ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന ആളുകളെയാണ് ദൈവം അന്വേഷിക്കുന്നത് (നോക്കുന്നത്). (യോഹന്നാന് 4:23).
ഒരു രാജാവിന്റെ എല്ലാ നിലവാരങ്ങളും മുഴുവനായി വഹിക്കുമ്പോള്‍ തന്നെ, വേഷംമാറി വന്നു രാജാവായ ശലോമോന് പേരില്ലാത്ത, "ശൂലേംക്കാരത്തി" എന്ന് അറിയപ്പെട്ടിരുന്ന ഒരു ഇടയപെണ്കുട്ടിയുമായി സ്നേഹത്തിലാകുന്നു. ആയിരം ഭാര്യമാര്‍ ഉണ്ടായിരുന്ന പ്രശസ്തനായ ഒരു ഭരണാധികാരിയ്ക്ക് സാധാരണക്കാരിയായ ഒരു ഗ്രാമീണ പെണ്‍കുട്ടിയോട് താല്പര്യം തോന്നിയത് എന്തുകൊണ്ടാണ്? ഉത്തമഗീത പുസ്തകത്തിന്റെ ഒരു വ്യാഖ്യാന ഗ്രന്ഥത്തില്‍ ഞാന്‍ കണ്ടെത്തിയത് ഇപ്രകാരമാണ്, "ഉത്തമഗീതത്തിന്റെ ആരംഭത്തില്‍ ശൂലേംക്കാരത്തിയും രാജാവായ ശലോമോനും തമ്മിലുള്ള സ്നേഹം വളരുന്നതായി നാം കാണുന്നു.
5ഉം 6ഉം വാക്യങ്ങളില്‍, ശൂലേംക്കാരത്തി പറയുന്നു താന്‍ കാഴ്ച്ചയില്‍ ഇരുണ്ടവള്‍ ആകുന്നു, അവള് മറ്റുള്ളവരുടെ മുന്തിരിതോട്ടം സൂക്ഷിക്കുന്നു, അവളുടെ അമ്മയുടെ മറ്റു മക്കള്‍ അവളോട് ദേഷ്യത്തിലാകുന്നു. അവള് ഇരുണ്ട് പോയിയെന്ന യാഥാര്‍ത്ഥ്യം സൂചിപ്പിക്കുന്നത് അവള് തന്റെ ജീവിതം കഠിനമായ അദ്ധ്വാനത്തിനായി പ്രയാസമേറിയ സ്ഥലങ്ങളില്‍ ചിലവഴിച്ചു. അവള് ആഡംബരം അറിഞ്ഞിട്ടില്ലായിരുന്നു, അവള്‍ക്കു തന്നെത്തന്നെ ഒരുക്കുവാനോ അവള്‍ക്കുവേണ്ടി കരുതുവാനോ കഴിഞ്ഞില്ല. താന്‍ ഭംഗിയുള്ളവള്‍ (കാണാന്‍ മനോഹാരിത ഉള്ളവള്‍) ആണെന്ന് അവള് പറയുമ്പോള്‍, കഠിനമായ അദ്ധ്വാനത്തിന്റെ ഫലം അവളുടെ ശരീരം പ്രകടിപ്പിച്ചിരുന്നു. അവള് തന്റെ സ്വന്തം മുന്തിരിത്തോട്ടം സൂക്ഷിച്ചു എന്നല്ല അവള് പറയുന്നത്, അതിന്റെ അര്‍ത്ഥം അവള്‍ക്കു മുന്തിരിത്തോട്ടം ഉണ്ടായിരുന്നില്ല എന്നതാണ്. അവള്‍ക്ക് സ്വത്ത് ഇല്ലായിരുന്നു; അവള്‍ക്കു ആസ്തികള്‍ ഒന്നുമില്ലായിരുന്നു.
