അനുദിന മന്ന
മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
Friday, 11th of November 2022
1
0
725
Categories :
പ്രാര്‍ത്ഥന (Prayer)
മദ്ധ്യസ്ഥത (Intercession)
ആ കാലത്തു ഹെരോദാരാജാവ് സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈ നീട്ടി. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു. അത് യെഹൂദന്മാർക്ക് പ്രസാദമായി എന്നു കണ്ട് അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയിരുന്നു. അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന് ഏല്പിച്ചു. ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോടു പ്രാർഥന കഴിച്ചുപോന്നു. (അപ്പോസ്തലപ്രവര്‍ത്തികള്‍ 12:1-5).
മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യത്തില്‍ അപ്പോസ്തലനായ യാക്കോബ് കൊല്ലപ്പെട്ടതായി നാം കാണുന്നു. എന്നാല്‍, അപ്പോസ്തലനായ പത്രോസ് ദൈവത്തിന്റെ അത്ഭുതകരമായ ഇടപ്പെടലിലൂടെ വിടുവിച്ചു. കര്‍ത്താവിന്റെ ദൂതന് വ്യക്തിപരമായി കാരാഗൃഹത്തിന്റെ ഉള്ളറയില്‍ ഇറങ്ങിവന്നിട്ടു പത്രോസിനെ തടവില്‍ നിന്നും പുറത്തുകൊണ്ടുവന്നു.
വ്യത്യാസം ഉണ്ടാക്കിയത് എന്താണ്?
യാക്കോബ് കൊല്ലപ്പെടുകയും പത്രോസ് രക്ഷപ്പെടുകയും ചെയ്തതിന്റെ കാരണമെന്ത്?
അതിന്റെ പ്രധാനപ്പെട്ട കാരണം, "പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോടു പ്രാർഥന കഴിച്ചുപോന്നു" ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പ്രാര്‍ത്ഥനയുടെ ശക്തി നമ്മുടെ ജീവിതത്തില്‍ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിലും തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നമ്മുടെ ആത്മീക നേതൃത്വത്തിനായും രാജ്യത്തിലെ ഭരണാധികാരികള്ക്കായും പ്രാര്‍ത്ഥിക്കുവാനായി ദൈവവചനം നമുക്ക് കല്പന നല്കുന്നു. പരസ്പരം പ്രാര്‍ത്ഥിക്കുവാനായി നമ്മോടു കല്പിച്ചിരിക്കുന്നു.
ക്രിസ്തുവിന്റെ ശരീരം എന്ന നിലയില്‍ സഭയായ] നാം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളുണ്ട്, അതില്‍ ഭൂരിഭാഗവും ശക്തമായ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ അഭാവം നിമിത്തമാണ്.
കഴിഞ്ഞ അനേക വര്‍ഷങ്ങളായി ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം, ഒരു രോഗശാന്തി യോഗത്തിലോ, പ്രവചനവും അത്ഭുതങ്ങളും നടക്കുന്ന യോഗത്തിലോ ആളുകള്‍ കൂട്ടത്തോടെ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഒരു മദ്ധ്യസ്ഥ പ്രാര്‍ത്ഥനയാണെങ്കില്‍, ആളുകള്‍ വളരെ ചുരുക്കം ആയിരിക്കും. നാം വലിയ കുഴപ്പത്തിലാകുമ്പോള്‍ സകലരും നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നാം ആഗ്രഹിക്കുന്നു, എന്നാല്‍ ദുഃഖകരമായി മറ്റുള്ളവര്‍ പ്രാര്‍ത്ഥനയ്ക്കായി നമ്മോടു ആവശ്യപ്പെട്ടാല്‍ നാം തയ്യാറാവുകയില്ല.
ആകയാല്‍ നമുക്ക് ശക്തമായി നമ്മുടെ പാസ്റ്റര്‍മാര്‍ക്കായി, സഭാ നേതൃത്വത്തിനായി, ക്രിസ്തുവിലുള്ള സഹോദരിസഹോദരന്മാര്ക്കായി പ്രാര്‍ത്ഥിക്കാം, അല്ലെങ്കില്‍ ദൈവം നമ്മെ ഓര്‍പ്പിക്കുന്ന മറ്റുള്ളവര്‍ക്കായി നാം നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുപോലെ പ്രാര്‍ത്ഥിക്കണം.
സംസാരിക്കാന്‍ എളുപ്പമാണ്, എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനാ ജിവിതം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ഒരു വലിയ ആവശ്യമുണ്ട്, നമുക്കായി മാത്രമല്ല മറിച്ച് മറ്റുള്ളവര്‍ക്കായും. ദൈവാത്മാവിന്റെ വിളിയ്ക്ക് നിങ്ങള്‍ മറുപടി പറയുവാന്‍ തയ്യാറാണോ?

പ്രാര്‍ത്ഥന
നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കായി, നിങ്ങളുടെ സഭാ കുടുംബത്തിനായി (പാസ്റ്റര്‍മാര്‍, മറ്റു നേതാക്കള്‍) പ്രാര്‍ത്ഥിക്കുവാന്‍ ചില സമയങ്ങള്‍ ചിലവഴിക്കുക.
Join our WhatsApp Channel
Most Read
● ആത്മീക വാതിലുകളുടെ മര്‍മ്മങ്ങള്‍● സുബോധമുള്ള മനസ്സ് ഒരു ദാനമാണ്
● മികവ് പിന്തുടരുക
● ക്രിസ്തുവിനുവേണ്ടി സ്ഥാനാപതി
● പാലങ്ങളെ നിര്‍മ്മിക്കുക, തടസ്സങ്ങളെയല്ല
● സംസാരിക്കപ്പെട്ട വചനത്തിന്റെ ശക്തി
● സ്തോത്രമര്‍പ്പിക്കുന്നതിന്റെ ശക്തി
അഭിപ്രായങ്ങള്‍