"എന്നെ വിടുക; ഉഷസ്സ് ഉദിക്കുന്നുവല്ലോ എന്ന് അവൻ പറഞ്ഞതിന്: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്ന് അവൻ പറഞ്ഞു". (ഉല്പത്തി 32:26).
നമ്മുടെ ജീവിതത്തിലെ ചില നിമിഷങ്ങള്‍ സകലത്തേയും മാറ്റുവാന്‍ ഇടയാകും. നമ്മുടെ ജീവിതത്തിന്റെ ചില പ്രെത്യേക ഘട്ടങ്ങളില്‍ നാം ചില ആളുകളെ കണ്ടുമുട്ടുന്നു, ആ കൂടിക്കാഴ്ച ശ്രദ്ധേയമായി നിലനില്ക്കുന്നു. പലപ്പോഴും നമുക്ക് ആവശ്യമായിരിക്കുന്നത് ആ സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ള വ്യക്തിയുമായി ഒരു കൂടിക്കാഴ്ച മാത്രമാണ്, അങ്ങനെ നാം കരാറില്‍ എത്തിച്ചേരുന്നു. ചില ആളുകള്‍ സ്വാധീനമുള്ള ചിലരുമായി അടുപ്പമുണ്ടാക്കുവാന്‍ വേണ്ടി മാത്രം വളരെ പണം മുടക്കി അവര്‍ അംഗമായിട്ടുള്ള ക്ലബ്ബുകളിലും സംഘടനകളിലും ചേരുന്നതിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നത് ഇതാണ്, ഒരു കൂടിക്കാഴ്ചയുടെ സാദ്ധ്യതകളെ ഒരിക്കലും വിലകുറച്ച് കാണരുത്. ഒരു യോഗത്തിന്റെ സാധ്യതകളെ ഒരിക്കലും വിലക്കുറച്ച് കാണരുത്.
ഞങ്ങളുടെ ഒരു യോഗത്തില്‍ ചില നാളുകള്‍ക്ക് മുമ്പ് ഇങ്ങനെ സംഭവിക്കുകയുണ്ടായി. ഒരു ഞായറാഴ്ച്ചത്തെ ആരാധനയില്‍ ഒരു മദ്യപാനി കടന്നുവന്നു. അവന്റെ മാതാവ് അവനെ നിര്‍ബന്ധപൂര്‍വ്വം കൊണ്ടുവന്നതാണ്. ചില നിമിഷങ്ങള്‍ക്ക് ശേഷം, ഞാന്‍ പ്രാര്‍ത്ഥിക്കുവാനായി ആരംഭിച്ചപ്പോള്‍, ദൈവത്തിന്റെ ആത്മാവ് അവനെ തൊട്ടു. ആ ദിവസം മുതല്‍ അവന് മദ്യം തൊട്ടിട്ടുപോലുമില്ല.
ക്രിസ്തുവുമായി ഒരു കൂടിക്കാഴ്ച നടന്നപ്പോള്‍ അമിത മദ്യപാനിയായിരുന്ന, അതിനോട് ആസക്തിയുണ്ടായിരുന്ന ഒരുവന് അങ്ങനെയുള്ള ദുശ്ശീലങ്ങളോടുള്ള താല്പര്യം നഷ്ടപ്പെട്ടു. അവന് ഒരു പുതിയ വ്യക്തിയായിത്തീരുകയും ക്രിസ്തുവിനെ അവന് അനുഗമിക്കുവാന്‍ ആരംഭിക്കയും ചെയ്തു. ഇതാണ് കര്‍ത്താവുമായുള്ള ഒരു കൂടിക്കാഴ്ചയുടെ ശക്തി. കഴിഞ്ഞകാലങ്ങളില്‍ നിങ്ങള്‍ക്കും അപ്രകാരമുള്ള കൂടിക്കാഴ്ചയുടെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നിങ്ങളും സമ്മതിക്കും.
എസ്ഥേറിന്, രാജാവിനോടുകൂടെ ആയിരുന്ന ചുരുങ്ങിയ ചില നിമിഷങ്ങള്‍ അവളുടെ ഭാവിയെതന്നെ മാറ്റുവാന്‍ ഇടയായി. ഒരു ഗ്രാമീണ പെണ്‍കുട്ടിയെ ഒരു രാജ്ഞിയാക്കി മാറ്റുവാന്‍ കേവലം ചില നിമിഷങ്ങള്‍ മാത്രമേ രാജാവിനു ആവശ്യമായിരുന്നുള്ളൂ. അതിനുമുന്‍പ്, അവള് ഒരു സാധാരണക്കാരി ആയിരുന്നു, രാജാവുമായുള്ള ഒരൊറ്റ കൂടിക്കാഴ്ച അവളുടെ ജീവിതത്തിന്റെ സഞ്ചാരപഥത്തെ മാറ്റുവാന്‍ ഇടയായിത്തീര്‍ന്നു. അവളുടെ ഉദ്യമം മാറി, ഇനി ഒരിക്കലും അവള് ജീവിക്കുന്നതിന്റെ ഉദ്ദേശം അവള്‍ക്കുവേണ്ടിയല്ല മറിച്ച് യിസ്രായേല്യനു വേണ്ടിയാകുന്നു.
