english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. കരുതിക്കൊള്ളും
അനുദിന മന്ന

കരുതിക്കൊള്ളും

Monday, 12th of June 2023
0 0 1186
Categories : Provision
"അബ്രാഹാം ആ സ്ഥലത്തിനു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവതത്തിൽ അവൻ പ്രത്യക്ഷനാകും എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു". (ഉല്പത്തി 22:14)

ഞാന്‍ കര്‍ത്താവിനെ കൈകൊണ്ട നാളുകളില്‍ "യെഹോവ യിരെ, എനിക്കായി കരുതുന്നവന്‍" എന്ന ഗാനം പാടിയത് ഓര്‍ക്കുന്നു. കഴിഞ്ഞുപോയ വര്‍ഷങ്ങളിലെല്ലാം 'യെഹോവ യിരെ' എന്ന ദൈവത്തിന്‍റെ നാമത്തിനു എന്‍റെ ജീവിതത്തില്‍ ഒരു പ്രത്യേക അര്‍ത്ഥമുണ്ട്.

വേദപുസ്തകത്തിലെ ആദ്യ പുസ്തകമായ ഉല്‍പത്തിയില്‍, ദൈവത്തിന്‍റെ കല്പന അനുസരിക്കുന്നതിനായി അബ്രഹാം തന്‍റെ ഏകജാതനായ മകന്‍ യിസഹാക്കിനെ മോറിയ ദേശത്തുള്ള ഒരു മലയില്‍ ഒരുക്കിയ ഒരു യാഗപീഠത്തില്‍ യാഗം അര്‍പ്പിക്കുവാന്‍ തയ്യാറാകുന്നത് നമുക്ക് കാണുവാന്‍ സാധിക്കും.

യിസഹാക്ക് തന്‍റെ പിതാവായ അബ്രാഹാമിനോടു ചോദിക്കുന്നു, "ഇതാ തീയും വിറകും ഉണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ എന്ന് അവൻ ചോദിച്ചു. ദൈവം തനിക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനെ, എന്ന് അബ്രാഹാം പറഞ്ഞു". (ഉല്പത്തി 22:8).

അബ്രഹാം തന്‍റെ മകനേ യാഗം അര്‍പ്പിക്കുവാന്‍ വേണ്ടി കരം ഉയര്‍ത്തിയപ്പോള്‍, ദൈവം അവനെ തടയുകയും കൊമ്പ് കാട്ടില്‍ കുരുങ്ങിയ ഒരു ആട്ടുകൊറ്റനെ അവനു കാണിച്ചുകൊടുക്കയും മകനു പകരമായി അതിനെ യാഗം കഴിക്കുവാന്‍ അവനോടു ആവശ്യപ്പെടുകയും ചെയ്തു. ദൈവം മുന്‍കൂട്ടി തന്നെ ആ ആട്ടുകൊറ്റനെ അവിടെ ഒരുക്കിയിരുന്നു, കാരണം യിസഹാക്കിനു പകരമായി അതിനെ ആവശ്യമുണ്ടെന്നു ദൈവം അറിഞ്ഞിരുന്നു. 

അബ്രഹാം ആ സ്ഥലത്തിനു "യഹോവ കരുതിക്കൊള്ളും" എന്ന് പേര്‍ വിളിച്ചു. ആവശ്യം അറിയുന്നതിനു മുന്‍പ് തന്നെ അഥവാ മുന്‍കൂട്ടി അതിനെ കാണുക എന്നാണര്‍ത്ഥം.

വളരെ അനിശ്ചിതത്വം നിറഞ്ഞതായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. സകലവും ഒഴുകിപോകുന്ന മണലിന്മേല്‍ പണിതിരിക്കുന്നതുപോലെ നമുക്ക് തോന്നും. ഈ ലോകത്തില്‍ നമുക്ക് സ്ഥിരമായിട്ടുള്ളത് ദൈവവും അവന്‍റെ വചനവും മാത്രമാകുന്നു. നിങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ മുന്‍പുതന്നെ ദൈവം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി ഒരു മറുപടി ഒരുക്കുന്നത് ഞാന്‍ കാണുന്നു. മക്കള്‍ക്കുവേണ്ടി ഒരു പിതാവും മാതാവും നേരത്തെത്തന്നെ കാര്യങ്ങള്‍ ഒരുക്കുന്നതുപോലെ, ദൈവം നിങ്ങള്‍ക്കായി അത്ഭുതകരമായ ചില കാര്യങ്ങള്‍ ചെയ്യുന്നു. ഈ വചനം സ്വീകരിക്കുക. 

