അനുദിന മന്ന
ആരാകുന്നു നിങ്ങളുടെ ഉപദേഷ്ടാവ് - II
Wednesday, 4th of January 2023
1
0
963
Categories :
ഉപദേഷ്ടാവ് (Mentor)
ആരാണ് നിങ്ങളുടെ ഉപദേഷ്ടാവ്? എന്ന് ഞാന്‍ ആളുകളോട് ചോദിക്കുമ്പോള്‍, ചിലരുടെ മറുപടി, "യേശുവാണ് എന്‍റെ ഉപദേഷ്ടാവ്" എന്നാകുന്നു. ഉപദേഷ്ടാവ് എന്നതിനെക്കുറിച്ച് വേദപുസ്തകം എന്ത് പറയുന്നുവെന്ന് അങ്ങനെയുള്ള ആളുകള്‍ യഥാര്‍ത്ഥത്തില്‍ അറിയുന്നില്ല. ഉപദേഷ്ടാവ് എന്നാല്‍ ദൈവം നിയോഗിക്കുന്ന ഒരു വ്യക്തിയാകുന്നു.
നിങ്ങള്‍ വേദപുസ്തകം വായിക്കുമെങ്കില്‍, തിമോഥെയോസിന്‍റെ പിതാവ് ജാതീയനായ ഒരു യവനന്‍ ആയിരുന്നു. എന്നിട്ടും അപ്പോസ്തലനായ പൌലോസിനെ തന്‍റെ ഉപദേഷ്ടാവായി തിമോഥെയോസ് തിരഞ്ഞെടുത്തു. അപ്പോസ്തലനായ പൌലോസ് തിമോഥെയോസിനെ വിളിച്ചത് "വിശ്വാസത്തിന്‍റെ നിജപുത്രന്‍" എന്നാണ്. (1 തിമോഥെയോസ് 1:2). ഇന്ന് സഭയില്‍ "വിശ്വാസത്തിന്‍റെ നിജപുത്രന്‍ എന്നോ അല്ലെങ്കില്‍ നിജപുത്രി എന്നോ" ആരെയെങ്കിലും വിളിക്കുവാന്‍ സാധിക്കുമോ - വളരെ വിരളം. ഇന്ന് അനേകരും ആഗ്രഹിക്കുന്നത് അറിയപ്പെടുന്ന ദൈവദാസി ദാസന്മാരുടെ കൂടെയായിരിക്കുവാനും പേരും പ്രശസ്തിയും നേടുവാനുമാണ്.
തിമോഥെയോസ് എഫെസോസിലെ ഒന്നാമത്തെ ബിഷപ്പായി മാറി എന്നകാര്യം നിങ്ങള്‍ക്കറിയുമോ? ഇത് എങ്ങനെയാണ് സംഭവിച്ചത്? അവനു മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിച്ചതു അപ്പോസ്തലനായ പൌലോസില്‍ നിന്നുമാണ്. പഠിപ്പിക്കുവാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്, എന്നാല്‍ കണ്ട് പിടിച്ചെടുക്കാന്‍ മാത്രം കഴിയുന്ന പല കാര്യങ്ങളുമുണ്ട്.
എന്‍റെ ക്രിസ്തീയ ജീവിതത്തിന്‍റെ ആരംഭ ദിവസങ്ങള്‍ മുതല്‍, ഒരു ഉപദേഷ്ടാവിന്‍റെ പ്രാധാന്യത ഞാന്‍ അറിഞ്ഞു. ഞാന്‍ പല കാര്യങ്ങള്‍ പഠിച്ച രണ്ടു ദൈവമനുഷ്യര്‍ ഉണ്ടായിരുന്നു, അത് ഡി.ജി.എസ് ദിനകരനും പാസ്റ്റര്‍. ബെന്നി ഹിന്നും ആയിരുന്നു. ഞാന്‍ ഈ ദൈവദാസന്മാരെ ഒരിക്കലും വ്യക്തിപരമായി അറിഞ്ഞിരുന്നില്ല. ഞാന്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഒരുപക്ഷേ അവര്‍ക്ക് അറിയുമായിരുന്നില്ല. ഞാന്‍ അവരുടെ പുസ്തകങ്ങള്‍ വായിക്കും, അവരുടെ വീഡിയോകള്‍ കാണുകയും അവരുടെ പ്രസംഗങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കുകയും ചെയ്തു. ഓരോ സന്ദേശങ്ങളും ഞാന്‍ മുഴുവനായി എഴുതിയെടുക്കയും അതിനെക്കുറിച്ച് കൂടുതലായി പഠിക്കയും ചെയ്തു. അവരുമായി അടുപ്പമുണ്ടായിരുന്ന ആളുകളെ കാണുവാന്‍ പരിശ്രമിക്കയും അവരില്‍നിന്നും അവരുടെ പ്രാര്‍ത്ഥനാ ജീവിതത്തെ സംബന്ധിച്ചു പഠിക്കുകയും ചെയ്തു.
