രാവിലെ, എനിക്ക് ഇങ്ങനെ ഒരു സന്ദേശം ലഭിച്ചു, "പാസ്റ്റര്‍.മൈക്കിള്‍, എന്‍റെതല്ലാത്ത തെറ്റിനു എനിക്ക് ജോലി നഷ്ടപെട്ടു, ആകയാല്‍ ഇനിയും ഞാന്‍ സഭയില്‍ വരുവാന്‍ ആഗ്രഹിക്കുന്നില്ല. മാത്രമല്ല ഇനി ഞാന്‍ ഒരിക്കലും വേദപുസ്തകം വായിക്കുകയുമില്ല".
സാമ്പത്തീക പ്രക്ഷോഭത്തിന്‍റെ ഈ സമയങ്ങളില്‍, തങ്ങളുടെ വിശ്വാസ ജീവിതത്തില്‍ കൊടുങ്കാറ്റിന്‍റെ അനുഭവത്തിലൂടെ കടന്നുപോകുന്ന അനേകരുണ്ട്. ദൈവം അവരെ മറന്നുക്കളഞ്ഞുവെന്ന് അവര്‍ക്ക് തോന്നുകയാണ്. എന്നാല്‍, സത്യം, തീര്‍ച്ചയായും അതിനു വിപരീതമാണ്. നാം കൊടുങ്കാറ്റില്‍ കൂടിയോ ജലപ്രളയത്തില്‍ കൂടിയോ കടന്നുപോകേണ്ടതായി വരികയില്ല എന്ന് കര്‍ത്താവ് ഒരിക്കലും പറഞ്ഞിട്ടില്ല - ഒരുപക്ഷേ നാം അങ്ങനെ കടന്നുപോകേണ്ടതായിവരും. എന്നാല്‍ ദൈവത്തിന്‍റെ സാന്നിധ്യം നമ്മെ ഒരുനാളും കൈവിടാതെ നാം ശക്തരായി പുറത്തുവരുന്നു എന്ന് ഉറപ്പുവരുത്തും എന്നുള്ളതാണ് സദ്വാര്‍ത്ത. താഴെ കൊടുത്തിരിക്കുന്ന വാക്യം വായിക്കുക, അപ്പോള്‍ ഇത് നിങ്ങള്‍ക്ക് കൂടുതല്‍ സ്പഷ്ടമായി മാറും:
നീ വെള്ളത്തിൽക്കൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽക്കൂടി കടക്കുമ്പോൾ അവ നിന്‍റെ മീതെ കവികയില്ല. നീ തീയിൽക്കൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല. (യെശയ്യാവ് 43:2).
നിങ്ങള്‍ നിലവില്‍ നിങ്ങളുടെ വിശ്വാസ ജീവിതത്തില്‍ ഒരു കൊടുങ്കാറ്റില്‍ കൂടി കടന്നുപോകുകയാണെങ്കില്‍, നിങ്ങള്‍ ചെയ്യണമെന്ന് ഞാന്‍ ഉപദേശിക്കുന്ന ഒരു കാര്യമുണ്ട്. നിങ്ങളത് ചെയ്യാതെയിരുന്നാല്‍ അതിന്‍റെ അവസാനം നാശത്തില്‍ കലാശിക്കുമെന്ന് സ്നേഹത്തോടെ ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
സഭാപ്രസംഗി 4:12 നമ്മോടു പറയുന്നു സുഹൃത്തുക്കള്‍ നമ്മെ കൂടുതല്‍ ശക്തരും എതിര്‍ക്കുവാന്‍ പ്രാപ്തരും ആക്കിത്തീര്‍ക്കുന്നു. ഈ സത്യം നിലനില്‍ക്കുമ്പോള്‍ തന്നെ, അനേകം ആളുകള്‍ മറ്റുള്ളവരോട് അടുത്തിടപഴകുവാന്‍ പ്രയാസപ്പെടുന്നു. നിങ്ങളെക്കാള്‍ ആത്മീകമായി ശക്തന്മാരായ സുഹൃത്തുക്കളെ നല്‍കുവാന്‍ വേണ്ടി കര്‍ത്താവിനോടു അപേക്ഷിക്കുക.
നിങ്ങളെക്കാള്‍ ആത്മീകമായി ശക്തിയുള്ളവര്‍ ആയിരിക്കുമ്പോള്‍, അവര്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും അപ്പോള്‍ ദൈവം തന്‍റെ മഹാകരുണയാല്‍, അടയപ്പെട്ടതിനേക്കാള്‍ ഏറ്റവും നല്ലതായ പുതിയ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നുകൊണ്ട് അവന്‍ മറുപടി നല്‍കുകയും ചെയ്യും. (വെളിപ്പാട് 3:8). നിങ്ങളെത്തന്നെ മാറ്റിനിര്‍ത്തരുത്. ആത്മീകമായി ശക്തരായ ആളുകളുമായി നിങ്ങളുടെ ജീവിത വിഷയങ്ങള്‍ നിങ്ങള്‍ പങ്കിടുമ്പോള്‍ നിങ്ങളുടെ ഭാരം വളരെ ലഘുവായിമാറും.
