അനുദിന മന്ന
നിങ്ങള്‍ക്കായി രേഖപ്പെടുത്തിയിരിക്കുന്ന പാതയില്‍ നില്ക്കുക
Wednesday, 18th of January 2023
1
0
724
"തങ്ങളെത്തന്നെ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നെ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽതന്നെ തങ്ങളെ അളക്കുകയും തങ്ങളോടുതന്നെ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല". (2 കൊരിന്ത്യര്‍ 10:12)
മത്സരബുദ്ധിയുള്ള ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. മറ്റുള്ളവരെക്കാള്‍ ഉയരത്തിലെത്തുവാനും കൂടുതല്‍ നേട്ടമുണ്ടാക്കുവാനും ആളുകള്‍ അനുദിനവും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജോലിസ്ഥലത്ത്, കുടുംബങ്ങളില്‍, അതുപോലെ എല്ലാത്തിലും വളരെ പരിതാപകരമായി, സഭയിലും. മറ്റാരെങ്കിലും നന്നായി ഇരിക്കുന്നത് ചിലര്‍ കാണുമെങ്കില്‍ അവര്‍ തങ്ങളുടെ കണ്ണില്‍തന്നെ വേണ്ടവണ്ണം നല്ലതായി അവര്‍ക്കു തോന്നുന്നുമില്ല. അവര്‍ മറ്റുള്ളവരെ മുന്‍നിരയില്‍ കാണുന്നതുകൊണ്ട് തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ നന്മകളെ അവര്‍ അവഗണിക്കയും ദൈവം ഒന്നുംതന്നെ ചെയ്യുന്നില്ലയെന്ന് പരാതി പറയുകയും ചെയ്യുന്നു. ചില ആളുകള്‍ മറ്റുള്ളവരേക്കാള്‍ തങ്ങള്‍ ഉയര്‍ന്നിരിക്കുമ്പോള്‍ അവര്‍ ശാന്തരായിരിക്കും, എന്നാല്‍ തന്റെ കൂട്ടത്തിലെ ഒരംഗം അഥവാ സഭയിലെ ഒരു വ്യക്തി ദൈവം തനിയ്ക്കായി ചെയ്തതിനെക്കുറിച്ച് സാക്ഷ്യം പറയുമ്പോള്‍, അവര്‍ക്ക് കൈയ്പ്പ് തോന്നുകയും പക വളര്‍ത്തുകയും ചെയ്യുന്നു. നിങ്ങള്‍ ഇതുപോലെയാണോ? മറ്റുള്ളവര്‍ക്കുവേണ്ടി ദൈവം പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ നിങ്ങളുടെ പ്രതികരണം എന്താണ്?
എസ്ഥേറിന്റെ കാലത്ത് രാജാവിന്റെ അഃന്തപുരത്തില് നിറഞ്ഞ മത്സരബുദ്ധിയുടെ ആത്മാവിനെ മനസ്സില്‍ ദൃശ്യവത്ക്കരിക്കുവാന്‍ അധികം സങ്കല്‍പ്പങ്ങളുടെ ആവശ്യമില്ല. മനോഹരമായ മത്സരങ്ങള്‍, അകത്തെ സംഘര്‍ഷങ്ങള്‍, അസൂയ, സ്പര്‍ദ്ധ ഇതെല്ലാം ഒന്ന് ഭാവനചെയ്തു നോക്കുക. നിങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാവരും അതുപോലെ സകലതും നിങ്ങളുടെ ശരീരത്തിന്റെ അവസ്ഥയേയും ആകൃതിയേയും നിങ്ങളുടെ മുഖത്തിന്റെ സൗന്ദര്യത്തേയും സംബന്ധിച്ചു ഊന്നിപറയുമ്പോള്‍ ആത്മീക വിശുദ്ധി നിലനിര്‍ത്തുവാന്‍ എത്ര പ്രയാസമായിരിക്കുമെന്ന് സങ്കല്പ്പിച്ചു നോക്കുക.
