"ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു". (ഉല്പത്തി 32:30).
യാക്കോബ് തന്‍റെ പിതാവിനെ കബളിപ്പിച്ചു അവന്‍റെ സഹോദരനായ എശാവിന്‍റെ അനുഗ്രഹം കൈവശപ്പെടുത്തി. ഈ വര്‍ഷങ്ങളിലെല്ലാം, നിയന്ത്രിക്കുന്ന അഥവാ കൌശലക്കാരനായ ഒരു മനുഷ്യനില്‍ നിന്നും ദൈവം യാക്കോബിനെ തങ്കല്‍ ആശ്രയിക്കുവാന്‍ പരിശീലിക്കുന്ന ഒരു മനുഷ്യനായി മാറ്റുവാന്‍ ഇടയായി. ഇപ്പോള്‍ അവന്‍ ഏശാവിനെ എതിരേല്ക്കുവാന്‍ തയ്യാറായിരിക്കുന്നു.
എന്നിരുന്നാലും, കഴിഞ്ഞ കാലങ്ങളില്‍ താന്‍ ചെയ്ത പാപം നിമിത്തം എശാവ് തനിക്കും തന്‍റെ കുടുംബത്തിനും വിരോധമായി പ്രതികാരം ചെയ്യുമോ എന്ന് അവന്‍ ഭയപ്പെട്ടിരുന്നു, ആകയാല്‍ അവന്‍ പിന്മാറുവാന്‍ വേണ്ടി തനിക്കു മുമ്പായി യാക്കോബ് സമ്മാനങ്ങള്‍ അയയ്ക്കുകയും ദൈവത്തിന്‍റെ കരുണയ്ക്കായി അന്വേഷിക്കയും ചെയ്തു.
ഒരു ദൂതന്‍ യാക്കോബിനു പ്രത്യക്ഷനായി. ഇപ്പോള്‍, ദൈവം അവനെ അനുഗ്രഹിച്ചുവെങ്കില്‍ മാത്രമേ അവനു ഈ അഗ്നിപരീക്ഷ അതിജീവിക്കുവാന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ കാലങ്ങളില്‍ ആയിരുന്നുവെങ്കില്‍, യാക്കോബ് തന്‍റേതായ രീതിയില്‍ അവന്‍റെ പ്രശ്നങ്ങളെ പരിഹരിക്കുവാന്‍ ശ്രമിക്കുമായിരുന്നു. ഇപ്പോള്‍ അവനു ദൈവത്തിന്‍റെ വഴി മാത്രമേ ആവശ്യമുള്ളു. അവന്‍ ആ ദൂതനെ പോകുവാന്‍ അനുവദിക്കാത്ത നിലയില്‍ അവനു ഇപ്പോള്‍ ദൈവത്തെ ആവശ്യമായിരിക്കുന്നു. ദൈവത്തിന്‍റെ സകല അനുഗ്രഹങ്ങളും തന്‍റെമേല്‍ വരുവാന്‍ യാക്കോബ് പരിശ്രമിക്കുകയാണ്.
തനിക്കുള്ളതെല്ലാം കൊണ്ട് അവന്‍ ദൈവത്തെ അന്വേഷിക്കുകയാണ്. "അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്‍റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്‍റെ തുടയുടെ തടം ഉളുക്കിപ്പോയി". (ഉല്പത്തി 32:25). ഈ മനുഷ്യന്‍റെ ശക്തമായ ഇച്ഛാശക്തിയെ ജയിക്കുവാനുള്ള ഏകമാര്‍ഗ്ഗം ശാരീരികമായി അവനെ നിശ്ചലമാക്കുക എന്നതായിരുന്നു. അത് വളരെ വേദനാജനകമായിരുന്നു; ഇത് അവനെ തകര്‍ത്തുകളഞ്ഞു.
തന്‍റെതായ സ്വന്തം ശക്തിയിലുള്ള യാക്കോബിന്‍റെ നടപ്പില്‍ നിന്നും അവന്‍റെ പഴയ പ്രകൃതത്തെ നീക്കംചെയ്യുന്ന അവസാന കടമ്പയായിരുന്നിത്. ഒടുവില്‍ യാക്കോബിന്‍റെ ജീവിതത്തില്‍ വന്ന ഒരു ദൈവ പ്രവൃത്തിയായിരുന്നിത് അവിടെ അവനു 'ഇസ്രായേല്‍' എന്നതായ ഒരു പുതിയ പേര് ലഭിക്കുന്നു. ആ പ്രക്രിയ ഇപ്പോള്‍ പൂര്‍ത്തിയായി.
