അനുദിന മന്ന
അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക
Saturday, 9th of September 2023
1
0
374
Categories :
Children
ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. (സദൃശ്യവാക്യങ്ങള്‍ 22:6)
"അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക, അവര്‍ വളരുന്നത് കാണുക" എന്നത് വേദപുസ്തകത്തില്‍ നിന്നും കടം എടുത്തിട്ടുള്ള ഒരു പ്രയോഗം ആണ്. കര്‍ത്താവിന്‍റെ കാര്യങ്ങളില്‍ കുട്ടികളെ പരിശീലിപ്പിക്കുക എന്നത് അത്യന്തം പ്രാധാന്യമുള്ളതാണ് കാരണം ഇത് അവരുടെ പിന്നീടുള്ള ജീവിതത്തിനു ഒരു അടിസ്ഥാനം ആണ്. കുശവന്‍റെ കൈയ്യിലെ കളിമണ്ണു പോലെയാണ് കുഞ്ഞുങ്ങള്‍, ഏതു വഴിയില്‍ നിങ്ങള്‍ അവരെ രൂപപ്പെടുത്തുമോ, ആ പ്രെത്യേക ആകൃതി അവര്‍ പ്രാപിക്കും.
യിസ്രായേല്‍ ഗൃഹമേ, ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‌വാന്‍ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാട്; കളിമണ്ണു കുശവന്‍റെ കൈയ്യില്‍ ഇരിക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ കൈയില്‍ ഇരിക്കുന്നു. (യിരെമ്യാവ് 18:6)
നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ കാലത്ത്പോലും മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ അനുഗ്രഹിക്കുവാനായി കര്‍ത്താവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. ശിഷ്യന്മാര്‍ അവരെ തടഞ്ഞത് ശരിക്കും കര്‍ത്താവിനു ഇഷ്ടപ്പെട്ടില്ല. കര്‍ത്താവ് മാറി എന്നു നിങ്ങള്‍ ചിന്തിക്കുന്നുവോ? ദൈവം ഇപ്പോഴും ആഗ്രഹിക്കുന്നത് കുഞ്ഞുകള്‍ പ്രാര്‍ത്ഥനയിലും ആരാധനയിലും തന്‍റെ അടുക്കല്‍ വരണം എന്നാണ്. കുഞ്ഞുങ്ങളെ വിവിധ ആത്മീക ഗാനങ്ങള്‍ പഠിപ്പിക്കുന്നതും, ഗാനത്തിന് കൈകള്‍ തട്ടുവാന്‍ പ്രോത്സാഹിപ്പിക്കുന്നതും കര്‍ത്താവിനെ ആരാധിക്കുവാനുള്ള ഒരു ആഗ്രഹം അവരില്‍ നല്‍കും.
പ്രായമുള്ളവരില്‍ നിന്നും വ്യത്യസ്തമായി, കുഞ്ഞുങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വളരെ ഉന്മേഷമുള്ളവര്‍ ആയിരിക്കും. അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയും കുടുംബത്തിനുവേണ്ടിയും ചുരുങ്ങിയ കാര്യങ്ങള്‍ അവരെ പഠിപ്പിക്കുക. നിങ്ങള്‍ ഒരു യുവ പട്ടാളക്കാരനെ പരിശീലിപ്പിക്കുകയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അവര്‍ എഴുന്നേല്‍ക്കുന്ന ഉടനെ ടെലിവിഷന്‍ വെച്ചു കൊടുക്കരുത്. നിങ്ങളുടെ വീട്ടിലെ അന്തരീക്ഷം ഒരു ആരാധനയുടേത് ആയിരിക്കട്ടെ. അങ്ങനെയെങ്കില്‍ ദൈവം അവരെ തന്‍റെ കരങ്ങളില്‍ എടുത്തു അവരെ അനുഗ്രഹിക്കും എന്നു നിങ്ങള്‍ക്ക് ഉറപ്പിക്കാം.
നിങ്ങള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടെയുണ്ട്. നിങ്ങള്‍ നിങ്ങളെത്തന്നെ പരിശീലിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് കുഞ്ഞുങ്ങളെ എങ്ങനെ പരിശീലിപ്പിക്കുവാന്‍ കഴിയും? നിങ്ങള്‍ സ്ഥിരമായി സഭാരാധനയില്‍ പങ്കെടുക്കുന്നു എന്നും വ്യക്തിപരമായി കര്‍ത്താവിനോടു കൂടെ സമയം ചിലവഴിക്കുന്നു എന്നും ഉറപ്പു വരുത്തുക.

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
നമ്മുടെ എല്ലാ കുട്ടികളേയും കര്‍ത്താവ് പഠിപ്പിക്കുകയും, അവരുടെ സമാധാനം വളരെ വലുതും ആയിരിക്കും യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ:
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും എങ്ങനെ ശുശ്രൂഷിക്കണമെന്നു എനിക്ക് പ്രത്യേകമായി കാണിച്ചുതരേണമേ. കര്‍ത്താവേ എന്നെ ശക്തീകരിച്ചാലും. ശരിയായ നിമിഷങ്ങളില്‍, അങ്ങയെക്കുറിച്ച് പങ്കുവെക്കുവാനുള്ള അവസരങ്ങളെ എനിക്ക് വെളിപ്പെടുത്തി തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം:
ഞാന്‍ വിതച്ചിരിക്കുന്ന ഓരോ വിത്തും കര്‍ത്താവിനാല്‍ ഓര്‍മ്മിപ്പിക്കപ്പെടും. അതുപോലെ,എന്‍റെ ജീവിതത്തിലെ അസാദ്ധ്യമായ ഓരോ സാഹചര്യങ്ങളും ദൈവത്താല്‍ ആകമാനം മാറ്റിമറിയ്ക്കപ്പെടും. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലും ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കെടുക്കേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതങ്ങളെ അനുഭവിക്കട്ടെ. അങ്ങയുടെ നാമത്തിന്‍റെ ഉയര്‍ച്ചയ്ക്കും മഹത്വത്തിനുമായി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലെയും സംസ്ഥാനങ്ങളിലേയും ആളുകളുടെ ഹൃദയങ്ങള്‍ അങ്ങയിലേക്ക് തിരിയേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.അവര്‍ തങ്ങളുടെ പാപങ്ങളെ സംബന്ധിച്ച് അനുതപിക്കയും യേശുവിനെ അവരുടെ കര്‍ത്താവും രക്ഷിതാവുമായി ഏറ്റുപ്പറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● പന്ത്രണ്ടില്‍ ഒരുവന്● നിങ്ങള്‍ക്കുവേണ്ടി ദൈവത്തിനു ഒരു പദ്ധതിയുണ്ട്
● ദിവസം 17: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദാനം നല്‍കുവാനുള്ള കൃപ - 2
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #6
● ആദരവും മൂല്യവും
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #3
അഭിപ്രായങ്ങള്‍