അനുദിന മന്ന
സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.
Wednesday, 7th of December 2022
1
0
816
Categories :
സ്തുതി (Praise)
പിന്നെ അവർ യാത്ര പോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്ത എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു. 39അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്ന് അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. (ലൂക്കോസ് 10:38-39).
ബെഥാന്യയിൽ അനേകം ഭവനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യേശു പലപ്പോഴും മാർത്തയുടേയും, മറിയയുടേയും, ലാസറിൻ്റെയും ഭവനത്തിലാണ് തങ്ങിയതെന്ന് വചനം പറയുന്നു. അത് അവർ യേശുവിനെ ഊഷ്മളമായി സ്വാഗതം ചെയ്തതുകൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. യേശു എപ്പോഴും പോകുവാൻ ആഗ്രഹിക്കുന്നത് തന്നെ സഹിക്കുന്നിടത്തല്ല മറിച്ച് തന്നിൽ സന്തോഷിക്കുന്നവർ ഉള്ളിടത്താണ്.
ഒരുവന് ദൈവത്തിന്റെ സാന്നിധ്യം അക്ഷരീകമായി പെട്ടെന്ന് തന്നെ അനുഭവിക്കാൻ കഴിയുന്ന സ്ഥലത്ത് ഞാൻ പലപ്പോഴും പോയിട്ടുണ്ട്. ശാന്തതയും സമാധാനവും നിറഞ്ഞുകവിയുന്നത് ഒരുവന് അക്ഷരീകമായി അറിയാൻ കഴിയും. ഇതിന്റെ കാരണങ്ങളില്‍ ഒന്ന് നിരന്തരമായി അവിടെനിന്നും സ്തുതിയും ആരാധനയും അര്പ്പിക്കപ്പെടുന്നതുകൊണ്ടാണ്.
യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ. (സങ്കീര്‍ത്തനം 22:3).
ഇതിന്റെ അര്‍ത്ഥം ആളുകള്‍ ദൈവത്തെ സ്തുതിയ്ക്കുവാന്‍ ആഗ്രഹിക്കുന്നിടത്തെല്ലാം, ദൈവം പറയുന്നു, "ഞാന്‍ അവിടെ ഉണ്ടാകുമെന്ന്". ദൈവം തന്റെ ജനത്തിന്റെ സ്തുതികളിന്മേല് വസിക്കുന്നു. ദൈവം അക്ഷരീകമായി വസിക്കുന്നത് സ്തുതിയുടെ സ്ഥലത്താണ്. അങ്ങനെയുള്ള സ്ഥലങ്ങള്‍ ദൈവത്തെ ആകര്‍ഷിക്കുന്നു.
ഈ രഹസ്യം നിങ്ങള്‍ക്ക് മുറുകെപ്പിടിക്കുവാന്‍ കഴിയുമെങ്കില്‍. നിങ്ങളുടെ ഭവനവും അനുഗ്രഹിക്കപ്പെട്ട ഒരു സ്ഥലമായി മാറും. ഇത് വിശദീകരിക്കുവാന്‍ എന്നെ അനുവദിക്കുക.
ഒരു ദിവസം ഒരു വ്യക്തി എനിക്ക് ഇപ്രകാരം എഴുതുകയുണ്ടായി അവര്‍ ഇപ്പോള്‍ താമസിക്കുന്നിടത്ത് പൈശാചീക പോരാട്ടം വളരെ ഉള്ളതുനിമിത്തം തങ്ങള്‍ താമസസ്ഥലം മാറുവാന്‍ ആലോചിക്കുന്നു. തീര്‍ച്ചയായും, അവരെ ബുദ്ധിമുട്ടിക്കുന്ന ചില അന്ധകാരശക്തിയുടെ പോരാട്ടം അവിടെയുണ്ടായിരുന്നു. മറ്റൊരു സ്ഥലത്തേക്ക് മാറുവാനായി അവര്‍ക്ക് ഉപദേശം ലഭിച്ചു. കഴിഞ്ഞ നാളുകളില്‍, രണ്ടു സ്ഥലത്തേക്ക് അവര്‍ നേരത്തെതന്നെ താമസം മാറ്റിയതാണ്.
