അനുദിന മന്ന
പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 1
Thursday, 20th of July 2023
1
0
1403
Categories :
Intercession
Prayer
ക്ഷാമം ദേശത്തു കഠിനമായിത്തീർന്നു. 2അവർ മിസ്രയീമിൽനിന്നു കൊണ്ടുവന്ന ധാന്യം തിന്നു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോട്: നിങ്ങൾ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിൻ എന്നു പറഞ്ഞു. 3അതിനു യെഹൂദാ അവനോടു പറഞ്ഞത്: (ഉല്പത്തി 43:1-3).
ക്ഷാമം അതി കഠിനമായിരുന്നു. യാക്കോബിന്‍റെ പുത്രന്മാര്‍ ആദ്യം മിസ്രയിമില്‍ നിന്നും കൊണ്ടുവന്നതായ ഭക്ഷണ ധാന്യങ്ങള്‍ എല്ലാം തീര്‍ന്നു. ഇപ്പോള്‍ അവര്‍ പട്ടിണികൊണ്ട് മരിച്ചുപോകും എന്ന ഒരു സ്ഥിതിയിലേക്ക് വരുവാന്‍ ഇടയായിത്തീര്‍ന്നു. തങ്ങള്‍ക്കു ആഹാരം ലഭിക്കേണ്ടതിനു അവരോടു വീണ്ടും മിസ്രയിമിലേക്ക് പോകുവാനായി അവരുടെ പിതാവായ യാക്കോബ് ആവശ്യപ്പെട്ടു. ശ്രദ്ധിക്കുക, എല്ലാവരും നിശബ്ദരായിരുന്നു, എന്നാല്‍ യെഹൂദാ മാത്രം തന്‍റെ ഹൃദയത്തിലുള്ള കാര്യം തന്‍റെ പിതാവായ യാക്കോബിനോടു പറഞ്ഞു.
ഇത് നമ്മോടു പറയുന്നത്:
• മധ്യസ്ഥത ചെയ്യുന്ന ഒരുവന്‍ തന്‍റെ ഹൃദയത്തിലുള്ളത് മുഴുവനും തന്‍റെ പിതാവിനോട് പറയുന്നവനാണ്.
• സാഹചര്യത്തെ വ്യക്തമായി പിതാവിനു വെളിപ്പെടുത്തികൊടുക്കുന്ന ഒരുവനാണ് ഒരു മധ്യസ്ഥ പ്രാര്‍ത്ഥനക്കാരന്‍.
പിന്നെ യെഹൂദാ തന്‍റെ അപ്പനായ
യിസ്രായേലിനോടു പറഞ്ഞത്: "ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിനു ബാലനെ എന്നോടുകൂടെ അയയ്ക്കേണം; എന്നാൽ ഞങ്ങൾ പോകാം. ഞാൻ അവനുവേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്‍റെ കൈയിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്‍റെ അടുക്കൽ കൊണ്ടുവന്ന് അവനെ നിന്‍റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.
ഞങ്ങൾ താമസിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ രണ്ടു പ്രാവശ്യം പോയി വരുമായിരുന്നു". (ഉല്പത്തി 43:8-10).
യെഹൂദായുടെ വാക്കുകള്‍ ശ്രദ്ധിക്കുക. "ഞാൻ അവനുവേണ്ടി ഉത്തരവാദിയായിരിക്കാം . . . . . ഞാൻ അവനെ നിന്‍റെ അടുക്കൽ കൊണ്ടുവന്ന് അവനെ നിന്‍റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം". മറ്റു സഹോദരന്മാര്‍ ആരുംതന്നെ സംസാരിക്കുന്നില്ല. എന്ത് സംഭവിച്ചാലും തങ്ങള്‍ക്കു യാതൊരു കുഴപ്പവുമില്ല എന്നപോലെയാണ് അവര്‍ നില്‍ക്കുന്നത്. എന്നാല്‍ ഇവിടെ അവര്‍ക്കെല്ലാം വേണ്ടി യെഹൂദാ ഇടുവില്‍ നില്‍ക്കുകയാണ്.
ഇത് വീണ്ടും എന്നോട് പറയുന്നു:
ഒരു മധ്യസ്ഥന്‍ ഇടുവില്‍ നില്‍ക്കുവാന്‍ എപ്പോഴും തയ്യാറുള്ള ഒരുവനാകുന്നു. യെഹൂദയുടെ പക്ഷപാദം അവന്‍റെ അടുത്ത കുടുംബക്കാരെ മാത്രമല്ല രക്ഷിച്ചത് മറിച്ച് അവന്‍റെ വംശത്തെ മുഴുവനും ക്ഷാമത്തില്‍ നിന്നും ആസന്നമായ മരണത്തില്‍ നിന്നും രക്ഷിക്കുവാന്‍ ഇടയായി. അതുപോലെ, നിങ്ങള്‍ ഇടുവില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ അത് നിങ്ങളുടെ കുടുംബത്തെ മാത്രമല്ല രക്ഷിക്കുന്നത് മറിച്ച് ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയെ അത് ഉണര്‍ത്തുകയും ചെയ്യുന്നു.