ഇന്നത്തെ വേദഭാഗം യാക്കോബിന്റെ കഥയാണ്, ദൈവത്തിന്റെ ദൂതനുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കുശേഷം അവന് ഒരു വ്യക്തിയില്‍ നിന്നും ഒരു രാജ്യമായി മാറുന്നു. ഉല്പത്തി 32:24-30 വരെ, "അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി. എന്നെ വിടുക; ഉഷസ്സ് ഉദിക്കുന്നുവല്ലോ എന്ന് അവൻ പറഞ്ഞതിന്: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്ന് അവൻ പറഞ്ഞു. നിന്റെ പേർ എന്ത് എന്ന് അവൻ അവനോടു ചോദിച്ചതിന്: യാക്കോബ് എന്ന് അവൻ പറഞ്ഞു. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്ന് അവൻ പറഞ്ഞു. യാക്കോബ് അവനോട്: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നത് എന്ത് എന്ന് അവൻ പറഞ്ഞു, അവിടെവച്ച് അവനെ അനുഗ്രഹിച്ചു. ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു".
ആ ദിവസംമുതല്‍ യാക്കോബിനെ സംബന്ധിക്കുന്ന സകല കാര്യങ്ങളും മാറുവാന്‍ ഇടയായി. പ്രധാനകാര്യം, ജീവിതത്തെ മാറ്റുന്ന കൂടിക്കാഴ്ചയുടെ ഉറവിടം ദൈവത്തിന്റെ സാന്നിധ്യമാകുന്നു. അതേ, നിങ്ങളുടെ പദ്ധതികളേയും ആശയങ്ങളേയും അംഗീകരിക്കുന്ന ആളുകളെ കാണുന്നതിനു ഞാന്‍ ഒരിക്കലും എതിരല്ല, എന്നാല്‍ വളരെ പ്രധാനമായി, ദൈവവുമായുള്ള ഒരു കൂടിക്കാഴ്ചയുടെ അവസരത്തെ ഒരിക്കലും കുറച്ചുകാണരുത്. നിര്‍ഭാഗ്യവശാല്‍, സഭായോഗം മുടക്കുന്നതില്‍ യാതൊരു സങ്കോചവുമില്ലാത്ത അനേകം വിശ്വാസികളുണ്ട്; സഭയില്‍ പോകുന്നത് ഒരു ഭാരമായിട്ടാണ് അവര്‍ കാണുന്നത്. അവര്‍ സഭയില്‍ പോകാതിരിക്കുമ്പോള്‍ ആത്മീക അപകടം സംഭവിക്കാന്‍ സാദ്ധ്യതയുണ്ടെന്നുള്ള കാര്യം അവര്‍ തിരിച്ചറിയുന്നില്ല.
യോഹന്നാന് 20-ാം അദ്ധ്യായത്തില്‍, യേശുവിന്റെ പുനരുത്ഥാനതിനു ശേഷം, തന്റെ ശിഷ്യന്മാര്ക്ക് അവനിലുള്ള വിശ്വാസത്തെ ഉറപ്പിക്കുവാന്‍വേണ്ടി യേശു അവര്‍ക്ക് പ്രത്യക്ഷനായി, എന്നാല്‍ ആ കൂടിക്കാഴ്ച തോമസിനു നഷ്ടമായി. ചില കാരണങ്ങളാല്‍, അവന് യേശുവിന്റെ പുനരുത്ഥാനത്തെ അവിശ്വസിക്കുവാന്‍ തുടങ്ങി, എന്നാല്‍, ദൈവത്തിന്റെ കരുണയാല്‍ അവനു രണ്ടാമത് ഒരു അവസരംകൂടി ലഭിച്ചു.
അതുകൊണ്ട്, സുഹൃത്തേ, ഈ വര്‍ഷത്തില്‍ ദൈവവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറാവേണ്ട സമയമാണിത്. നിങ്ങള്‍ക്ക് ആവശ്യമുള്ള അനുയോജ്യരായ ആളുകളേയും നിങ്ങളുടെ ജീവിതത്തെ മാറ്റുവാന്‍ കഴിയുന്ന ശരിയായ കൂടിച്ചേരലുകളും ദൈവത്തിനറിയാം. ആകയാല്‍, ദൈവത്തിന്റെ വചനത്തില്‍ കൂടി ദൈവത്തിങ്കല്‍ നിന്നുള്ള ഒരു കൂടിക്കാഴ്ചയുടെ കാറ്റിനായി നിങ്ങളുടെ ഹൃദയം തുറക്കുക.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, ഇതുവരെയുമുള്ള എന്റെ ജീവിതത്തെ മാറ്റിയ ആ കൂടിക്കാഴ്ചയ്ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. കൂടുതലായി അങ്ങയുമായുള്ള കൂടിക്കാഴ്ചയ്ക്കായി അങ്ങ് എന്റെ ഹൃദയം തുറക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ വചനത്തിന്റെ രശ്മികള്‍ എന്റെ ആത്മമനുഷ്യന്റെ അകത്തേക്ക് തുളച്ചുക്കയറുന്നത് തുടരട്ടെയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എസ്ഥേറിനെ പോലെ ഞാനും എന്റെ ഉദ്ദേശത്തിന്റെ ഉന്നത നിലവാരത്തില്‍ എത്തത്തക്കവിധമുള്ള കൂടിക്കാഴ്ചകള്‍ വ്യത്യസ്ത നിലയില്‍ ദൈവവുമായി എനിക്ക് ഈ വര്‍ഷത്തില്‍ ഉണ്ടാകുമെന്ന് ഞാന്‍ കല്‍പ്പിക്കയും പ്രഖ്യാപിക്കയും ചെയ്യുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● എങ്ങനെയാണ് സമയം ഫലപ്രദമായി വിനിയോഗിക്കുന്നത്.● ക്രിസ്ത്യാനികള്‍ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന് കഴിയുമോ?
● മനുഷ്യരുടെ സമ്പ്രദായങ്ങള്‍
● ദിവസം 28: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 20: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #2
● ഞങ്ങള്‍ക്ക് അല്ല
അഭിപ്രായങ്ങള്‍