അനുദിന മന്ന
ദിവസം 08 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Monday, 19th of December 2022
2
0
751
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
വൈവാഹീകമായ ഉറപ്പിക്കല്‍, സൌഖ്യം, അനുഗ്രഹം.
അനന്തരം യഹോവയായ ദൈവം: "മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവനു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്ന് അരുളിച്ചെയ്തു". (ഉല്പത്തി 2:18).
വിവാഹം ദൈവത്താല്‍ സ്ഥാപിതമായതാണ്, അതിന്റെ ഉദ്ദേശം സന്താനപുഷ്ടിയുള്ളവരാകുക, കൂട്ടായ്മ ആചരിക്കുക, പരസ്പര സഹകരണം എന്നിവയാകുന്നു. ദൈവത്തിന്റെ വഴികളിലും അവന്റെ പരിജ്ഞാനത്തിലും കുഞ്ഞുങ്ങളെ വളര്‍ത്തുവാനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുണ്ട്. അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ ഈ ഭൂമി മണ്ഡലത്തില്‍ ദൈവത്തിന്റെ പടയാളികളെ പോലെ ആയിരിക്കും. ഒരു ദൈവീകമായ ഭവനത്തിനു തന്റെ രാജ്യത്തിനുമേല്‍ വരുത്തുവാന്‍ കഴിയുന്ന ആഘാതത്തെക്കുറിച്ചു പിശാചിനു അറിയാം, അതുകൊണ്ടാണ് അതിനെ തടയുവാന്‍ തന്റെ ശക്തികൊണ്ട് സകലതും അവന് ചെയ്തുകൊണ്ടിരിക്കുന്നത്.
യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്ത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല. (സങ്കീര്‍ത്തനം 84:11).
ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മയ്ക്കു മുടക്കം വന്നിരിക്കുന്നു. (യിരെമ്യാവ് 5:25).
വിവാഹം മാന്യമായ ഒരു സംഗതിയാണ്, ദൈവം മാന്യമായ ഒരു കാര്യം ജനത്തില്‍ നിന്നും ഒരിക്കലും പിടിച്ചുവെക്കുകയില്ല. എപ്പോഴൊക്കെ നിങ്ങള്‍ക്ക് നന്മകള് നിഷേധിക്കപ്പെട്ടിട്ടുണ്ടോ, ചെറിയ കാര്യത്തില്‍ തൃപ്തരാകരുത്; അത് ദൈവത്തിന്റെ ഹിതമല്ല. അത് ഒന്നുകില്‍ നിങ്ങളുടെ പാപം അല്ലെങ്കില്‍ സാത്താന്റെ പ്രവര്‍ത്തിയാണ്.
വൈവാഹീകമായ ഉറപ്പിക്കലിനും അനുഗ്രഹത്തിനും എതിരായി സാത്താന് പുറപ്പെടുവിക്കുന്ന പൊതുവായ ആക്രമണങ്ങള്‍ എന്തൊക്കെയാണ്?
1. തെറ്റായ തീരുമാനം
ശിംശോന് അഭിഷേകം ഉള്ളവനായിരുന്നു, എന്നാല്‍ വൈവാഹീക ജീവിതത്തില്‍ അവന് നിരവധി തെറ്റുകള്‍ ചെയ്തതുകൊണ്ട് അവനു തന്റെ ശുശ്രൂഷ നഷ്ടമായി. തെറ്റായ കാരണങ്ങള്‍ക്കുവേണ്ടി വിവാഹിതരാകുന്ന ആളുകളുണ്ട്. തെറ്റായ കാരണങ്ങള്‍ എപ്പോഴും തെറ്റായ പങ്കാളിയെ ആകര്‍ഷിക്കും. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം നിങ്ങള്‍ക്ക് അറിയുന്നതുകൊണ്ട് വിവാഹം കഴിക്കുക. തെറ്റായ ആളുകളുടെ അടുത്തു പോകുവാനായി തെറ്റായ രീതിയില്‍ നിങ്ങളെ സ്വാധീനിക്കുവാന്‍ പിശാചിനു കഴിയും, ആകയാല്‍ ശ്രദ്ധയുള്ളവരും ആത്മീകരും ആയിരിക്കുക.