പഴയനിയമ കാലഘട്ടത്തില്‍ ഒരു രാജാവിനു അനുയോജ്യമായ ഒരു മണവാട്ടിയല്ലായിരുന്നു അവള് (അതുപോലെതന്നെ മധ്യകാലഘട്ടത്തിലും ആധുനീക കാലഘട്ടത്തിലും); രാജാക്കന്മാര് വിവാഹം കഴിച്ചിരുന്നത് അവരുടെ രാജ്യത്തില്‍ സമാധാനവും സമൃദ്ധിയും കൊണ്ടുവരുന്നവരെ ആയിരുന്നു. രാജകീയ വിവാഹങ്ങളിലൂടെ സഖ്യ ഉടമ്പടികളും, വ്യാപാര ഉടമ്പടികളും, മാത്രമല്ല ലയനങ്ങള്‍ പോലും ആസൂത്രണം ചെയ്തിരുന്നു. ശൂലേംക്കാരത്തിക്ക് ഇതൊന്നും നല്കുവാന് കഴിയുമായിരുന്നില്ല. എന്നിട്ടും, അവളുടെ പരിതാപകരമായ അവസ്ഥയിലും, രാജാവായ ശലോമോന് അവളെ സ്നേഹിക്കുന്നു. 2:4ല്‍ വചനം പറയുന്നു, "അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു".
അഹശ്വേരോശ്രാജാവ് എസ്ഥേറുമായി സ്നേഹത്തിലായ അതേ കാരണങ്ങളാല്‍ തന്നെയാകും രാജാവായ ശലോമോനും ഈ സ്ത്രീയെ സ്നേഹിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും സുന്ദരിമാരായ സ്ത്രീകളെ തിരഞ്ഞെടുക്കുവാന്‍ ഈ രണ്ടു ഭരണാധികാരികളും ശ്രമിക്കുന്നു. ഒരുപക്ഷേ ആ സുന്ദരികളായ കന്യകമാരായ യുവതികള്‍, തങ്ങളുടെ മഹാനായ രാജാവെന്ന ശക്തിയെക്കാളും അധികാരത്തെക്കാളും ഉപരിയായി തങ്ങളെ സ്നേഹിക്കുമെന്നതില്‍ ആ രണ്ടു ഭരണാധികാരികളും ആകൃഷ്ടരായതായിരിക്കാം.
എസ്ഥേര്‍ രാജാവിന്റെ അനുഗ്രഹങ്ങളെക്കാള്‍ രാജാവിനെ സ്നേഹിച്ചു, അതുപോലെ, എസ്ഥേറിനെ പോലെയുള്ള അനേകം അനുഗാമികള്‍ ഉണ്ടാകണമെന്ന് മഹത്വത്തിന്റെ രാജാവ് അതിയായി ആഗ്രഹിക്കുന്നു. ദാനത്തെക്കാള്‍ ദാതാവിനെ സ്നേഹിക്കുന്ന ആളുകളെയാണ് ദൈവത്തിന്റെ ഹൃദയം ആഗ്രഹിക്കുന്നത്. ഉപഭോക്താക്കള്‍ രാജാവിന്റെ മേശയിങ്കല്‍ നിന്നും ഭക്ഷിക്കും, എന്നാല്‍ അവര്‍ സ്നേഹം പ്രകടിപ്പിക്കുന്നത് വളരെ വിരളമാണ്. ആരാധിക്കുന്ന ഒരു വ്യക്തി പൂര്‍ണ്ണമായും രാജാവിനെ ശ്രദ്ധിക്കുന്നു, അങ്ങനെ അവന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു. നിങ്ങള്‍ ഒരു ഉപഭോക്താവ് ആണോ അതോ ആരാധിക്കുന്ന ഒരുവനാണോ? ദൈവം നിങ്ങള്‍ക്ക് നല്കുന്ന നന്മയുടെ പുറകെയാണോ നിങ്ങള്‍ അതോ ദൈവം ആരായിരിക്കുന്നു എന്നതിന്റെ പുറകെയാണോ? നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ എപ്പോഴും ദൈവം നിങ്ങള്‍ക്കായി ചെയ്യേണ്ട കാര്യങ്ങള്‍ക്ക് വേണ്ടിയാണോ അല്ലെങ്കില്‍ ദൈവരാജ്യത്തെ കേന്ദ്രീകരിച്ചുകൊണ്ടാണോ? ദൈവത്തെ കൂടുതലായി അറിയുവാന്‍ വേണ്ടിയാണോ നിങ്ങള്‍ അന്വേഷിക്കുന്നത് അതോ നിങ്ങള്‍ എല്ലാം തികഞ്ഞവരാണോ?
