"ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നത്: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും". (1 ശമുവേല് 2:30).
മാനം എന്നതിന്റെ അര്ത്ഥം വലിയ ആദരവോടുകൂടി പരിഗണിക്കപ്പെടുക എന്നാകുന്നു. നിര്ഭാഗ്യവശാല്, ആദരവ് എന്ന തത്വം പുറകിലേക്ക് എറിയപ്പെട്ടിരിക്കുന്ന ഒരു സമത്താണ് നാം എത്തിയിരിക്കുന്നത്. ചെറുപ്പക്കാര് തങ്ങളുടെ മാതാപിതാക്കളെ ആദരിക്കുന്നില്ലെന്ന് മാത്രമല്ല അവര്ക്ക് ശിക്ഷ നല്കിയാല് അവര് പോലീസിനെ വിളിക്കയും ചെയ്യുന്നു. ദൈവവചനത്തിലെ തത്വങ്ങളോടും നമ്മുടെ സംസ്കാരത്തോടും നമുക്ക് ഒട്ടുംതന്നെ പരിഗണനയില്ല. രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്ക്ക് പകരമായി നാം നമ്മുടെ രീതിയിലാണ് കാര്യങ്ങള് ചെയ്യുന്നത്. ഇന്നത്തെ കാലത്ത്, ബഹുമാനത്തിന്റെ ഭാഷ നമുക്ക് അന്യമായിരിക്കുന്നതുപോലെ തോന്നും.
എന്നാല് ആദരവിന്റെ തത്വം എസ്ഥേര് മനസ്സിലാക്കിയിരുന്നു. അവള് ഒരു അനാഥയായിരുന്നു, എന്നിട്ടും അവള് തന്റെ ചിറ്റപ്പന്റെ നിര്ദ്ദേശങ്ങള് പാലിച്ചിരുന്നു. അവള് മുതിര്ന്നുക്കഴിഞ്ഞപ്പോഴും അവളുടെ ചിറ്റപ്പനെക്കാള് അധികമായി അറിയുവാന് അവള് ശ്രമിച്ചില്ല. അവള് അപ്പോഴും അദ്ദേഹത്തിന്റെ നിര്ദ്ദേശങ്ങളെ ബഹുമാനിക്കയും അത് അതിനെ പിന്തുടരുകയും ചെയ്തു. ആ സിംഹാസനത്തിന്റെ പൂര്ത്തീകരണത്തില് അവള് പങ്കുചേര്ന്നത് തന്റെ ചിറ്റപ്പന്റെ ആശയമായിരുന്നു എന്ന് ഞാന് പറഞ്ഞാല് അതിനോട് നിങ്ങളും യോജിക്കുമായിരിക്കും. തനിക്കു ജീവിതത്തില് തന്റെതായ പദ്ധതികള് ഉണ്ടെന്നും ആകയാല് തനിക്കു അതിനോട് താല്പര്യം ഇല്ലെന്നും അവള്ക്കു വേണമെങ്കില് പറയാമായിരുന്നു, എന്നാല് അവള് അങ്ങനെ പറഞ്ഞില്ല. തന്റെ ചിറ്റപ്പന്റെ ആഗ്രഹത്തെ അവള് ബഹുമാനിക്കയും അതിനു സമ്മതിക്കയും ചെയ്തു. അതുപോലെ, അവള് കൊട്ടാരത്തില് ആയിരുന്നപ്പോള്, രാജാവിന്റെയും കൊട്ടാരത്തിന്റെയും നിയമങ്ങളെ അവള് ആദരിക്കുകയുണ്ടായി. അതേ, അവള് ഒരു യെഹൂദ്യ സ്ത്രീ ആയിരുന്നു, എന്നാല് കാര്യങ്ങള് തന്റെ സ്വന്തം ഹിതപ്രകാരം ചെയ്യണമെന്ന് അവള് നിര്ബന്ധം പിടിച്ചില്ല. ഒരു അവസരത്തില്, രാജാവ് നിയോഗിച്ച ഷണ്ഡനോട് അവനു ഇഷ്ടമുള്ള കാര്യങ്ങള് തനിക്കു തന്നാല് മതിയെന്ന് അവള് പറഞ്ഞു.
