"പിന്നെ അവരോട്: സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊൾവിൻ; ഒരുത്തനു സമൃദ്ധി ഉണ്ടായാലും അവന്‍റെ വസ്തുവകയല്ല അവന്‍റെ ജീവന് ആധാരമായിരിക്കുന്നത് എന്നു പറഞ്ഞു". (ലൂക്കോസ് 12:15).
നാം ജീവിക്കുന്നത് എല്ലാം പെട്ടെന്ന് നടക്കണം എന്ന് ചിന്തിക്കുന്ന ഒരു ലോകത്തിലാണ്. ഒരു മനുഷ്യനായി ഒരുവനെ തീര്‍ക്കുന്ന പ്രക്രിയകളില്‍ കൂടി കടന്നുപോകാതെ സകലവും പെട്ടെന്ന് സംഭവിക്കണമെന്ന് യ്യൌവനക്കാര്‍ ആഗ്രഹിക്കുന്നു. അവര്‍ ഓണ്‍ലൈനില്‍ കാണുന്നവരെപോലെ ആയിത്തീരുവാന്‍ വേണ്ടി മണിക്കൂറുകള്‍ സാമൂഹീക മാധ്യമങ്ങളില്‍ അവര്‍ ചിലവഴിക്കുന്നു. അവരെ സംബന്ധിച്ചു പ്രശസ്തരായ ആളുകള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്ന ആഭരണമോ, കാറോ, സാധനസാമഗ്രികളോ, വസ്ത്രങ്ങളോ തങ്ങള്‍ക്ക് ഇല്ലെങ്കില്‍ അവര്‍ ഒരു പരാജയമാണെന്ന് അവര്‍ക്കുത്തന്നെ തോന്നുന്നു. അതുകൊണ്ട്, ശ്രദ്ധിക്കപ്പെടുവാന്‍ വേണ്ടി സാധ്യമായതെല്ലാം അവര്‍ ചെയ്യുന്നു. പണവും, പ്രശസ്തിയും, ഭയവും തെറ്റായ കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി ആളുകളെ ഉത്സാഹിപ്പിക്കുവാന്‍ ഇടയാകും. ഉത്സാഹിപ്പിക്കുന്ന മറ്റൊരു വ്യക്തിയുമായി "മോഹം" എന്ന ദുഃഖകരമായ ഒരു പാരമ്പര്യത്തേയും അവര്‍ പങ്കുവെക്കുന്നു.
ദേശീയവും അന്തര്‍ദേശീയവുമായ ഒരു നിമിഷത്തെ ശ്രദ്ധയ്ക്ക് വേണ്ടി അല്ലെങ്കില്‍ മറ്റൊരു വ്യക്തിയുടെ ജീവിതത്തിലുള്ള ആനന്ദത്തെ ചില നിമിഷങ്ങളിലേക്ക് അപഹരിക്കുവാനായി അനേകരും തങ്ങളുടെ പേരിന്‍റെയും പ്രശസ്തിയുടെയും ഓരോ അംശത്തെയും ത്യാഗം ചെയ്യുവാന്‍ തയ്യാറാകുന്നു. തങ്ങളുടെ ജീവിതത്തിലെ ഉദ്ദേശങ്ങളുമായി യോജിക്കാത്ത, അതുപോലെ അവരുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവീക ഉദ്ദേശങ്ങളോടു ചേരാത്ത കാര്യങ്ങളെ തെറ്റായി പിന്തുടരുവാന്‍ അവര്‍ ശ്രമിക്കുന്നു. നിങ്ങള്‍ അവരില്‍ ഒരുവനാണോ? നിങ്ങളെത്തന്നെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി തെറ്റായ ദിശയിലേക്ക് സഞ്ചരിക്കുന്നവര്‍ ആണോ നിങ്ങള്‍? നിങ്ങള്‍ എത്തിയിരിക്കുന്നു എന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ അറിയിക്കുവാന്‍ വേണ്ടി തെറ്റായ ഒരു ജീവിതമാണോ നിങ്ങള്‍ ജീവിക്കുന്നത്? നിത്യമായ വിലയില്ലാത്ത ചില കാര്യങ്ങള്‍ക്കായി നിങ്ങളുടെ അന്തസ്സും ബഹുമാനവും നിങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടോ? പുനര്‍ചിന്തിക്കുവാനും നമ്മുടെ കാലഗതികളെ തിരിച്ചുപ്പിടിക്കുവാനുമുള്ള സമയമാണിത്.