സത്യത്തില്‍ ആരാധിക്കുന്നവരെയാണ് ദൈവം നോക്കുന്നത്. യോഹന്നാന് 4-ാം അദ്ധ്യായത്തില്‍, ഒരു കിണറിന്റെ കരയില്‍ വെച്ചു ഒരു സ്ത്രീ യേശുവിനെ കണ്ടുമുട്ടുന്നു, അവിടെവെച്ച് യേശു അവളോട് പറഞ്ഞു ഒരിക്കലും ദാഹിക്കാത്ത വെള്ളം കുടിക്കുവാന്‍ കഴിയുന്ന ജീവന്റെ ഉറവയിലേക്കുള്ള പ്രവേശനം ഞാന്‍ നിനക്കു നല്കുന്നു, ആകയാല്‍ കോരുവാന്‍ വീണ്ടും വരേണ്ട ആവശ്യമില്ല. ആ സ്ത്രീ വളരെ ആകൃഷ്ടയായി യേശുവിനോട് വേഗത്തില്‍ അത് തരുവാന്‍ ആവശ്യപ്പെട്ടു. ഇത് നമ്മില്‍ ഭൂരിഭാഗം പേരേയും പോലെയാകുന്നു. ദൈവം നല്‍കുന്നത് മാത്രം നമുക്ക് വേണം, എന്നാല്‍ അവളുടെ ഹൃദയത്തിന്റെ അവസ്ഥയിലായിരുന്നു യേശുവിനു അധികം താല്പര്യം. അവള് ശരിക്കും ഒരു സത്യാരാധനക്കാരി ആയിരുന്നുവോ?
യോഹന്നാന് 4:21-24 വരെ യേശു അവളോട് പറയുന്നു, "യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്റെ വാക്ക് വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നത് ഈ മലയിലും അല്ല; യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു; ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നത്. സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവ് ഇച്ഛിക്കുന്നു. ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം".
പുനര്‍വിചിന്തനം ചെയ്യുവാനുള്ള സമയമാണിത്. ഇന്ന്, അനേകരും തങ്ങള്‍ക്ക് ഒരു ആവശ്യം ഉള്ളപ്പോഴാണ് കര്‍ത്താവിനെ അന്വേഷിക്കുന്നതും സഭയില്‍ വരുന്നതും. നിങ്ങള്‍ ഇങ്ങനെ പറയുമോ, "കര്‍ത്താവേ, അങ്ങ് എന്റെതാകുന്നു, ഞാന്‍ എപ്പോഴും അങ്ങയുടെതാകുന്നു".

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, ഇന്ന് അങ്ങയുടെ വചനം എനിക്ക് മനസ്സിലാക്കി തന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങ് എന്റെ ഹൃദയത്തെ എടുത്ത് അങ്ങേയ്ക്കായി അതിനെ വിശുദ്ധീകരിക്കേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ നിമിഷങ്ങളേയും ദിവസങ്ങളെയും അവിടുന്ന് ഏറ്റെടുക്കേണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു; അതെല്ലാം അങ്ങേയ്ക്കായി മാത്രം ആയിരിക്കട്ടെ. അങ്ങേയ്ക്കുള്ളതിനെയല്ല പ്രത്യുത അങ്ങയെ അന്വേഷിക്കുവാന്‍ എന്നെ സഹായിക്കേണമേ. തീര്‍ച്ചയായും എന്നെ ഒരു സത്യാരാധകന്‍ ആക്കി തീര്‍ക്കേണമേ. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവം പ്രതിഫലം നല്കുന്ന ഒരുവനാണ്.● മാറുവാന്‍ സമയം വൈകിയിട്ടില്ല
● വിശ്വസ്തനായ സാക്ഷി
● ദൈവത്തിന്റെ 7 ആത്മാക്കള്‍: ബലത്തിന്റെ ആത്മാവ്
● ആടിനെ കണ്ടെത്തിയതിന്റെ സന്തോഷം
● കാരാഗൃഹത്തിലെ സ്തുതി
● ദിവസം 26: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