രണ്ടു തരത്തിലുള്ള ആളുകളെയാണ് ദൈവം യാഥാര്‍ത്ഥമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്,
1. ആരാധിക്കുന്ന ഒരുവന്‍
സത്യമായി ആരാധിക്കുന്നവരെ ദൈവം നോക്കുന്നുവെന്ന് യോഹന്നാന്‍ 4:23-24 നമ്മോടു പറയുന്നു.
2. പക്ഷവാദം ചെയ്യുന്ന ഒരുവന്‍.
കര്‍ത്താവ് തന്നെ ഇപ്രകാരം പറയുന്നു, "ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽ കെട്ടി എന്‍റെ മുമ്പാകെ ഇടിവിൽ നില്ക്കേണ്ടതിന് ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും". (യെഹസ്കേല്‍ 22:30).
ഇടുവില്‍ നില്‍ക്കുവാന്‍ തയ്യാറുള്ള ചിലരെ ദൈവം ഇപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു. ഇടുവില്‍ നില്‍ക്കുന്ന ഒരുവനെ ദൈവത്തിനു കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍, കൂടെനിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരുവനെ ദൈവത്തിനു ലഭിക്കുന്നു. സത്യം എന്തെന്നാല്‍ നിങ്ങള്‍ക്ക് ഇത് രണ്ടും - ആരാധിക്കുന്ന ഒരുവനും, പക്ഷവാദം ചെയ്യുന്ന ഒരുവനും, ആയിരിക്കുവാന്‍ സാധിക്കും. അബ്രഹാം ആരാധിക്കുന്നവനും പക്ഷവാദം കഴിക്കുന്നവനും ആയിരുന്നു, ദാവീദ് ആരാധിക്കുന്നവനും പക്ഷവാദം ചെയ്യുന്നവനും ആയിരുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
(ഓരോ പ്രാര്‍ത്ഥനകളും കുറഞ്ഞത് ഒരു നിമിഷമെങ്കിലും ദയവായി പ്രാര്‍ത്ഥിക്കുക).
പിതാവേ, യേശുവിന്‍റെ നാമത്തില്‍, കരുണാ സദനുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തികളും ഈ വര്‍ഷത്തില്‍ തങ്ങളുടെ അത്ഭുതകരമായ വിടുതലുകള്‍ പ്രാപിക്കേണ്ടതിനു ആത്മാവിന്‍റെ മികവിനാല്‍ അവരെ ശക്തീകരിക്കേണമേ.
പിതാവേ, യേശുവിന്‍റെ നാമത്തില്‍, കരുണാ സദന്‍ മിനിസ്ട്രിയിലുള്ള രോഗികളായ, വേദനിക്കുന്ന സകലരേയും സൌഖ്യമാക്കുകയും അവരെ തികഞ്ഞ ആരോഗ്യത്തിലേക്കു തിരികെ വരുത്തുകയും ചെയ്യേണമേ.
പിതാവേ, യേശുവിന്‍റെ നാമത്തില്‍, കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തികളേയും പിശാചിന്‍റെ പീഡയില്‍ നിന്നും വിടുവിക്കയും ഇപ്പോള്‍ തന്നെ അവരെ സ്വതന്ത്രരാക്കുകയും ചെയ്യേണമേ.
കുടുംബത്തിന്‍റെ രക്ഷ:
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും ശുശ്രൂഷിപ്പാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ആര്‍ക്കും അടയ്ക്കുവാന്‍ കഴിയാത്ത വാതിലുകള്‍ അങ്ങ് എനിക്കുവേണ്ടിയും എന്‍റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും തുറക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (വെളിപ്പാട് 3:8)
സഭാ വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എല്ലാ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലെ കെ എസ് എം തത്സമയ സംപ്രേഷണ പരിപാടിയില്‍ ആയിരങ്ങള്‍ ശ്രദ്ധിക്കുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബത്തേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതം അനുഭവിക്കുവാന്‍ ഇടയാകട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം പറയുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്താലും യേശുവിന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരം അയയ്ക്കുകയും ഒരു ദേശമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട യശസ്സ് പുനഃസ്ഥാപിക്കയും ചെയ്യേണമേ.
Join our WhatsApp Channel
Most Read
● അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക● നിങ്ങളുടെ ലോകത്തെ രൂപപ്പെടുത്തുവാന് നിങ്ങളുടെ സങ്കല്പ്പങ്ങളെ ഉപയോഗിക്കുക
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 5
● നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക
● ശീര്ഷകം: ജീവിതത്തിന്‍റെ കൊടുങ്കാറ്റുകളുടെ നടുവില് വിശ്വാസം കണ്ടെത്തുക
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2
● വിശ്വാസത്തിന്റെ പാഠശാല
അഭിപ്രായങ്ങള്‍