മടുത്തുപോകാതെ എപ്പോഴും പ്രാർഥിക്കേണം എന്നുള്ളതിന് അവൻ അവരോട് ഒരുപമ പറഞ്ഞത്: (ലൂക്കോസ് 18:1).
എസ്ഥേറിന്റെ ഒരുക്കത്തിന്റെ ആദ്യത്തെ ആറു മാസങ്ങള്‍ നിര്മ്മലീകരണത്തെയും, ശുദ്ധീകരണത്തേയും, അകത്തും പുറത്തുമുള്ള മലിനതകളുടെ സകല പ്രതിനിധികളെ ഒഴിവാക്കുന്നതിനെയും സംബന്ധിച്ചാണ് സംസാരിക്കുന്നത്. തുടര്‍മാനമുള്ള ദേഹശുചീകരണവും മൂര്‍ തൈലത്തിന്റെ ഉപയോഗവും ത്വക്കിനെ ശുദ്ധീകരിക്കയും, നിര്മ്മലീകരിക്കയും, മൃദുവാക്കുകയും ചെയ്തു. അത് സുഗന്ധത്തെ ആഴത്തിലേക്ക് കൊണ്ടുപോകുവാന്‍ ഇടയായി. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, എസ്ഥേര്‍ അക്ഷരീകമായി സുഗന്ധം "ചൊരിയുകയായിരുന്നു". എസ്ഥേര്‍ ഒരു സ്ഥലത്ത് പ്രവേശിക്കുന്നതിനുമുമ്പ്, അവള് ചൊരിഞ്ഞിരുന്ന സുഗന്ധം അവളുടെ വരവിനെ പ്രഖ്യാപിച്ചിരുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു, മാത്രമല്ല അവള് ഒരു സ്ഥലത്തുനിന്നും ശാരീരികമായി പോയിക്കഴിഞ്ഞാലും, അവളില്‍ ഉണ്ടായിരുന്ന സുഗന്ധം ആ സ്ഥലത്ത് നിലനിന്നിരുന്നു.
പഴയ മനുഷ്യനെ കൊല്ലുന്നതും, കളങ്കങ്ങളെ നീക്കുന്നതും, ആന്തരീക അഴുക്കുകളെ ശുദ്ധീകരിക്കുന്നതും, പഴയ ആചാരങ്ങളില്‍ നിന്നും, ശീലങ്ങളില്‍ നിന്നും, മാനസീകാവസ്ഥയില്‍ നിന്നും, പരിമിതികളില്‍ നിന്നും പിന്തിരിയുന്നതിനേയുമാണ് ഇത് സ്പഷ്ടമായി ചിത്രീകരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. രാജാധിരാജാവിന്റെ മുമ്പാകെ പ്രത്യക്ഷപ്പെടാനുള്ള ഒരുക്കത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മാറ്റത്തെ, ശുദ്ധീകരണത്തെ, വിശുദ്ധീകരണത്തെ സംബന്ധിച്ചാകുന്നു ഇത് സംസാരിക്കുന്നത്.
ദൈവത്തിന്റെ സന്നിധിയില്‍ വസിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിരന്തരമായി പ്രാര്‍ത്ഥനാ മനോഭാവത്തില്‍ ആയിരിക്കുവാനായി നാം പഠിക്കണം. 1 തെസ്സലോനിക്യര്‍ 5:16-18 വരെ വേദപുസ്തകം പറയുന്നു, "എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം". ഏതൊരു ബന്ധത്തിന്റെയും ശക്തിയും തകര്‍ന്നുപോയ ഏതൊരു ബന്ധത്തിന്റെയും തെളിവും ആശയവിനിമയമാകുന്നു. ഇതുകൊണ്ടാണ് നാം എപ്പോഴും പ്രാര്‍ത്ഥിക്കണമെന്ന് യേശു നമ്മെ ഉപദേശിക്കുന്നത്.