എന്നാല്‍, തന്റെ ശത്രുക്കള്‍ ഉള്‍പ്പെടെ അധികാരങ്ങളിലും സ്ഥാനങ്ങളിലും ഉണ്ടായിരുന്ന ആളുകളില്‍ നിന്നും അങ്ങേയറ്റം സത്യസന്ധതയും പ്രീതിയും നേടിയെടുത്ത എസ്ഥേറിനെ സംബന്ധിച്ച് അവളോടുകൂടെ അമാനുഷീകമായ ഒരു സ്നേഹവും പ്രഭാവലയവും ഉണ്ടായിരുന്നു. അവള് മുന്നേറുന്നതിനും തന്ത്രപരമായി അവളുടെ സ്ഥാനം ഉറപ്പിക്കുന്നതിനുമായി തടസ്സങ്ങളെ എല്ലാം മാറ്റുവാന്‍ വേണ്ടി അദൃശ്യമായ ഒരു കരം ചലിച്ചിരുന്നതായി തോന്നുന്നു. അഹശ്വേരോശ് രാജാവിന്റെ മോഹത്തെക്കാളും അവന്റെ സ്നേഹത്തെക്കാളും എസ്ഥേറിനെ ഉയര്‍ത്തിയത് ദൈവ പ്രീതിയായിരുന്നു. ഒരുദിവസത്തെ പ്രീതി ഒരു ജീവിതക്കാലത്തെ മുഴുവന്‍ അദ്ധ്വാനത്തെക്കാളും വിലയേറിയതാണ്.
എസ്ഥേര്‍ 2:15 ല്‍ വേദപുസ്തകം പറയുന്നു, " എന്നാൽ മൊർദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പൻ അബീഹയിലിന്റെ മകളായ എസ്ഥേറിനു രാജസന്നിധിയിൽ ചെല്ലുവാൻ മുറ വന്നപ്പോൾ അവൾ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേറിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നും".
കൂടുതല്‍ ആകൃഷ്ടരാകുവാനും അല്ലെങ്കില്‍ കൂടുതല്‍ മനോബലമുള്ളവര്‍ ആകുവാനും വേണ്ടി മറ്റുള്ളവര്‍ എന്തൊക്കെയാണ് ഉപയോഗിക്കുന്നതെന്നും ആവശ്യപ്പെടുന്നതെന്നും പരിശോധിക്കുവാന്‍ ചില സ്ത്രീകള്‍ പരിശ്രമിച്ചുകാണും. ഒരുപക്ഷേ അവര്‍ തങ്ങളുടെ സൌന്ദര്യത്തിന്റെ അളവുകോലായി മറ്റുള്ള സ്ത്രീകളെ ഉപയോഗിച്ചുകാണും, എന്നാല്‍ എസ്ഥേര്‍ വ്യത്യസ്തയായിരുന്നു. 15-ാം വാക്യം വായിക്കുമ്പോള്‍ രാജ്ഞിയുടെ സ്ഥാനം എത്രമാത്രം മത്സരബുദ്ധിയുള്ളത് ആയിരുന്നുവെന്ന് എസ്ഥേര്‍ അറിഞ്ഞിരുന്നുവോ എന്നത് എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഒരു പരിതിവരെ അവളുടെ അപേക്ഷ അപര്യാപ്തമായിരുന്നു എന്ന് തോന്നാം. അതേ! അവള് തന്റെ കാര്യം തിരഞ്ഞെടുക്കുവാനുള്ള അനുവാദം രാജാവിന്റെ ഷണ്ഡനെ ഏല്‍പ്പിച്ചു.
എന്നോടു ക്ഷമിക്കുക, ഏതു തരത്തിലുള്ള മാനസീകാവസ്ഥയാണത്? നിങ്ങളും അതുപോലെതന്നെ ചിന്തിക്കുമായിരിക്കാം. എന്നാല്‍ ആരുംതന്നെ മറ്റുള്ളവരേക്കാള്‍ മുന്പില് പോകുന്നില്ലയെന്നു എസ്ഥേര്‍ അറിഞ്ഞു. ജീവിതം ഒരു ഓട്ടമാണെന്നും ഓരോ വ്യക്തിയും തങ്ങള്‍ക്കായി രേഖപ്പെടുത്തിയിരിക്കുന്ന നിരയിലാണ് ഓടുന്നതെന്നും അവള് അറിഞ്ഞിരുന്നു. പലപ്പോഴും, നാം നമ്മുടെ ട്രാക്ക് വിട്ടിട്ട് മറ്റുള്ളവരുടെ നിരയില്‍ കയറി ഓടാറുണ്ട്. ശരി, എന്നാല്‍ മത്സരത്തിന്റെ നിയമം പറയുന്നത് നിങ്ങള്‍ അതില്‍ ജയിച്ചാല്‍ പോലും, നിങ്ങള്‍ തെറ്റായ പാതയില്‍ ഓടിയതുകൊണ്ട് നിങ്ങള്‍ അയോഗ്യരാക്കപ്പെടും.