ഈ മനുഷ്യനെ ഇപ്പോള്‍ ധാരളമായി അനുഗ്രഹിക്കുവാന്‍ ദൈവത്തിനു കഴിയും. എശാവിനു അവനോടു പ്രീതി തോന്നുവാന്‍ ദൈവം ഇടയാക്കുകയും തകര്‍ന്നുപോയ ബന്ധത്തെ പുനഃസ്ഥാപിക്കയും ചെയ്തു. നമ്മുടേയും ജീവിതത്തില്‍ ദൈവത്തിനു ചെയ്യുവാനുള്ളത് പലപ്പോഴും നമ്മുടെ ഭാഗമായി മാറുന്ന നിയന്ത്രിക്കുവാനുള്ള കബളിപ്പിക്കുവാനുള്ള പ്രകൃതം നമ്മില്‍ നിന്നും നീക്കം ചെയ്യുക എന്നുള്ളതാണ്.
പ്രാര്‍ത്ഥന
ഓരോ പ്രാർത്ഥന പോയിന്റും കുറഞ്ഞത് 3 മിനിറ്റോ അതിൽ കൂടുതലോ പ്രാർത്ഥിക്കണം
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, സകലവും സമര്‍പ്പിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ. എന്‍റെ അവകാശം സ്വീകരിക്കുവാന്‍ എന്നെ സഹായിക്കുകയും അങ്ങയിലുള്ള പൂര്‍ണ്ണമായ ആശ്രയത്തിലേക്കു എന്നെ കൊണ്ടുവരികയും ചെയ്യേണമേ.
കുടുംബ രക്ഷ
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും എങ്ങനെ ശുശ്രൂഷ ചെയ്യണമെന്ന് പ്രത്യേകം കാണിച്ചുതരൂ. കർത്താവേ, എന്നെ ശക്തനാക്കണമേ. ശരിയായ നിമിഷത്തിൽ നിങ്ങളെ കുറിച്ച് പങ്കിടാനുള്ള അവസരങ്ങൾ വെളിപ്പെടുത്തുക. യേശുവിന്റെ നാമത്തിൽ. ആമേൻ.
സാമ്പത്തിക മുന്നേറ്റം
ഞാൻ വിതച്ച എല്ലാ വിത്തും യഹോവ ഓർക്കും. അതിനാൽ, എന്റെ ജീവിതത്തിലെ അസാധ്യമായ എല്ലാ സാഹചര്യങ്ങളും കർത്താവ് വഴിതിരിച്ചുവിടും. യേശുവിന്റെ നാമത്തിൽ.
കെഎസ്എം പള്ളി
പിതാവേ, യേശുവിന്റെ നാമത്തിൽ, എല്ലാ ചൊവ്വ/വ്യാഴം, ശനി ദിവസങ്ങളിലും ആയിരങ്ങൾ കെഎസ്‌എം തത്സമയ പ്രക്ഷേപണത്തിലേക്ക് ട്യൂൺ ചെയ്യണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവരെയും അവരുടെ കുടുംബങ്ങളെയും അങ്ങയുടെ നേർക്ക് നീ തിരിച്ചുവിടേണമേ. നിങ്ങളുടെ അത്ഭുതങ്ങൾ അവർ അനുഭവിക്കട്ടെ. നിന്റെ നാമം മഹത്വപ്പെടുകയും മഹത്വപ്പെടുകയും ചെയ്യപ്പെടേണ്ടതിന് അവരെ സാക്ഷ്യപ്പെടുത്തേണമേ.
രാഷ്ട്രം
പിതാവേ, യേശുവിന്റെ നാമത്തിൽ, ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഹൃദയങ്ങൾ അങ്ങയിലേക്ക് തിരിയണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമാണെന്ന് ഏറ്റുപറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● തിന്മയുടെ മാതൃകകളെ തകര്ക്കുക● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #3
● രണ്ടു പ്രാവശ്യം മരിക്കരുത്
● സാമ്പത്തീകമായി താറുമാറായ അവസ്ഥയില് നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
● നിങ്ങളുടെ അനുഭവങ്ങള് വൃഥാവാക്കരുത്
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 1
അഭിപ്രായങ്ങള്‍