നിങ്ങളോ അഥവാ നിങ്ങള്‍ക്ക് അറിയുന്ന മറ്റാരെങ്കിലുമോ അങ്ങനെയുള്ള അനുഭവത്തില്‍ കൂടി കടന്നുപോകുന്നുവെങ്കില്‍, ഞാന്‍ നിങ്ങളോടു പറയട്ടെ സ്ഥലം മാറുന്നത് ശാശ്വതമായ ഒരു പരിഹാരമല്ല.
നിങ്ങള്‍ നോക്കുക, യിസ്രായേല്‍ മക്കള്‍ 430 സംവത്സരങ്ങള്‍ മിസ്രയിമില്‍ ദുഷ്ടനായ ഫറവോന്റെ കീഴില്‍ അടിമത്വത്തില്‍ ആയിരുന്നു. എന്നാല്‍, ദൈവത്തിന്റെ കരുണയാല്‍ ഒരു രാത്രിയില്‍ അവര്‍ മിസ്രയിമില്‍ നിന്നും പുറത്തുവന്നു. അവര്‍ തങ്ങളുടെ ഭൌമീകമായ വാസസ്ഥലം മാറ്റുകയുണ്ടായി. അവര്‍ ഇപ്പോള്‍ മിസ്രയിമില്‍ നിന്നും പുറത്തുവന്നു, എന്നാല്‍ ഫറവോനും അവന്റെ ദുഷ്ട സൈന്യവും അവരെ പിന്തുടര്ന്നു. (പുറപ്പാട് 14 ദയവായി വായിക്കുക).
ഇതാണ് സാധാരണയായി ആളുകള്‍ക്ക് സംഭവിക്കുന്നത്. നിങ്ങള്‍ക്ക് ശാരീരികമായി ഒരു സ്ഥലത്തുനിന്നും പുറത്തുവരുവാന്‍ കഴിയും, എന്നാല്‍ നിങ്ങള്‍ എവിടെ പോയാലും അന്ധകാരത്തിന്റെ ആത്മാവ് നിങ്ങളെ പിന്തുടരുവാന് ഇടയായിത്തീരും. നിങ്ങള്‍ക്ക് ആവശ്യമായിരിക്കുന്നത് ദൈവത്തിന്റെ ശക്തി നിങ്ങളുടെമേലും, നിങ്ങളുടെ കുടുംബത്തിന്മേലും, നിങ്ങളുടെ ഭവനത്തിന്മേലും വരണം അങ്ങനെ അന്ധകാരത്തിന്റെ ശക്തികള്‍ ലജ്ജിതരായിത്തീരും.
2 ദിനവൃത്താന്തം 20ല്‍, രാജാവായ യെഹോശാഫാത്തിനേയും അവന്റെ ആളുകളേയും ആക്രമിക്കുവാന്‍ പല സൈന്യങ്ങള്‍ ഒരുമിച്ചു കൂടിയെന്ന് നാം വായിക്കുന്നുണ്ട്. അങ്ങനെയുള്ള വലിയ സൈന്യത്തിന്റെ കൈയ്യാല്‍ ആസന്നമായ ഒരു പരാജയത്തെ അവര്‍ അഭിമുഖീകരിച്ചു.
അടുത്തതായി സംഭവിച്ച കാര്യം എനിക്കും നിങ്ങള്‍ക്കുമുള്ള അവിശ്വസനീയമായ ഒരു പാഠമാണ്. അവര്‍ ദൈവത്തെ സ്തുതിയ്ക്കുവാനായി തുടങ്ങിയപ്പോള്‍, അത് ശത്രുവിനെ ഭയത്തിലേക്ക് എടുത്തെറിഞ്ഞു, അങ്ങനെ അവര്‍ പരസ്പരം യുദ്ധം ചെയ്തു. അതുകൊണ്ട് അവര്‍ ആ താഴ്വരയെ "ബെരാഖാതാഴ്വര" എന്ന് പേര് വിളിച്ചു, അതിന്റെ അര്‍ത്ഥം സ്തുതിയുടെ താഴ്വര അല്ലെങ്കില്‍ അനുഗ്രഹത്തിന്റെ താഴ്വര എന്നാകുന്നു.