നിങ്ങള്‍ കരുണാ സദന്‍ സഭയുടെ ഒരു ഭാഗമാണെങ്കില്‍ ഒരു ജെ-12 ലീഡറുമായി ബന്ധപ്പെടുവാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആ വ്യക്തി നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കും. ഇത് വായിക്കുന്ന നിങ്ങള്‍ ഒരു ജെ-12 ലീഡറാണെങ്കില്‍, നിങ്ങള്‍ മറ്റുള്ളവര്‍ക്കായി ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും സംഭവിക്കുവാന്‍ ദൈവം ഇടയാക്കുമെന്ന വസ്തുത ഓര്‍ക്കുക. (സദൃശ്യവാക്യങ്ങള്‍ 11:25). നിങ്ങളുമായി ബന്ധപ്പെടുന്ന ആളുകള്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക.
അവസാനമായി ഒരു കാര്യംകൂടെ, മനഃപൂര്‍വ്വമായുള്ള ചില പരിശ്രമങ്ങളാല്‍ സമയാസമയങ്ങളില്‍ വളര്‍ന്നുവരുന്നതാണ് സൗഹൃദം. തികഞ്ഞ സൗഹൃദം എന്നൊന്നില്ല. സുഹൃത്തുക്കളെ ഉണ്ടാക്കുവാനും സൗഹൃദം നിലനിര്‍ത്തുവാനുമുള്ള കഴിവ് വളര്‍ത്തികൊണ്ടുവരേണ്ടത് ആവശ്യമാകുന്നു. അതിനുവേണ്ടിയുള്ള കൃപ കര്‍ത്താവ് തീര്‍ച്ചയായും നല്കിത്തരും. നിങ്ങള്‍ അവനോടു അത് ചോദിക്കുക മാത്രം ചെയ്‌താല്‍ മതി. അപ്പോള്‍ നിങ്ങളുടെ ജീവിതം ആയിരക്കണക്കിനു ആളുകള്‍ക്ക് ഒരനുഗ്രഹമായി മാറും. (ഉല്പത്തി 12:2). അതേ, നിങ്ങള്‍ക്ക് ആ സുഹൃത്തുക്കളെ കിട്ടുമ്പോള്‍, അവരെ ആദരിക്കുവാനും ബഹുമാനിക്കുവാനും പഠിക്കുക. അവരെ കാര്യസാധ്യത്തിനായി ദയവായി ഉപയോഗിക്കരുത്.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
സ്വര്‍ഗ്ഗീയ പിതാവേ, ശരിയായ ആളുകളുമായി പരിചയപ്പെടുവാന്‍ എന്നെ സഹായിക്കേണമേ. ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കളുമായി എന്നെ ബന്ധിപ്പിക്കയും അങ്ങയുടെ വചനത്തിന്‍റെ പരിജ്ഞാനത്തില്‍ നിരന്തരമായി വളരുവാന്‍ എന്നെ സഹായിക്കുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും എങ്ങനെ ശുശ്രൂഷിക്കണമെന്നു എനിക്ക് പ്രത്യേകമായി കാണിച്ചുതരേണമേ. കര്‍ത്താവേ എന്നെ ശക്തീകരിച്ചാലും. ശരിയായ നിമിഷങ്ങളില്‍, അങ്ങയെക്കുറിച്ച് പങ്കുവെക്കുവാനുള്ള അവസരങ്ങളെ എനിക്ക് വെളിപ്പെടുത്തി തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം
ഞാന്‍ വിതച്ചിരിക്കുന്ന ഓരോ വിത്തുകളും ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ മുമ്പാകെ സംസാരിക്കട്ടെ. കര്‍ത്താവേ, ഒരു ശക്തമായ സാമ്പത്തീക നന്മയുടെ ഒഴുക്കിനായി എനിക്കുവേണ്ടി അങ്ങയുടെ ദൂതന്മാരെ അയയ്ക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലും ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കെടുക്കേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതങ്ങളെ അനുഭവിക്കട്ടെ. അങ്ങയുടെ നാമത്തിന്‍റെ ഉയര്‍ച്ചയ്ക്കും മഹത്വത്തിനുമായി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തിന്‍റെ നെടുകേയും കുറുകേയും അങ്ങയുടെ ആത്മാവിന്‍റെ ശക്തമായ ചലനം ഉണ്ടാകുവാന്‍ വേണ്ടിയും, അതുമുഖാന്തിരം സഭകള്‍ തുടര്‍മാനമായി വളരുവാനും വര്‍ദ്ധിക്കുവാനും വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
Join our WhatsApp Channel
Most Read
● ദൈവത്തിന്‍റെ ശക്തിയുള്ള കരത്താല്‍ മുറുകെപിടിക്കപ്പെടുക● ദിവസം 11: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ഉൾമുറി
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #2
● ദിവസം 03 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ഇതിനായി ഒരുങ്ങിയിരിക്കുക
● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
അഭിപ്രായങ്ങള്‍