നോക്കുക, ജീവിതത്തില്‍ മഹത്വകരമായ കാര്യങ്ങള്‍ നിങ്ങള്‍ അന്വേഷിക്കരുതെന്നോ അഥവാ നല്ല കാര്യങ്ങളുടെ പുറകേ പോകരുതെന്നോ അല്ല ഞാന്‍ പറയുന്നത്; നിങ്ങളുടെ ഹൃദയം എവിടെയാണ് ഇരിക്കുന്നത് എന്നാണ് ഞാന്‍ ചോദിക്കുന്നത്? ആ ദിശയിലേക്ക് പോകുവാനുള്ള നിങ്ങളുടെ ഉദ്ദേശം എന്താണ്? ഉദാഹരണത്തിന്, എസ്ഥേര്‍ ആ മത്സരത്തിനു ചേര്‍ന്നപ്പോള്‍ അവള്‍ക്കു ശരിയായ ലക്ഷ്യബോധം ഉണ്ടായിരുന്നു. ആ പന്ത്രണ്ടു മാസവും ത്യാഗം സഹിച്ചതും അവള്‍ വില കൊടുത്തതും അവള്‍ക്കു ഒരു പേര്‍ ഉണ്ടാക്കുവാന്‍ അല്ലായിരുന്നു. മറ്റുള്ള സ്ത്രീകളുടെ മുമ്പാകെ അവള്‍ക്കു തലയുയര്‍ത്തി നില്‍ക്കുവാനൊ അല്ലെങ്കില്‍ അഹങ്കാരം കാണിക്കുവാനോ വേണ്ടി കൊട്ടാരത്തില്‍ ഒരു സ്ഥലം കിട്ടുവാന്‍ വേണ്ടിയല്ല അവള്‍ ആഗ്രഹിച്ചത്. അവളുടെ ഉദ്ദേശം പവിത്രവും വിശുദ്ധവും ആയിരുന്നു. തന്‍റെ ജനത്തെ സേവിക്കുവാനുള്ള ഹൃദയം അവള്‍ക്കുണ്ടായിരുന്നു. ആ ദേശത്ത് പ്രവാസത്തിലായിരിക്കുന്ന തന്‍റെ ജനത്തിനുവേണ്ടി ഒരു ശബ്ദമായി മാറുവാന്‍ അവള്‍ ആഗ്രഹിച്ചു. അവളുടെ ആഗ്രഹത്തില്‍ യാതൊരു സ്വാര്‍ത്ഥതയും ഇല്ലായിരുന്നു. അതെല്ലാം ദൈവരാജ്യത്തിനു അനുസരിച്ചായിരുന്നു.
യാക്കോബ്, മറുഭാഗത്ത്, തന്‍റെ ആഹാരപദാര്‍ത്ഥം കൊടുക്കുന്നു. വേദപുസ്തകം പറയുന്നു, "യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു. അവൻ ഭക്ഷിച്ചു പാനം ചെയ്ത്, എഴുന്നേറ്റു പോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു". (ഉല്‍പത്തി 25:34). ഒരു പാത്രം പായസത്തിനായി ഏശാവ് തന്‍റെ ജ്യേഷ്ഠാവകാശത്തെ വിറ്റുക്കളഞ്ഞു. ദീര്‍ഘകാല അനുഗ്രഹത്തിനു പകരം താല്‍ക്കാലീകമായ സന്തോഷം തിരഞ്ഞെടുത്ത വേദപുസ്തകത്തിലെ ഒരു വ്യക്തിയാണ് ഏശാവ്. നൈമിഷികമായ നേട്ടത്തിനു വേണ്ടി നിങ്ങള്‍ എപ്പോഴെങ്കിലും ശരിക്കും വിലപ്പിടിപ്പുള്ള എന്തെങ്കിലും വിട്ടുക്കളഞ്ഞിട്ടുണ്ടോ?
ജ്യേഷ്ഠാവകാശം ഉണ്ടാകുക എന്നതിന്‍റെ അര്‍ത്ഥം "മൂത്ത മകനായിരിക്കുന്ന വ്യക്തിക്ക് പിതാവിന്‍റെ അവകാശത്തില്‍ നിന്നും രണ്ടുമടങ്ങ് ഓഹരി അനുവദിക്കുക എന്നതായിരുന്നു", "അവന്‍ ആ കുടുംബത്തിന്‍റെ പുരോഹിതനായി മാറും", മാത്രമല്ല "തന്‍റെ പിതാവിന്‍റെ അധികാരം നിയമപരമായി അവന്‍റെ അവകാശമായിരുന്നു". എശാവ് രണ്ടുമടങ്ങും, പൌരോഹിത്യ സ്ഥാനവും, കുടുംബത്തിലെ നിയമപരമായ അധികാരവും പായസത്തിനു വേണ്ടി വിറ്റുക്കളഞ്ഞു. അവന്‍ തന്‍റെ അനുഗ്രഹങ്ങളെ കൈവിട്ടുക്കളഞ്ഞു.
