിരിക്കും അതുപോലെ പുകവലിക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടാകാം. അവയെ ദൂരത്തേക്കു എറിഞ്ഞുകളയുകയും അവയിലേക്കു ഒരിക്കലും തിരിച്ചുപോകാതിരിക്കയും ചെയ്യുക. അങ്ങനെയുള്ള ആസക്തികളില്‍ നിന്നും അകന്നു നില്‍ക്കുവാനായി ദൈവത്തിന്റെ ശക്തിയ്ക്കായി നിങ്ങള്‍ അപേക്ഷിക്കുക. നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ നോക്കി പറയും, "ഈ വ്യക്തിയ്ക്ക് എന്താണ് സംഭവിച്ചത്. ഓരോ ദിവസവും രാവിലെ അവന് കുലുങ്ങിപോകുമായിരുന്നു എന്നാല്‍ ഇപ്പോള്‍ അവന് പരിശുദ്ധാത്മാവിനാല്‍ മറ്റുള്ളവരെ ചലിപ്പിക്കുന്നു. അവനുള്ളത് എനിക്കും വേണം". ഹാലേലുയ്യ!
ഇത് വായിക്കുന്ന എല്ലാവരോടും ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്ന കാര്യം, "സാധാരണമായ ജീവിതം ജീവിക്കരുത്, യേശുക്രിസ്തുവില്‍ ലഭ്യമാകുന്ന ഉയര്‍ന്ന ജീവിതത്തിലേക്ക് പോകുക". നിങ്ങള്‍ ഒരു യോസേഫിനെപോലെ, ഒരു എസ്തേറിനെ പോലെ എഴുന്നേല്ക്കുകയും ആയിരങ്ങള്‍ക്ക് ഒരു അനുഗ്രഹമായി മാറുകയും ചെയ്യും. നമ്മുടെ വര്‍ത്തമാനകാലത്തില്‍ അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയുടെ ഏറ്റവും വലിയ തെളിവാണ് മാറിയ ജീവിതം.
സഭയിലെ ആളുകള്‍ പോലും, അവര്‍ മറ്റുള്ളവരാല്‍ വേദനിക്കപ്പെടുമ്പോള്‍, അവര്‍ പെട്ടെന്ന് സഭ മാറുന്നു കാരണം ഇപ്പോഴത്തെ സഭയെക്കാള്‍ മറ്റു സഭയാണ് നല്ലതെന്നു അവര്‍ ചിന്തിക്കുന്നു. സത്യം എന്തെന്നാല്‍, മനുഷ്യന് എവിടെയായാലും മനുഷ്യന് തന്നെയാണ്, അതുപോലെ ദൈവം എവിടേയും ദൈവം തന്നെയാണ്. അതുകൊണ്ട് 2021 ല്‍ അവര്‍ ഒരു സഭയിലാണ്, 2022ല്‍ അവര്‍ മറ്റൊരു സഭയില്‍ പോകുന്നു അങ്ങനെ 2030 ആകുമ്പോള്‍ അവര്‍ ആദ്യം ആയിരുന്ന സഭയിലേക്ക് വീണ്ടും മടങ്ങി എത്തുന്നു. നിങ്ങള്‍ അവരെപോലെ ആകേണ്ട കാര്യമില്ല. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പഠിക്കുക - അത് ജ്ഞാനമാകുന്നു. ആളുകള്‍ നിങ്ങളെ വേദനിപ്പിക്കുമ്പോള്‍, അവരോടു ക്ഷമിക്കുക. അവരെ കര്‍ത്താവിനെ ഏല്പിച്ചുകൊണ്ട് പറയുക, "യേശു നിമിത്തം ഞാന്‍ നിങ്ങളോടു ക്ഷമിക്കുന്നു". ക്ഷമിച്ചുകൊണ്ട് മുമ്പോട്ടു പോകുക. നിങ്ങളുടെ വിളിയുടെ സാക്ഷാല്‍ക്കാരം താമസിപ്പിക്കരുത്.
