എന്നിൽ കായ്ക്കാത്ത കൊമ്പൊക്കെയും അവൻ നീക്കിക്കളയുന്നു (ശുദ്ധീകരിക്കയും ആവര്‍ത്തിച്ച് ചെത്തിയൊരുക്കയും ചെയ്യുന്നു); കായ്ക്കുന്നതൊക്കെയും അധികം ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു (യോഹന്നാന് 15:2 ആംപ്ലിഫൈഡ്).
ഈ പദപ്രയോഗം ശ്രദ്ധിക്കുക, "അവൻ ശുദ്ധീകരിക്കയും ആവര്‍ത്തിച്ച് ചെത്തിയൊരുക്കയും ചെയ്യുന്നു".
ദൈവത്തിന്റെ ഇടപ്പെടല്‍ ഒരു പ്രാവശ്യം മാത്രമല്ല മറിച്ച് അത് തുടര്‍മാനമായ ഒരു പ്രക്രിയയാണ്. ഇത് നമ്മോടു പറയുന്നത് വളര്‍ച്ചയുടെ കാലങ്ങള്‍ ഉണ്ടാകും, അതുപോലെ നമ്മുടെ ജീവിതത്തില്‍ ചെത്തിയൊരുക്കുന്ന കാലങ്ങളും ഉണ്ടാകും എന്നാണ്. പര്‍വ്വത മുകളില്‍ നില്ക്കുന്ന അനുഭവങ്ങളുടെയും, അപ്പോള്‍ത്തന്നെ താഴ്വരയില് ആയിരിക്കുന്ന അനുഭവങ്ങളുടെയും കാലങ്ങള്‍ ഉണ്ടാകും.
എന്റെ ആന്റിയുടെ (പിതാവിന്റെ സഹോദരി) വീട്ടുമുറ്റത്ത് മനോഹരമായ റോസ് ചെടികള്‍ ഉണ്ടായിരുന്നു. ഞാനും എന്റെ സഹോദരനും ഞങ്ങളുടെ വേനല്‍ക്കാല അവധി അവളുടെ ഭവനത്തില്‍ ചിലവിടുമായിരുന്നു. അത് വളരെ രസകരമായ ദിവസങ്ങളായിരുന്നു. ഒരു ദിവസം ഉച്ചക്കഴിഞ്ഞ്, അവള് റോസ് ചെടിയുടെ ചില ഭാഗങ്ങള്‍ മുറിച്ചുമാറ്റുന്നത് ഞാന്‍ കണ്ടു. അതിനെ പൂര്‍ണ്ണമായും നശിപ്പിക്കുകയാണെന്ന് ഞാന്‍ വ്യക്തിപരമായി ചിന്തിച്ചു. നിഷ്കളങ്കതയോടെ ഞാന്‍ അവളോട് ചോദിച്ചു, "ആന്റി വളരെയധികം സ്നേഹിക്കുന്ന ഈ റോസ് ചെടികളോടു എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?"
അവള് എന്നോടു ഇപ്രകാരം മറുപടി പറഞ്ഞു, റോസ് ചെടികള്‍ ഏറ്റവും നല്ല രീതിയില്‍ പൂക്കുന്നതിനാണ് താന്‍ അങ്ങനെ ചെയ്യുന്നതെന്ന്. തീര്‍ച്ചയായും, ആ നിമിഷത്തില്‍, അത് ഗ്രഹിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു, എന്നാല്‍ ചില ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അവള് പറഞ്ഞതിലെ സത്യം ഞാന്‍ കാണുവാന്‍ ഇടയായി. മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത നിലയില്‍ റോസാപുഷ്പ്പങ്ങള്‍ മനോഹാരിതയോടും ഊര്‍ജ്ജസ്വലതയോടും കൂടി പ്രത്യക്ഷമായി.
ചെത്തിയൊരുക്കല് ഒരിക്കലും ഒരു സുഖമുള്ള അനുഭവമല്ല. അത് വേദനാജനകമാണ്. അത് പറയുമ്പോള്‍, ദൈവം നമ്മോടു കോപിക്കുന്നതുകൊണ്ടല്ല നമ്മെ ചെത്തിയൊരുക്കുന്നതെന്ന് നാം അറിയണം. അവന് നമ്മെ ചെത്തിയൊരുക്കുന്നത് നാം അധികമായ, സമ്പന്നമായ ഏറ്റവും മികച്ച ഫലം കായിക്കുവാന്‍ വേണ്ടിയാണ്. (യോഹന്നാന് 15:2 ആംപ്ലിഫൈഡ്).
ഫലം കായിക്കുന്നതിന്റെ ഘട്ടങ്ങള്‍ ശ്രദ്ധിക്കുക (യോഹന്നാന് 15:2 ആംപ്ലിഫൈഡ് ബൈബിള്‍ വായിക്കുക)
* ഫലം
* അധികം ഫലം (അളവ്)
* സമ്പന്നവും ഏറ്റവും മികച്ചതുമായ ഫലം (അളവും ഗുണവും)
ഈ അടുത്ത സമയത്ത്, ഞാന്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും സമയം ചിലവഴിക്കയായിരുന്നു, ഈ കാലങ്ങളില്‍ സഭ ചെത്തിയൊരുക്കലിന്റെ ഒരു പ്രക്രിയയില്‍ കൂടി കടന്നുപോകുകയാണെന്ന് പരിശുദ്ധാത്മാവ് അപ്പോള്‍ എനിക്ക് വെളിപ്പെടുത്തി തന്നു.