അനുയോജ്യരായ പങ്കാളികളെ തിരഞ്ഞെടുക്കുക എന്നത് ശാരീരികമായ ആകര്‍ഷണങ്ങള്‍ക്കോ അല്ലെങ്കില്‍ ഭൌതീകമായ അവകാശങ്ങള്‍ക്കോ അപ്പുറമാണ്. നിങ്ങളുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് ആത്മീക മണ്ഡലം കാണുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല; ദൈവത്തിന്റെ സമ്പൂര്‍ണ്ണമായ ഹിതവും രഹസ്യങ്ങളും നിങ്ങള്‍ക്ക് വെളിപ്പെടുത്തി കിട്ടുവാന്‍ വേണ്ടി നിങ്ങള്‍ ദൈവത്തിന്റെ മുഖം അന്വേഷിക്കണം. ചില വ്യക്തികളുടെ ദൈവീകമായ നിര്‍ണ്ണയത്തെ ഇല്ലാതാക്കിയ, അവരെ നശിപ്പിച്ച ജീവിത പങ്കാളികളെയാണ് അവര്‍ വിവാഹം കഴിച്ചിരിക്കുന്നത്.
2. വിവാഹത്തില്‍ അഥവാ ഗര്‍ഭധാരണത്തില്‍ ഉണ്ടാകുന്ന കാലത്താമസം.
നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു. (സദൃശ്യവാക്യങ്ങള്‍ 4:18).
കാലത്താമസം നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതമല്ല. നാം മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്ക് പോകണമെന്നും, അധികമധികം പ്രശോഭിക്കണമെന്നും, ഉയര്‍ച്ച പ്രാപിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. ഇതിനേക്കാള്‍ കുറഞ്ഞ എന്തെങ്കിലും ദുഷ്ടനില്‍ നിന്നും വരുന്നതാണ്.
3. ചെറുപ്പത്തിലെ അവരെ അഭ്യസിപ്പിക്കുക.
ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. (സദൃശ്യവാക്യങ്ങള്‍ 22:6).
വീരന്റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.
5 അവയെക്കൊണ്ട് തന്റെ ആവനാഴിക നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതിൽക്കൽവച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ
അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല. (സങ്കീര്‍ത്തനം 127:4-5).
ദൈവത്തിന്റെ വഴികളില്‍ നടക്കേണ്ടതിനായി മക്കളെ അഭ്യസിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ വിജയിച്ചാല്‍, ആ കുഞ്ഞുങ്ങള്‍ ദൈവത്തിനുവേണ്ടി വലിയവര്‍ ആയിത്തീരും. ഓരോ കുഞ്ഞുങ്ങളിലുമുള്ള മഹാത്മ്യത്തിന്റെ വിത്തിനെ സംബന്ധിച്ച് പിശാചിന് പൂര്‍ണ്ണമായ അറിവുണ്ട്, അതുകൊണ്ട് ചെറുപ്പത്തില്‍ തന്നെ അവരുടെ മനസ്സിനെ കീഴടക്കുവാന്‍ അവന് ലക്ഷ്യമിടുന്നു. പ്രാര്‍ത്ഥനയോടെ നിങ്ങളുടെ മക്കളെ സംരക്ഷിക്കുക, മാത്രമല്ല ശരിയായ മൂല്യങ്ങള്‍ നിങ്ങള്‍ അവരില്‍ നിക്ഷേപിക്കുന്നു എന്ന് ഉറപ്പുവരുത്തുക. അനേക കുഞ്ഞുങ്ങളെ സ്കൂളില്‍ വെച്ച് തങ്ങളുടെ സമപ്രായക്കാരുടെ മദ്ധ്യത്തില്‍ പൈശാചീകമായ സംഗീതം കൊണ്ടും സമൂഹ മാധ്യമങ്ങളിലെ മണ്ടത്തരങ്ങള്‍ കൊണ്ടും പിശാച് ആക്രമിക്കുവാന്‍ തുനിയുന്നു.
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിങ്ങള്‍ ഭൌതീക കാര്യങ്ങളും വിദ്യാഭ്യാസ നേട്ടങ്ങളും മാത്രമാണ് നല്കുന്നതെങ്കില്, പിശാച് മുതലെടുക്കുവാന്‍ ഇടയാകും. നിങ്ങള്‍ അവരെ ആത്മീകമായും പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്.
4. വിവാഹമോചനം
ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു. (മര്‍ക്കൊസ് 10:9).
