അനുദിന മന്ന
നിങ്ങള്‍ കൊടുത്തുതീര്‍ക്കേണ്ടതായ വില
Thursday, 2nd of February 2023
4
0
695
Categories :
വില (Price)
സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോൾ മൊർദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീർ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവിൽ ചെന്നു കയ്പോടെ അത്യുച്ചത്തിൽ നിലവിളിച്ചു. 2അവൻ രാജാവിന്റെ പടിവാതിലോളവും വന്നു; എന്നാൽ രട്ടുടുത്തുംകൊണ്ട് ആർക്കും രാജാവിന്റെ പടിവാതിലിനകത്തു കടന്നുകൂടായിരുന്നു. (എസ്ഥേര്‍ 4:1-2).
എസ്ഥേര്‍, രാജകൊട്ടാരത്തിന്റെ ഏകാന്തതയില്‍ താമസിച്ചുകൊണ്ടിരിക്കുമ്പോള്‍, യെഹൂദന്മാരെ മുഴുവന്‍ ഉന്മൂലനം ചെയ്യുവാനുള്ള രാജാവിന്റെ ഭയാനകമായ നിയമത്തെക്കുറിച്ച് അവള്‍ക്കു അറിവില്ലായിരുന്നു. അവള് തന്റെ ചിറ്റപ്പനായ മോര്‍ദ്ദേഖായിയുടെ ചെയ്തികളില്‍ ആകെ ചഞ്ചലപ്പെടുവാന്‍ ഇടയായി, എന്നാല്‍ അദ്ദേഹത്തിന്റെ ആ രീതിയിലുള്ള പെരുമാറ്റത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം ഗ്രഹിക്കുവാന്‍ അവള്‍ക്കു കഴിഞ്ഞില്ല.
എന്നിരുന്നാലും, പുറംലോകവുമായി കൂടുതല്‍ ബന്ധമുണ്ടായിരുന്ന അവളുടെ ദാസിമാരും ഷണ്ഡന്മാരും,ആവിനാശകരമായവാര്ത്തയെക്കുറിച്ച് എസ്ഥേറിനോട്അറിയിക്കുകയുണ്ടായി. യെഹൂദന്മാരെനശിപ്പിക്കുവാനുള്ള രാജകീയനിയമത്തെക്കുറിച്ചും ആ ഉന്മൂലനനാശം നടപ്പിലാക്കുന്നതിനു രാജാവിന്റെ ഭണ്ഡാരത്തിലേക്ക് ഹാമാന് വാഗ്ദത്തം ചെയ്ത ഭീമമായ തുകയെ സംബന്ധിച്ചും അവര്‍ അവളോട് പറഞ്ഞു. ഈ വിവരം എസ്ഥേറില്‍ വലിയ ഞെട്ടല്‍ ഉളവാക്കി, കാരണം ആ സാഹചര്യത്തിന്റെ ഗാംഭീര്യവും തന്റെ ആളുകള്‍ അഭിമുഖീകരിക്കുന്ന അപകടാവസ്ഥയും അവള് തിരിച്ചറിഞ്ഞിരുന്നു.
ആ രേഖയുടെ ഒരു പ്രതി എസ്ഥേറിനെ ഏല്‍പ്പിക്കുവാന്‍ മോര്‍ദ്ദേഖായി ഒരു സന്ദേശവാഹകനെ അവളുടെ അടുക്കലേക്ക് അയച്ചു. ആ രേഖ സ്വീകരിക്കുന്നതിനൊപ്പം, അവളുടെ ജനത്തിനുവേണ്ടി അനുകൂലമായ ഒരു നടപടി കൈക്കൊള്ളുവാനുള്ള ഒരു ആഹ്വാനവും മോര്‍ദ്ദേഖായി എസ്ഥേറിനു നല്കി. അവളുടെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് യെഹൂദന്മാരുടെ സുരക്ഷയ്ക്കും അവരോടു കരുണ കാണിക്കേണ്ടതിനും രാജാവിനോടു അപേക്ഷിക്കുവാന്‍ അവന് അവളോടു അഭ്യര്‍ത്ഥിക്കുവാന്‍ ഇടയായി.
ഇത് പ്രധാനപ്പെട്ട ഒരു അപേക്ഷയായിരുന്നു, കാരണം കൊട്ടാരത്തില്‍ പാര്‍ത്തിരുന്ന എസ്ഥേറിനു രാജാവിന്റെ അടുക്കല്‍ നേരിട്ട് പ്രവേശിക്കുവാന്‍ സാധിക്കും, എന്നാല്‍ ഇത് അവളെ അപകടകരമായ ഒരു സ്ഥാനത്ത് നിര്‍ത്തുവാനും ഇടയായി, കാരണം രാജകീയ നിയമം പുറപ്പെടുവിച്ചു കഴിഞ്ഞതാണ് അതുകൊണ്ട് അവളുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള ഇടപ്പെടലുകള്‍ ഉണ്ടായാല്‍ അത് ഗൌരവമേറിയ പരിണിതഫലങ്ങള്‍ സൃഷ്ടിക്കുമായിരുന്നു.