അനേകരും ഉപവസിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്തു, കര്ത്താവിങ്കല് നിന്നും ഒരു മറുപടിയും കിട്ടുന്നതായി അനുഭവപ്പെടുന്നില്ല. ദൈവം പ്രവര്‍ത്തിക്കുവാന്‍ വേണ്ടി ശരിക്കും കര്‍ത്താവില്‍ വിശ്വസിച്ചു കാത്തിരുന്നവരാണിവര്. ഒരു മടങ്ങിവരവ് ഉണ്ടാകുന്നതിനു പകരം, അനേകരും പ്രത്യക്ഷമായ തിരിച്ചടികളും നഷ്ടങ്ങളും നേരിടുന്നു. പ്രിയ ദൈവപൈതലേ, പലപ്പോഴും ഒരു മുറിപ്പെടുത്തല്‍ പോലെ സ്വാഭാവീകമായി തോന്നുന്ന ഒരു ചെത്തിയൊരുക്കല് പ്രക്രിയയില്‍ കൂടി ദൈവം നിങ്ങളെ കൊണ്ടുപോകുന്നതാണത്.
നിങ്ങളുടെ ചുറ്റുപാടുമുള്ള ഒരിക്കലും പ്രാര്‍ത്ഥിക്കാത്ത, ഒരിക്കലും ഉപവസിക്കാത്ത, ഒരിക്കലും സഭയില്‍ പോകാത്ത, അഥവാ കര്‍ത്താവിന്റെ വേലയ്ക്കായി ഒരിക്കലും കൊടുക്കാത്ത ആളുകളെ നിങ്ങള്‍ നോക്കുക; അവര്‍ക്കെല്ലാം ആനന്ദകരമായ സമയങ്ങള്‍ ഉണ്ടാകുന്നു. അവര്‍ നിങ്ങളെ കളിയാക്കുന്നുപോലുമുണ്ട്. ദൈവം ഒരിക്കലും ഉണക്കമരങ്ങളുമായി ഇടപ്പെടുകയില്ല എന്ന് അറിയുക. ഫലപ്രാപ്തിയുള്ള കൊമ്പുകളുമായാണ് ദൈവം എപ്പോഴും ഇടപ്പെടുന്നത്. ദൈവം നിങ്ങളോടു ഇടപ്പെടുന്നുവെങ്കില്, നിങ്ങളെ മുറിയ്ക്കുന്നുവെങ്കില്, രൂപപ്പെടുത്തുന്നുവെങ്കില്‍, നിങ്ങള്‍ ഫലം കായ്ക്കുന്ന ഒരു കൊമ്പ് ആകുന്നു എന്നറിയുക.
എത്രയും പെട്ടെന്ന്, ദൈവം സഭയ്ക്കുവേണ്ടി ഒരു പുതിയ കാലം തുറക്കുവാന്‍ പോകുന്നു. അതില്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്നു. യേശുവിന്റെ നാമത്തില്‍ അത് സ്വീകരിക്കുക. ഞാന്‍ പരിശുദ്ധാത്മാവില്‍ നിന്നും കേട്ടതാണ്. ഇത് സംഭവിക്കുവാന്‍ പോകുന്നു. പുതിയ വര്‍ഷം പിറക്കുവാന്‍ ഒരു മാസം മാത്രമേ ശേഷിക്കുന്നുള്ളൂ. ദൈവത്തില്‍ ഉറച്ചുനില്ക്കുക. ഒരിക്കലും മടുത്തുപോകരുത്. നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

ഏറ്റുപറച്ചില്‍
യേശുവിന്റെ നാമത്തില്‍, എന്റെ വഴികളില്‍, ജീവനുണ്ടെന്ന്, സമൃദ്ധമായ ജീവനുണ്ടെന്ന് ഞാന്‍ ഏറ്റുപറയുന്നു. തക്കക്കാലത്ത് ഞാന്‍ എന്റെ ഫലം പുറപ്പെടുവിക്കും.
യേശുവിന്റെ നാമത്തില്‍, കാലതാമസത്തിന്റെയും, തിരിച്ചടികളുടെയും, സ്തംഭനാവസ്ഥയുടേയും എല്ലാ വേരുകളെയും ഞാന്‍ ശാസിക്കുന്നു. എന്റെ ജീവിതം മുന്പോട്ടുപോയികൊണ്ടിരിക്കുന്നു, ഞാന്‍ വിശ്വാസത്തില്‍ നിന്നും വിശ്വാസത്തിലേക്കും മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്കും പോകുന്നു.
യേശുവിന്റെ നാമത്തില്‍, ഞാനും എന്റെ പ്രിയപ്പെട്ടവരും ദൈവത്തിന്റെ മഹത്വത്തിനായി പുതിയ ഉയരങ്ങളെ താണ്ടുകയും പുതിയ പ്രദേശങ്ങളെ ജയിച്ചുകീഴടക്കുകയും ചെയ്യും. ആമേന്‍.

Join our WhatsApp Channel
Most Read
● ജീവിത ചട്ടം● നിങ്ങള്‍ ആത്മീകമായി ആരോഗ്യമുള്ളവരാണോ?
● സുന്ദരം എന്ന ഗോപുരം
● എങ്ങനെയാണ് ഉപവസിക്കേണ്ടത്?
● ജീവിതത്തിന്റെ മുന്നറിയിപ്പുകളെ ഗൌനിക്കുക
● യേശുവിന്റെ രക്തം പ്രയോഗിക്കുക
● ദൈവീകമായ ശീലങ്ങള്‍
അഭിപ്രായങ്ങള്‍