അനുദിന മന്ന
കാലത്താമസത്തിന്റെ മല്ലനെ നശിപ്പിക്കുക
Friday, 9th of December 2022
1
0
681
Categories :
കാലത്താമസം (Procastination)
കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും. (സദൃശ്യവാക്യങ്ങള്‍ 24:33-34).
മുകളില്‍ പറഞ്ഞിരിക്കുന്ന വേദഭാഗത്തെ വാക്യങ്ങളില്‍ മൂന്ന് "കുറെക്കൂടെ" എന്ന പദപ്രയോഗമുള്ളത് ശ്രദ്ധിക്കുക. ഉപരിതലത്തില്‍, കുറെക്കൂടെ എന്ന് കേള്‍ക്കുമ്പോള്‍ അധികമുള്ളതായി തോന്നുകയില്ല, എന്നാല്‍ അതില്‍ ആസക്തി പൂണ്ടിരിക്കുമ്പോള്‍ ദിവസം കടന്നുപോകയും യഥാര്‍ത്ഥ പ്രവര്‍ത്തിക്കുള്ള സമയം തീര്‍ന്നുപോകുകയും ചെയ്യും. നിലങ്ങളില്‍ മുള്ളുകള്‍ നിറഞ്ഞിരിക്കയും, മനുഷ്യന് അവന്റെ ആസക്തിയുടെ ഫലമായ ദാരിദ്ര്യം അനുഭവിക്കയും ചെയ്യും. ഒരാള്‍ ഇപ്രകാരം പറഞ്ഞു, "ചെറിയ കാലത്താമാസങ്ങള് കൊണ്ട് മനുഷ്യര്‍ തങ്ങളുടെ ആത്മാവിനെ നശിപ്പിക്കുന്നു".
വരുവാന്‍ പോകുന്ന ന്യായവിധിയില്‍ നിന്നും രക്ഷപ്പെടുവാനായി പെട്ടെന്ന് പുറത്തിറങ്ങാന്‍ വേണ്ടി സോദോമും ഗോമോറയും നശിപ്പിക്കുവാന്‍ വന്ന ദൂതന്മാര് ലോത്തിനോട് വ്യക്തമായി പറഞ്ഞു. അവരെ അനുസരിക്കുന്നതിനു പകരം അവന് പോകാന്‍ മടിച്ചുനിന്നു. അവന് കാര്യങ്ങള്‍ക്ക് കാലത്താമസം വരുത്തികൊണ്ടിരുന്നു. ദൈവത്തിന്റെ കരുണയാലാണ് ദൂതന്മാര് അവനെയും, അവന്റെ ഭാര്യയേയും, പുത്രിമാരേയും കൈകളില്‍ അക്ഷരീകമായി എടുത്ത് അവരെ സുരക്ഷിതമായി പുറത്തു കൊണ്ടുവന്നത്. (ഉല്പത്തി 19:15-16 കാണുക).
നാം കാലത്താമസം വരുത്തുമ്പോള്‍, നാം ഒരു തീരുമാനം മാറ്റിവെക്കുക മാത്രമാണ് ചെയ്യുന്നതെന്ന് നാം പലപ്പോഴും ചിന്തിക്കുന്നു. ശരിക്കും, കാലത്താമസം വരുത്തുന്നതിന്റെ പിന്നിലുള്ള പ്രധാന കാരണം അശ്രദ്ധയും മടിയുമാണ്. നാം കാലത്താമസം വരുത്തുമ്പോള്‍, അത് തീരുമാനം എടുക്കുവാന്‍ മതിയായ വിവരങ്ങളിലേക്ക് നമുക്ക് വഴി ഇല്ലാത്തതുകൊണ്ടല്ല. പലപ്പോഴും, എന്തുചെയ്യണമെന്ന് നമുക്കറിയാം. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ വെറുതെ അത് ചെയ്യുവാന്‍ നമുക്ക് തോന്നുന്നില്ല.
തുടര്‍മാനമായി കാലത്താമസം വരുത്തുന്നതില്‍ മുഴുകുമ്പോള്‍, അത് ഒരു ശീലമായി മാറുകയും പതിയെ അത് നിങ്ങളുടെ സ്വഭാവത്തിന്റെ ഒരു ഭാഗമായി മാറുകയും ചെയ്യുന്നു.
ഒരു തീരുമാനം എടുക്കേണ്ടതായ സാഹചര്യം വരുമ്പോള്‍, കാര്യങ്ങള്‍ അതിന്റെ സമയത്ത് തങ്ങള്‍ക്കായി നടക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ പലപ്പോഴും ഒത്തിരി വൈകുന്നതുവരെ കാത്തിരിക്കുന്നു. യാഥാര്‍ത്ഥ്യത്തില്‍, അങ്ങനെ ഒരിക്കലും സംഭവിക്കുന്നില്ല.