ശരിയായ ഒരു ജീവിത പങ്കാളിയെ വിവാഹം ചെയ്ത് വിജയകരമായി നിങ്ങളുടെ ജീവിതം മുമ്പോട്ടു പോകുകയാണെങ്കിലും, പിശാച് വിവാഹമോചനത്തെക്കുറിച്ച് നിങ്ങളോടു പറഞ്ഞുകൊണ്ടിരിക്കും. ചില സമയങ്ങളില്‍ അവന് നിങ്ങളുടെ കുടുംബത്തെ ദാരിദ്ര്യം, കാറ്റുകള്‍, വ്യാധികള്‍ എന്നിവകൊണ്ട് ആക്രമിക്കും. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളികള്‍ക്കും ഇടയില്‍ അവന് കോപവും തെറ്റിദ്ധാരണയും കൊണ്ടുവരും. അവന്റെ തന്ത്രങ്ങളെക്കുറിച്ചു നിങ്ങള്‍ അറിവുള്ളവര്‍ ആകുന്നുവെങ്കില്‍, അവന്റെമേല്‍ ജയം കൈവരിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.വിവാഹമോചനം നേടിയ ദമ്പതികള്‍ ഒരിക്കലും അവരുടെ വിവാഹദിനത്തില്‍ അത് ആഗ്രഹിച്ചവരല്ല. അവര്‍ ഇപ്രകാരമാണ് ഉടമ്പടി ചെയ്തത്, "മരണംനമ്മെ വേര്‍പ്പെടുത്തും വരെ. . . . . ", എന്നാല്‍ പിശാച് വെല്ലുവിളികളുമായി വന്ന് അവരെ വേര്‍പ്പെടുത്തി.
5. വ്യഭിചാരം
സാത്താൻ നമ്മെ തോല്പിക്കരുത്; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ. (2 കൊരിന്ത്യര്‍ 2:11).
ദമ്പതികള്‍ക്ക് വിരോധമായി പിശാച് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു ആയുധമാകുന്നു വ്യഭിചാരം. വിവാഹിതരായ അനേകം ദമ്പതികളെ വശീകരിക്കുവാന്‍ അപരിചിതരായ ഒരു പുരുഷനെ/സ്ത്രീയെ പിശാച് സംഘടിപ്പിക്കുന്നു. പങ്കാളി വീഴുന്ന ആ നിമിഷം, പിന്നെ അതിനെ ഒളിപ്പിക്കുക എന്നതാണ് അടുത്തകാര്യം, പല ആളുകളും അങ്ങനെയുള്ള കാര്യങ്ങളില്‍ തുടരുന്നു കാരണം അതിനെ തുറന്നുകാട്ടാതെ, അത് നിര്‍ത്തുവാന്‍ പ്രയാസമാണ്.
ആത്മമണ്ഡലത്തില്‍ ശക്തമായി പ്രയോജനപ്പെട്ടുകൊണ്ടിരുന്ന ദൈവത്തിന്റെ ഒരു പ്രവാചകന് ഒരിക്കല്‍ പറഞ്ഞു, "വിവാഹജീവിതത്തില്‍ വ്യഭിചാരത്തിലേക്ക് വാതില്‍ തുറക്കുന്നതിലൊന്ന് ദമ്പതികള്‍ ഒരിമിച്ചു അശ്ലീലകരമായ കാര്യങ്ങള്‍ അടങ്ങിയ കാഴ്ചകള്‍ കാണുന്നതുകൊണ്ടാകുന്നു. അങ്ങനെയുള്ള കാര്യങ്ങള്‍ അഭിനയിക്കുന്ന ആളുകള്‍ വിവാഹിതരായ ദമ്പതികളല്ല, ആ പരസംഗ പ്രവര്‍ത്തി ചെയ്യുന്നത് വീക്ഷിച്ചാല്‍ ഭവനത്തിലേക്ക് ലൈംഗീക അധാര്‍മ്മീകതയുടെ ആത്മാവിനെ ആകര്‍ഷിക്കുവാന്‍ കാരണമാകും". ആകയാല്‍ വളരെ ശ്രദ്ധാലുക്കള്‍ ആയിരിക്കുക.
വൈവാഹീകമായ ഉറപ്പിക്കലും, സൌഖ്യവും, അനുഗ്രഹവും എങ്ങനെയാണ് അനുഭവിക്കുവാന്‍ സാധിക്കുക.
അഥവാ നിങ്ങള്‍ നിങ്ങളുടെ വിവാഹജീവിതത്തില്‍ വേദനയും പ്രശ്നങ്ങളും അനുഭവിക്കുന്നവര്‍ ആണെങ്കില്‍, ദൈവത്തിനു നിങ്ങളുടെ കുടുംബ ജീവിതത്തെ സൌഖ്യമാക്കുവാന് കഴിയും. അതുപോലെ, നിങ്ങളുടെ വിവാഹജിവിതത്തില്‍ നിങ്ങള്‍ക്ക് ഒരു അനുഗ്രഹം വേണമെങ്കില്‍ അല്ലെങ്കില്‍ നിങ്ങളുടെ വിവാഹജീവിതത്തില്‍ ഒരു സ്ഥിരത നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ദൈവത്തിന്റെ വചനം നിങ്ങളെ പൊതിയുന്നതാണ്.