എസ്ഥേര് 2:8-9 വരെ വേദപുസ്തകം പറയുന്നു, "രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ച് ശൂശൻരാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേറിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു. ആ യുവതിയെ അവനു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന് വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴ് ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്ത് ആക്കി". ഷണ്ഡന് ഈ യുവതിയ്ക്ക് മുന്ഗണന കൊടുക്കത്തക്കവണ്ണം അവന്റെ മുമ്പാകെ എസ്ഥേര് ആദരവോടേയും ബഹുമാനത്തോടെയുമുള്ള ഒരു മനോഭാവം വെളിപ്പെടുത്തിക്കാണും. നിഗളവും അഹങ്കാരവുമുള്ള ഒരു സ്ത്രീയെ ആര്ക്കാണ് ഇഷ്ടമാകുന്നത്?
അതുകൊണ്ട്, നമ്മുടെ ഹൃദയത്തില് നിന്നും ആദരവോടെയുള്ള ഒരു ജീവിതം നാം നയിക്കണം. ഒരു സാധാരണ ഗ്രാമീണ പെണ്കുട്ടിയില് നിന്നും ഭാഗ്യംകൊണ്ട് പെട്ടെന്ന് ഒരു രാജ്ഞിയായി രൂപാന്തരം സംഭവിച്ചവളല്ല എസ്ഥേര്; സിംഹാസനത്തിലേക്കുള്ള അവളുടെ വഴിയെ അവള് ആദരിക്കുവാന് ഇടയായി. അവളുമായി അടുപ്പമുണ്ടായിരുന്ന ആര്ക്കും അവളോടു പ്രീതി തോന്നത്തക്കവണ്ണമുള്ള വളരെയധികം ബഹുമാനം അവള്ക്കുണ്ടായിരുന്നു. മാനത്തിന്റെ മറുവശം അഹങ്കാരമാണ്. ആളുകളേയും, ഭരണത്തേയും, സംവിധാനങ്ങളെയും നിങ്ങളുടെ ഹൃദയത്തില് നിന്നും ആദരിക്കുവാനുള്ള സമയമാണിത്. മറ്റുള്ളവരില് നിന്നും പഠിക്കുവാന് എപ്പോഴും എന്തെങ്കിലും ഉള്ളതുകൊണ്ട് സകലതും അറിയുവാനായി നിങ്ങള് നിങ്ങളെത്തന്നെ തെളിയിക്കേണ്ട ആവശ്യമില്ല. കൊട്ടാരത്തിന്റെ നിയമങ്ങളെ എസ്ഥേറിനു അറിയില്ലായിരുന്നു, എന്നാല് രാജാവിന്റെ ഷണ്ഡന് അത് അറിഞ്ഞിരുന്നു, അതുകൊണ്ട് അവനെ അനുസരിക്കുവാന് തക്കവണ്ണം അവള് സമര്ത്ഥയായിരുന്നു.
സുഹൃത്തേ, നാം മഹത്വത്തിന്റെ രാജാവിനെ സമീപിക്കുമ്പോള്, നാം അവനെ സ്തുതിക്കയും നന്ദി പറയുകയും ചെയ്യേണ്ടത് ആവശ്യമാകുന്നു. അത് ആദരവിന്റെ ഒരു നിയമമാണ്. യേശു ആരായിരിക്കുന്നു എന്നതോര്ത്ത് നസറെത്തിലെ ആളുകള്ക്ക് യേശുവിനെ ബഹുമാനിക്കുവാന് കഴിഞ്ഞില്ല അല്ലെങ്കില് അവര് അതിനു തയ്യാറായില്ല - അവര് അവനെ തങ്ങളോടു സമനാക്കേണ്ടതിനു അവന്റെ ചെറുപ്പക്കാലത്തിലെ കാര്യങ്ങളിലേക്ക് അവനെ വലിച്ചുകൊണ്ടുപോകുവാന് പരിശ്രമിച്ചു. പ്രശ്നം എന്തെന്നാല് അവന് രാജാവായിരുന്നു, കീഴ്വഴക്കമോ അല്ലെങ്കില് സമാനതകളോ ഇല്ലാത്ത ഒരു രാജാവ്. യേശു പറഞ്ഞു, "ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു". (മര്ക്കൊസ് 6:4).