പ്രാര്‍ത്ഥന എന്നത് നാം ശ്വസിക്കുന്നതുപോലെ ആയിരിക്കണം. ദൈവത്തോടു സംസാരിക്കാതെ ആഴ്ചകളോ, ദിവസങ്ങളോ, മണിക്കുറുകളോ നിങ്ങള്‍ ചിലവിടുവാന്‍ പാടില്ല. എവിടേയും ഏതു സമയത്തും പ്രാര്‍ത്ഥിച്ചും നാം ദൈവത്തിന്റെ സാന്നിധ്യത്തെ നമ്മോടു അടുപ്പിക്കുവാന്‍ ഇടയാകേണം.
നമുക്ക് എസ്ഥേറിനെക്കുറിച്ചു കൂടുതല്‍ അറിയില്ലായിരുന്നു, എന്നാല്‍ പ്രാര്‍ത്ഥനയാല്‍ നല്കപ്പെട്ട ഒരു സ്ത്രീയായിരുന്നു അവള് എന്ന് നമുക്ക് പറയുവാന്‍ കഴിയും. എസ്ഥേര്‍ 3:12-13 വരെ വേദപുസ്തകം പറയുന്നു, "അങ്ങനെ ഒന്നാം മാസം പതിമൂന്നാം തീയതി രാജാവിന്റെ രായസക്കാരെ വിളിച്ചു; ഹാമാൻ കല്പിച്ചതുപോലെയൊക്കെയും അവർ രാജപ്രതിനിധികൾക്കും ഓരോ സംസ്ഥാനത്തിലെ ദേശാധിപതികൾക്കും അതതു ജനത്തിന്റെ പ്രഭുക്കന്മാർക്കും അതതു സംസ്ഥാനത്തിലേക്ക് അവിടത്തെ അക്ഷരത്തിലും അതതു ജനത്തിന് അവരുടെ ഭാഷയിലും എഴുതി; അഹശ്വേരോശ്രാജാവിന്റെ നാമത്തിൽ അതെഴുതി രാജമോതിരംകൊണ്ടു മുദ്ര ഇട്ടു. ആദാർമാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി തന്നേ സകല യെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയുംകൂടെ നശിപ്പിച്ച് കൊന്നുമുടിക്കയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്ന് രാജാവിന്റെ സകല സംസ്ഥാനങ്ങളിലേക്കും അഞ്ചല്ക്കാർവശം എഴുത്ത് അയച്ചു".
ഈ വാക്യങ്ങളില്‍ നാം കാണുന്നത്, എസ്ഥേറിന്റെ ആളുകള്‍ക്ക് എതിരായി ഒരു രേഖ എഴുതപ്പെട്ടു, രാജാവ് അവരെ നശിപ്പിക്കുവാനുള്ള അംഗീകാരവും നല്കി. ഇത് ആ ദേശത്തിന്റെ മുഴുവനും അവസാനമാകുമായിരുന്നു, എന്നാല്‍ വരുവാന്‍ പോകുന്ന നിര്‍ഭാഗ്യകരമായ ആ നാശത്തോടുള്ള എസ്ഥേറിന്റെ പ്രതികരണം എന്തായിരുന്നു? എസ്ഥേര്‍ 4:16-17ല്‍ വേദപുസ്തകം പറയുന്നു, "നീ ചെന്ന് ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കുവേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെതന്നെ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ. അങ്ങനെ മൊർദ്ദെഖായി ചെന്ന് എസ്ഥേർ കല്പിച്ചതുപോലെയൊക്കെയും ചെയ്തു".
അവള് പരിഭ്രമിച്ചില്ല; മറിച്ച്, അവള് പ്രാര്‍ത്ഥനയില്‍ ദൈവത്തിങ്കലേക്ക് തിരിയുവാന്‍ തയ്യാറായി. ആ നിയമത്തെ മാറ്റുവാന്‍ രാജാവിനു മാത്രമേ കഴിയുകയുള്ളൂ എന്ന് അവള് അറിഞ്ഞു, എന്നാല്‍ രാജാവിനോടു അപേക്ഷിക്കുന്നതിനുമുമ്പ്, അവള് ആദ്യം രാജധിരാജാവിന്റെ മുമ്പാകെ കടന്നുചെന്നു. ഉപവാസവും പ്രാര്‍ത്ഥനയും കഴിഞ്ഞശേഷം, പാര്‍സ്യയിലെ രാജാവിനു തടയുവാന്‍ കഴിയാത്ത രീതിയിലുള്ള പ്രാര്‍ത്ഥനയുടെ സുഗന്ധത്തില്‍ അവള് മുങ്ങിയിരുന്നു, അങ്ങനെ ആ വിധി തിരിച്ചെഴുതപ്പെട്ടു.