അതുകൊണ്ട്, നിങ്ങള്‍ ചെയ്യേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയാണ്?
- ഒരു ഉടമ്പടിയുടെ മാനസീകാവസ്ഥ വളര്‍ത്തിയെടുക്കുക.
യെശയ്യാവ് 34:16 അനുസരിച്ച്, പക്ഷികളും മൃഗങ്ങളും ഒരു ഇണയില്ലാതിരിക്കുകയില്ല എന്ന് ദൈവം പറഞ്ഞു. പക്ഷികളേയും മൃഗങ്ങളേയും കരുതുവാന്‍ ദൈവത്തിനു കഴിയുമെങ്കില്‍ നിങ്ങളെ എത്രയധികം? പക്ഷികളെക്കാളും മൃഗങ്ങളെക്കാളും നിങ്ങള്‍ ഏറിയ വിശേഷതയുള്ളവര്‍ ആകുന്നു. (മത്തായി 10:31).
നിങ്ങള്‍ വിവാഹിതരല്ലെങ്കില്‍, നിങ്ങളെ പൂര്‍ണ്ണരാക്കുന്ന ഒന്നായി വിവാഹത്തെ കാണരുത്. വിവാഹം അതില്‍ത്തന്നെ ഒരു അവസാനമായി കാണരുത്. വിവാഹമല്ല നിങ്ങളെ പൂര്‍ണ്ണരാക്കുന്നത്; നിങ്ങള്‍ ക്രിസ്തുവില്‍ പൂര്‍ണ്ണരാകുന്നു. (കൊലൊസ്സ്യര്‍ 2:10).
- സ്നേഹത്തില്‍ വളരുക.
വിവാഹജീവിതത്തില്‍ നിങ്ങള്‍ക്കുള്ള ഏതു മുറിവിനേയും സൌഖ്യമാക്കുവാന് സ്നേഹത്തിനു കഴിയും. സ്നേഹത്തിനു നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുവാന്‍ സാധിക്കും, മാത്രമല്ല ദൈവത്തിന്റെ സാന്നിധ്യത്തെ നിങ്ങളുടെ ഭവനത്തിലേക്ക് ആകര്‍ഷിക്കുവാന്‍ അതിനു സാധിക്കും. സ്നേഹമാണ് ഏറ്റവും വലിയത്; വിശ്വാസം, പ്രത്യാശ, ശക്തി ഇവയേക്കാള്‍ സ്നേഹം വലിയതാകുന്നു. (1 കൊരിന്ത്യര്‍ 13:13). സ്നേഹത്തില്‍ വളരുവാനുള്ള വഴികളിലൊന്ന് ആരാധനയില്‍ സമയം ചിലവിടുക എന്നതാണ്. നിങ്ങളത് ചെയ്യുമ്പോള്‍, ദൈവത്തിന്റെ സ്നേഹം നിങ്ങളുടെ ഹൃദയത്തിലേക്ക് ഒഴുകുവാന്‍ ഇടയാകും. (റോമര്‍ 5:5).
- നല്ല സ്വഭാവം വളര്‍ത്തിയെടുക്കുക.
അതുതന്നെ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് അറിഞ്ഞ് 4നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. (റോമര്‍ 5:3-4).
നിങ്ങളുടെ വിവാഹ ജീവിതത്തില്‍ നിങ്ങള്‍ സന്തോഷിക്കണോ അല്ലെങ്കില്‍ അത് സഹിക്കണമോയെന്നു നിങ്ങളുടെ സ്വഭാവം തീരുമാനിക്കും.മോശമായ സ്വഭാവങ്ങള്‍ ഭവനങ്ങളെ തകര്‍ക്കുകയും കുഞ്ഞുങ്ങളെ സമൂഹത്തില്‍ പരാജിതരാക്കി മാറ്റുകയും ചെയ്യുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും എടുത്ത് അപ്രകാരം ചെയ്യുക).
1. യേശുവിന്റെ നാമത്തില്‍, ഞാന്‍ എന്റെ ഭവനത്തെയും എന്റെ എല്ലാ കുടുംബാംഗങ്ങളെയും യേശുവിന്റെ രക്തത്താല്‍ മറയ്ക്കുന്നു.