നാലാം ദിവസം അവർ ബെരാഖാതാഴ്വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവയ്ക്ക് സ്തോത്രം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേർ പറഞ്ഞുവരുന്നു. (2 ദിനവൃത്താന്തം 20:26).
നിങ്ങള്‍ ദൈവത്തെ സ്തുതിക്കുമ്പോള്‍, നിങ്ങളുടെ ഭയത്തിന്റെയും നിരാശയുടേയും താഴ്വരയെ സ്തുതിയുടെയും അനുഗ്രഹത്തിന്റെയും താഴ്വരയാക്കി മാറ്റുവാന്‍ ദൈവത്തിനു കഴിയും.
നിങ്ങളുടെ ഭവനത്തില്‍, നിങ്ങളുടെ ബിസിനസ്സിന്റെ സ്ഥലത്ത് നിങ്ങള്‍ ദൈവത്തിനു സ്തുതി അര്‍പ്പിക്കുമ്പോള്‍, അവന്റെ സാന്നിധ്യം ഇറങ്ങിവരും, അപ്പോള്‍ അന്ധകാരത്തിന്റെ ശക്തികള്‍ക്ക് ഓടിപോകേണ്ടതായി വരും. ഓരോ ദിവസവും ചില നിമിഷങ്ങള്‍ കുടുംബമായി നിങ്ങള്‍ക്ക് എന്തുകൊണ്ട് ദൈവത്തെ സ്തുതിച്ചുകൂടാ? നിങ്ങള്‍ക്ക് നിങ്ങളുടെ സംഗീത സംവിധാനത്തിലോ അല്ലെങ്കില്‍ നിങ്ങളുടെ ഫോണിലോ സ്തുതിയുടെയോ ആരാധനയുടെയോ സംഗീതം വെച്ചുകൊണ്ട് നിങ്ങളുടെ ഓരോ ദിവസവും ആരംഭിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആ സംഗീതം ഒരു സുഗന്ധം പോലെ നിങ്ങളുടെ വീടുമുഴുവന്‍ പരക്കട്ടെ.
നിങ്ങള്‍ ഇത് ചെയ്യുവാന്‍ തുടങ്ങുമ്പോള്‍, പ്രധാനപ്പെട്ട മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിക്കുവാന്‍ കഴിയും. ദൈവത്തിന്റെ സമാധാനവും സമൃദ്ധിയും ഒരു നദിപോലെ ഒഴുകുവാന്‍ തുടങ്ങും.
ഒരുപക്ഷേ ചില വസ്തുവുമായി ബന്ധപ്പെട്ട ചില കോടതി വ്യവഹാരങ്ങളില്‍ കൂടി നിങ്ങള്‍ കടന്നുപോകുകയാകാം. ആ സ്ഥലത്ത് നിന്നുകൊണ്ട് കുറച്ചുസമയം ദൈവത്തെ സ്തുതിക്കയും ആ സ്ഥലത്ത് ദൈവത്തിന്റെ വിജയം പ്രഖ്യാപിക്കയും ചെയ്യുക. അപ്പോള്‍ ദൈവത്തിന്റെ മഹത്വത്തിന്റെ ഒരു സാക്ഷ്യവുമായി നിങ്ങള്‍ വരും.

ഏറ്റുപറച്ചില്‍
ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും. ആകയാല്‍ എന്റെ വിലാപം നൃത്തമായും എന്റെ ദുഃഖം സന്തോഷമായും മാറും യേശുവിന്റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● മാളികയ്ക്ക് പിന്നിലെ മനുഷ്യന്● ദൈവത്തിന്റെ വചനം നിങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ നടുക
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി - 1
● അഗ്നി ഇറങ്ങണം
● നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാനുള്ള ശക്തി പ്രാപിക്കുക
● ദിവസം 02:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● കടത്തില്‍ നിന്നും പുറത്തു വരിക : സൂചകം # 1
അഭിപ്രായങ്ങള്‍