അനുദിന മന്ന
അലഞ്ഞുതിരിയുന്നത് അവസാനിപ്പിക്കുക
Tuesday, 16th of May 2023
3
1
461
Categories :
Salvation
കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്‍റെ കല്പനകളെ ഞാൻ മറക്കുന്നില്ല. (സങ്കീര്‍ത്തനം 119:176).
വനത്തിനകത്ത് അകപ്പെട്ടുപോയവര്‍ സാധാരണയായി തങ്ങളുടെതന്നെ സ്വന്തം ബുദ്ധിക്കനുസരിച്ചുള്ള ദിശയിലൂടെ വട്ടംക്കറങ്ങി അലയുകയും, പലപ്പോഴും അവര്‍ എവിടെനിന്നും ആരംഭിച്ചുവോ അവിടെത്തന്നെ തിരികെ എത്തുകയും ചെയ്യുന്നു. അവര്‍ വളരെയധികം അദ്ധ്വാനിക്കുന്നു എന്നാല്‍ അവസാനം എവിടേയും എത്താതെ തീരുകയും ചെയ്യുന്നു.
വിവേകമാർഗം വിട്ടു നടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും. (സദൃശ്യവാക്യങ്ങള്‍ 21:16). ഇത് എന്നെ ഓര്‍മ്മിപ്പിക്കുന്നത് വാഗ്ദത്ത ദേശത്തിലെക്കുള്ള യിസ്രായേല്‍ ജനത്തിന്‍റെ യാത്രയില്‍ അവര്‍ മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞതിനെയാണ്.
വിശ്വാസികള്‍ എന്ന നിലയില്‍ ഇത് നമുക്ക് നല്‍കുന്നത് വലിയൊരു പാഠമാണ്. ശരിയായ ദിശയില്‍ നിന്നും മാറി നമ്മുടെതായ ബുദ്ധിയേയും ആഗ്രഹങ്ങളെയും പിന്തുടരുന്നത് വളരെ എളുപ്പമാണ്. വളരെയധികം ഭാരപ്പെട്ടുകൊണ്ട്, മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് വിചാരിച്ചുകൊണ്ട്, നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കുമെന്ന് ചിന്തിച്ചുകൊണ്ട് നാം കറങ്ങികൊണ്ടിരിക്കയാകുന്നു. നമ്മുടെതന്നെ ബുദ്ധിക്കനുസരിച്ചുള്ള ദിശയിലേക്ക് യാത്ര ചെയ്‌താല്‍, നാം എവിടേയും എത്തുകയില്ല.
നാം ആരാണെന്ന് ദൈവം മനസ്സിലാക്കുകയും നാം അവനിലേക്ക് നോക്കുവാന്‍ വേണ്ടി ക്ഷമയോടെ കാത്തിരിക്കയും ചെയ്യുന്നു. ദൈവത്താല്‍ നയിക്കപ്പെടെണ്ടതിനു ദൈവത്തില്‍ നിന്നും ജനിച്ചവരാണ് നിങ്ങള്‍. (1 യോഹന്നാന്‍ 5:4 വായിക്കുക). സ്വതന്ത്രമായ ഒരു ജീവിതം നിങ്ങള്‍ നയിക്കണമെന്നല്ല പ്രതീക്ഷിക്കുന്നത് മറിച്ച് നിങ്ങളില്‍ വസിക്കുന്ന ആ വലിയവനായവനില്‍ - പരിശുദ്ധാത്മാവില്‍ - പൂര്‍ണ്ണമായി ആശ്രയിക്കണം.
നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്‍റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെമേൽ ചുമത്തി. (യെശയ്യാവ് 53:6).
ഭയത്തിന്‍റെ അടിസ്ഥാനത്തിലും, നമുക്ക് അറിയാവുന്ന കാര്യങ്ങളില്‍ ആശ്രയിച്ചുകൊണ്ടും തീരുമാനങ്ങള്‍ എടുക്കുന്നതിനു പകരമായി, ദൈവം എന്ത് പറയുന്നു എന്നതിലും തന്‍റെ വചനത്തില്‍ ദൈവം നമുക്ക് തന്നിരിക്കുന്നതിലും ആശ്രയിച്ചുകൊണ്ട് നമുക്ക് വിശ്വാസം തിരഞ്ഞെടുക്കുവാന്‍ കഴിയും. നിങ്ങളുടെ ആശയകുഴപ്പത്തിന്‍റെ ദിവസങ്ങള്‍ക്കുള്ള വില കര്‍ത്താവായ യേശു നല്‍കികഴിഞ്ഞു അതുകൊണ്ട് അലഞ്ഞുതിരിയുന്നത് അവസാനിച്ചിരിക്കുന്നു.
പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
സ്വാഭാവീകമായ സാഹചര്യങ്ങള്‍ക്ക് അപ്പുറമായും അധികമായും ജീവിക്കുവാന്‍ വേണ്ടി ദൈവത്തിങ്കല്‍ നിന്നും ജനിച്ചവനാകുന്നു ഞാന്‍. ദൈവത്തിന്‍റെ വചനമാണ് എന്‍റെ ജീവിതത്തിലെ മാര്‍ഗ്ഗദര്‍ശി. ഞാന്‍ ദൈവവചനം വിശ്വസിക്കയും, ഏറ്റുപറയുകയും, അനുവര്‍ത്തിക്കയും, പ്രതീക്ഷിക്കയും അത് വെളിപ്പെടുത്തുകയും ചെയ്യുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍. (ഇത് തുടര്‍മാനമായി പറയുക).
കുടുംബത്തിന്‍റെ രക്ഷ:
എന്‍റെ അവകാശം ശാശ്വതമായിരിക്കും. ദുഷ്കാലത്ത് ഞാന്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് ഞാനും എന്‍റെ കുടുംബാംഗങ്ങളും ആത്മീകമായും സാമ്പത്തീകമായും തൃപ്തരായിരിക്കും. (സങ്കീര്‍ത്തനം 37:18-19).
സാമ്പത്തീകമായ മുന്നേറ്റം:
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19). എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും നന്മ ഒന്നും മുടങ്ങുകയില്ല. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ:
പിതാവേ, അങ്ങയുടെ വചനം പറയുന്നു, ഞങ്ങളുടെ എല്ലാ വഴികളിലും ഞങ്ങളെ കാക്കേണ്ടതിന് അങ്ങ് ഞങ്ങളെക്കുറിച്ച് തന്‍റെ ദൂതന്മാരോടു കല്പിക്കും. യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍ മൈക്കിളിനും, അദ്ദേഹത്തിന്‍റെ കുടുംബത്തിനും, ടീമിലെ അംഗങ്ങള്‍ക്കും അതുപോലെ കരുണ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ഓരോ വ്യക്തിക്കും ചുറ്റിലും അങ്ങയുടെ വിശുദ്ധ ദൂതന്മാരെ അവിടുന്ന് അയയ്ക്കേണമേ. അവര്‍ക്കെതിരായുള്ള അന്ധകാരത്തിന്‍റെ ഓരോ പ്രവര്‍ത്തികളെയും നശിപ്പിക്കേണമേ.
രാജ്യം:
പിതാവേ, അങ്ങയുടെ സമാധാനവും നീതിയും ഞങ്ങളുടെ രാജ്യത്തില്‍ നിറയ്ക്കേണമേ. ഞങ്ങളുടെ രാജ്യത്തിനു വിരോധമായുള്ള നശീകരണത്തിന്‍റെയും അന്ധകാരത്തിന്‍റെയും ശക്തികള്‍ നശിച്ചുപോകട്ടെ. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷം ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലും സംസ്ഥാനങ്ങളിലും പരക്കുവാന്‍ ഇടയാകട്ടെ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● ദിവസം 07 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● മഹനീയമായ പ്രവൃത്തികള്‍
● സമ്മര്‍ദ്ദത്തെ തകര്‍ക്കാനുള്ള 3 ശക്തമായ വഴികള്‍
● ജയാളിയെക്കാള് ജയാളി
● ദിവസം 27: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ശീര്‍ഷകം: ജീവിതത്തിന്റെ കൊടുങ്കാറ്റുകളുടെ നടുവില്‍ വിശ്വാസം കണ്ടെത്തുക
● എങ്ങനെയാണ് അവന്റെ പുനരുത്ഥാനത്തിനു ഒരു സാക്ഷിയാകുന്നത്? - II
അഭിപ്രായങ്ങള്‍