അനുദിന മന്ന
ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -3
Monday, 5th of December 2022
1
0
912
Categories :
ആത്മാവിന്‍റെ ഫലം (Fruit of the Spirit)
എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും [എന്നില്‍ ജീവിക്കുക. ഞാന്‍ നിങ്ങളിലും ജീവിക്കും]; കൊമ്പിനു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ (ജീവധാരണമായി എകീഭവിക്കാതെ) സ്വയമായി കായ്പ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. (യോഹന്നാന്‍ 15:4 ആംപ്ലിഫൈഡ്).
"എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും" - അവനില്‍ വസിക്കുവാനുള്ള പ്രഥമമായ തീരുമാനം നമ്മുടേതാണ്.
"കൊമ്പിനു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ (ജീവധാരണമായി എകീഭവിക്കാതെ) സ്വയമായി കായ്പ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല."
ചെത്തിയൊരുക്കല്‍ നമ്മുടെ ഫലപ്രാപ്തിയുടെ ഉറവിടത്തെ വിശദീകരിക്കുന്നതാണ്.
നമ്മെ അധൈര്യപ്പെടുത്തുവാന്‍ വേണ്ടി ദൈവം നമ്മെ ചെത്തുകയില്ല. യഥാര്‍ത്ഥത്തില്‍ ചെത്തിയൊരുക്കുന്ന കാലങ്ങള്‍ നിങ്ങളുടെ ഫലപ്രാപ്തിയുടെ ശരിയായ ഉറവിടത്തെ വിശദീകരിക്കുന്നതാണ്. അതുകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് എന്താണ്? വിശദീകരിക്കുവാന്‍ എന്നെ അനുവദിക്കുക:
നമ്മുടെ സമൃദ്ധിയുടെ കാലങ്ങളില്‍, നമ്മുടെ ഫലപ്രാപ്തി വരുന്നത്, നമ്മുടേതായ അദ്ധ്വാനത്തില്‍ നിന്നും, നമ്മുടെ പദ്ധതികളില്‍ നിന്നും, നമ്മുടെ താലന്തുകളില്‍ നിന്നും, നമ്മുടെ കഴിവുകളില്‍ നിന്നും ആകുന്നുവെന്ന് നമുക്ക് ആത്മാര്‍ത്ഥമായി വിശ്വസിക്കുവാന്‍ കഴിയും. പലപ്പോഴും, നാം നിഗളമുള്ളവരും, ദൈവത്തില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവരും, പ്രായോഗീക നിരീശ്വരവാദികളെ പോലെ ഇടപ്പെടുന്നവരും ആയിത്തീരാറുണ്ട്.
നാം മാത്രമല്ല ഈ രീതിയില്‍ ചിന്തിക്കുന്നവര്‍. അതുപോലെ ചിന്തിച്ചു വഞ്ചിക്കപ്പെടുന്ന മറ്റനേകരുമുണ്ട്. അവര്‍ ഇങ്ങനെയുള്ള പ്രസ്താവനകള്‍ നടത്താറുണ്ട്: "ഓ! അത് അവന്‍റെ യോഗ്യത നിമിത്തമാണ്, അഥവാ അത് അദ്ദേഹത്തിനുള്ള ബന്ധങ്ങള്‍ നിമിത്തമാണ്, അല്ലെങ്കില്‍ അവനു ആംഗലേയ ഭാഷയിലുള്ള പ്രാവീണ്യം നിമിത്തമാണ് അവന്‍ വിജയിക്കുന്നത്."