ഇപ്പോള്‍ ഈ വചനം നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ കുടുംബത്തിലും നിങ്ങള്‍ക്ക് എങ്ങനെ വെളിപ്പെടുത്തുവാന്‍ കഴിയുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരട്ടെ. എന്നോടുകൂടെ യെശയ്യാവ് 58:11 ശ്രദ്ധിക്കുക.

"യഹോവ നിന്നെ എല്ലായ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്‍റെ വിശപ്പ് അടക്കി, നിന്‍റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും".(യെശയ്യാവ് 58:11).

നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങളെ നടത്തുവാന്‍ ദൈവത്തെ അനുവദിക്കുക, അപ്പോള്‍ ദൈവത്തിന്‍റെ അത്ഭുതകരമായ കരുതല്‍ ദിനംതോറും നിങ്ങളുടെ ജീവിതത്തില്‍ കാണുവാന്‍ ഇടയായിത്തീരും. ഓര്‍ക്കുക, അവന്‍ യഹോവ യിരെ ആകുന്നു!
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച
കര്‍ത്താവ് എന്‍റെ കാലടികളെ നിയന്ത്രിക്കുന്ന ഇടയനാകുന്നു. എനിക്ക് മുട്ടുണ്ടാകയില്ല. യേശുവിന്‍റെ നാമത്തില്‍.

കുടുംബത്തിന്‍റെ രക്ഷ
 പിതാവാം ദൈവമേ, അങ്ങയുടെ വചനം പറയുന്നു, "ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു". (2 കൊരിന്ത്യര്‍ 7:10). എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായി തീര്‍ന്നുവെന്ന യാഥാര്‍ഥ്യത്തിലേക്ക് ഞങ്ങളുടെ കണ്ണുകളെ തുറക്കുവാന്‍ അവിടുത്തേക്ക്‌ മാത്രമേ കഴിയുകയുള്ളൂ. എന്‍റെ കുടുംബാംഗങ്ങള്‍ മാനസാന്തരപ്പെടുവാന്‍, അങ്ങേയ്ക്കായി സമര്‍പ്പിക്കുവാന്‍, രക്ഷിക്കപ്പെടുവാന്‍ വേണ്ടി ദൈവഹിതപ്രകാരമുള്ള ഒരു ദുഃഖം അവരില്‍ ഉണ്ടാകുവാന്‍ അങ്ങയുടെ ആത്മാവ് ചലിക്കുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.

സാമ്പത്തീകമായ മുന്നേറ്റം
പിതാവേ, ലാഭമില്ലാത്ത അദ്ധ്വാനങ്ങളില്‍ നിന്നും ആശയകുഴപ്പമുള്ള പ്രവര്‍ത്തികളില്‍ നിന്നും എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍.

കെ എസ് എം സഭ
 പിതാവേ, യേശുവിന്‍റെ നാമത്തില്‍, രാജ്യത്തിലുടനീളം ഉള്ളതായ ആയിരിക്കണക്കിനു കുടുംബങ്ങളില്‍ തത്സമയ പ്രക്ഷേപണം എത്തേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയെ രക്ഷകനും കര്‍ത്താവുമായി അറിയുവാന്‍ അവരെ ഇടയാക്കേണമേ. ബന്ധപ്പെടുന്ന ഓരോ വ്യക്തികളും വചനത്തിലും, ആരാധനയിലും, പ്രാര്‍ത്ഥനയിലും വളരുവാന്‍ സഹായിക്കേണമേ.

രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തിന്‍റെ നെടുകേയും കുറുകേയും അങ്ങയുടെ ആത്മാവിന്‍റെ ശക്തമായ ഒരു ചലനം ഉണ്ടാകേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അതിന്‍റെ ഫലമായി സഭകളുടെ തുടര്‍മാനമായ വളര്‍ച്ചയും സഭകള്‍ക്ക് വിശാലതയും ഉണ്ടാകട്ടെ.


Join our WhatsApp Channel


Most Read
● സമയോചിതമായ അനുസരണം
● കഴിഞ്ഞകാലങ്ങളിലെ കല്ലറകളില്‍ അടക്കംചെയ്തു കിടക്കരുത്
● സ്തോത്രമാകുന്ന യാഗം
● വിശ്വാസം പരിശോധനയില്‍
● ദിവസം 22: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 17: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