"ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും". (സങ്കീര്‍ത്തനം 34:1).
ആരാധന നമ്മെ രാജാവിന്റെ സുഗന്ധംകൊണ്ട് മൂടുന്നു. യഥാര്‍ത്ഥത്തില്‍, അഭിഷേകത്തിന്റെ തൈലത്തില്‍ നനയ്ക്കുന്നതിന്റെ ശരിയായ ഉദ്ദേശം ജഡത്തിന്റെ അശുദ്ധിയെ നീക്കുവാനാണ്. നമ്മോടുകൂടെ അതേ മുറിയില്‍ നില്ക്കുവാന് രാജാവിനെ അനുവദിക്കുന്നത് ഇതാണ്. എന്തുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്? അവന്റെ സന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതെയിരിക്കേണ്ടതിനു തന്നെ (1 കൊരിന്ത്യര്‍ 1:29).
രാജാവിന്റെ മുമ്പാകെ വരുവാനുള്ള പ്രവേശന മാര്‍ഗ്ഗമാണ് ആരാധനയെന്നത്. സങ്കീര്‍ത്തനം 100:1-4 വരെ വേദപുസ്തകം പറയുന്നു,
"സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്ക് ആർപ്പിടുവിൻ. സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.
യഹോവ തന്നെ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നെ.
അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവനു സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവിൻ".
ഈ സത്യം നിങ്ങള്‍ കണ്ടുവോ? പരിഭവത്തോടെയോ നിരസിക്കപ്പെട്ടവര്‍ എന്ന നിലയിലൊ അല്ല നിങ്ങള്‍ രാജാവിന്റെ സന്നിധിയില്‍ വരേണ്ടിയത്. പരാതി പറഞ്ഞുകൊണ്ടും നിങ്ങള്‍ വരരുത്; ദൈവം ആരായിരിക്കുന്നു എന്നോര്‍ത്തും അവന് എന്തെല്ലാം ചെയ്തിരിക്കുന്നു എന്നോര്‍ത്തും കൊണ്ട് ആരാധനയാല്‍ നിറഞ്ഞ സന്തോഷമുള്ള ഹൃദയത്തോടെ നിങ്ങള്‍ കടന്നുവരണം.
എസ്ഥേര്‍ 4:1-2 വരെ വേദപുസ്തകം പറയുന്നു "സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോൾ മൊർദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീർ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവിൽ ചെന്നു കയ്പോടെ അത്യുച്ചത്തിൽ നിലവിളിച്ചു. അവൻ രാജാവിന്റെ പടിവാതിലോളവും വന്നു; എന്നാൽ രട്ടുടുത്തുംകൊണ്ട് ആർക്കും രാജാവിന്റെ പടിവാതിലിനകത്തു കടന്നുകൂടായിരുന്നു". ദുഃഖത്തോടും മ്ലാനമായ മുഖത്തോടും കൂടി രാജാവിന്റെ മുമ്പാകെ പ്രത്യക്ഷമാകുന്നത് തെറ്റാണെന്ന് ഈ വാക്യം വെളിപ്പെടുത്തുന്നു. അതുകൊണ്ട്, മൊർദ്ദെഖായി മോശമായ വാര്‍ത്ത കേട്ടുവെങ്കിലും, അവന് രാജാവിന്റെ സന്നിധിയില്‍ നിന്നും അകന്നുനില്ക്കുവാന് ശ്രദ്ധിച്ചു.
അതുപോലെ, നെഹെമ്യാവിന്റെ പുസ്തകത്തില്‍, അതിന്റെ 2:1-2 വാക്യങ്ങളില്‍ വചനം പറയുന്നു, "അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാൻമാസത്തിൽ ഞാൻ ഒരിക്കൽ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞ് എടുത്ത് അവനു കൊടുത്തു; ഞാൻ ഇതിനുമുമ്പ് ഒരിക്കലും അവന്റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല. രാജാവ് എന്നോട്: നിന്റെ മുഖം വാടിയിരിക്കുന്നത് എന്ത്? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു". അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ടു.
രാജാവ് കുടിക്കുന്ന വീഞ്ഞു അവനു കൊടുക്കുന്നതിനു മുമ്പ് രുചിച്ചു നോക്കുന്ന ജോലി നെഹമ്യാവ് ചെയ്തിരുന്നതുകൊണ്ട് അവന് രാജാവിനോടു വളരെ അടുപ്പമുള്ളവന്‍ ആയിരുന്നു. എന്നാല്‍, ഈ ദിവസം, അവന് ദുഃഖിതനായിരുന്നു, അപ്രകാരമുള്ള മുഖഭാവം രാജാവ് ഒരിക്കലും അവഗണിച്ചു വിടുകയില്ല കാരണം അവന്റെ സന്നിധിയിലെ നിയമം അതായിരുന്നു. വേദപുസ്തകം പറയുന്നു നെഹെമ്യാവ് വളരെ ഭയപ്പെട്ടു കാരണം രാജാവ് നല്ല മനോഭാവത്തില്‍ അല്ലെങ്കില്‍ അവനെ വധശിക്ഷയ്ക്ക് വിധിക്കുവാന്‍ പോലും സാദ്ധ്യതയുണ്ടായിരുന്നു.