എന്നിരുന്നാലും, ചെത്തിയൊരുക്കുന്ന കാലങ്ങള്‍ കഴിയുമ്പോള്‍, ഇത് ദൈവം നിങ്ങളുടെ ജീവിതത്തില്‍ ഉള്ളതുകൊണ്ട് മാത്രമാകുന്നുവെന്ന് നിങ്ങള്‍ക്ക് ചുറ്റുപാടുമുള്ള സകലരും അറിയുകയും അങ്ങനെ പ്രഖ്യാപിക്കയും ചെയ്യും. നിങ്ങളുടെ ഫലപ്രാപ്തിയുടെ യഥാര്‍ത്ഥ ഉറവിടം അവര്‍ അറിയുവാനിടയാകും. ദൈവം മുഖാന്തരം മാത്രമാണ് ഇങ്ങള്‍ ഇത്രത്തോളം വന്നതെന്ന് അവര്‍ നിശ്ചയമായും അറിയുവാനിടയാകും. എന്താണെന്ന് ഊഹിക്കുക? നിങ്ങളും അത് അറിയുവാനിടയാകും. അത് നിങ്ങള്‍ ആരായിരിക്കുന്നു എന്നതുകൊണ്ടല്ല എന്നാല്‍ ദൈവം ആരായിരിക്കുന്നു എന്നതുകൊണ്ടാണ്.
ചെത്തിയൊരുക്കല്‍ ശരിക്കും വാഴുന്നതിനുള്ള പരിശീലനമാകുന്നു.
ചെത്തിയൊരുക്കല്‍ ശരിക്കും വാഴുന്നതിനുള്ള പരിശീലനമാകുന്നു - നടപടിക്രമങ്ങളില്‍ മാത്രമല്ല എന്നാല്‍ പ്രയോഗീകതയില്‍, അങ്ങനെ ക്രിസ്തുവിനെ കൂടാതെ "നമുക്ക് ഒന്നുംതന്നെ ചെയ്യുവാന്‍" കഴിയുകയില്ലയെന്ന് നാം സത്യമായി മനസ്സിലാക്കും.
നമ്മില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ആയിരിക്കുന്നയിടത്ത് സംതൃപ്തരാകുന്നു! എന്നാല്‍, നാം എവിടെ ആയിരിക്കുന്നുവോ, എന്തായിരിക്കുന്നുവോ എന്നതിനെ വിടുവാന്‍ തക്കവണ്ണം ദൈവം നമ്മെ അത്രയധികം സ്നേഹിക്കുന്നു. നമുക്കായി ദൈവത്തിന്‍റെ പക്കല്‍ പുതിയ തലങ്ങളുണ്ട്.
വലിയ ചോദ്യങ്ങള്‍ എന്തെന്നാല്‍:
1. ചെത്തിയൊരുക്കുന്ന പ്രക്രിയയില്‍ നാം ദൈവത്തില്‍ ആശ്രയിക്കുമോ?
2. നാം വിട്ടുവീഴ്ച ചെയ്യാതെ ശരിയായ കാര്യങ്ങള്‍ ചെയ്യുന്നത് തുടരുമോ?
ഗലാത്യര്‍ 6:9 നമ്മെ ഉത്സാഹിപ്പിക്കുന്നത്, "നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും". എന്നാകുന്നു.
ഏറ്റുപറച്ചില്‍
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ ജീവിതത്തിന്മേലുള്ള പരിശുദ്ധാത്മാവിന്‍റെ അഭിഷേകം നാശത്തിനായും മരണത്തിനായും വിളിക്കപ്പെട്ടിരിക്കുന്ന സകലത്തേയും നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് ഞാന്‍ ഏറ്റുപറയുന്നു. എന്‍റെ കൈകളുടെ പ്രവര്‍ത്തികള്‍ അഭിവൃദ്ധിപ്പെടുകയും ദൈവത്തിനു മഹത്വം കൊണ്ടുവരികയും ചെയ്യും. എന്‍റെ ഫലങ്ങള്‍ ലോകത്തിന്‍റെ സാമ്പത്തീകവ്യവസ്ഥയുടെ സ്വാധീനത്താല്‍ ആയിരിക്കയില്ല.
Join our WhatsApp Channel
Most Read
● ഒടുവിലത്തെ അങ്കതലം വിജയിക്കുക● ആരാധനയാകുന്ന സുഗന്ധം
● നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക
● വാതില്‍ അടയ്ക്കുക
● രാജാക്കന്മാരുടെ മുമ്പാകെ ദാവീദിനെ നിറുത്തുവാന്‍ കാരണമായ ഗുണങ്ങള്‍
● ആത്മീകമായ ദീര്‍ഘദൂരയാത്ര
● വചനം കൈക്കൊള്ളുക
അഭിപ്രായങ്ങള്‍