നിങ്ങള് ആദരിക്കുന്നത് നിങ്ങളുടെ അടുക്കലേക്ക് വരും, നിങ്ങള് അനാദരവ് കാണിക്കുന്നത് നിങ്ങളെ വിട്ടു അകന്നുപോകും. നാം ആളുകളോട് സംസാരിക്കുമ്പോള്, ബഹുമാനത്തിന്റെ ഒരു സംസ്കാരം നാം കൈകൊള്ളേണ്ടത് ആവശ്യമാകുന്നു. നിങ്ങളുടെ പാസ്റ്ററിനെക്കാള് നന്നായി അറിയുവാന് നിങ്ങള് നിങ്ങളെത്തന്നെ തെളിയിക്കേണ്ട ആവശ്യമില്ല; അവനെ ബഹുമാനിച്ചാല് മതി. നിങ്ങളുടെ മാതാപിതാക്കളെക്കാള് നിങ്ങള് കൂടുതല് വിദ്യഭ്യാസമുള്ളവരും സമ്പത്തുള്ളവരും ആയിരിക്കാം, എന്നാല് നിങ്ങള് ജീവിതത്തില് നന്നായിരിക്കേണ്ടതിനും നിങ്ങള്ക്ക് ദീര്ഘായുസ്സ് ഉണ്ടാകേണ്ടതിനും നിങ്ങള് അവരെ ആദരിക്കേണ്ടത് ആവശ്യമാകുന്നു. ആദരവ് അത്രയും ശക്തിയുള്ളതാകുന്നു. യഥാര്ത്ഥമായ രൂപാന്തരം നിങ്ങള് അനുഭവിക്കത്തക്കവണ്ണം നിങ്ങളുടെ പാതകളെ തിരിച്ചുപ്പിടിക്കുവാനും നിങ്ങളുടെ ഹൃദയങ്ങളില് നിന്നും അഹങ്കാരത്തെയും നിഗളത്തെയും എടുത്തുക്കളയുവാന് ദൈവത്തിന്റെ ആത്മാവിനെ അനുവദിക്കുവാനുമുള്ള സമയമാണിത്.

പ്രാര്ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്, താഴ്മയുടെ ആത്മാവിനാല് അങ്ങ് എന്റെ ഹൃദയത്തെ നിറയ്ക്കണമെന്ന് ഞാന് പ്രാര്ത്ഥിക്കുന്നു. എന്റെ ഹൃദയത്തില് നിന്നും എല്ലാ നിഗളത്തെയും അങ്ങ് പുറത്താക്കിയിട്ടു അങ്ങയുടെ താഴ്മയുള്ള ആത്മാവിനെ ആലിംഗനം ചെയ്യുവാന് എന്നെ സഹായിക്കണമെന്ന് ഞാന് പ്രാര്ത്ഥിക്കുന്നു. ഇന്നുമുതല് എനിക്ക് മുന്പിലുള്ളവരെ ബഹുമാനിക്കുമെന്നും, ആരേയും വിലകുറഞ്ഞ നിലയില് ഞാന് നോക്കുകയില്ലയെന്നും ഞാന് പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമത്തില്. ആമേന്.
Join our WhatsApp Channel
Most Read
● ദിവസം 14: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും● ആത്മീകമായ ദീര്ഘദൂരയാത്ര
● നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ ഉന്നതിയെ നിര്ണ്ണയിക്കുന്നത്
● 21 ദിവസങ്ങള് ഉപവാസം: ദിവസം #1
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #1
● കാവല്ക്കാരന്
● നീതിയുടെ വസ്ത്രം
അഭിപ്രായങ്ങള്