2. എന്റെ ഭവനത്തിന്മേല്, എന്റെ മക്കളുടെമേല്‍, എന്റെ പങ്കാളിയുടെമേല്‍ ഉള്ളതായ പിശാചിന്റെ ശക്തിയെ യേശുവിന്റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
3. എന്റെ മനസ്സിനു, ജീവിത പങ്കാളിക്ക്, അതുപോലെ മക്കള്‍ക്ക് എതിരായുള്ള ഏതു തരത്തിലുള്ള ആക്രമണങ്ങളും ഇപ്പോള്‍ യേശുവിന്റെ നാമത്തില്‍ നശിച്ചുപോകട്ടെ.
4. എന്റെ ഭവനത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന എല്ലാ ശക്തികളും യേശുവിന്റെ നാമത്തില്‍ നശിച്ചുപോകട്ടെ.
5. കര്‍ത്താവേ, എന്റെ വിവാഹജീവിതത്തെ സൌഖ്യമാക്കുകയും അനുഗ്രഹിക്കയും ചെയ്യേണമേ. (വിവാഹിതരായവര്‍).
6. എനിക്കായി സ്വര്‍ഗ്ഗത്താല്‍ നിശ്ചയിക്കപ്പെട്ട ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ നിന്നും എന്നെ തടയുന്ന സകല ശക്തികളും, യേശുവിന്റെ നാമത്തില്‍ നശിച്ചുപോകട്ടെ. (ഒരു ജീവിത പങ്കാളിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്).
7. കര്‍ത്താവേ, നിന്റെ കൃപ എന്റെമേല്‍ ഉണ്ടായിരിക്കേണമേ, വൈവാഹീകമായ സ്ഥിരതയ്ക്കും അനുഗ്രഹത്തിനുമുള്ള അങ്ങയുടെ കൃപ.
8. വിവാഹമോചനത്തിന്റെ, വ്യഭിചാരത്തിന്റെ, ആസക്തിയുടെ ആത്മാവ് എന്റെ ജീവിതത്തില്‍ നിന്നും എന്റെ കുടുംബത്തില്‍ നിന്നും യേശുവിന്റെ നാമത്തില്‍ വേരോടെ പിഴുതുപോകട്ടെ.
9. പിതാവേ, അങ്ങയുടെ സ്നേഹത്തിലും, ഭയത്തിലും, ജ്ഞാനത്തിലും വളരുവാന്‍ യേശുവിന്റെ നാമത്തില്‍ എന്നെ സഹായിക്കേണമേ.
10. എന്റെ വിവാഹത്തിനും എന്റെ കുടുംബത്തിനും എതിരായുള്ള ഏതെങ്കിലും മന്ത്രവാദത്തിന്റെ പ്രവര്‍ത്തനങ്ങളും കൃത്രിമത്വങ്ങളും പരിശുദ്ധാത്മാവിന്റെ അഗ്നിയാല്‍ നശിച്ചുപോകട്ടെ യേശുവിന്റെ നാമത്തില്‍.
11. എന്റെ രക്തബന്ധങ്ങളില്‍ നിന്നുള്ള ഏതെങ്കിലും നിഷേധാത്മകമായ മാതൃകകള്‍ രോഗം, വ്യാധി, വിവാഹമോചനം, ആസക്തി, വ്യഭിചാരം, കുടുംബജീവിതത്തിലെ വേദന എന്നിവയ്ക്ക് കാരണമാകുന്നുവെങ്കില്‍ അതെല്ലാം യേശുവിന്റെ നാമത്തില്‍ നശിച്ചുപോകട്ടെ.
12. തിന്മനിറഞ്ഞ കുടുംബ മാതൃകകളില്‍ നിന്നും ഞാന്‍ എന്നെത്തന്നെ യേശുവിന്റെ നാമത്തില്‍ വേര്‍പ്പെടുത്തുന്നു.
13. എന്റെ പിതാവിന്റെ ഭവനത്തെ നിയന്ത്രിക്കുന്ന ഏതെങ്കിലും രക്തബന്ധത്തില്‍ നിന്നുള്ള ഉടമ്പടികളെ ഞാന്‍ വേര്‍പ്പെടുത്തുകയും നശിപ്പിക്കയും ചെയ്യുന്നു യേശുവിന്റെ നാമത്തില്‍.

Join our WhatsApp Channel
Most Read
● സമര്‍പ്പണത്തിന്റെ സ്ഥലം● സകലത്തിലും മതിയായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം
● സ്തോത്രമാകുന്ന യാഗം
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാദ്ധ്യമല്ല
● ശക്തമായ മുപ്പിരിച്ചരട്
● ചിന്തകളുടെ തള്ളിക്കയറ്റത്തെ നിയന്ത്രിക്കുക
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #13
അഭിപ്രായങ്ങള്‍