ആരംഭത്തില്‍ തന്നെ പ്രാര്‍ത്ഥനയെ സംബന്ധിച്ചു അവള്‍ക്കു ഇങ്ങനെയുള്ള മാനസീകാവസ്ഥ ഉണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശാരീരികമായ സുഗന്ധത്തിനു ചില പരിമിതികള്‍ ഉണ്ടെന്ന് അവള് അറിഞ്ഞിരുന്നതുകൊണ്ട്, അവള് പ്രയോജനമുള്ള ചില സമയങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിരിക്കണം, എന്നാല്‍ പ്രാര്‍ത്ഥനയുടെ സുഗന്ധം കാര്യങ്ങളെ മാറ്റുവാന്‍ ഇടയായി. അതുകൊണ്ട്, നമ്മുടെ അകത്തെ മനുഷ്യനില്‍ മാറ്റം ഉളവാക്കുന്നതുവരെ നാം പ്രാര്‍ത്ഥനയെ എപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കണം. ഈ പ്രക്രിയ അശുദ്ധിയെ നീക്കുവാനും കഠിനമായ നമ്മുടെ മനോഭാവത്തെ മൃദുലമാക്കുവാനും തുടങ്ങും.
മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, പ്രാര്‍ത്ഥന വെറുതെ കാര്യങ്ങളെ മാറ്റുക മാത്രമല്ല ചെയ്യുന്നത്; അത് നമ്മെ ആകമാനം മാറ്റുവാന്‍ ഇടയാകും, രാജാവിന്റെ മുമ്പാകെ നില്ക്കുവാന് അത് നമ്മെ യോഗ്യരാക്കും. ആകയാല്‍, ഈ വര്‍ഷം, ഓരോ ദിവസവും, ഒരു പ്രത്യേക പ്രാര്‍ത്ഥനാ സമയം ഉണ്ടായിരിക്കട്ടെ. പ്രാര്‍ത്ഥനയെ ഒരു ജീവിതശൈലി ആക്കുകയും ദൈവവുമായി നിരന്തരമായി ആശയവിനിമയം നടത്തുകയും ചെയ്യുക.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, പ്രാര്‍ത്ഥനയുടേയും അപേക്ഷയുടെയും ആത്മാവിനാല്‍ അങ്ങ് എന്നെ നിറയ്ക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാ പ്രാര്‍ത്ഥനാ പോരായ്മകളില്‍ നിന്നും എന്നെ സൌഖ്യമാക്കുകയും എന്റെ പ്രാര്‍ത്ഥനാ ജീവിതത്തെ വര്‍ദ്ധിപ്പിക്കയും ചെയ്യേണമേ. എന്റെ ജീവിതത്തെ അകംപുറം മാറ്റുന്ന പ്രാര്‍ത്ഥനയാകുന്ന സുഗന്ധത്താല്‍ എന്റെ ജീവിതം ഇപ്പോള്‍ മുതല്‍ മുഴുകിയിരിക്കുമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു. ആമേന്‍.
Join our WhatsApp Channel
Most Read
● നിരുത്സാഹത്തിന്റെ അമ്പുകളെ അതിജീവിക്കുക - 1● എല്‍-ഷദ്ദായിയായ ദൈവം
● സുന്ദരം എന്ന ഗോപുരം
● നിലവിലുള്ള അധാര്‍മ്മികതയുടെ നടുവിലും സ്ഥിരതയോടെ നില്ക്കുക
● എന്താണ് ആത്മവഞ്ചന? - II
● ദൈവത്തിന്റെ വചനം വായിക്കുന്നതിന്റെ 5 പ്രയോജനങ്ങള്‍
● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 1
അഭിപ്രായങ്ങള്‍