പ്രിയ സുഹൃത്തേ, താങ്കളുടെ പാതയെ നേരിടുകയും നിങ്ങളുടെ ഓട്ടം ഓടുകയും ചെയ്യുക. നിങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദൈവമക്കളെയും സംബന്ധിച്ചു ദൈവത്തിനു പദ്ധതികളുണ്ട്. "എല്ലാവര്‍ക്കുംവേണ്ടി തന്റെ മാറിടത്തില്‍ ഇടമുള്ള ദൈവം" എന്നാണ് അവന് അറിയപ്പെടുന്നത് കാരണം തന്റെ എല്ലാ മക്കള്‍ക്കായും തന്റെ പക്കല്‍ സ്ഥലമുണ്ട്. മത്സരബുദ്ധിയുള്ള ഒരു ആത്മാവ് മറ്റുള്ളവരുടെ വളര്‍ച്ചയില്‍ നമ്മെ അസൂയയുള്ളവരും സ്പര്ദ്ധയുള്ളവരും ആക്കിതീര്‍ക്കും. റോമര്‍ 12:15 ല്‍ വേദപുസ്തകം പറയുന്നു, "സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്ക". അവരെ അഭിനന്ദിക്കുക കാരണം ആരുടേയും വിജയമല്ല നിങ്ങളുടെ പരാജയത്തിന്റെ കാരണം. പരസ്പരം കൂട്ടിമുട്ടാതെ എല്ലാ പക്ഷികള്‍ക്കും യഥേഷ്ടം പറക്കുവാന്‍ തക്കവണ്ണം വിശാലമായതാണ് ആകാശം. അന്തരീക്ഷത്തില്‍ വെച്ചു രണ്ടു വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടാകുന്ന എത്ര വിമാനാപകടങ്ങളെക്കുറിച്ച് നിങ്ങള്‍ കേള്‍ക്കാറുണ്ട്? ആകാശം വളരെ വിസ്തൃതമാകുന്നു.
അതുകൊണ്ട് സന്തോഷത്തോടെ നിങ്ങളുടെ ഓട്ടം ഓടുന്നത് തുടരുക. ജ്ഞാനിയായ ഒരു മനുഷ്യന് ഒരിക്കല്‍ പറഞ്ഞു, "ദൈവം എന്റെ അയല്‍ക്കാരനെ അനുഗ്രഹിക്കുമ്പോള്‍ ഞാന്‍ സന്തോഷിക്കും കാരണം ദൈവം എന്റെ അടുത്ത വീട്ടില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അത് കാണിക്കുന്നത്. അവന് പെട്ടെന്ന് എന്റെ വീട്ടിലും എത്തും". ഇതായിരിക്കണം നിങ്ങളുടേയും മനോഭാവം. ഷണ്ഡന് എസ്ഥേറിനെ തിരഞ്ഞെടുത്തതുപോലെ നിങ്ങളെ തിരഞ്ഞെടുക്കുവാന്‍ ദൈവത്തെ അനുവദിക്കുക, അത് എപ്പോഴും നിങ്ങള്‍ക്ക് ഏറ്റവും നല്ലതിനായിരിക്കും എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, ശാന്തമായ ഒരു ആത്മാവ് എനിക്കുണ്ടാകുവാന്‍ അങ്ങ് എന്നെ സഹായിക്കേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ശാന്തമായി ഞാന്‍ ജീവിക്കേണ്ടതിനു സകല മത്സരബുദ്ധിയുള്ള ആത്മാവില്‍ നിന്നും ഒഴിഞ്ഞിരിക്കുവാന്‍ അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ അയല്‍ക്കാരനെ സ്നേഹിക്കുവാനായി സ്നേഹത്തിന്റെ ആത്മാവിനുവേണ്ടി ഞാന്‍ എന്റെ ഹൃദയത്തെ തുറക്കുന്നു, യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ഒന്നുമല്ലാത്തതിനു വേണ്ടിയുള്ള പണം● ഭയത്തിന്റെ ആത്മാവ്
● ദിവസം 05 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #16
● റെഡ് അലര്‍ട്ട് (മുന്നറിയിപ്പ്)
● സ്നേഹത്താല്‍ ഉത്സാഹിപ്പിക്കപ്പെടുക
● നിങ്ങളുടെ വിടുതല്‍ എങ്ങനെ സൂക്ഷിക്കാം
അഭിപ്രായങ്ങള്‍