13 എസ്ഥേറിനോടുള്ള മോര്‍ദ്ദേഖായിയുടെ മറുപടി ഇപ്രകാരമായിരുന്നു: "മൊർദ്ദെഖായി എസ്ഥേറിനോട് മറുപടി പറവാൻ കല്പിച്ചത്: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലാ യെഹൂദന്മാരിലും വച്ചു രക്ഷപെട്ടു കൊള്ളാമെന്നു നീ വിചാരിക്കേണ്ടാ. 14 നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്ന് ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നത്? ആർക്ക് അറിയാം?" (എസ്ഥേര്‍ 4:13-14).
നമ്മുടെ കാഴ്ചപ്പാടുകളെ വിശാലമാക്കികൊണ്ട് നമ്മുടെ അഭിലാഷങ്ങളെ പിന്തുടരുവാനായി ഉപദേഷ്ടാക്കന്മാര് നമുക്ക് പ്രചോദനം തരുന്നു.
നമ്മുടെ ഭയങ്ങളെ തരണം ചെയ്യുവാനും ദൈവത്തിന്റെ ബൃഹത്തായ പദ്ധതിയില്‍ നാം എപ്രകാരം പങ്കു വഹിക്കുമെന്ന് ചിന്തിക്കുവാനുമുള്ള ഒരു ക്ഷണത്തിലേക്ക് അവര്‍ നമ്മെ നയിക്കുന്നു. മോര്‍ദ്ദേഖായി എസ്ഥേറിനോട് ആവശ്യപ്പെടുന്നതിന്റെ ഉള്ളടക്കം ഇതാണ്, "ഇത് നിനക്കുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഒരു ഭാഗമായിരിക്കുവാനുള്ള ഒരു സാദ്ധ്യതയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ?" ഈ ചോദ്യം എസ്ഥേറിനെ അവളുടെ ഉദ്ദേശത്തില്‍ പ്രതിഫലിപ്പിക്കുവാന്‍ ഉത്സാഹിപ്പിക്കുക മാത്രമല്ല, മറിച്ച് അവളുടെ ജനത്തിനുവേണ്ടിയുള്ള ദൈവീക പദ്ധതിയില്‍ അവള്‍ക്കും പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുവാനുണ്ടെന്ന് അവളെ സൂചിപ്പിച്ചു.
നമുക്ക് ഓരോരുത്തര്‍ക്കും ദൈവത്തെ സേവിക്കുവാനുള്ള അതുല്യമായ അവസരങ്ങളുണ്ട്, എന്നാല്‍ ഈ അവസരങ്ങള്‍ വരുന്നത് സ്വാഭാവീകമായ അപകടസാദ്ധ്യതയോടു കൂടിയാകുന്നു. അതിനകത്ത് ഉപവാസവും പ്രാര്‍ത്ഥനയും ആവശ്യമാണ്, സാമ്പത്തീക നഷ്ടങ്ങള്‍ ഉണ്ടായേക്കാം, ക്ഷമിക്കുവാനും കഴിഞ്ഞകാലത്തെ മുറിവുകളെ സാരമില്ലായെന്നു ചിന്തിക്കുവാനും കഴിയണം, അഥവാ ദൈവത്തിന്റെ വിളിയ്ക്ക് മറുപടി കൊടുക്കണമെങ്കില്‍ ഒരുവന്റെ സ്വസ്ഥമായ മേഖലകള്‍ വിട്ടു അവന് പുറത്തുവരുവാന്‍ തയ്യാറാകണം. വെല്ലുവിളികള്‍ എന്തുമാകട്ടെ, ദൈവത്തെ സേവിക്കുന്നതില്‍ വളരെ ധൈര്യവും അപായസൂചനകള്‍ ഏറ്റെടുക്കുവാനുള്ള ഒരുക്കവും ആവശ്യമാണെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയെ സേവിക്കുവാന്‍ വേണ്ടി അവിടുന്ന് എനിക്ക് തന്നിരിക്കുന്ന പ്രെത്യേക വരത്തിനായും കഴിവുകള്‍ക്കായും ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഉത്സാഹത്തോടെ അങ്ങയെ സേവിക്കേണ്ടതിനു എനിക്ക് ചുറ്റുമുള്ള ആളുകളെ പ്രചോദിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും എന്നെ ശക്തീകരിക്കേണമേ. യേശുവിന്റെ നാമത്തില്‍ ഞാന്‍ ഇത് പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.
Join our WhatsApp Channel
Most Read
● തെറ്റായ ചിന്തകള്‍● ഭൂമിയുടെ ഉപ്പ് അല്ലെങ്കില്‍ ഉപ്പുതൂണ്
● വിശ്വസിക്കുവാനുള്ള നിങ്ങളുടെ ശേഷി വിസ്തൃതമാക്കുന്നത് എങ്ങനെയാണ്.
● ശക്തമായ മുപ്പിരിച്ചരട്
● ദിവസം 02 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● പ്രവചനത്തിന്റെ ആത്മാവ്
● പര്‍വതങ്ങളുടെയും താഴ്വരയുടേയും ദൈവം
അഭിപ്രായങ്ങള്‍