അതുകൊണ്ട്, എസ്ഥേര്‍ ആരാധനയുടെ ഒരു സുഗന്ധം അണിയുവാന്‍ ഇടയായി, നാമും അങ്ങനെ ചെയ്യണം. നമ്മുടെ ജീവിതം ദൈവത്തിനു യഥാര്‍ത്ഥമായ ആരാധന പുറപ്പെടുവിക്കണം. എതിര്‍പ്പുകളുടെയും പരിശോധനകളുടെയും അഗ്നിയില്‍ നിന്നും അര്‍പ്പിക്കപ്പെടുന്ന ആരാധന ദൈവത്തിനു സൌരഭ്യ വാസനയായി മാറും എന്നതാണ് സത്യം. കഷ്ടതകളുടെ സമയത്ത് അര്‍പ്പിക്കപ്പെടുന്ന സ്തോത്രമെന്ന യാഗം രാജാധിരാജാവിനു പ്രത്യേകമായി പ്രസാദവും മാധുര്യവും ആയിരിക്കും. സംശയത്തോടെയും ഇരുമനസ്സോടെയുമുള്ള ആരാധനയ്ക്ക് പകരമായി ഇതാണ് ശരിക്കും വിശ്വാസത്തോടെയും ആശ്രയത്തോടെയുമുള്ള ആരാധന. യാഗം എന്നത് നാം വില കൊടുക്കേണ്ടതായ വസ്തുതയാകുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നമ്മുടെ നല്ല സമയങ്ങളിലേക്ക് മാത്രമായി നമ്മുടെ ആരാധനയെ നാം പരിമിതപ്പെടുത്തരുത് മറിച്ച് കാര്യങ്ങള്‍ നമുക്ക് അനുകൂലമായി നീങ്ങാതിരിക്കുമ്പോഴും നാം ആരാധിക്കണം.
ഡി.എ. കാര്സന് ഒരിക്കല്‍ പറഞ്ഞു, "ജീവനുള്ള സകലത്തിന്റെയും ദൈവത്തോടുള്ള ശരിയായ പ്രതികരണമാണ് ആരാധന, അവരുടെ സൃഷ്ടാവായ ദൈവത്തിനു കൃത്യമായി നല്കുന്ന മാനവും പുകഴ്ചയുമാകുന്നു കാരണം അവന് അതിനു യോഗ്യനാകുന്നു, തീര്‍ച്ചയായും അങ്ങനെയാകുന്നു". രാജാവായ ദാവീദ്, രാജാവിന്റെ അഭിഷേകം ലഭിച്ചവനായിരുന്നു, എന്നാല്‍ കാര്യങ്ങള്‍ അവനു അനുകൂലമായി പോകുന്നില്ലായിരുന്നു. അവന്റെ ജീവിതം റിവേര്‍സ് ഗിയറില്‍ ആയിരിക്കുന്നതുപോലെ ആയിരുന്നു, എന്നിട്ടും അവന് പറഞ്ഞു, "എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവർ അതു കേട്ടു സന്തോഷിക്കും. എന്നോടു ചേർന്നു യഹോവയെ
മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക". (സങ്കീര്‍ത്തനം 34:2-3).
ആകയാല്‍, ലജ്ജ കുടഞ്ഞുക്കളഞ്ഞ് നിങ്ങളുടെ ഹൃദയത്തെ ആരാധനയാല്‍ നിറയ്ക്കുക. നിങ്ങളെ ആ വെല്ലുവിളിയില്‍ നിന്നും പുറത്തുകൊണ്ടുവരുവാനായി നിങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാകുന്നു നിങ്ങളുടെ സ്തുതി. നിങ്ങള്‍ ആവശ്യത്തിലധികം കരഞ്ഞിട്ടുണ്ട്; ഇപ്പോള്‍ ആരാധിക്കുവാനുള്ള സമയമാണ്.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, എന്റെ ജീവിതത്തിലെ അങ്ങയുടെ നന്മയ്ക്കായി ഞാന്‍ നന്ദി പറയുന്നു. എല്ലാ സമയങ്ങളിലുമുള്ള അങ്ങയുടെ വിശ്വസ്തതയ്ക്കായി ഞാന്‍ അങ്ങയെ ആരാധിക്കുന്നു. അങ്ങ് എനിക്ക് നല്ലവനാകയാല്‍ ഞാന്‍ അങ്ങയുടെ വിശുദ്ധ നാമത്തെ സ്തുതിക്കുന്നു. എന്റെ ആരാധനയില്‍ ഞാന്‍ സ്ഥിരതയുള്ളവന് ആയിരിക്കുവാന്‍ എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ ജീവിതം എപ്പോഴും ആരാധനയുടെ സുഗന്ധം പുറപ്പെടുവിക്കുമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അതുകൊണ്ട് ഇന്നുമുതല്‍, കരച്ചിലിന്റെ വസ്ത്രം ഞാന്‍ ഒരു ഭാഗത്ത് മാറ്റിവയ്ക്കുന്നു, എന്നിട്ട് സ്തുതിയെന്ന മേലാട അണിയുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● കരുതിക്കൊള്ളും● എപ്പോഴാണ് നിശബ്ദരായിരിക്കേണ്ടത് അതുപോലെ എപ്പോഴാണ് സംസാരിക്കേണ്ടത്
● അനുസരണമെന്നാല്‍ ഒരു ആത്മീക സദ്ഗുണമാകുന്നു
● ദിവസം 16: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവത്തിന്റെ 7 ആത്മാക്കള്‍: ബലത്തിന്റെ ആത്മാവ്
● ദൈവത്തോട് അടുത്ത് ചെല്ലുക
● ഹന്നയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍
അഭിപ്രായങ്ങള്‍