ഈ ദിവസങ്ങളില്‍, ആരും ക്ഷമിക്കുവാന്‍ വേഗത്തില്‍ തയ്യാറാകുന്നില്ല. അവര്‍ പ്രതികാരം അന്വേഷിക്കുന്നു. "നിങ്ങള്‍ എന്നോടു അത് ചെയ്തു, ഇപ്പോള്‍ ഞാന്‍ എന്റെ മറ്റൊരു മുഖം കാണിച്ചുതരാം". ആരെങ്കിലും നിങ്ങള്‍ക്ക് ദോഷം ചെയ്താല്‍ തിരിച്ചു ചെയ്യുവാനുള്ള ആഗ്രഹമാണ് പ്രതികാരം എന്നത്. "കണ്ണിനു കണ്ണ്, പല്ലിനു പല്ല്, അതുകൊണ്ടാണ് അനേകം ആളുകളും ഇന്ന് പല്ലില്ലാതെ ഓടികൊണ്ടിരിക്കുന്നത്". പ്രതികാരം നിങ്ങളേയും അവരുടെ നിലയില്‍ ആക്കുവാന് ഇടയാക്കും. ലൌകീകമായ പഠനം വെളിപ്പെടുത്തുന്നത് പ്രതികാരം സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കയും ആരോഗ്യത്തിനും പ്രതിരോധശേഷിയ്ക്കും കോട്ടംവരുത്തുകയും ചെയ്യുന്നു എന്നാണ്. ആരോ ഒരാള്‍ ശക്തമായി ഇങ്ങനെ പറഞ്ഞു, "നിങ്ങള്‍ പ്രതികാരത്തിന്റെ ഒരു യാത്ര പുറപ്പെടുന്നതിനുമുന്പ്, രണ്ടു ശവക്കുഴികള്‍ കുഴിക്കുക". പ്രതികാരം ദൈവത്തിനു വിട്ടുകൊടുക്കുക.
പ്രിയമുള്ളവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും എന്നു കർത്താവ് അരുളിച്ചെയ്യുന്നു. ദൈവവചനം പറയുന്നു: "പ്രതികാരം എനിക്കുള്ളത്, ഞാന്‍ പകരം ചെയ്യും" (റോമര്‍ 12:19). അവന്റെ പുനരുത്ഥാനത്തിനു ഫലപ്രദമായ നിലയില്‍ സാക്ഷ്യം വഹിക്കുവാനുള്ള മറ്റൊരു മാര്‍ഗ്ഗം ക്ഷമിക്കുക എന്നതാണ്.

പ്രാര്‍ത്ഥന
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്റെ ജീവിതത്തില്‍ ദയവായി ആഴത്തിലുള്ള ഒരു പണി ചെയ്യേണമേ. യേശുവിന്റെ നാമത്തില്‍ ഞാന്‍ മാറ്റത്തെ ആലിംഗനം ചെയ്യുന്നു.
പിതാവേ, അങ്ങയുടെ പുത്രനായ യേശുവിന്റെ യാഗത്തിലൂടെ എന്റെ ജീവിതത്തിലേക്ക് പകരപ്പെട്ടിരിക്കുന്ന ക്ഷമയുടെ ശക്തിയ്ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്നെ വേദനിപ്പിക്കുന്ന എല്ലാവരോടും ക്ഷമിക്കുവാന്‍ ഞാന്‍ തീരുമാനിക്കുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel
Most Read
● സാധാരണമായ പാത്രത്തില്‍ കൂടിയുള്ള ശ്രേഷ്ഠമായ പ്രവര്‍ത്തി● യുദ്ധത്തിനായുള്ള പരിശീലനം
● മോഹത്തെ കീഴടക്കുക
● വലിയ വാതിലുകള്‍ ദൈവം തുറക്കുന്നു
● സ്തുതി വര്‍ദ്ധനവ് കൊണ്ടുവരും
● ആത്മീക അഹങ്കാരത്തിന്റെ കെണി
● വിശ്വാസ ജീവിതം
അഭിപ്രായങ്ങള്‍