സത്യമെന്തെന്നാല്‍, നിങ്ങളില്‍ മതിപ്പുളവാക്കുന്നതെല്ലാം നിങ്ങളെ ആകര്‍ഷിക്കും. നിങ്ങള്‍ പിന്തുടരുന്നതെല്ലാം നിങ്ങളുടെ ഉദ്ദേശമായി മാറും. എന്താണ് നിങ്ങള്‍ പിന്തുടരുന്നത് - രാജാവിനെയോ അഥവാ രാജ്യത്തേയോ? യോഹന്നാന്‍ 4-ാം അദ്ധ്യായത്തില്‍, ദീര്‍ഘദൂരം നടന്നതിനു ശേഷം യേശുവിനു വിശന്നതായി കാണുവാന്‍ കഴിയുന്നു, അതുകൊണ്ട് അവന്‍ ഒരു കിണറിന്‍റെ കരയില്‍ വിശ്രമിക്കയും തന്‍റെ ശിഷ്യന്മാരെ ഭക്ഷണം വാങ്ങുവാന്‍ പറഞ്ഞയക്കുകയും ചെയ്തു. പെട്ടെന്ന്, അവന്‍ അവിടെ ഒരു സ്ത്രീയെ കണ്ടുമുട്ടുകയും, ചില നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ ദൈവപുത്രനില്‍ വിശ്വസിക്കയും ചെയ്തു.
ശിഷ്യന്മാര്‍ ആഹാരവുമായി മടങ്ങി വന്നപ്പോള്‍, വേദപുസ്തകം പറയുന്നു, "അതിനിടയിൽ ശിഷ്യന്മാർ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്ന് അപേക്ഷിച്ചു. അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്ക് ഉണ്ട് എന്ന് അവരോടു പറഞ്ഞു. ആകയാൽ വല്ലവനും അവനു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്ത് അവന്‍റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്‍റെ ആഹാരം". (യോഹന്നാന്‍ 4:31-34).
വിശപ്പും പട്ടിണിയും, എന്നാല്‍ ദൈവത്തിന്‍റെ രാജ്യം അന്വേഷിക്കുവാനുള്ള ഒരു അവസരം കിട്ടിയപ്പോള്‍ യേശുവിനു തന്‍റെ വിശപ്പ് നഷ്ടപ്പെട്ടു. നിത്യമായ ഒരു ഉദ്ദേശം പൂര്‍ത്തിയാകുന്നത് കണ്ടപ്പോള്‍ അവനു ആഹാരത്തിനു വേണ്ടിയുള്ള രുചി നഷ്ടപ്പെട്ടു. നിങ്ങളുടെ ലക്ഷ്യവും ഇതായിരിക്കണം. എപ്പോഴും ദൈവരാജ്യം അന്വേഷിക്കുക, അത്യന്തീകമായ നിങ്ങളുടെ ലക്ഷ്യം നിത്യത ആയിരിക്കട്ടെ.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ വചനത്തിന്‍റെ മറനീക്കി ഇന്ന് എനിക്ക് തന്നതിനാല്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ രാജ്യത്തെ എപ്പോഴും അന്വേഷിക്കുവാന്‍ എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ എന്‍റെ ഹൃദയത്തേയും ചിന്തകളേയും അങ്ങേയ്ക്ക് നല്‍കുന്നു; ഒടുവില്‍ എനിക്ക് അങ്ങയുടെ രാജ്യം നഷ്ടപ്പെട്ടു പോകരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ജീവിതത്തില്‍ മാറ്റം വരുത്തുന്ന ഉപവാസത്തിന്റെ നേട്ടങ്ങള്‍● പര്‍വ്വതങ്ങളെ ചലിപ്പിക്കുന്ന കാറ്റ്
● ജ്ഞാനവും സ്നേഹവും പ്രചോദകര്‍ എന്ന നിലയില്‍
● ദൈവത്തോട് അടുത്ത് ചെല്ലുക
● ദിവസം 08: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദേഹിയ്ക്കായുള്ള ദൈവത്തിന്‍റെ മരുന്ന്
● കൃത്യസമയത്ത് ഞായറാഴ്ച രാവിലെ എങ്ങനെ പള്ളിയിൽ പോകാം
അഭിപ്രായങ്ങള്‍