തീരുമാനം എടുക്കേണ്ടതല്ലാത്ത ഒരു സമയത്താണ് അവര്‍ തീരുമാനം കൈക്കൊള്ളുന്നത് എന്ന കാര്യമാണ് അവര്‍ തിരിച്ചറിയാതിരിക്കുന്നത്. പ്രവര്‍ത്തിയിലുള്ള അവരുടെ വീഴ്ച സാധാരണയായി ദീര്‍ഘകാലങ്ങളിലേക്ക് നിഷേധാത്മകമായ പരിണിതഫലങ്ങള്‍ ഉണ്ടാക്കും.
കാലത്താമസം വരുത്തുക എന്ന അപകടത്തെക്കുറിച്ച് വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നല്കുന്നു: "ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്". (എബ്രായര്‍ 3:15).
സാത്താന് ഏറ്റവും ഇഷ്ടപ്പെട്ട പദമാണ് "നാളെ" എന്നത്. ഒരുവന്റെ രക്ഷയെക്കുറിച്ചുള്ള ചിന്തയെ നാളെവരെ മാറ്റിവക്കുവാന്‍ ഒരുവനെ പ്രേരിപ്പിക്കുവാന്‍ സാത്താന് കഴിഞ്ഞാല്‍, അവന് വിജയിച്ചു. മറുഭാഗത്ത്, 'ഇന്ന്' എന്ന വാക്ക് ദൈവത്തിന്റെ ഹൃദയത്തോടു ഏറ്റവും അടുത്തുനില്‍ക്കുന്നതാണ്.
ഫെലിക്സ് എന്ന് പേരുള്ള റോമാക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ കഥ നമുക്ക് അപ്പൊ.പ്രവൃ 24:22-27 വരെ കാണുവാന്‍ സാധിക്കുന്നു. കാലത്താമസം വരുത്തിയത് നിമിത്തം ഫെലിക്സിനും അവന്റെ ഭാര്യ ദ്രുസില്ലക്കും രക്ഷയ്ക്കുള്ള അവസരം നഷ്ടപ്പെട്ടു.
ഫെലിക്സ് അപ്പോസ്തലനായ പൌലോസിനോട് ഇപ്രകാരം മറുപടി പറഞ്ഞു, "തല്ക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു". (അപ്പൊ.പ്രവൃ 24:25).
'നാളെ' എന്നത് വളരെ അപകടം പിടിച്ച ഒരു വാക്കാണ് കാരണം അത് അവരുടെ സ്വപ്നങ്ങള്‍ എല്ലാം അപഹരിച്ചിട്ടുണ്ട്. അത് വിദ്യാര്‍ത്ഥികളുടെ നല്ല തൊഴിലവസരങ്ങള്‍ നഷ്ടമാക്കിയിട്ടുണ്ട് മാത്രമല്ല മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളുമായുള്ള ബന്ധം നഷ്ടമാക്കിയിട്ടുണ്ട്.
ദൈവത്തിന്റെ വചനത്തില്‍ നിന്നും നാം മനസ്സിലാക്കുന്നത് ചെയ്യുന്നില്ലയെങ്കില്‍, നാം നമ്മെത്തന്നെ ചതിക്കുകയാണെന്ന് യാക്കോബും നമ്മോടു പറയുന്നു. (യാക്കോബ് 1:22).ദൈവവചനം വേഗത്തില്‍ അനുസരിക്കുവാന്‍ തീരുമാനിക്കുക. താമസിക്കരുത് (കാലത്താമസം വരുത്തരുത്).

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, ഞാന്‍ എന്നെത്തന്നെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു, യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ എന്റെ അധികാരം എടുക്കുന്നു. കാലത്താമസത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും ആത്മാവിനോട് എന്റെ ജീവിതത്തില്‍ നിന്നും ഇപ്പോള്‍ വിട്ടുപോകുവാന്‍ ഞാന്‍ കല്പ്പിക്കുന്നു.
Join our WhatsApp Channel
Most Read
● ലംബവും തിരശ്ചീനവുമായ ക്ഷമ● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
● അമാനുഷീകമായതിനെ പരിപോഷിപ്പിക്കുക
● മഹാ പ്രതിഫലദാതാവ്
● വചനത്തിന്റെ സ്വാധീനം
● ദിവസം 04: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 01:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