ദൈവമനുഷ്യനായിരുന്ന ഡി.ജി.എസ് ദിനകരന്‍ കോലാപൂരില്‍ വന്നത് ഞാന്‍ ഓര്‍ക്കുന്നു; ഞാന്‍ രണ്ടു ബസുകള്‍ ക്രമീകരിച്ചു അതില്‍ നിറയെ ആളുകളെ കയറ്റി ആ ക്രൂസേഡില്‍ സംബന്ധിക്കുവാന്‍ കൊണ്ടുപോയി. അത് ഏകദേശം 10 മണിക്കൂര്‍ യാത്രയുണ്ടായിരുന്നു. വളരെ കുറഞ്ഞ നിരക്കില്‍ ഒരു സിറ്റി ബസാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ആ ബസിന്‍റെ സീറ്റുകള്‍ അത്ര നല്ലതല്ലായിരുന്നു മാത്രമല്ല ഭയങ്കരമായി കുലുങ്ങിയുള്ള യാത്രയായിരുന്നതുകൊണ്ട് ഞങ്ങളുടെ നടുവിന് വളരെ വേദനയുണ്ടായി. ഞങ്ങള്‍ക്ക് ഉറങ്ങുവാന്‍ പോലും സാധിച്ചില്ല, എന്നാല്‍ ആ ദൈവമനുഷ്യനെ അടുത്തു കാണുവാന്‍ കഴിയുന്നതില്‍ ഞാന്‍ ആനന്ദിക്കയും സകലവും സന്തോഷത്തോടെ സഹിക്കയും ചെയ്തു.
ചില ആളുകള്‍ ഒരു ഉപദേഷ്ടാവിനോടുകൂടെ ആയിരിക്കുന്നതില്‍ അഹങ്കാരമുള്ളവരാണ്. അവര്‍ ഒരു വ്യക്തിയോടുകൂടെ രണ്ടുദിവസം താമസിക്കും, അതിനുശേഷം, അവര്‍ തങ്ങളുടേതായ കാര്യങ്ങള്‍ ചെയ്യും. ഒരു ദൈവമനുഷ്യരും പൂര്‍ണ്ണരല്ല. ഒരു ഉപദേഷ്ടാവും പൂര്‍ണ്ണരല്ല, എന്നാല്‍ ദൈവവുമായുള്ള നിങ്ങളുടെ നടപ്പിലെ അടുത്ത തലത്തിലേക്ക് നിങ്ങളെ കൊണ്ടുപോകുവാന്‍ ദൈവം അങ്ങനെയുള്ള ഉപദേഷ്ടാക്കന്മാരെ ഉപയോഗിക്കും.
യേശു തന്‍റെ ജീവിതത്തിലെ മൂന്നര വര്‍ഷങ്ങള്‍ ശുശ്രൂഷയില്‍ ചിലവഴിച്ചു. തന്‍റെ സമയത്തിന്‍റെ ഭൂരിഭാഗം നേരവും അവന്‍ ആള്‍കൂട്ടത്തിന്‍റെ കൂടെയോ സമ്പന്നരും സ്വാധീനമുള്ളവരുമായ നേതാക്കളുടെ കൂടെയോ ആയിരുന്നില്ല എന്നാല്‍ തന്‍റെ ജീവിതവും ജ്ഞാനവും പകര്‍ന്നുനല്‍കിയ ആ പന്ത്രണ്ടു പേരോടുകൂടെ ആയിരുന്നു. ആദ്യമായി, പുരുഷാരത്തോടു അവന്‍ ഉപമകളില്‍ കൂടി സംസാരിക്കും; പിന്നീട് അത് അവന്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് വിവരിച്ചുകൊടുക്കും. ഈ ആളുകള്‍ അവന്‍റെ സഭയെ പണിയുന്നതിനു ഉപയോഗിക്കപ്പെടുവാന്‍ ഇടയായിത്തീര്‍ന്നു.
പുരുഷാരവുമുണ്ട്, ശിഷ്യന്മാരുമുണ്ട്. ശിഷ്യന്മാര്‍ എപ്പോഴും ഒരു ഉപദേഷ്ടാവിനെ അന്വേഷിക്കും. നിങ്ങള്‍ എന്നെ നിങ്ങളുടെ ഉപദേഷ്ടാവെന്ന് വിളിക്കുകയാണെങ്കില്‍, ഈ വര്‍ഷം ദൈവീക പാതയില്‍ വളരുന്നതില്‍ നിങ്ങള്‍ വളരെ ഗൌരവമുള്ളവര്‍ ആയിരിക്കണം. നിങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രാപിക്കുവാന്‍ ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ മൃദുവായ കളിമണ്ണ് പോലെ ആയിരിക്കണം. നിങ്ങളുടെ ഉപദേഷ്ടാവിനോടുകൂടെ പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ ആത്മാവ് യജമാനന് ഉപയോഗിക്കുവാന്‍ കൊള്ളാകുന്ന ഒരു മാനപാത്രമായി നിങ്ങളെ രൂപപ്പെടുത്തുവാന്‍ ഇടയാകും. (2 തിമോഥെയോസ് 2:21).

പ്രാര്‍ത്ഥന
പിതാവേ, അങ്ങ് എന്‍റെ ജീവിതത്തില്‍ നല്‍കിയിരിക്കുന്ന ഉപദേഷ്ടാവിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (നിങ്ങളുടെ ഉപദേഷ്ടാവിനായും നിങ്ങള്‍ക്ക് അവനുമായി/അവളുമായി ഉള്ള ബന്ധത്തെ ഓര്‍ത്തും പ്രാര്‍ത്ഥിക്കുവാന്‍ ചില സമയങ്ങള്‍ ചിലവഴിക്കുക).
Join our WhatsApp Channel
Most Read
● അഗാപേ' സ്നേഹത്തില്‍ എങ്ങനെ വളരാം?● യേശുവിന്റെ രക്തം പ്രയോഗിക്കുക
● ദൈവവചനത്തിലെ ജ്ഞാനം
● മഹത്വത്തിന്റെ വിത്ത്
● സുഹൃത്ത് ആകാനുള്ള അപേക്ഷ: പ്രാര്‍ത്ഥനയോടെ തിരഞ്ഞെടുക്കുക.
● അവര്‍ ചെറിയ രക്ഷകന്മാര് ആകുന്നു
● ദിവസം 05 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